ലാവ്ലിന്‍ കള്ളവും രണ്ടാം വിമോചനസമരവും( part 1 )
ടി എം തോമസ് ഐസക്
1959ലെ കമ്യൂണിസ്റ് വിരുദ്ധ വിമോചനസമരത്തിന്റെ ഹാലിളക്കത്തില്‍ ഏറ്റവും നിര്‍ണായകമായ പങ്ക് സെല്‍ കോടതി അടക്കമുള്ള കള്ളപ്രചാരണങ്ങള്‍ക്കായിരുന്നു. പത്രങ്ങള്‍, ലഘുലേഖകള്‍, ഇടയലേഖനങ്ങള്‍, പള്ളിപ്രഭാഷണങ്ങള്‍, പൊതുയോഗങ്ങള്‍ തുടങ്ങിയവ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള കമ്യൂണിസ്റ് വിരുദ്ധ പ്രചാരണം മലയാളിയുടെ സാമൂഹ്യമനസ്സില്‍ ഒരു മസ്തിഷ്ക പ്രക്ഷാളനംതന്നെ നടത്തുന്നതിന് പര്യാപ്തമായിരുന്നു. എങ്ങനെ ഇത്രയധികം ആളുകളെ തങ്ങളുടെ നേതൃത്വത്തിന്‍കീഴില്‍ കൊണ്ടുവരാന്‍ വിരുദ്ധ മുന്നണി നേതാക്കന്മാര്‍ക്കു കഴിയുന്നു എന്ന ചോദ്യത്തിന് ഇ എം എസിന്റെ മറുപടി ഇതായിരുന്നു: “ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി ഒരു ചെറുവാചകമാണ് -നുണ പറഞ്ഞിട്ട് കേരളത്തിലെ കമ്യൂണിസ്റുകാരെപ്പറ്റി, ഇന്ത്യന്‍ കമ്യൂണിസ്റുകാരെപ്പറ്റി, ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും അതിന്റെ ആചാര്യന്മാരെയുംപറ്റി, സോവിയറ്റ് യൂണിയനെയും ചൈനയെയും പറ്റി - എല്ലാംതന്നെ വെള്ളംകൂട്ടാത്ത തനിക്കള്ളം പറഞ്ഞു പരത്തിയിട്ടാണവര്‍ നാട്ടുകാരിലൊരു വിഭാഗത്തെ കമ്യൂണിസ്റ് വിരുദ്ധ മുന്നണിയില്‍ നിര്‍ത്തുന്നത്.....” ഒരൊറ്റ സാമ്പിള്‍മാത്രം നല്‍കാം: ഇന്ത്യയില്‍ കമ്യൂണിസ്റുകാര്‍ക്ക് ഭരണംകിട്ടിയാല്‍ എന്തുണ്ടാവുമെന്ന് ജനാധിപത്യ സമിതിയുടെ ‘കമ്യൂണിസത്തെപ്പറ്റിയുള്ള ഒരു ചോദ്യോത്തര ഗ്രന്ഥം’ പ്രവചിക്കുന്നതിങ്ങനെ: “കമ്യൂണിസ്റ് പാര്‍ടിക്ക് ഇന്ത്യയുടെ ഭരണം കിട്ടിയെന്നിരിക്കട്ടെ. സ.എ.കെ.ജി. പ്രധാനമന്ത്രിയായെന്നും കരുതുക. എന്താണ് ആദ്യമായി ചെയ്യുക? ഒരു രഹസ്യ പൊലീസ് സൈന്യത്തെ റിക്രൂട്ട് ചെയ്യും. അവര്‍ക്ക് പ്രധാനമന്ത്രിയെ വധിക്കുന്നതൊഴികെയുള്ള സകല അധികാരവും കൊടുക്കും. അടുത്തപടി അറസ്റ്റും ശുദ്ധീകരണവുമായിരിക്കും. സ.കോട്ടയം ഭാസിയെക്കൊണ്ടുപോയി ആര്‍ക്കോട്ട് ജയിലില്‍ പാര്‍പ്പിക്കും. സ.ടി.വി.തോമസിനെ മധുരയില്‍വെച്ച് ലിക്വിഡേറ്റ് ചെയ്യും. എന്നുവേണ്ട കമ്യൂണിസ്റ് പാര്‍ട്ടിയിലെ പല പ്രമുഖരും അപ്രത്യക്ഷരാകും. തസ്കര പ്രമാണിമാര്‍ കൊള്ളമുതല്‍ പങ്കുവെക്കുമ്പോള്‍ സാധാരണ സംഭവിക്കാറുള്ള കാര്യംതന്നെ. പിന്നെ എ.കെ.ജി. ഏകാധിപത്യ ഭരണം തുടങ്ങും.” ഈ പ്രചരണ തന്ത്രം മറ്റു പലരാജ്യങ്ങളിലും സി.ഐ.എ വളരെ ആസൂത്രിതമായി പ്രയോഗിച്ചിട്ടുണ്ട്. ഇതുപോലെ എത്ര നുണക്കഥകള്‍! ഇത് യാദൃശ്ചികമോ ഒറ്റപ്പെട്ടതോ ആയിരുന്നില്ല. 1950കളില്‍ സി.