Thursday, May 28, 2009

ഉപതെരഞ്ഞെടുപ്പ്:എല്‍ഡിഎഫിനു വിജയം

ഉപതെരഞ്ഞെടുപ്പ്:എല്‍ഡിഎഫിനു വിജയം .

സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു മുന്‍തൂക്കം. തെരഞ്ഞെടുപ്പ് നടന്ന 19 സീറ്റുകളില്‍ 11 സീറ്റ് നേടിയാണ് എല്‍ഡിഎഫ് മുന്നിലെത്തിയത്. യുഡിഎഫിനു ആറും ബിജെപിയും എന്‍സിപിയും ഓരോ സീറ്റുവീതവും നേടി.
എറണാകുളം ജില്ലയിലെ കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ സിപിഎമ്മിലെ പി.പി മണികണ്ഠന്‍ വിജയിച്ചു. 186 വോട്ടാണ് ഭൂരിപക്ഷം.
കോട്ടയം ജില്ലയിലെ തിരുവാര്‍പ്പ് പഞ്ചായത്തില്‍ സിപിഎം സ്ഥാനാര്‍ഥി ശശിധരന്‍ കുന്നപ്പള്ളി വിജയിച്ചു. കള്ളാര്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കൃഷ്ണന്‍ ജയിച്ചു. 116 വോട്ടാണ് ഭൂരിപക്ഷം. പനച്ചിക്കാട് പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി ബിനു പുള്ളുവേലിക്കല്‍ 278 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.
ആലപ്പുഴ ജില്ല ബുധനൂര്‍ പഞ്ചായത്ത് ഉളുന്തി വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.കെ ജോസുകുട്ടി ജയിച്ചു. 249 വോട്ടാണ് ഭൂരിപക്ഷം.
പത്തനംതിട്ടയിലെ റാന്നി ചവറപ്ലാവ് രണ്ടാം വാര്‍ഡില്‍ എല്‍ഡിഎഫിലെ അനില്‍ വലിയകാലായില്‍ ജയിച്ചു.
തൃശൂര്‍ ജില്ലയിലെ കാട്ടൂര്‍ പഞ്ചായത്തിലെ 13ാം വാര്‍ഡിലും പടിഞ്ഞാറെ വെമ്പല്ലൂരിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വന്‍വിജയം കരസ്ഥമാക്കി.
പാലക്കാട് ജില്ലയിലെ കുമരംപത്തൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡ് ചുങ്കത്ത് സിപിഐയിലെ എന്‍ സുധാകരന്‍ വിജയിച്ചു. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ കോണ്‍ഗ്രസിലെ നവാസ് അലി വിജയിച്ചു.
മലപ്പുറം നഗരസഭയിലെ മുപ്പറമ്പ് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി അബ്ദുല്‍ സത്താര്‍ ഹാജി ജയിച്ചു. കാലടി പഞ്ചായത്തിലെ നരിപ്പറ്റ വാര്‍ഡില്‍ യുഡിഎഫിലെതന്നെ സുരേഷ് ബാബു ജയിച്ചു.
കോഴിക്കോട് ജില്ലയിലെ ഉള്ള്യേരി പഞ്ചായത്ത് 16ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അംബിക ജയിച്ചു.
കാസര്‍കോഡ് ജില്ലയിലെ കള്ളാര്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ സിപിമ്മിലെ കൃഷ്ണന്‍ 116 വോട്ടിന് തിളക്കമാര്‍ന്ന വിജയം കാഴചവച്ചു. മംഗല്‍പാടി പഞ്ചായത്ത് ആറാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മുഹമ്മദ് ജയിച്ചു.

Tuesday, May 26, 2009

സ്മാര്‍ട്ട് സിറ്റി പ്രവര്‍ത്തികമാകാതിരിക്കാനുള്ള കാരണങള്‍ സര്‍ക്കാര്‍ ജനങളെ അറിയിക്കണം.

സ്മാര്‍ട്ട് സിറ്റി പ്രവര്‍ത്തികമാകാതിരിക്കാനുള്ള കാരണങള്‍ സര്‍ക്കാര്‍ ജനങളെ അറിയിക്കണം.

കേരളത്തിന്റെ വികസന ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതിചേര്‍ക്കാന്‍ പര്യാപ്തമായ, കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി വീണ്ടും വിവാദത്തിലായിരിക്കുകയാണ് ‍.കഴിഞ്ഞ യു ഡി എഫിന്റെ ഭരണകാലത്ത് തുടക്കമിട്ട ഈ പദ്ധതി, തുടക്കത്തിലെ വിവാദത്തിന്ന് വഴിമരുന്ന് ഇട്ടിരുന്നു.‍ കേരളത്തിന്റെ താല്പര്യങല്‍ക്ക് വിരുദ്ധമായ വകുപ്പുകള്‍ കുത്തി നിറച്ചുകൊണ്ടുള്ള കരാറുമായി മുന്നോട്ട് പോകാനായിരുന്നു യു ഡി എഫിന്ന് ഏറെ താല്പര്യം .എന്നാല്‍ കേരളത്തിന്ന് അകത്തും പൂറത്തുമുള്ളവര്‍ ഈ നിലപാടിനെ ശക്തമായി എതിര്‍ത്തു. പിന്നിട് അധികാരത്തില്‍ വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ കേരളത്തിന്ന് ഹാനികരമായ വകുപ്പുകളൊക്കെ മാറ്റി വളരെ സുതാര്യമായ രീതിയില്‍ കരാര്‍ ഒപ്പ് വെച്ചപ്പോള്‍ ഏറ്റവും സന്തോഷിച്ചത് ഗള്‍ഫ് രാജ്യങളില്‍ പണിയെടുക്കുന്ന പ്രവാസികളായിരുന്നു.
കേരളത്തിന്ന് വികസനത്തിന്റെ പാതയില്‍ ബഹുദൂരം മുന്നോട്ട് പോകാനും പ്രത്യക്ഷമായും പരോക്ഷമായും ആയിരക്കണക്കിന്ന് ആളുകള്‍ക്ക് ജോലിസാധ്യത ഉറപ്പ് വരുത്തുന്നതുമായ ബൃഹ് പദ്ധയിയായ കൊച്ചി സ്മാര്‍ട്ട്‌ സിറ്റികരാറില്‍ കേരളസര്‍ക്കാറും ദുബായിലെ ടീക്കോം അധികൃതരും ഒപ്പുവെച്ചെങ്കിലും പദ്ധതിയുടെ പ്രവര്‍ത്തനങള്‍ ഏറെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്തത് സര്‍ക്കാറിന്റെ കഴിവുകേടായി കാണേണ്ടിവരും. സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കാന്‍ താല്പര്യം കാണിക്കുന്നില്ലായെന്ന് പരാതി ഇന്ന് നാനാഭഗത്തുനിന്നും വന്ന് കൊണ്ടിരിക്കുകയാണ്. എന്താണ് ഈ പദ്ധതിയുടെ പ്രവര്‍ത്തനം മുന്നോട്ട് പോകാത്തതെന്നും ആരാണിതിന്ന് തടസ്സം സൃഷ്ടിക്കുന്നതെന്നും, എന്താണ് തടസ്സമെന്നും ജനങളൊട് തുറന്ന് പറയാണുള്ള ഉത്തവാദിത്തം കേരളസര്‍ക്കറിന്നുണ്ട്. അതിന്നവര്‍ തീര്‍ച്ചയായും തയ്യാറാകുമെന്ന് നമുക്ക് തീര്‍ച്ചയായും കരുതാം.നിസ്സാര പ്രശ്നങളാണെങ്കില്‍ എത്രയും പെട്ടെന്ന് പരസ്പര ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ സര്‍ക്കാര്‍ തുറന്ന മനസോടെ തയ്യാറാകേണ്ടതായിട്ടുണ്ട്.
വിവര സാങ്കേതിക രംഗത്ത്‌ കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കും,തിരുവന്തപുരത്തെ ടെക്‍നോ സിറ്റിയും പോലുള്ള സംരംഭങ്ങള്‍ക്ക്‌ മുന്‍കാലങ്ങളില്‍ തുടക്കം കുറിച്ച എല്‍ ഡി എഫ്‌ സര്‍ക്കാറിന്റെ മഹത്തായ മറ്റൊരു നേട്ടമായിട്ടാണ്‌ കൊച്ചിയിലെ സ്മാട്ട്‌ സിറ്റിയെ വിലയിരുത്തിയിരുന്നത്. ഈ വന്‍ പദ്ധതി കേരളത്തിന്റെ ഐ ടി രഗത്തുള്ള മുന്നേറ്റത്തിന്ന് ശക്തിപകരുകമാത്രമല്ല ലോകത്തുള്ള മുഴുവന്‍ ഐ ടി കമ്പനികള്‍ക്കും കേരളത്തെ കൂടുതല്‍ പരിചയപ്പെടുത്താനും അവരുടെ പ്രവര്‍ത്തങ്ങള്‍ ഇവിടെ ആരംഭിക്കാനും സഹായകരമായ രീതിയിലായിരിരുന്നു ടീക്കോം അധികൃതരുടെ പ്രരംഭ നടപടികള്‍. ദൂബായില്‍ ഏറ്റവും പ്രശസ്തമായ രീതിയില്‍ ഇന്റര്‍നെറ്റ്‌ സിറ്റി നടത്തുന്ന ടീക്കോം അധികൃതര്‍ക്ക്‌ കൊച്ചി സ്മാര്‍ട്ട്‌ സിറ്റി ഏറ്റവും നല്ല നിലയില്‍ നടത്താനുള്ള കഴിവും പ്രാപ്തിയുമുണ്ട്‌. ലോകത്തിലുള്ള എറ്റവും വലിയ ഐ ടി കമ്പനികള്‍ക്കെ ഇന്ന് ദുബായ് ഇന്റെര്‍നെറ്റ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കേരളത്തിന്റെ താല്‍പര്യങള്‍ പരിപൂര്‍ണമായി സം‌രക്ഷിക്കുന്ന കരാറാണ് ടിക്കോമുമായി നിരവധി ചര്‍ച്ചകള്‍ക്ക് ശേഷം സര്‍ക്കാര്‍ ഒപ്പ് വെച്ചത്. 236 ഏക്കര്‍ സ്ഥലം 36 കോടി രൂപക്ക്‌ വില്‍ക്കാനായിരുന്നു യു ഡി എഫ്‌ കരാര്‍ ഉണ്ടാക്കിയിട്ടുണ്ടായിരുന്നത്‌.എന്നാല്‍ 246 എക്കര്‍ സ്ഥലം 104 കോടി രൂപക്ക്‌ പാട്ടത്തിന്ന് നല്‍കാനാണ്‌ പുതിയ കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്‌. 10 വര്‍ഷം കൊണ്ട്‌ ഇന്‍ഫോ പാര്‍ക്കിലെ പതിനായിരത്തോളം ജോലി ഉല്‍പ്പെടെ 33000 പേര്‍ക്ക്‌ തൊഴില്‍ നല്‍കുമെന്നായിരുന്നു ടിക്കോം അധികൃതര്‍ അന്നു പറഞ്ഞത്ത്‌. എന്നാല്‍ യു ഡി എഫ്‌ ഈ വ്യവസ്ഥയും ബോധപൂര്‍വ്വം അംഗികരിച്ചു. എന്നാല്‍ പുതിയ കരാറില്‍ 10 വര്‍ഷം കൊണ്ട്‌ 90000 പ്രത്യക്ഷ തൊഴിലും 5 ലക്ഷത്തോളം പാരോക്ഷ തൊഴിലും സൃഷ്ടിക്കുമെന്ന് കരാറില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്‌ അഭിനന്ദനം അര്‍ഹിക്കുന്നതാണ്‌. മാത്രമല്ല യു ഡി എഫ്‌ സര്‍ക്കാര്‍ സൗജന്യമായി കൊടുക്കാന്‍ തയ്യാറായ ഇന്‍ഫോ പാര്‍ക്കില്‍ നാലു വര്‍ഷംകൊണ്ട്‌ 40000 പേര്‍ക്ക്‌ തൊഴില്‍ അവസരം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. സര്‍ക്കാറിന്ന് 25ശതമാനം ഓഹരി പങ്കാളിത്തവും ചെയര്‍മാന്‍ സ്ഥാനവും നല്‍കുക മാത്രമല്ല സ്മാര്‍ട്ട്‌ സിറ്റിക്ക്‌ ഏറ്റെടുത്ത സ്ഥലത്തിന്റെ 80 ശതമാനവും ഐ ടി അനുബന്ധവ്യവസായത്തിന്ന് മാത്രമെ ഉപയോഗിക്കുകയുള്ളുവെന്നും കരാറില്‍ വ്യവസ്ഥയുണ്ട്‌. ഇത്രയും സുതാര്യവും കേരളത്തിന്റെ താല്പര്യങള്‍ക്ക് മികച്ച മുന്‍‌ഗണനകൊടുക്കുന്നതുമായ ഈ കരാര്‍ എത്രയും വേഗം നടപ്പാക്കാന്‍ കേരള സര്‍ക്കാറിന്റെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം അനിവാര്യമാണ്.ഈ പദ്ധതിക്ക് ആവശ്യമായ സ്ഥലം പരിപൂര്‍ണ്ണമായി സര്‍ക്കാര്‍ ഏറ്റെടുത്ത് കൊച്ചിന്‍ സ്മാര്‍ട്ട് സിറ്റി അധികൃതര്‍ക്ക് കൈമാറിയിട്ടും ഇതിന്റെ പ്രവര്‍ത്തനങള്‍ ചടുലതയോടെ മുന്നേറാതെ ഇരിക്കാനുള്ള കാരണങള്‍ ജനങളോട് തുറന്ന് പറയാന്‍ സര്‍ക്കാര്‍ തയ്യാറാകണം .ഈ പദ്ധതി പ്രബല്യത്തില്‍ വന്നാല്‍ ഐ ടി വികസനരംഗത്ത്‌ കേരളത്തിന്റെ സ്ഥാനം ഇന്ത്യയില്‍ത്തന്നെ ഒന്നാമതായിരിക്കും.മാത്രമല്ല ലക്ഷക്കണക്കിന്ന് ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്ന ഈ പദ്ധതി നടപ്പാക്കാനുള്ള കാലതാമസം ഉടനെ മാറ്റി ഈ പദ്ധതി പ്രവര്‍ത്തികമാക്കാനുള്ള പ്രവര്‍ത്തനങള്‍ ഉടണെ ആരംഭിക്കേണ്ടിയിരിക്കുന്നു .