ഐ.എ ഇടപെട്ട് കോംഗോ, ഗ്വാട്ടിമാല, ഇറാന്‍, ബ്രിട്ടീഷ്ഗയാന, കോസ്റോറിക്ക തുടങ്ങിയ രാജ്യങ്ങളിലെ ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കെതിരായ അട്ടിമറികളിലോരോന്നിലും വിഭ്രമാത്മകമായ കമ്യൂണിസ്റ് വിരുദ്ധ പ്രചാരണം നിര്‍ണായകപങ്ക് വഹിച്ചിട്ടുണ്ട്. ഗ്വാട്ടിമാലയിലെ അട്ടിമറിയുടെ ഭാഗമായിട്ടാണ് സി.ഐ.എ. മനഃശാസ്ത്ര യുദ്ധം സംബന്ധിച്ച് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കിയത്. ഈ അടവുകള്‍ക്ക് കേരളത്തില്‍ നടന്നതുമായുള്ള സാമ്യം ഈ രേഖകള്‍ വായിക്കുന്നൊരാളെ വിസ്മയിപ്പിക്കും. ഗ്വാട്ടിമാലയെ മാതൃകയാക്കാന്‍ കേരളീയരോട് ദീപിക പത്രം അന്ന് ആഹ്വാനം ചെയ്യുകയുണ്ടായി എന്നതും സ്മരണീയമാണ്. ഇന്ന് കേരളത്തിലെ മാധ്യമങ്ങളും പള്ളിയും മറ്റും ചേര്‍ന്ന് നടത്തുന്ന പ്രചണ്ഡമായ കമ്യൂണിസ്റ് വിരുദ്ധ പ്രചാരണം 1959നെ അനുസ്മരിപ്പിക്കുന്നതാണ്. അന്നത്തെപ്പോലെ ഇന്നും കേരളകൌമുദി പത്രം മാത്രമേ കമ്യൂണിസ്റ് പാര്‍ടിയുടെ നിലപാടിനോട് അനുഭാവം പുലര്‍ത്തുന്നുള്ളൂ. ഈശ്വരവിശ്വാസം അപകടത്തില്‍, സെല്‍ഭരണം വീണ്ടും, വിദ്യാഭ്യാസ അവകാശധ്വംസനം തുടങ്ങിയ മുറവിളികള്‍ 57-59 കാലത്തെ തെറ്റിദ്ധാരണാജനകമായ നിലവിളികളുടെ മാറ്റൊലിയാണ്. ലാവ്ലിന്‍ കേസില്‍ പാര്‍ടി സംസ്ഥാന സെക്രട്ടറിക്ക് എതിരെ നിയമ നടപടി തുടങ്ങാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയപ്പോള്‍ പാര്‍ടിയുടെ കഥ തീര്‍ന്നു (ജമൃ്യ ശ ീ്ലൃ) എന്നാണ് ഒരു ദേശീയ കുത്തകപത്രം തലക്കെട്ട് നല്‍കിയത്. മാധ്യമചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സമയവും താളുകളും അപഹരിച്ചിട്ടുള്ള കേസ് ലാവ്ലിന്‍ ആയിരിക്കും. ലളിതമായ സത്യങ്ങളെ എത്ര ഫലപ്രദമായാണ് വിഭ്രമാത്മകമായ തലക്കെട്ടുകള്‍കൊണ്ടും വാചാടോപംകൊണ്ടും മറച്ചുവയ്ക്കുന്നത് എന്ന് നോക്കൂ. പന്നിയാര്‍, പള്ളിവാസല്‍, ശെങ്കുളം വൈദ്യുത നിലയങ്ങള്‍ നവീകരിക്കാന്‍ ലാവ്ലിന്‍ കമ്പനിയുമായി യുഡിഎഫ് സര്‍ക്കാര്‍ ധാരണപത്രം ഒപ്പുവയ്ക്കുന്നു. തുടര്‍ന്ന് കസല്‍ട്ടന്‍സി കരാറും ഒപ്പുവയ്ക്കുന്നു. ഇനി ആകെ വേണ്ടത് ഇവയുടെ അടിസ്ഥാനത്തില്‍ പര്‍ച്ചേസ് എഗ്രിമെന്റില്‍ ഒപ്പുവയ്ക്കലാണ്. ഈ സന്ദര്‍ഭത്തിലാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. ആ സര്‍ക്കാരിന്റെ മുന്നിലുള്ള ചോദ്യം ഇതായിരുന്നു: യുഡിഎഫ് സര്‍ക്കാര്‍ മുക്കാല്‍ പങ്ക് പണിയും തീര്‍ത്തുവച്ച നവീകരണ പദ്ധതി മുന്നോട്ടുകൊണ്ടുപോകണമോ അതോ അവര്‍ ഉണ്ടാക്കിയ കരാറും ധാരണപത്രവും റദ്ദാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ മറ്റെല്ലാ വൈദ്യുത നിലയങ്ങളുടെ കാര്യത്തിലും ചെയ്തതുപോലെ ഗ്ളോബല്‍ ടെന്‍ഡര്‍ വിളിക്കണോ? രണ്ടാമത്ത വഴി സ്വീകരിച്ചാല്‍ കേസ് ഉറപ്പാണ്. നഷ്ടപരിഹാരവും കൊടുക്കേണ്ടിവരും. നിലയങ്ങളുടെ നവീകരണത്തിന് കാലതാമസം നേരിടും. രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുന്ന വേളയില്‍ അത്തരമൊരു കാലതാമസം അക്ഷന്തവ്യമായിരിക്കും. ഉത്തമവിശ്വാസത്തോടെ യുഡിഎഫ് തുടങ്ങിവച്ച നടപടികള്‍ പൂര്‍ത്തീകരിച്ചു. എല്‍ഡിഎഫിന്റെ ഭരണകാലത്ത് ഗ്ളോബല്‍ ടെന്‍ഡര്‍ വിളിക്കാതെ നടത്തിയിട്ടുള്ള ഏക നവീകരണ പദ്ധതി ഇതാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച ബാക്കി എല്ലാ കരാറുകളും ആഗോള ടെന്‍ഡറിന്റെ അടിസ്ഥാനത്തിലായിരുന്നു. യുഡിഎഫിന്റെ കാലത്താവട്ടെ 14 വൈദ്യുതി കരാറുണ്ടാക്കിയതില്‍ ഒറ്റയെണ്ണത്തിനുപോലും ഗ്ളോബല്‍ ടെന്‍ഡര്‍ വിളിച്ചിരുന്നില്ല. ലാവ്ലിന്‍ കമ്പനിക്ക് പള്ളിവാസല്‍, പന്നിയാര്‍, ശെങ്കുളം നവീകരണത്തിന് അവസാന കരാര്‍ ഉണ്ടാക്കിയപ്പോള്‍ യുഡിഎഫ് ധാരണയിലെത്തിയതിനേക്കാള്‍ എന്തെങ്കിലും അനുകൂല്യങ്ങള്‍ നല്‍കിയോ എന്നതാണ് അടുത്ത പ്രസക്തമായ ചോദ്യം. ഇല്ലെന്നു മാത്രമല്ല പലിശനിരക്ക്, വിവിധയിനം ഫീസുകള്‍, ഇറക്കുമതി ചെയ്യേണ്ടുന്ന യന്ത്രങ്ങളുടെ തുക ഇവയിലെല്ലാം കുറവു വരുത്തുകയാണ് ചെയ്തത്. ലാവ്ലിന്‍ കമ്പനി കരാര്‍പ്രകാരം ജോലി പൂര്‍ത്തീകരിച്ചുവോ എന്നുള്ളതാണ് അടുത്തചോദ്യം. പണി പൂര്‍ത്തീകരിച്ചു എന്നുള്ളതാണ് ഇപ്പോഴത്തെ നില കാണിക്കുന്നത്. ഏതായാലും ഇക്കാര്യത്തില്‍ മറുപടി പറയേണ്ടത് പിണറായി വിജയനല്ലല്ലോ. പണി തീര്‍ന്നതും കാശ് കൊടുത്തതുമെല്ലാം തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. ബന്ധപ്പെട്ട മറ്റൊരു പ്രശ്നം ക്യാന്‍സര്‍ സെന്റര്‍ സംബന്ധിച്ചാണ്. ലാവ്ലിനുമായി പത്മരാജനും കാര്‍ത്തികേയനും ചര്‍ച്ച നടത്തിയ കാലത്ത് അവര്‍ നല്‍കിയ വാഗ്ദാനമാണ് കേരളത്തിലെ ആരോഗ്യമേഖലയ്ക്കോ പരിസ്ഥിതി സംരക്ഷണത്തിനോ കനേഡിയന്‍ വിദേശ സഹായ ഏജന്‍സിയില്‍നിന്ന് 40 കോടി രൂപ സൌജന്യ സഹായമായി നല്‍കാമെന്നത്. പിണറായി വിജയന്‍ ചെയ്തത് ഈ 40 കോടി രൂപ 100 കോടി രൂപയാക്കുക എന്നതാണ്. ഇതിനുമുമ്പും കനേഡിയന്‍ വിദേശസഹായം ലഭ്യമാക്കിയിട്ടുണ്ട്. അന്നൊന്നും ഇതു സംബന്ധിച്ച് ഒരു കരാറും ഉണ്ടാക്കിയിട്ടില്ല. എന്നാല്‍, പിണറായി വിജയനാകട്ടെ കരാറിനു മുന്നോടിയായുള്ള ഒരു ധാരണപത്രം ഉണ്ടാക്കി. ആശുപത്രിയുടെ പ്ളാനും എസ്റിമേറ്റുമെല്ലാം തയ്യാറായതിനുശേഷം കരാര്‍ ഒപ്പുവയ്ക്കാമെന്നായിരുന്നു ധാരണ. ഇതിന് സാധിക്കുന്നതിനു