നാരായണന്‍ വെളിയംകോട്.ദുബായ്.

മാധ്യമങ്ങള്‍ സ്വയം പരിശോധിക്കുമോ?

മാധ്യമങ്ങള്‍ സ്വയം പരിശോധിക്കുമോ?

സുകുമാര്‍ അഴീക്കോട്


ഇന്ത്യന്‍ സമൂഹത്തില്‍ 'പ്രിവിലജ്ഡ്' എന്നു വിളിക്കുന്ന വിഭാഗങ്ങള്‍ പാടില്ലെന്നാണ് വയ്പ്-ഭരണഘടനയുടെ വയ്പ്. പക്ഷേ, പ്രത്യേകാവകാശങ്ങള്‍ അനുഭവിച്ചുവരുന്ന പല വിഭാഗങ്ങളുമുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. ഏറ്റവും കൂടുതല്‍ വിശിഷ്ടാവകാശങ്ങള്‍ കിട്ടുന്നത് രാഷ്ട്രീയനേതാക്കള്‍ക്കാണെന്ന്(നിയമസഭ-പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് വിശേഷിച്ചും) തോന്നുന്നു. ആരെക്കാളും ബഹുജനദൃഷ്ടിയില്‍ സദാ കഴിയേണ്ടതുകൊണ്ട് അവരുടെ പ്രവൃത്തികള്‍ പലപ്പോഴും പല നിലകളില്‍ പരിശോധിക്കപ്പെടുന്നുണ്ട്. കോടതികള്‍ക്ക് പ്രത്യേക പരിഗണന നിയമത്തിന്റെ വഴിക്കും പരമ്പരാബോധംകൊണ്ടും ധാരാളം ലഭിച്ചുവരുന്നു. ഇതൊക്കെ എല്ലാവര്‍ക്കും അറിയുന്ന കാര്യങ്ങള്‍. എന്നാല്‍, തൊഴിലുകള്‍ക്കിടയില്‍ ഏറ്റവും അധികം 'പ്രിവിലജുകള്‍' അനുഭവിക്കുന്ന വര്‍ഗം പത്രമാധ്യമപ്രവര്‍ത്തകരുടേതാണ്. ആശയപ്രകടനസ്വാതന്ത്യ്രം എന്ന് നാം പറയുന്ന അവകാശം ഭരണഘടനയില്‍ കാണുന്നത് 'ഫ്രീഡം ഓഫ് സ്പീച്ച്' എന്നാണ്. 'സ്പീച്ച്' വാക്കാണ്. വായയിലുടെയല്ലാതുള്ള ആശയപ്രകടനത്തിനും എല്ലാ സ്വാതന്ത്യ്രവും ഉണ്ട്. തങ്ങള്‍ക്ക് കിട്ടിയ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുകൊണ്ട് പല പത്രറിപ്പോര്‍ട്ടര്‍മാര്‍ക്കും അന്യ മാധ്യമപ്രവര്‍ത്തകര്‍ക്കും ദേഹോപദ്രവവും പൊലീസിന്റെ അതിക്രമവും നേരിടേണ്ടിവരാറുണ്ട്. പക്ഷേ, റിപ്പോര്‍ട്ട് ചെയ്യുന്നതുകൊണ്ട് പീഡിതരാകുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നീതി കൊടുക്കാന്‍ ആര്‍ക്കും മടിയില്ല. സമൂഹത്തിന് പൊതുവെ ആവശ്യമുള്ള ഒരു ജോലി ചെയ്യുന്നവരാണെന്ന് സാമാന്യമായ അംഗീകാരം പത്രപ്രവര്‍ത്തകന് സ്വാഭാവികസിദ്ധമാണ്. അതുകൊണ്ട് അവരുടെ തൊഴില്‍ ചെയ്യുന്നതിന് തടസ്സം ഉണ്ടാക്കരുത് എന്നത് ഏറെക്കുറെ സമൂഹം ഒരു കടപ്പാടായി സീകരിച്ചിട്ടുണ്ട്. നിയമപരവും സംസ്കാരപരവുമായി തങ്ങള്‍ക്ക് ലഭിച്ച 'പ്രിവിലജ്ഡ്' പദവിയുടെ മഹത്വത്തിന്റെ വലുപ്പം എന്താണെന്ന് മീഡിയക്കാര്‍ മനസ്സിലാക്കണം എന്നത് ഇതിന്റെ മറുവശമാണ്. തങ്ങളുടെ ഓരോ എഴുത്തും ഈ ഉന്നതപദവിക്ക് ഊനം തട്ടിക്കുന്നതാകരുത് എന്നത് അവരുടെ വമ്പിച്ച ഉത്തരവാദിത്തമാണ്. ഒരു കാലത്ത് പത്രങ്ങളും മറ്റും ഈ ഉദാരമായ കര്‍മശൈലി പുലര്‍ത്തിയിരുന്നെന്നാണ് കേള്‍വി. പക്ഷേ, ഇപ്പോള്‍ അത് അനുദിനം താണുവരികയാണെന്ന് എല്ലാ വിഭാഗങ്ങളും ഒരേ സ്വരത്തില്‍ പരാതിപ്പെടുന്നു. എവിടെയോ നടന്ന ഒരു വാര്‍ത്ത അത് നേരിട്ടറിയാന്‍ കഴിയാത്ത അനേകം പേര്‍ക്കുവേണ്ടി നേരിട്ടറിയുന്ന ഒരാള്‍ റിപ്പോര്‍ട്ട് എഴുതുമ്പോള്‍ അത് നൂറുശതമാനം സത്യസന്ധമായിരിക്കണമല്ലോ. ജേര്‍ണലിസ്റ്റിന് ഇവിടെ ഒരു ഇടനിലക്കാരന്റെ സ്ഥാനമേയുള്ളൂ. സംഭവം താന്‍ അറിഞ്ഞതുപോലെ വാര്‍ത്തയാക്കി വായനക്കാര്‍ക്ക് നല്‍കണം. നല്ല ഭാഷയില്‍ റിപ്പോര്‍ട്ട് എഴുതണം എന്നല്ലാതെ വാര്‍ത്തയെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് നന്നാക്കാന്‍ ഇവര്‍ക്ക് ഒരധികാരവുമില്ല. അവര്‍ക്ക് വാര്‍ത്തയെപ്പറ്റി അഭിപ്രായം വേറെയുണ്ടെങ്കില്‍, വേറെതന്നെ കൊടുക്കണം. കൂട്ടിക്കുഴയ്ക്കരുത്. അതുകൊണ്ട് പണ്ടേ ഈ ചൊല്ല് പത്രപ്രവര്‍ത്തനത്തിന്റെ പ്രഥമസൂക്തമായി മാറി- 'വാര്‍ത്ത പവിത്രമാണ്, അഭിപ്രായം സ്വതന്ത്രവും' ഇന്ന് ഈ സൂക്തം എത്രപേര്‍ പരിപാലിക്കുന്നു? എല്ലാം തകിടം മറിഞ്ഞു. സ്ഥാനാര്‍ഥികളുടെ പേര് കൊടുക്കുമ്പോള്‍ ചില 'ബയോഡാറ്റ' കൊടുക്കേണ്ടിവരുമല്ലോ. പക്ഷേ, സ്ഥാനാര്‍ഥി നിങ്ങള്‍ക്കിഷ്ടനാണെങ്കില്‍ ഉള്ളതും ഇല്ലാത്തതുമായ പൊടിപ്പും തൊങ്ങലും മസാലയായി ചേര്‍ക്കും. പാര്‍ടി നിങ്ങള്‍ക്ക് എതിരായതാണെങ്കില്‍ (ഉദാഹരണമാണ്) ആള്‍ പണ്ടെന്നോ 'ഒരു കേസില്‍ പ്രതിയായിരുന്നു എന്നറിയുന്നു' എന്നുകൂടി നിരുപദ്രവമായി ഒരടിവര ഇടും. ഇപ്രകാരം തലക്കെട്ടില്‍, ചിത്രം കൊടുക്കുന്നതില്‍, പ്രസംഗം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ എല്ലാം സജീവപക്ഷപാതമുള്ള ഒരു പത്രപ്രവര്‍ത്തകന് തെരഞ്ഞെടുപ്പിന്റെ മുമ്പുള്ള ഒന്നരമാസംകൊണ്ട് ആളെ ഒരുവിധത്തില്‍ അനഭിമതന്‍ ആക്കി എന്ന് സംതൃപ്തിയടയാവുന്നതാണ്. കഴിഞ്ഞ ഒന്നരമാസത്തെ മലയാള പത്രങ്ങള്‍ ഒന്ന് മറിച്ചുനോക്കുക! ഒരു പാര്‍ടി സ്ഥിതിസമത്വത്തിനും പാവങ്ങളുടെ അവകാശങ്ങള്‍ക്കുംവേണ്ടി നില്‍ക്കുന്നെങ്കില്‍, വിപരീതതാല്‍പ്പര്യങ്ങള്‍ പുലര്‍ത്തുന്ന ഒരു ഉടമസ്ഥന്റെ പത്രത്തിന് സ്വാഭാവികമായി വ്യക്തിസ്വാതന്ത്യ്രം എന്ന പേരില്‍ അമിതലാഭലക്ഷ്യം ഉണ്ടാക്കാനുള്ള വ്യവസായ വാണിജ്യച്ചേരിയെ തലോടിക്കഴിയുന്ന മറ്റൊരു കക്ഷിയോട് തനിയേ ഇഷ്ടം കൂടും. ഇക്കാലത്ത് വല്ല മന്ത്രിസ്ഥാനവും ലഭിക്കുന്ന ആര്‍ക്കും ഏതെങ്കിലും കേസിന്റെ പുലിവാല്‍ പിടിക്കേണ്ടിവന്നുകാണും. എതിര്‍പക്ഷക്കാരനാണെങ്കില്‍ ആ കേസിനെപ്പറ്റി സദാ എന്തെങ്കിലും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുക വലിയൊരടവാണ്. ഇങ്ങനെ അഞ്ചാറുപത്രങ്ങള്‍ ഇടതടവില്ലാതെ 'പ്രതി, പ്രതി' എന്ന് നൂറ്റൊന്നാവര്‍ത്തിച്ചാല്‍ ഏത് മഹാത്മാവും ചീത്തയല്ലേ എന്ന സംശയം ജനിക്കാന്‍ എളുപ്പമാണ്. ഇപ്പോള്‍ നമ്മുടെ പത്രപ്പുറങ്ങളില്‍ ഏറ്റവും പ്രാധാന്യത്തോടെ എന്നും കുറ്റവാളിയെന്നമട്ടില്‍ ഒരു നേതാവിനെ വരഞ്ഞുകാട്ടുന്നുണ്ടല്ലോ. ഈ കേസിന്റെ പ്രതിപ്പട്ടികയില്‍ ഈ വ്യക്തി ഒമ്പതാം സ്ഥാനത്താണ്. ആകെ 11 പ്രതികള്‍. ഈ കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളെ ആര്‍ക്കും വേണ്ട. ഒമ്പതാംപ്രതിയെ ഇവര്‍ ഒന്നാംപ്രതിയായി ചമയ്ക്കുന്നതില്‍ വിജയിച്ചിരിക്കുന്നു. കോടതി വിധിക്കുന്നത് എന്താണെന്ന് ഇപ്പോള്‍ നമുക്കാര്‍ക്കും പറയാനാവില്ല. എന്നാല്‍, ഇന്നത്തെ നിലയ്ക്ക് ഈ ഒമ്പതുകാരനെ ഒന്നാമനാക്കുന്ന വിദ്യ ആടിനെ പട്ടിയാക്കലല്ലേ? മാധ്യമ പവിത്രത കപട താല്‍പ്പര്യക്കാര്‍ക്ക് കീഴടങ്ങലല്ലേ? പൊതുവിലുള്ള ആരവത്തില്‍നിന്ന് മാറിനിന്ന് ഒരാള്‍ ഈ ലളിതമായ വസ്തുത ചൂണ്ടിക്കാട്ടിയാല്‍, ആ വ്യക്തിയെ ഇക്കൂട്ടര്‍ പക്ഷപാതിയാക്കാന്‍ നോക്കും. ഇവരുടെ പക്ഷപാതം സ്വര്‍ഗീയമായ സത്യസന്ധതയും? വസ്തുതകളെ തങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുത്താന്‍മാത്രം കിണഞ്ഞുവേട്ടയാടുന്ന പത്രപ്രവര്‍ത്തകര്‍ക്ക് പടിഞ്ഞാറുള്ളവര്‍ കൊടുത്തപേര് 'പാപ്പരാസികള്‍' എന്നാണ്. ഇവിടെ പേര് മാറിയിട്ടില്ല. പക്ഷേ, പലരുടെയും പണി ആ പേരിനുവേണ്ടിയുള്ള മത്സരമാണോ എന്ന് തോന്നും. എന്റെ പ്രസംഗംതന്നെ 'വറുത്തെടുത്ത' വാര്‍ത്തയാക്കിയ എത്രയോ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവരുടെ എഴുത്തുപോലെത്തന്നെ മൌനവും വക്രബുദ്ധിയുടെ ഫലമാണ്. നമ്മുടെ ഇപ്പോഴത്തെ പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ട ഡോ. മന്‍മോഹന്‍സിങ്ങിനെപ്പറ്റി ഈ പത്രങ്ങള്‍ എന്തെങ്കിലും മോശം പറഞ്ഞത് ഓര്‍മയുണ്ടോ? മോശം പറഞ്ഞോളണം എന്നല്ല. പക്ഷേ, പറയേണ്ട സമയത്ത് പറയേണ്ടേ? അതല്ലേ പ്രസ് അക്കാദമി പഠിപ്പിക്കുന്നത്? പഞ്ചാബുകാരനായ മന്‍മോഹന്‍സിങ് കഴിഞ്ഞ തവണ പ്രധാനമന്ത്രിയായത് അസമില്‍നിന്നോ മറ്റോ കിട്ടിയ ഒരു രാജ്യസഭാ ഒഴിവിലൂടെയായിരുന്നു. ഇത്തവണ ആ സൌഭാഗ്യം അദ്ദേഹം തുടരുന്നു. താനായിരിക്കും പ്രധാനമന്ത്രി എന്ന് അറിഞ്ഞുകൊണ്ട് ലോക്സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍നിന്ന് അദ്ദേഹം മാറിനിന്നതിനെപ്പറ്റി ഈ പത്രങ്ങള്‍ ഇതുവരെ ഒരു കാര്‍ട്ടൂ പറയുകയോ ഒരു മുഖപ്രസംഗം എഴുതുകയോ ചെയ്തോ? ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യറിപ്പബ്ളിക്കിന്റെ പ്രധാനമന്ത്രി ലോക്സഭയില്‍ അംഗമാകാനുള്ള അവസരം വന്നിട്ടുകൂടി വീട്ടില്‍ പനിച്ചുകൂടിയത് ശരിയായില്ലെന്ന് പറയേണ്ട കടമ ഇന്ത്യയിലെ ഓരോ പൌരനുമുണ്ട്, പക്ഷേ, പത്രങ്ങളിലും ടിവി ചാനലുകളിലും എന്ത് നിശബ്ദത! പ്രതിരോധമന്ത്രാലയത്തിലെ ഇസ്രയേല്‍ബന്ധമുള്ള അഴിമതി വളരെ ഗൌരവമുള്ളതാണ്. പക്ഷേ, പ്രതിരോധമന്ത്രിയെ ഒരു പത്രവും പ്രതിക്കൂട്ടില്‍ നിര്‍ത്തിയില്ല. കാരണം! അങ്ങനെ എഴുതുന്നവര്‍ പ്രതിരോധമന്ത്രിയെ അനുകൂലിക്കുന്ന കക്ഷിയില്‍പ്പെടുന്നവരാണ്. ആന്റണിയുടെ ഭാഗ്യം! ഇതൊക്കെ കാണാതെ മിണ്ടാതിരിക്കുന്നവര്‍ എതിര്‍വശത്തുള്ള നിസ്സാരമായ അനക്കംപോലും കാണാതെയോ പറയാതെയോ പോകുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ നമ്മുടെ വലിയൊരു പത്രത്തില്‍ ജുബ്ബ ധരിച്ച് മെലിഞ്ഞ ഒരാളിന്റെ ഹാസ്യചിത്രം. നല്ല വര-ഞാനാണ് ആളെന്ന് സുവ്യക്തം. വരയാന്‍ ബുദ്ധിവേണ്ട, പക്ഷേ അടിക്കുറിപ്പ് എഴുതാന്‍ അത് നല്ലതുപോലെ വേണം. അപ്പോഴേ കാര്‍ട്ടൂ ആവുകയുള്ളൂ. ഞാന്‍ നിരന്തരം എഴുതിയിട്ടും 16 പേര്‍ തോറ്റതിനെ പരിഹസിക്കുകയാണ് കലാകാരന്‍. ഞാന്‍ ഒരാളെഴുതിയിട്ട് എല്ലാവരും ജയിക്കുമെന്ന് കലാകാരന്‍ സമ്മതിച്ചിരിക്കുന്നു. ഇതിനെയല്ല കളിയാക്കേണ്ടത്. കഴിഞ്ഞ ഒന്നുരണ്ടുവര്‍ഷമായി ശമ്പളം വാങ്ങിക്കൊണ്ട് ഒരു നാളും മുടങ്ങാതെ നിരന്തരം കാര്‍ട്ടൂ വരഞ്ഞും കോളങ്ങള്‍ നിരത്തിയും മുഖപ്രസംഗങ്ങള്‍ സൃഷ്ടിച്ചും ഒരു മഹാസ്ഥാപനം മുഴുവന്‍ ശ്രമിച്ചിട്ടും നാലുസീറ്റ് നഷ്ടപ്പെട്ടതിനെയാണ് കളിയാക്കേണ്ടത്. ഞാന്‍ ഒറ്റയ്ക്ക്, ശമ്പളം വാങ്ങാതെ എഴുതുന്നു. മാത്രമല്ല, തെരഞ്ഞെടുപ്പില്‍ പങ്കെടുത്തുകൊണ്ട് ഞാനൊന്നും എഴുതിയിട്ടില്ല. എഴുതിയാല്‍ത്തന്നെ അത് ഒരു പൌരനുള്ള അവകാശമാണ്. കാര്‍ട്ടൂവിഷയമല്ല അത്. ശമ്പളം പറ്റിക്കൊണ്ട് മാനേജ്മെന്റിനുവേണ്ടി എഴുതുന്നത് പൌരാവകാശമല്ല, കൂലിപ്പണിയാണ്. ഇവിടെ കാണിച്ചതെല്ലാം ധര്‍മാനുസൃതമായ പത്രപ്രവര്‍ത്തനത്തിന്റെ വിപരീതോദാഹരണങ്ങളാണ്. അസത്യം പറയാനോ അസത്യത്തെ അവലംബിച്ച് ആശയാവിഷ്കരണം നടത്താനോ ആര്‍ക്കും അവകാശമില്ല. അതിനാല്‍ വാര്‍ത്താവാസ്തവങ്ങളെ വാക്കുകൊണ്ടോ മനനംകൊണ്ടോ വളച്ചൊടിച്ച് അസത്യത്തെ പ്രചരിപ്പിക്കുന്നത് ഭരണഘടനാലംഘനമാണ്. പത്രങ്ങളുടെ ഈ പോക്ക് അവയെ എവിടെയാണ് എത്തിക്കുക എന്ന് ചൂണ്ടിക്കാട്ടാനല്ലേ നമുക്ക് കഴിയൂ? ഇത്രയൊക്കെ എഴുതിയിട്ടും ഒരു പത്രമെങ്കിലും നേര്‍വഴിക്ക് വന്നില്ലല്ലോ എന്നുപറഞ്ഞ് ഇവര്‍ക്ക് എന്റെ ഒരു കാര്‍ട്ടൂകൂടി വരയാന്‍ ഇത് അവസരം കൊടുക്കുകയില്ലെന്ന് ആരുകണ്ടു.