മുമ്പ് പിണറായി വിജയന്‍ വൈദ്യുതി മന്ത്രിസ്ഥാനം ഒഴിഞ്ഞു. എന്തുകൊണ്ട് കരാര്‍ ഉണ്ടായില്ല? എന്തുകൊണ്ടാണ് ധാരണപത്രംപോലും പുതുക്കാതെ കാലഹരണപ്പെടുത്തിയത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് യുഡിഎഫ് സര്‍ക്കാരാണ് വിശദീകരണം നല്‍കേണ്ടത്. മുകളില്‍ വിവരിച്ച കേസാണ് കേരള ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്കേസായി കോഗ്രസും മാധ്യമങ്ങളും കൊണ്ടാടുന്നത്. ഇതില്‍ പിണറായി വിജയനെ വേട്ടയാടുന്നതിനുള്ള ഒരു ഉപകരണമായി കേന്ദ്രസര്‍ക്കാര്‍ സിബിഐയെ ദുരുപയോഗപ്പെടുത്തുകയാണ്. തെരഞ്ഞെടുപ്പുകാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണായുധമായിരുന്നു സിബിഐയുടെ കള്ളറിപ്പോര്‍ട്ട്. പ്രോസിക്യൂഷന് അനുമതി നല്‍കണമെന്ന് ഗവര്‍ണറുടെമേല്‍ യുഡിഎഫ് നടത്തിയ സമ്മര്‍ദം ലാവ്ലിന്‍കേസ് രാഷ്ട്രീയപ്രേരിതമാണെന്നതിന് ഒരിക്കല്‍ക്കൂടി അടിവരയിടുന്നു. വിമോചനസമരകാലത്തേതിന് സമാനമായ സാഹചര്യമാണ് ഇന്നുള്ളത് എന്ന് ശ്രീ.കെ എം മാണി അങ്കമാലിയില്‍ വെടിവയ്പ് ദിനാചരണത്തിന്റെ ഭാഗമായി പ്രസ്താവിച്ചു. അന്ന് അങ്കമാലി വെടിവയ്പെങ്കില്‍ ഇന്ന് ചെറിയതുറ വെടിവയ്പ്. അന്ന് സ്കൂള്‍ വിദ്യാഭ്യാസ പ്രശ്നമായിരുന്നെങ്കില്‍ ഇന്ന് സ്വാശ്രയ പ്രശ്നം. അന്ന് അരികുംഭകോണമായിരുന്നെങ്കില്‍ ഇന്ന് ലാവ്ലിന്‍. ലാവ്ലിന്‍ ദുഷ്പ്രചാരണത്തിന്റെ ദുഷ്ടലാക്ക് വ്യക്തമാണ്. 1959ല്‍ കമ്യൂണിസ്റ് വിരുദ്ധ വിമോചനസമരം സര്‍ക്കാരിനെ അട്ടിമറിക്കുന്നതില്‍ വിജയിച്ചു. പക്ഷേ, കമ്യൂണിസ്റ് പാര്‍ടിയെ അട്ടിമറിക്കാനായില്ല. 35 ശതമാനം വോട്ടോടുകൂടി 1957ല്‍ അധികാരത്തിലേറിയ കമ്യൂണിസ്റ് പാര്‍ടി വിമോചനസമരം കഴിഞ്ഞുനടന്ന തെരഞ്ഞെടുപ്പില്‍ 39 ശതമാനം വോട്ടുനേടി. അന്നു ചെയ്യാന്‍ കഴിയാതെ പോയത് ഇന്ന് നേടാന്‍ കഴിയുമോ എന്നാണ് പിന്തിരിപ്പന്മാര്‍ ശ്രമിക്കുന്നത്. വിമോചനസമരം ഇല്ലാതെതന്നെ സര്‍ക്കാരിന്റെ കഥകഴിക്കാം എന്ന് പ്രതിപക്ഷനേതാവ് പറയുമ്പോള്‍ അദ്ദേഹത്തിന്റെ ഉന്നം പാര്‍ടിയാണ്. ലാവ്ലിന്‍ കേസ് പോലുള്ള അപഖ്യാത കഥകള്‍ പാര്‍ടി നേതൃത്വത്തിനെതിരെ പ്രചരിപ്പിച്ച് പാര്‍ടിയെ തകര്‍ക്കാനാണ് ഇവരുടെ ഗൂഢതന്ത്രം. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും പാര്‍ടി ഉണ്ടെങ്കില്‍ അതിജീവിക്കാം എന്നതാണ് 59ന്റെ പാഠം. എന്നാല്‍, പാര്‍ടി ഇല്ലാതെ അതിജീവനമില്ല. പാര്‍ടി അങ്ങനെ തകര്‍ന്നുപോകുന്ന ഒന്നല്ല. കമ്യൂണിസ്റ് പ്രസ്ഥാനത്തെ തകര്‍ക്കാമെന്ന് മനപ്പായസമുണ്ണുന്ന രണ്ടാം വിമോചന സമരക്കാരുടെ മോഹം വിലപ്പോവില്ല.
(അവസാനിക്കുന്നില്ല)
Wednesday, June 17, 2009
Subscribe to:
Post Comments (Atom)
ലാവ്ലിന്‍ കള്ളവും രണ്ടാം വിമോചനസമരവും
ReplyDeleteടി എം തോമസ് ഐസക്
1959ലെ കമ്യൂണിസ്റ് വിരുദ്ധ വിമോചനസമരത്തിന്റെ ഹാലിളക്കത്തില്‍ ഏറ്റവും നിര്‍ണായകമായ പങ്ക് സെല്‍ കോടതി അടക്കമുള്ള കള്ളപ്രചാരണങ്ങള്‍ക്കായിരുന്നു. പത്രങ്ങള്‍, ലഘുലേഖകള്‍, ഇടയലേഖനങ്ങള്‍, പള്ളിപ്രഭാഷണങ്ങള്‍, പൊതുയോഗങ്ങള്‍ തുടങ്ങിയവ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള കമ്യൂണിസ്റ് വിരുദ്ധ പ്രചാരണം മലയാളിയുടെ സാമൂഹ്യമനസ്സില്‍ ഒരു മസ്തിഷ്ക പ്രക്ഷാളനംതന്നെ നടത്തുന്നതിന് പര്യാപ്തമായിരുന്നു. എങ്ങനെ ഇത്രയധികം ആളുകളെ തങ്ങളുടെ നേതൃത്വത്തിന്‍കീഴില്‍ കൊണ്ടുവരാന്‍ വിരുദ്ധ മുന്നണി നേതാക്കന്മാര്‍ക്കു കഴിയുന്നു എന്ന ചോദ്യത്തിന് ഇ എം എസിന്റെ മറുപടി ഇതായിരുന്നു: “ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി ഒരു ചെറുവാചകമാണ് -നുണ പറഞ്ഞിട്ട് കേരളത്തിലെ കമ്യൂണിസ്റുകാരെപ്പറ്റി, ഇന്ത്യന്‍ കമ്യൂണിസ്റുകാരെപ്പറ്റി, ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും അതിന്റെ ആചാര്യന്മാരെയുംപറ്റി, സോവിയറ്റ് യൂണിയനെയും ചൈനയെയും പറ്റി - എല്ലാംതന്നെ വെള്ളംകൂട്ടാത്ത തനിക്കള്ളം പറഞ്ഞു പരത്തിയിട്ടാണവര്‍ നാട്ടുകാരിലൊരു വിഭാഗത്തെ കമ്യൂണിസ്റ് വിരുദ്ധ മുന്നണിയില്‍ നിര്‍ത്തുന്നത്.....” ഒരൊറ്റ സാമ്പിള്‍മാത്രം നല്‍കാം: ഇന്ത്യയില്‍ കമ്യൂണിസ്റുകാര്‍ക്ക് ഭരണംകിട്ടിയാല്‍ എന്തുണ്ടാവുമെന്ന് ജനാധിപത്യ സമിതിയുടെ ‘കമ്യൂണിസത്തെപ്പറ്റിയുള്ള ഒരു ചോദ്യോത്തര ഗ്രന്ഥം’ പ്രവചിക്കുന്നതിങ്ങനെ: “കമ്യൂണിസ്റ് പാര്‍ടിക്ക് ഇന്ത്യയുടെ ഭരണം കിട്ടിയെന്നിരിക്കട്ടെ. സ.എ.കെ.ജി. പ്രധാനമന്ത്രിയായെന്നും കരുതുക. എന്താണ് ആദ്യമായി ചെയ്യുക? ഒരു രഹസ്യ പൊലീസ് സൈന്യത്തെ റിക്രൂട്ട് ചെയ്യും. അവര്‍ക്ക് പ്രധാനമന്ത്രിയെ വധിക്കുന്നതൊഴികെയുള്ള സകല അധികാരവും കൊടുക്കും. അടുത്തപടി അറസ്റ്റും ശുദ്ധീകരണവുമായിരിക്കും. സ.കോട്ടയം ഭാസിയെക്കൊണ്ടുപോയി ആര്‍ക്കോട്ട് ജയിലില്‍ പാര്‍പ്പിക്കും. സ.ടി.വി.തോമസിനെ മധുരയില്‍വെച്ച് ലിക്വിഡേറ്റ് ചെയ്യും. എന്നുവേണ്ട കമ്യൂണിസ്റ് പാര്‍ട്ടിയിലെ പല പ്രമുഖരും അപ്രത്യക്ഷരാകും. തസ്കര പ്രമാണിമാര്‍ കൊള്ളമുതല്‍ പങ്കുവെക്കുമ്പോള്‍ സാധാരണ സംഭവിക്കാറുള്ള കാര്യംതന്നെ. പിന്നെ എ.കെ.ജി. ഏകാധിപത്യ ഭരണം തുടങ്ങും.” ഈ പ്രചരണ തന്ത്രം മറ്റു പലരാജ്യങ്ങളിലും സി.ഐ.എ വളരെ ആസൂത്രിതമായി പ്രയോഗിച്ചിട്ടുണ്ട്. ഇതുപോലെ എത്ര നുണക്കഥകള്‍! ഇത് യാദൃശ്ചികമോ ഒറ്റപ്പെട്ടതോ ആയിരുന്നില്ല. 1950കളില്‍ സി.