Monday, May 25, 2009

ഇടതുപക്ഷം ദുര്‍ബലമായാല്‍

ഇടതുപക്ഷം ദുര്‍ബലമായാല്‍


ഇടതുപക്ഷത്തിന്, പ്രത്യേകിച്ച് സിപിഐ എമ്മിന്, ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ഗണ്യമായി കുറഞ്ഞതില്‍ മാധ്യമങ്ങളിലുള്ള ആഘോഷം ഇനിയും അവസാനിച്ചിട്ടില്ല. ഇടതുപക്ഷത്തെ ആശ്രയിക്കാതെ കോഗ്രസിന് ഭരിക്കാന്‍ കഴിയുന്ന സാഹചര്യം ഡല്‍ഹിയില്‍ ഉണ്ടായതിലാണ് വലിയ ആഹ്ളാദം. ബിജെപിയുടെ പ്രചാരകനായ പത്രപ്രവര്‍ത്തകന്‍ ടി വി ആര്‍ ഷേണായ് പറയുന്നത് ഓഹരിവിപണിയില്‍ കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ കുതിച്ചുകയറ്റം, ഇടതുപക്ഷത്തിന് സ്വാധീനമില്ലാത്ത സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഉറപ്പായതിന്റെ പ്രതിഫലനമാണെന്നാണ്. ഷേണായിയുടെ വാദം ചോദ്യംചെയ്യേണ്ടതില്ല. 2004ലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പിന്തുണയോടെ യുപിഎ അധികാരത്തില്‍ വന്നപ്പോള്‍ ഇന്ത്യന്‍ വിപണികളില്‍ ഓഹരിയുടെ വില ഇടിഞ്ഞിരുന്നു. ഇന്ത്യയിലും പുറത്തുമുള്ള വന്‍കിട കമ്പനികള്‍ക്ക് ഇടതുപക്ഷത്തെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഇടതുപക്ഷത്തിന് സീറ്റ് കുറയ്ക്കാന്‍ കോര്‍പറേറ്റുകള്‍ ഈ തെരഞ്ഞെടുപ്പില്‍ കാര്യമായി ഇടപെട്ടിട്ടുമുണ്ട്. ഇടതുപക്ഷത്തിന് വലിയ തിരിച്ചടി നേരിടുകയും ലോക്സഭയില്‍ അതിന്റെ സ്വാധീനം കുറയുകയും ചെയ്തതില്‍ കോര്‍പറേറ്റുകള്‍ക്ക് ആഘോഷിക്കാമെങ്കില്‍, ഇന്ത്യയിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് അത് ഒരിക്കലും സന്തോഷകരമല്ല. രാജ്യത്ത് മതനിരപേക്ഷത നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇടതുപക്ഷത്തിന്റെ പരാജയം കടുത്ത ആശങ്കയുളവാക്കും. ബിജെപിയുടെ വര്‍ഗീയ ഫാസിസ്റ്റ് നയങ്ങളെ ലാഭചേതം നോക്കാതെ ഉറച്ചുനിന്ന് എതിര്‍ത്തുപോരുന്നത് സിപിഐ എമ്മിന് നേതൃത്വമുള്ള ഇടതുപക്ഷമാണ്. ഇടതുപക്ഷത്തെ ഒഴിച്ചുനിര്‍ത്തിയാല്‍, ബിജെപിയോടും അതിന്റെ ഹൈന്ദവ വര്‍ഗീയ ആശയങ്ങളോടും മൃദുസമീപനം സ്വീകരിക്കാത്ത ഏതു പാര്‍ടിയാണ് ഇന്ത്യയിലുള്ളത്. നവഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങള്‍, രാജ്യത്തെ സാധാരണക്കാരയുെം ഇടത്തരക്കാരെയും കൂടുതല്‍ ദുരിതത്തിലാഴ്ത്തുമെന്ന് തിരിച്ചറിയുന്ന ആര്‍ക്കും ഇടതുപക്ഷത്തിന് സീറ്റ് കുറഞ്ഞതില്‍ ആശ്വസിക്കാനാവില്ല. അമേരിക്കന്‍ സാമ്രാജ്യത്വത്തിന് കീഴടങ്ങുന്ന വിദേശനയത്തെ എതിര്‍ക്കാന്‍ ഇടതുപക്ഷമല്ലാതെ മറ്റാരുണ്ട്. നാലുവര്‍ഷം താന്‍ ഇടതുപക്ഷത്തിന്റെ തടവറയിലായിരുന്നുവെന്നാണ് ആണവകരാറിന്റെ പേരില്‍ പിന്തുണ പിന്‍വലിച്ചപ്പോള്‍ ഡോ. മന്‍മോഹന്‍സിങ്ങില്‍ നിന്നുണ്ടായ പ്രതികരണം. ലോക്സഭയിലും ഗവമെന്റിലുമുള്ള സ്വാധീനം രാജ്യത്തെ ജനങ്ങളുടെ താല്‍പ്പര്യത്തിന് ഉപയോഗിക്കാനാണ് നാലുവര്‍ഷവും ഇടതുപക്ഷം ശ്രമിച്ചതെന്ന് ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. തങ്ങള്‍ക്കുള്ള 60 സീറ്റ് വച്ച് കേന്ദ്രത്തില്‍ ഏതു വകുപ്പും എത്ര മന്ത്രിസ്ഥാനവും പിടിച്ചുവാങ്ങാനുള്ള ശക്തി 2004ലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായിരുന്നു. പുറത്തുനിന്ന് പിന്തുണ നല്‍കിയ ഇടതുപക്ഷം നേടാന്‍ ശ്രമിച്ചതൊക്കെയും രാജ്യത്തിനും തൊഴിലെടുത്ത് ജീവിക്കുന്ന സാധാരണ ജനങ്ങള്‍ക്കും വേണ്ടിയായിരുന്നു. ഉത്തരവാദിത്തമില്ലാതെ ഇടതുപക്ഷം ഭരണം കൈകാര്യം ചെയ്തെന്നാണ് ആക്ഷേപമെങ്കില്‍, അധികാരത്തില്‍ പങ്ക് ചേരാതെ ഉത്തരവാദിത്തം നിര്‍വഹിക്കുകയായിരുന്നു ഇടതുപക്ഷം. ഭരണത്തിലുള്ള സ്വാധീനം ഉപയോഗിച്ച് ഇടതുപക്ഷം എന്തൊക്കെയാണ് ചെയ്യാന്‍ ശ്രമിച്ചത്? പാവപ്പെട്ട ഗ്രാമീണര്‍ക്ക് തൊഴിലുറപ്പു നല്‍കുന്ന നിയമത്തിന് സര്‍ക്കാരിനെ നിര്‍ബന്ധിച്ചു. യുപിഎയുടെ പൊതുമിനിമം പരിപാടിയില്‍തന്നെ ഇടതുപക്ഷത്തിന്റെ സ്വാധീനവും നിശ്ചയദാര്‍ഢ്യവും പ്രകടമായിരുന്നു. സര്‍ക്കാരിന് തോന്നുകയാണെങ്കിെല്‍ തൊഴിലുറപ്പുപദ്ധതി അവസാനിപ്പിക്കാമെന്ന വകുപ്പ് ബന്ധപ്പെട്ട ബില്ലില്‍ കോഗ്രസ് ഉള്‍പ്പെടുത്തിയിരുന്നു. ഇടതുപക്ഷത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് ആ വകുപ്പ് പിന്‍വലിച്ചു. ബിപിഎല്ലുകാര്‍ക്ക് മാത്രമായി ഈ പദ്ധതിയുടെ ആനുകൂല്യം പരിമിതപ്പെടുത്താനുള്ള നീക്കവും ഇടതുപക്ഷം അനുവദിച്ചില്ല. ഗുണഭോക്താക്കളുടെ മൂന്നിലൊന്ന് സ്ത്രീകളാവണമെന്ന് ഉറപ്പാക്കുന്ന വ്യവസ്ഥ ഈ നിയമത്തില്‍ ഉള്‍പ്പെടുത്തിയത് ഇടതുപക്ഷം നിര്‍ബന്ധിച്ചതുകൊണ്ടാണ്. വനാവകാശനിയമം കൊണ്ടുവരാനും അതിന് ആദിവാസികള്‍ക്ക് അനുകൂലമായ ഉള്ളടക്കം നല്‍കാനും ഗവമെന്റ് നിര്‍ബദ്ധമായെങ്കില്‍ രാജ്യം അതിന് ഇടതുപക്ഷത്തോട് കടപ്പെട്ടിരിക്കുന്നു. ഇടതുപക്ഷത്തിന്റെ 'തടവറ'യില്‍ മറ്റൈന്തൊക്കെ സംഭവിച്ചു, സംഭവിച്ചില്ല? ഇന്ത്യന്‍ സാമ്പത്തികമേഖല ഫിനാന്‍സ് മൂലധനത്തിന്റെ ഊഹക്കച്ചവടത്തില്‍നിന്നും കൊള്ളയില്‍നിന്നും രക്ഷപ്പെട്ടുനിന്നത് ഇടതുപക്ഷം അഞ്ചുവര്‍ഷമായി നടത്തിയ ഇടപെടലിന്റെ ഫലമാണെന്ന് സമ്മതിക്കാത്തത് മുരത്ത ഇടതുപക്ഷ വിരുദ്ധര്‍ മാത്രമായിരിക്കും. ഇന്ത്യന്‍ സ്വകാര്യബാങ്കുകളെ വിദേശ ബാങ്കുകള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുന്ന ബാങ്കിങ് റഗുലേഷന്‍ (ഭേദഗതി നിയമം) പാസാക്കാന്‍ ഇടതുപക്ഷം അനുവദിച്ചിരുന്നുവെങ്കില്‍ ബാങ്കിങ് മേഖലതന്നെ തകരുമായിരുന്നു. ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപം 26 ശതമാനത്തില്‍നിന്ന് 49 ശതമാനമാക്കുന്നതിന് ഏക തടസ്സം ഇടതുപക്ഷമായിരുന്നു. ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചശേഷം കുതിരക്കച്ചവടത്തിലൂടെ സര്‍ക്കാരിനെ നിലനിര്‍ത്തിയെങ്കിലും ഇത്തരം നിയമഭേദഗതികള്‍ കൊണ്ടുവരാനുള്ള അംഗബലം പാര്‍ലമെന്റില്‍ കോഗ്രസിനില്ലായിരുന്നു. പെന്‍ഷന്‍ഫണ്ട് സ്വകാര്യമേഖലയെ ഏല്‍പ്പിക്കാനുള്ള നീക്കം എതിര്‍ക്കാനും ഇടതുപക്ഷംമാത്രമേ ഉണ്ടായിരുന്നുള്ളു. നവരത്ന കമ്പനികളില്‍ ഒന്നായ ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡിന്റേതടക്കമുള്ള ഓഹരികള്‍ വില്‍ക്കാനുള്ള തീരുമാനം ഇടതുപക്ഷത്തിന്റെ എതിര്‍പ്പുകാരണം ഉപേക്ഷിക്കേണ്ടിവന്നു. ചില്ലറ വ്യാപാരമേഖലയില്‍ ബഹുരാഷ്ട്ര കുത്തകകളെ കൊണ്ടുവരാന്‍ കോഗ്രസ് പഠിച്ചപണി പതിനെട്ടും പയറ്റിയിരുന്നു. പക്ഷേ, ഇടതുപക്ഷം അനുവദിച്ചില്ല. രാജ്യത്തെ ദശലക്ഷക്കണക്കിന് വരുന്ന ചില്ലറകച്ചവടക്കാരുടെ താല്‍പ്പര്യമായിരുന്നു ഇടതുപക്ഷത്തിന് വലുത്. യുപിഎയ്ക്കുമേല്‍ ഇനി ഇത്തരം ചരടുകളോ നിയന്ത്രണമോ ഇല്ലാത്തിലാണ് കോര്‍പറേറ്റുകളും അവരുടെ മാധ്യമങ്ങളും തുള്ളിച്ചാടുന്നത്. പിന്തുണയ്ക്ക് കോഗ്രസ് ആശ്രയിക്കുന്ന കക്ഷികളുടെ വിലപേശല്‍ ഇപ്പോള്‍ നാം കാണുന്നുണ്ട്. അവരാരും രാജ്യത്തെ ബാധിക്കുന്ന നയങ്ങളുടെ കാര്യത്തില്‍ ഒരു ഉപാധിയും കോഗ്രസിനുമേല്‍ വച്ചിട്ടില്ല. ഇടതുപക്ഷം വിലപേശിയത് തൊഴിലാളികളുടെ, കൃഷിക്കാരുടെ, ഇടത്തരക്കാരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ടായിരുന്നു. ഇടതുപക്ഷത്തിന്റെ എതിര്‍പ്പുകൊണ്ട് എന്തൊക്കെ മുടങ്ങിയോ അതൊക്കെ നടപ്പാക്കാനുള്ള ജനവിധിയാണ് കോഗ്രസിന് ലഭിച്ചതെന്നാണ് കോര്‍പറേറ്റ് മാധ്യമങ്ങള്‍ വാദിക്കുന്നത്. നവഉദാരവല്‍ക്കരണവുമായി വേഗത്തില്‍ മുന്നോട്ടുപോകാനാണ് അവരുടെ ഉപദേശം. സത്യത്തില്‍ അങ്ങനെയൊരു അപകടംതന്നെയാണ് രാജ്യത്തെ തുറിച്ചുനോക്കുന്നത്. ഇന്ത്യ കൂടുതല്‍ കൂടുതല്‍ അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങുമെന്നതില്‍ സംശയമില്ല. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശ്രയിക്കാനുള്ളത് ഇടതുപക്ഷം മാത്രമാണ്. നവഉദാരവല്‍ക്കരണത്തിനും മതനിരപേക്ഷതയ്ക്കും സ്വതന്ത്ര വിദേശനയത്തിനും വേണ്ടി ജനങ്ങളെ അണിനിരത്തി പോരാടുകയെന്ന വലിയ ഉത്തരവാദിത്തമാണ് ഇടതുപക്ഷത്തിനുള്ളത്. ലോക്സഭയില്‍ സീറ്റ് കുറഞ്ഞുപോയി എന്നതുകൊണ്ട് ജനവിരുദ്ധവും ദേശവിരുദ്ധവുമായ നയങ്ങളോട് വിട്ടുവീഴ്ച ചെയ്യാന്‍ സിപിഐ എമ്മിനോ മറ്റു ഇടതുപക്ഷ പാര്‍ടികള്‍ക്കോ കഴിയില്ല. കമ്യൂണിസ്റ്റുകാരെ സംബന്ധിച്ച് പാര്‍ലമെന്റും നിയമസഭയും പോരാട്ടത്തിനുള്ള വേദികളില്‍ ഒന്നുമാത്രമാണ്. സാമ്പത്തികമാന്ദ്യവും ഉദാരവല്‍ക്കരണവും ദശലക്ഷക്കണക്കിനാളുകളെ തൊഴിലില്‍നിന്ന് പുറന്തള്ളുമ്പോള്‍ ബദല്‍ നയങ്ങള്‍ക്കുവേണ്ടി പോരാടാന്‍ ഇടതുപക്ഷമേയുള്ളു. കോര്‍പറേറ്റുകളുടെ ആഹ്ളാദത്തിന്റെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ദുഃഖത്തിന്റെയും പൊരുള്‍ അതാണ്.
പി പി അബൂബക്കര്‍