ഐ.എ ഇടപെട്ട് കോംഗോ, ഗ്വാട്ടിമാല, ഇറാന്‍, ബ്രിട്ടീഷ്ഗയാന, കോസ്റോറിക്ക തുടങ്ങിയ രാജ്യങ്ങളിലെ ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കെതിരായ അട്ടിമറികളിലോരോന്നിലും വിഭ്രമാത്മകമായ കമ്യൂണിസ്റ് വിരുദ്ധ പ്രചാരണം നിര്‍ണായകപങ്ക് വഹിച്ചിട്ടുണ്ട്. ഗ്വാട്ടിമാലയിലെ അട്ടിമറിയുടെ ഭാഗമായിട്ടാണ് സി.ഐ.എ. മനഃശാസ്ത്ര യുദ്ധം സംബന്ധിച്ച് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കിയത്. ഈ അടവുകള്‍ക്ക് കേരളത്തില്‍ നടന്നതുമായുള്ള സാമ്യം ഈ രേഖകള്‍ വായിക്കുന്നൊരാളെ വിസ്മയിപ്പിക്കും. ഗ്വാട്ടിമാലയെ മാതൃകയാക്കാന്‍ കേരളീയരോട് ദീപിക പത്രം അന്ന് ആഹ്വാനം ചെയ്യുകയുണ്ടായി എന്നതും സ്മരണീയമാണ്. ഇന്ന് കേരളത്തിലെ മാധ്യമങ്ങളും പള്ളിയും മറ്റും ചേര്‍ന്ന് നടത്തുന്ന പ്രചണ്ഡമായ കമ്യൂണിസ്റ് വിരുദ്ധ പ്രചാരണം 1959നെ അനുസ്മരിപ്പിക്കുന്നതാണ്. അന്നത്തെപ്പോലെ ഇന്നും കേരളകൌമുദി പത്രം മാത്രമേ കമ്യൂണിസ്റ് പാര്‍ടിയുടെ നിലപാടിനോട് അനുഭാവം പുലര്‍ത്തുന്നുള്ളൂ. ഈശ്വരവിശ്വാസം അപകടത്തില്‍, സെല്‍ഭരണം വീണ്ടും, വിദ്യാഭ്യാസ അവകാശധ്വംസനം തുടങ്ങിയ മുറവിളികള്‍ 57-59 കാലത്തെ തെറ്റിദ്ധാരണാജനകമായ നിലവിളികളുടെ മാറ്റൊലിയാണ്. ലാവ്ലിന്‍ കേസില്‍ പാര്‍ടി സംസ്ഥാന സെക്രട്ടറിക്ക് എതിരെ നിയമ നടപടി തുടങ്ങാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയപ്പോള്‍ പാര്‍ടിയുടെ കഥ തീര്‍ന്നു (ജമൃ്യ ശ ീ്ലൃ) എന്നാണ് ഒരു ദേശീയ കുത്തകപത്രം തലക്കെട്ട് നല്‍കിയത്.
2
ReplyDeleteമാധ്യമചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സമയവും താളുകളും അപഹരിച്ചിട്ടുള്ള കേസ് ലാവ്ലിന്‍ ആയിരിക്കും. ലളിതമായ സത്യങ്ങളെ എത്ര ഫലപ്രദമായാണ് വിഭ്രമാത്മകമായ തലക്കെട്ടുകള്‍കൊണ്ടും വാചാടോപംകൊണ്ടും മറച്ചുവയ്ക്കുന്നത് എന്ന് നോക്കൂ. പന്നിയാര്‍, പള്ളിവാസല്‍, ശെങ്കുളം വൈദ്യുത നിലയങ്ങള്‍ നവീകരിക്കാന്‍ ലാവ്ലിന്‍ കമ്പനിയുമായി യുഡിഎഫ് സര്‍ക്കാര്‍ ധാരണപത്രം ഒപ്പുവയ്ക്കുന്നു. തുടര്‍ന്ന് കസല്‍ട്ടന്‍സി കരാറും ഒപ്പുവയ്ക്കുന്നു. ഇനി ആകെ വേണ്ടത് ഇവയുടെ അടിസ്ഥാനത്തില്‍ പര്‍ച്ചേസ് എഗ്രിമെന്റില്‍ ഒപ്പുവയ്ക്കലാണ്. ഈ സന്ദര്‍ഭത്തിലാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. ആ സര്‍ക്കാരിന്റെ മുന്നിലുള്ള ചോദ്യം ഇതായിരുന്നു: യുഡിഎഫ് സര്‍ക്കാര്‍ മുക്കാല്‍ പങ്ക് പണിയും തീര്‍ത്തുവച്ച നവീകരണ പദ്ധതി മുന്നോട്ടുകൊണ്ടുപോകണമോ അതോ അവര്‍ ഉണ്ടാക്കിയ കരാറും ധാരണപത്രവും