Saturday, May 23, 2009

കേരളത്തില്‍ നിന്ന് ജനങള്‍ തെരഞ്ഞെടുത്തവര്‍ കഴിവുകെട്ടവര്‍ .കഴിവുള്ള എ കെ ആന്റണിയും വയലാര്‍ രവിയും കേന്ദ്രമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

കേരളത്തില്‍ നിന്ന് ജനങള്‍ തെരഞ്ഞെടുത്തവര്‍ കഴിവുകെട്ടവര്‍ .കഴിവുള്ള എ കെ ആന്റണിയും വയലാര്‍ രവിയും കേന്ദ്രമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വിട്ടുനിന്നത് മനഃപൂര്‍വം

തിരു: എ കെ ആന്റണിയും വയലാര്‍ രവിയും കേന്ദ്രമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുക്കാത്തത് ബോധപൂര്‍വമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍. യുപിഎ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന ചടങ്ങ് നടക്കുമ്പോള്‍ കെപിസിസി ആസ്ഥാനത്തുപോലും ആഹ്ളാദാരവമുണ്ടായില്ല. ഇരുനേതാക്കളും തലസ്ഥാനത്തുണ്ടായിട്ടും ഡല്‍ഹിയില്‍ പോകുന്നതിനോ പ്രവര്‍ത്തകര്‍ക്കൊപ്പം ആഹ്ളാദം പങ്കിടുന്നതിനോ തയ്യാറായില്ല. കേരളത്തിലെ കോഗ്രസ് നേതൃത്വത്തില്‍ എ കെ ആന്റണി പിടിമുറുക്കിയതിന്റെ പ്രതിഷേധമാണ് ഇരുനേതാക്കളും പ്രകടിപ്പിച്ചതെന്ന് കോഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. കേരളത്തിലെ സംഘടനാകാര്യങ്ങളില്‍ ആന്റണി കൈകടത്തുന്നതിലുള്ള പ്രതിഷേധം ഹൈക്കമാന്‍ഡിനെ അറിയിക്കാന്‍കൂടിയാണ് ബഹിഷ്കരണം. ചരിത്രത്തിലാദ്യമായാണ് പ്രധാനമന്ത്രിക്കൊപ്പം കേരളത്തിലെ രണ്ട് കോഗ്രസ് നേതാക്കള്‍ക്ക് മന്ത്രിമാരായി സത്യപ്രതിജ്ഞചെയ്യാന്‍ അവസരം ലഭിക്കുന്നത്. കെപിസിസി ഓഫീസില്‍ ചടങ്ങൊന്നും ഇല്ലാതിരുന്നതിനാല്‍ വെള്ളിയാഴ്ച ഡിസിസി ഓഫീസിലാണ് പേരിന് ചില പ്രവര്‍ത്തകര്‍ ഒത്തുകൂടിയത്. പരാതി ഒഴിവാക്കാന്‍ ഉമ്മന്‍ചാണ്ടി ഇവര്‍ക്കൊപ്പം ചെലവഴിച്ചു. രമേശ് ചെന്നിത്തലയാകട്ടെ ഈ സമയത്ത് സത്യസായി ഫൌണ്ടേഷന്റെ പരിപാടിയിലായിരുന്നു. ഇരുവരും ഒത്തുകൂടി പൊതുപരിപാടികളൊന്നും ആലോചിക്കാനും മെനക്കെട്ടില്ല. എന്നാല്‍, മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കള്‍ക്ക് പിന്തുണ അറിയിച്ച് അവിടത്തെ ഡിസിസി ഭാരവാഹികള്‍വരെ ഡല്‍ഹിയില്‍ എത്തി. പ്രധാന നേതാക്കള്‍ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുത്തു. കേരളത്തില്‍നിന്ന് ആന്റോ ആന്റണി, പി ടി തോമസ് തുടങ്ങി ഏതാനും കോഗ്രസ് എംപിമാരും ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനുമാണ് പങ്കെടുത്തത്. ഇവരാകട്ടെ സത്യപ്രതിജ്ഞയ്ക്കുമുമ്പ് വയലാര്‍ രവിയെ കാണാനെത്തിയിട്ടും ആന്റണിയെ സന്ദര്‍ശിച്ചില്ല. സോണിയ ഗാന്ധിയുടെ വിശ്വസ്തനായ ആന്റണിക്ക് കോഗ്രസ് ഹൈക്കമാന്‍ഡിലും സ്വാധീനം ചെലുത്താന്‍ കഴിഞ്ഞതോടെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നിര്‍ദേശിച്ച പലര്‍ക്കും ലോക്സഭാ സീറ്റ് നിഷേധിച്ചു. ഇടുക്കി, പാലക്കാട്, കാസര്‍കോട് സീറ്റുകളില്‍ മത്സരിച്ചവരൊഴികെ മറ്റ് കോഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതില്‍ ആന്റണിയുടെ താല്‍പ്പര്യമാണ് വിജയിച്ചത്. ഇതും ആന്റണിയോടുള്ള വിരോധത്തിന് കാരണമായി.

Friday, May 22, 2009

(പഭാകരനും കുടുംബവും സുരക്ഷിതര്‍; വൈകാതെ പ്രത്യക്ഷപ്പെടുമെന്ന് നക്കീരന്‍


(പഭാകരനും കുടുംബവും സുരക്ഷിതര്‍; വൈകാതെ പ്രത്യക്ഷപ്പെടുമെന്ന് നക്കീരന്‍ .