റദ്ദാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ മറ്റെല്ലാ വൈദ്യുത നിലയങ്ങളുടെ കാര്യത്തിലും ചെയ്തതുപോലെ ഗ്ളോബല്‍ ടെന്‍ഡര്‍ വിളിക്കണോ? രണ്ടാമത്ത വഴി സ്വീകരിച്ചാല്‍ കേസ് ഉറപ്പാണ്. നഷ്ടപരിഹാരവും കൊടുക്കേണ്ടിവരും. നിലയങ്ങളുടെ നവീകരണത്തിന് കാലതാമസം നേരിടും. രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുന്ന വേളയില്‍ അത്തരമൊരു കാലതാമസം അക്ഷന്തവ്യമായിരിക്കും. ഉത്തമവിശ്വാസത്തോടെ യുഡിഎഫ് തുടങ്ങിവച്ച നടപടികള്‍ പൂര്‍ത്തീകരിച്ചു. എല്‍ഡിഎഫിന്റെ ഭരണകാലത്ത് ഗ്ളോബല്‍ ടെന്‍ഡര്‍ വിളിക്കാതെ നടത്തിയിട്ടുള്ള ഏക നവീകരണ പദ്ധതി ഇതാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച ബാക്കി എല്ലാ കരാറുകളും ആഗോള ടെന്‍ഡറിന്റെ അടിസ്ഥാനത്തിലായിരുന്നു. യുഡിഎഫിന്റെ കാലത്താവട്ടെ 14 വൈദ്യുതി കരാറുണ്ടാക്കിയതില്‍ ഒറ്റയെണ്ണത്തിനുപോലും ഗ്ളോബല്‍ ടെന്‍ഡര്‍ വിളിച്ചിരുന്നില്ല. ലാവ്ലിന്‍ കമ്പനിക്ക് പള്ളിവാസല്‍, പന്നിയാര്‍, ശെങ്കുളം നവീകരണത്തിന് അവസാന കരാര്‍ ഉണ്ടാക്കിയപ്പോള്‍ യുഡിഎഫ് ധാരണയിലെത്തിയതിനേക്കാള്‍ എന്തെങ്കിലും അനുകൂല്യങ്ങള്‍ നല്‍കിയോ എന്നതാണ് അടുത്ത പ്രസക്തമായ ചോദ്യം. ഇല്ലെന്നു മാത്രമല്ല പലിശനിരക്ക്, വിവിധയിനം ഫീസുകള്‍, ഇറക്കുമതി ചെയ്യേണ്ടുന്ന യന്ത്രങ്ങളുടെ തുക ഇവയിലെല്ലാം കുറവു വരുത്തുകയാണ് ചെയ്തത്. ലാവ്ലിന്‍ കമ്പനി കരാര്‍പ്രകാരം ജോലി പൂര്‍ത്തീകരിച്ചുവോ എന്നുള്ളതാണ് അടുത്തചോദ്യം. പണി പൂര്‍ത്തീകരിച്ചു എന്നുള്ളതാണ് ഇപ്പോഴത്തെ നില കാണിക്കുന്നത്. ഏതായാലും ഇക്കാര്യത്തില്‍ മറുപടി പറയേണ്ടത് പിണറായി വിജയനല്ലല്ലോ. പണി തീര്‍ന്നതും കാശ് കൊടുത്തതുമെല്ലാം തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. ബന്ധപ്പെട്ട മറ്റൊരു പ്രശ്നം ക്യാന്‍സര്‍ സെന്റര്‍ സംബന്ധിച്ചാണ്. ലാവ്ലിനുമായി പത്മരാജനും കാര്‍ത്തികേയനും ചര്‍ച്ച നടത്തിയ കാലത്ത് അവര്‍ നല്‍കിയ വാഗ്ദാനമാണ് കേരളത്തിലെ ആരോഗ്യമേഖലയ്ക്കോ പരിസ്ഥിതി സംരക്ഷണത്തിനോ കനേഡിയന്‍ വിദേശ സഹായ ഏജന്‍സിയില്‍നിന്ന് 40 കോടി രൂപ സൌജന്യ സഹായമായി നല്‍കാമെന്നത്. പിണറായി വിജയന്‍ ചെയ്തത് ഈ 40 കോടി രൂപ 100 കോടി രൂപയാക്കുക എന്നതാണ്. ഇതിനുമുമ്പും കനേഡിയന്‍ വിദേശസഹായം ലഭ്യമാക്കിയിട്ടുണ്ട്. അന്നൊന്നും ഇതു സംബന്ധിച്ച് ഒരു കരാറും ഉണ്ടാക്കിയിട്ടില്ല. എന്നാല്‍, പിണറായി വിജയനാകട്ടെ കരാറിനു മുന്നോടിയായുള്ള ഒരു ധാരണപത്രം ഉണ്ടാക്കി. ആശുപത്രിയുടെ പ്ളാനും എസ്റിമേറ്റുമെല്ലാം തയ്യാറായതിനുശേഷം കരാര്‍ ഒപ്പുവയ്ക്കാമെന്നായിരുന്നു ധാരണ. ഇതിന് സാധിക്കുന്നതിനു മുമ്പ് പിണറായി വിജയന്‍ വൈദ്യുതി മന്ത്രിസ്ഥാനം ഒഴിഞ്ഞു. എന്തുകൊണ്ട് കരാര്‍ ഉണ്ടായില്ല? എന്തുകൊണ്ടാണ് ധാരണപത്രംപോലും പുതുക്കാതെ കാലഹരണപ്പെടുത്തിയത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് യുഡിഎഫ് സര്‍ക്കാരാണ് വിശദീകരണം നല്‍കേണ്ടത്. മുകളില്‍ വിവരിച്ച കേസാണ് കേരള ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്കേസായി കോഗ്രസും മാധ്യമങ്ങളും കൊണ്ടാടുന്നത്. ഇതില്‍ പിണറായി വിജയനെ വേട്ടയാടുന്നതിനുള്ള ഒരു ഉപകരണമായി കേന്ദ്രസര്‍ക്കാര്‍ സിബിഐയെ ദുരുപയോഗപ്പെടുത്തുകയാണ്. തെരഞ്ഞെടുപ്പുകാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണായുധമായിരുന്നു സിബിഐയുടെ കള്ളറിപ്പോര്‍ട്ട്. പ്രോസിക്യൂഷന് അനുമതി നല്‍കണമെന്ന് ഗവര്‍ണറുടെമേല്‍ യുഡിഎഫ് നടത്തിയ സമ്മര്‍ദം ലാവ്ലിന്‍കേസ് രാഷ്ട്രീയപ്രേരിതമാണെന്നതിന് ഒരിക്കല്‍ക്കൂടി അടിവരയിടുന്നു.
3
ReplyDeleteവിമോചനസമരകാലത്തേതിന് സമാനമായ സാഹചര്യമാണ് ഇന്നുള്ളത് എന്ന് ശ്രീ.കെ എം മാണി അങ്കമാലിയില്‍ വെടിവയ്പ് ദിനാചരണത്തിന്റെ ഭാഗമായി പ്രസ്താവിച്ചു. അന്ന് അങ്കമാലി വെടിവയ്പെങ്കില്‍ ഇന്ന് ചെറിയതുറ വെടിവയ്പ്. അന്ന് സ്കൂള്‍ വിദ്യാഭ്യാസ പ്രശ്നമായിരുന്നെങ്കില്‍ ഇന്ന് സ്വാശ്രയ പ്രശ്നം. അന്ന് അരികുംഭകോണമായിരുന്നെങ്കില്‍ ഇന്ന് ലാവ്ലിന്‍. ലാവ്ലിന്‍ ദുഷ്പ്രചാരണത്തിന്റെ ദുഷ്ടലാക്ക് വ്യക്തമാണ്. 1959ല്‍ കമ്യൂണിസ്റ് വിരുദ്ധ വിമോചനസമരം സര്‍ക്കാരിനെ അട്ടിമറിക്കുന്നതില്‍ വിജയിച്ചു. പക്ഷേ, കമ്യൂണിസ്റ് പാര്‍ടിയെ അട്ടിമറിക്കാനായില്ല. 35 ശതമാനം വോട്ടോടുകൂടി 1957ല്‍ അധികാരത്തിലേറിയ കമ്യൂണിസ്റ് പാര്‍ടി വിമോചനസമരം കഴിഞ്ഞുനടന്ന തെരഞ്ഞെടുപ്പില്‍ 39 ശതമാനം വോട്ടുനേടി. അന്നു ചെയ്യാന്‍ കഴിയാതെ പോയത് ഇന്ന് നേടാന്‍ കഴിയുമോ എന്നാണ് പിന്തിരിപ്പന്മാര്‍ ശ്രമിക്കുന്നത്. വിമോചനസമരം ഇല്ലാതെതന്നെ സര്‍ക്കാരിന്റെ കഥകഴിക്കാം എന്ന് പ്രതിപക്ഷനേതാവ് പറയുമ്പോള്‍ അദ്ദേഹത്തിന്റെ ഉന്നം പാര്‍ടിയാണ്. ലാവ്ലിന്‍ കേസ് പോലുള്ള അപഖ്യാത കഥകള്‍ പാര്‍ടി നേതൃത്വത്തിനെതിരെ പ്രചരിപ്പിച്ച് പാര്‍ടിയെ തകര്‍ക്കാനാണ് ഇവരുടെ ഗൂഢതന്ത്രം. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും പാര്‍ടി ഉണ്ടെങ്കില്‍ അതിജീവിക്കാം എന്നതാണ് 59ന്റെ പാഠം. എന്നാല്‍, പാര്‍ടി ഇല്ലാതെ അതിജീവനമില്ല. പാര്‍ടി അങ്ങനെ തകര്‍ന്നുപോകുന്ന ഒന്നല്ല. കമ്യൂണിസ്റ് പ്രസ്ഥാനത്തെ തകര്‍ക്കാമെന്ന് മനപ്പായസമുണ്ണുന്ന രണ്ടാം വിമോചന സമരക്കാരുടെ മോഹം വിലപ്പോവില്ല.