ചെന്നൈ: പ്രഭാകരന്‍, ഭാര്യ മതിവദനി, മകള്‍, ഇളയ മകന്‍ എന്നിവര്‍ സുരക്ഷിതരെന്ന് 'നക്കീരന്‍' തമിഴ് വാരിക. പ്രഭാകരന്‍ ചില സുരക്ഷാ ഏര്‍പ്പാടുകള്‍ കൂടി പൂര്‍ത്തീകരിച്ച ശേഷം മാധ്യമങ്ങളിലൂടെ പൊതുജനങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുമെന്നും ഇന്നലെ പുറത്തിറങ്ങിയ 'നക്കീര'ന്റെ പുതിയ ലക്കത്തില്‍ പറയുന്നു. ഈ മാസം 17ന് പ്രഭാകരന്‍ യുദ്ധമുഖത്തുനിന്ന് സ്പീഡ് ബോട്ടില്‍ രക്ഷപ്പെട്ടതായാണ് നൂറു ശതമാനം വിശ്വസനീയ കേന്ദ്രങ്ങളില്‍നിന്ന് ലഭ്യമായ വിവരമെന്ന അവകാശവാദത്തോടെ വാരിക വെളിപ്പെടുത്തുന്നത്. സ്വന്തം മരണവാര്‍ത്ത അച്ചടിച്ച തമിഴ് പത്രം കൈയില്‍ പിടിച്ച് ടെലിവിഷനില്‍ മരണവാര്‍ത്ത കാണുന്ന പ്രഭാകരന്റെ ചിത്രത്തോടെയാണ് 'നക്കീരന്‍' ഇന്നലെ പുറത്തിറങ്ങിയത്.റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ:
സൈന്യം തങ്ങളെ ഞെരുങ്ങിയ സാഹചര്യത്തില്‍ തമിഴ് ഈഴത്തിനുവേണ്ടിയുള്ള പോരാട്ടം അന്യം നിന്നുപോകാതിരിക്കാന്‍ പ്രഭാകരന്‍ ജീവിച്ചിരിക്കണമെന്ന് നിര്‍ബന്ധമുള്ള മുതിര്‍ന്ന എല്‍.ടി.ടി.ഇ നേതാക്കള്‍ പ്രഭാകരനോട് യുദ്ധമുഖത്തുനിന്ന് മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ടുവത്രേ. യുദ്ധ നേതൃത്വം മകന്‍ ചാള്‍സ് ആന്റണിക്ക് നല്‍കി പ്രഭാകരന്‍ പോയേ തീരൂവെന്ന് നേതാക്കള്‍ വാശിപിടിച്ചത്തിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ പ്രഭാകരന്‍ തീരുമാനിച്ചു.ഇതിന് വഴിയൊരുക്കാന്‍ 5000 കിലോ വെടിമരുന്ന് ദേഹത്ത് കെട്ടിവച്ച് എല്‍.ടി.ടി.ഇ.യുടെ കരിമ്പുലി വിഭാഗത്തില്‍പെട്ട 30 ചാവേറുകള്‍ വെടിയുതിര്‍ത്തുകൊണ്ട് സൈന്യത്തിനിടയിലേക്ക് കുതിച്ചു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ സൈന്യം നാലുപാടും ചിതറിയോടി. കടല്‍തീരത്ത് പോര്‍ച്ചുഗീസുകാര്‍ നിര്‍മിച്ച പഴയ കോട്ടയില്‍ അദ്ദേഹത്തെ എത്തിച്ചശേഷം തുരങ്കത്തിലൂടെ പ്രഭാകരനെ മുള്ളിവായ്ക്കാല്‍ കടലോരത്തെത്തിച്ചു.മറ്റു പുലിനേതാക്കളായ പൊട്ടുഅമ്മന്‍, കടല്‍പുലിത്തലവന്‍ സൂസൈ എന്നിവരെയും വ്യത്യസ്ത ബോട്ടുകളില്‍ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കിഴക്കുദിശയില്‍ ബോട്ടില്‍ മൂന്നു മണിക്കൂറോളം യാത്ര ചെയ്ത് പ്രഭാകരനും മറ്റു നേതാക്കളും സുരക്ഷിത സ്ഥാനത്തെത്തിയതായാണ് പുലികളോടടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.
ഇതേസമയം, വന്നി മേഖലയില്‍ പുലികളുടെ തുടര്‍ച്ചയായ 23 ചാവേര്‍ ആക്രമണങ്ങളില്‍ സിംഹള സൈന്യത്തിന്റെ 58^ാം ഡിവിഷന്‍ ഛിന്നഭിന്നമായി. 2000^ഓളം സൈനികര്‍ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ ആക്രമണത്തില്‍ പ്രഭാകരന്റെ മകന്‍ ചാള്‍സ് ആന്റണിയും കൊല്ലപ്പെട്ടു. യുദ്ധമുഖത്ത് പ്രഭാകരനുണ്ടെന്ന വിശ്വാസത്തില്‍ ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയും സൈന്യം പീരങ്കികള്‍, മിസൈലുകള്‍ എന്നിവ ഉപയോഗിച്ച് നടത്തിയ കനത്ത ആക്രമണത്തില്‍ പുലികളും തമിഴ് സിവിലിയന്മാരുമടക്കം 20,000^ത്തോളം പേര്‍ കൊല്ലപ്പെട്ടു. ഈ ആക്രമണത്തിനിടെ ആംബുലന്‍സില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രഭാകരനെയും കൂട്ടാളികളെയും വെടിവെച്ചുകൊന്നതായും ജഡങ്ങള്‍ കത്തിക്കരിഞ്ഞതായും സൈന്യം പ്രചരിപ്പിച്ച വാര്‍ത്ത ഇംഗ്ലീഷ് ചാനലുകള്‍ ഏറ്റുപിടിക്കുകയായിരുന്നു. പ്രഭാകരന്റെ ജഡം തിരിച്ചറിയാന്‍ മുന്‍ എല്‍.ടി.ടി.ഇ നേതാവും ശ്രീലങ്കന്‍ മന്ത്രിയുമായ കരുണയെ കൊണ്ടുവന്നെങ്കിലും പുലിത്തലവന്‍മാരില്‍ ഒരാളുടെ പോലും മൃതദേഹം അതിലില്ലെന്ന് കരുണ തിരിച്ചറിഞ്ഞുവത്രേ. അതേസമയം, ശ്രീലങ്കന്‍ സര്‍ക്കാറിന്റെയും രാജപക്സേയുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രഭാകരന്റേതിനു സമാനമായ ശരീരപ്രകൃതിയുള്ള ഒരാളുടെ ജഡത്തില്‍ മുഖംമൂടി അണിയിച്ചുകിടത്തി അതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുകയും മണിക്കൂറുകള്‍ക്കകം 'ഡി.എന്‍.എ പരിശോധന' നടത്തി ജഡം തിരിച്ചറിയുകയുമാണ് ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, നക്കീരന്റെ വാദം എത്രമാത്രം ശരിയാണെന്ന കാര്യത്തില്‍ സംശയമുയര്‍ന്നിട്ടുണ്ട്. നക്കീരന്‍ പ്രസിദ്ധീകരിച്ച ചിത്രം കമ്പ്യൂട്ടറില്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് സംശയിക്കുന്നതായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

Thursday, May 21, 2009

പാഠമുള്‍ക്കൊണ്ട് പോരാട്ടം തുടരും

പാഠമുള്‍ക്കൊണ്ട് പോരാട്ടം തുടരും .

പ്രകാശ് കാരാട്ട്.

കോഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണിക്ക് ഒരിക്കല്‍ക്കൂടി ഗവമെന്റ് രൂപീകരിക്കാനുള്ള വഴിയൊരുക്കിയിരിക്കയാണ് ലോക്സഭാതെരഞ്ഞെടുപ്പുഫലം. കോഗ്രസ് ഒറ്റയ്ക്ക് 205 സീറ്റില്‍ വിജയിച്ചു. സഖ്യകക്ഷികള്‍ക്കൊപ്പം 262 സീറ്റ് നേടി. കഴിഞ്ഞ ലോക്സഭയിലുള്ളതിനേക്കാള്‍ 61 സീറ്റ് കോഗ്രസ് വര്‍ധിപ്പിച്ചു. യുപിഎയിലെ മുന്‍ ഘടകകക്ഷികളുടെകൂടി പിന്തുണയോടെ ഗവമെന്റ് രൂപീകരിക്കാനുള്ള സുരക്ഷിതമായ നിലയില്‍ കോഗ്രസ് എത്തി. ബിജെപിയും സഖ്യകക്ഷികളും വ്യക്തമായ പരാജയമാണ് നേരിട്ടത്. തുടര്‍ച്ചയായ രണ്ടാംതവണയാണ് അധികാരത്തിലെത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടത്. ബിജെപിക്ക് 116 സീറ്റാണ് കിട്ടിയത്. കഴിഞ്ഞ തവണത്തേക്കാള്‍ 22 കുറവ്. എന്‍ഡിഎക്ക് 159 സീറ്റ് ലഭിച്ചു. ഇത് കഴിഞ്ഞ തവണത്തേക്കാള്‍ 18 കുറവാണ്. കോഗ്രസിതര-ബിജെപിയിതര മുന്നണിയില്‍ മത്സരിച്ച പാര്‍ടികള്‍ക്ക് 78 സീറ്റ് കിട്ടി. ജനവിധിയുടെ അര്‍ഥം ഈ ജനവിധിയുടെ അര്‍ഥമെന്താണ്? ഇത് എങ്ങനെയൊക്കെ വ്യാഖ്യാനം ചെയ്യപ്പെടും? ഒന്നാമത്തെ കാര്യം, രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കോഗ്രസിന് അനുകൂലമായ സാഹചര്യം ഉണ്ടായിരുന്നെങ്കിലും രാജ്യത്തെയാകെ എടുത്താല്‍ കോഗ്രസിന് അനുകൂലമായി വലിയൊരു മാറ്റമൊന്നും ഉണ്ടായിരുന്നില്ല. വോട്ടിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ 2004ല്‍ ലഭിച്ചതിനേക്കാള്‍ കേവലം രണ്ട് ശതമാനം വോട്ട് മാത്രമാണ് കോഗ്രസിന് കൂടുതലായി ലഭിച്ചത്. തെരഞ്ഞെടുപ്പ് കമീഷന്റെ കണക്കുപ്രകാരം കോഗ്രസിന് 28.55 ശതമാനം വോട്ട് ലഭിച്ചു. 2004ല്‍ 26.53 ശതമാനം വോട്ടാണ് കിട്ടിയത്. കേരളത്തിലും രാജസ്ഥാനിലും കോഗ്രസിന് വലിയ നേട്ടമുണ്ടാകുകയും പഞ്ചാബ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നില മെച്ചപ്പെടുത്തുകയും ചെയ്തു. കോഗ്രസിന്റെ സഖ്യകക്ഷിയായ ഡിഎംകെ തമിഴ്നാട്ടിലും തൃണമൂല്‍ കോഗ്രസ് പശ്ചിമബംഗാളിലും വിജയിച്ചു. കോഗ്രസിന് അനുകൂലമായ തരംഗമോ ദേശീയാടിസ്ഥാനത്തില്‍ ശക്തമായ രാഷ്ട്രീയമാറ്റമോ ഉണ്ടായിട്ടില്ല. ഒറീസ, ജാര്‍ഖണ്ഡ്, അസം, ഗുജറാത്ത്, ഛത്തീസ്ഗഢ്, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോഗ്രസിന് സീറ്റ് കുറഞ്ഞു. ഇവിടെയൊക്കെ 2004നെ അപേക്ഷിച്ച് കോഗ്രസിന് സീറ്റും വോട്ടും കുറഞ്ഞു. ആന്ധ്രപ്രദേശില്‍ കോഗ്രസിന് സീറ്റ് കൂടിയെങ്കിലും വോട്ട് കുറഞ്ഞു. കോഗ്രസിന് രണ്ട് ശതമാനം വോട്ട് നേട്ടമുണ്ടായപ്പോള്‍ ബിജെപിക്ക് മൂന്ന് ശതമാനം വോട്ട് കുറഞ്ഞെന്നതാണ് മറ്റൊരു വസ്തുത. ബിജെപിക്ക് കുറഞ്ഞ വോട്ട് കോഗ്രസിന് കിട്ടി. എന്നാല്‍, ഇരു പാര്‍ടിയും നേടിയ വോട്ട് കൂട്ടിയാല്‍ ഏറെക്കുറെ 2004ല്‍ ലഭിച്ച വോട്ടിന് തുല്യമാണ്. 2004ല്‍ ഇരു പാര്‍ടിക്കും കൂടി 48.69 ശതമാനം വോട്ട് കിട്ടി. 2009ല്‍ ഇരു പാര്‍ടിക്കും കൂടി 47.35 ശതമാനം വോട്ടാണ് കിട്ടിയത്. ഇരു പാര്‍ടിക്കും ഏറെക്കാലമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ക്ഷീണത്തില്‍നിന്ന് തിരിച്ചുപോകാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കോഗ്രസിതര, ബിജെപിയിതര പാര്‍ടികള്‍ക്കാണ് ഇപ്പോഴും അമ്പത് ശതമാനത്തില്‍ കൂടുതല്‍ വോട്ട്. ബിജെപി നിരാകരിക്കപ്പെട്ടു ജനവിധിയുടെ വ്യാഖ്യാനത്തിലെ രണ്ടാമത്തെ പ്രധാന വസ്തുത ബിജെപിയുടെയും അവരുടെ രാഷ്ട്രീയവേദിയുടെയും പരാജയമാണ്. ദേശീയസുരക്ഷ കാത്തുസൂക്ഷിക്കുമെന്നും മികച്ച ഭരണം കാഴ്ചവയ്ക്കുമെന്നുമുള്ള ബിജെപിയുടെ അവകാശവാദം ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുന്നു. വര്‍ഗീയ മുദ്രാവാക്യങ്ങള്‍ ആവര്‍ത്തിച്ച് ഉരുവിട്ടും തീവ്രവാദമടക്കമുള്ള എല്ലാ പ്രശ്നങ്ങളെയും വര്‍ഗീയവല്‍ക്കരിച്ചുമാണ് അവര്‍ തെരഞ്ഞെടുപ്പുപ്രചാരണം നടത്തിയത്. വര്‍ഗീയവൈരത്തിന്റെ വിഷംതുപ്പിയുള്ള വരുഗാന്ധിയുടെ പ്രസംഗവും നരേന്ദ്രമോഡിയെ ഭാവിനേതാവായി ബിജെപി ഉയര്‍ത്തിക്കാട്ടുന്നതും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കണ്ടു. തൊഴിലില്ലായ്മ, വിലക്കയറ്റം, കാര്‍ഷികപ്രതിസന്ധി എന്നിവ പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങളായി ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ പ്രധാന പ്രതിപക്ഷ പാര്‍ടി പരാജയപ്പെട്ടു. ഇത് ജനങ്ങളുടെ തിരസ്കാരത്തിന്റെ ആഴം കൂട്ടി. ബിഹാറിലെ ജനതാദള്‍ (യുണൈറ്റഡ്) മാത്രമാണ് ബിജെപിയുടെ സഖ്യകക്ഷികളില്‍ നില മെച്ചപ്പെടുത്തിയത്. ഇത് ബിജെപിയുടെ പ്രതിഛായ കൊണ്ടല്ല, നിതീഷ്കുമാര്‍ ഗവമെന്റിനെക്കുറിച്ചുള്ള നല്ല അഭിപ്രായവും ബിജെപിയുടെ വര്‍ഗീയവേദിയില്‍ താനില്ല എന്ന അദ്ദേഹത്തിന്റെ നിലപാടും കൊണ്ടാണ്. ബിജെപിയെ തിരസ്കരിച്ച മറ്റൊരു സംസ്ഥാനം ഒറീസയാണ്. തെരഞ്ഞെടുപ്പിന് രണ്ടുമാസം മുമ്പുമാത്രം ബിജെപി ബന്ധം വിച്ഛേദിച്ച ബിജെഡി മികച്ച വിജയമാണ് അവിടെ നേടിയത്. 145 അംഗ നിയമസഭയില്‍ 103 സീറ്റും ബിജെഡി നേടി. 2004ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 93 സീറ്റാണ് ബിജെഡി-ബിജെപി സഖ്യത്തിന് ലഭിച്ചത്. ബിജെപിയുമായുള്ള ബന്ധം വിച്ഛേദിച്ചതുകൊണ്ട് ബിജെഡി കൂടുതല്‍ നേട്ടമുണ്ടാക്കുകയാണ് ചെയ്തത്. കോഗ്രസ് വിജയത്തിന്റെ കാരണങ്ങള്‍ നവ ലിബറല്‍ നയങ്ങള്‍ മുഖമുദ്രയായി കൊണ്ടുനടന്നെങ്കിലും യുപിഎ ഗവമെന്റിന്റെ ചില പദ്ധതികള്‍ ജനങ്ങള്‍ക്കിടയില്‍ കോഗ്രസിന് അനുകൂലമായ ചിന്താഗതിയുണ്ടാക്കിയെന്നതാണ് ജനവിധിയെ വിശകലനംചെയ്യുമ്പോള്‍ വ്യക്തമാകുന്ന മൂന്നാമത്തെ വസ്തുത. ഇപ്പോള്‍ രാജ്യവ്യാപകമായി നടപ്പാക്കിയ ദേശീയ തൊഴിലുറപ്പുപദ്ധതി, ആദിവാസി വനാവകാശ നിയമം, നെല്ലിനും ഗോതമ്പിനും കുറഞ്ഞ താങ്ങുവില ഉയര്‍ത്തിയത്, കാര്‍ഷിക കടാശ്വാസപദ്ധതി തുടങ്ങി ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദത്തെത്തുടര്‍ന്ന് നടപ്പാക്കിയ ഈ പദ്ധതികളാണ് അനുകൂല പ്രതികരണമുണ്ടാക്കിയത്. കാര്‍ഷികപ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഈ പദ്ധതികള്‍ ഗ്രാമീണജനങ്ങള്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കി. ഇതോടൊപ്പം ചില സംസ്ഥാന ഗവമെന്റുകള്‍ സ്വീകരിച്ച പദ്ധതികളും ശ്രദ്ധേയമാണ്. ആന്ധ്രപ്രദേശില്‍ കിലോക്ക് രണ്ട് രൂപ നിരക്കിലും തമിഴ്നാട്ടില്‍ ഒരു രൂപ നിരക്കിലും അരി വിതരണം, മറ്റ് സാമൂഹ്യക്ഷേമ പദ്ധതികള്‍ എന്നിവ നടപ്പാക്കി. ഒറീസയിലും രണ്ട് രൂപ നിരക്കിലുള്ള അരിവിതരണം നവീന്‍ പട്നായിക് ഗവമെന്റിനുള്ള ജനപിന്തുണ വര്‍ധിപ്പിച്ചു. അതേസമയം നാല് വര്‍ഷത്തെ ഉയര്‍ന്ന സാമ്പത്തികവളര്‍ച്ചാനിരക്ക് സമ്പത്തിന്റെയും വരുമാനത്തിന്റെയും പുനര്‍വിതരണത്തിന് സഹായകമായില്ല. പകരം സാമ്പത്തിക അസമത്വം വര്‍ധിക്കുകയും കോഗ്രസിന്റെ ജനപിന്തുണ വര്‍ധിക്കുന്നതിന് അത് വിഘാതമാകുകയും ചെയ്തു. ബിജെപി അധികാരത്തിലേക്ക് തിരിച്ചുവരാതിരിക്കാന്‍ സൂക്ഷ്മത പുലര്‍ത്തിയ ന്യൂനപക്ഷങ്ങളില്‍നിന്ന് കൂടുതല്‍ പിന്തുണ കോഗ്രസിന് ലഭിച്ചു. കോഗ്രസിതര-ബിജെപിയിതര പാര്‍ടികളെ മിക്ക മേഖലയിലും ഒരു മികച്ച ബദലായി ജനങ്ങള്‍ പരിഗണിച്ചില്ല. ഇത് ന്യൂനപക്ഷങ്ങളുടെ പിന്തുണ കോഗ്രസിലേക്ക് മാറാനിടയാക്കി. രാജ്യത്തെ ഒറ്റക്കെട്ടായി നിര്‍ത്തിയാല്‍ മാത്രമേ തീവ്രവാദത്തെ ഫലപ്രദമായി നേരിടാന്‍ കഴിയുകയുള്ളൂ എന്ന ചിന്താഗതിയും കോഗ്രസിനാണ് ഗുണകരമായത്. തീവ്രവാദം വളരുന്നതിനു മാത്രമേ വര്‍ഗീയത സഹായിക്കുകയുള്ളൂ എന്നും ജനങ്ങള്‍ മനസ്സിലാക്കി. ഇടതുപക്ഷത്തിന് തിരിച്ചടി പശ്ചിമബംഗാളിലെയും കേരളത്തിലെയും തെരഞ്ഞെടുപ്പ് പരാജയം മൂലം ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി നേരിട്ടു. 2004ലെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അപ്രതീക്ഷിതമായി 20ല്‍ 18 സീറ്റും ഇടതുപക്ഷം നേടിയിരുന്നു എന്ന സാഹചര്യത്തില്‍ ഇക്കുറി ഇടതുപക്ഷത്തിന് സീറ്റ് കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നു. പശ്ചിമബംഗാളില്‍ കോഗ്രസും തൃണമൂല്‍ കോഗ്രസും യോജിച്ചതുകൊണ്ടും എല്ലാ കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികളും തങ്ങളുടെ ആക്രമണത്തിന്റെ കുന്തമുന സിപിഐ എമ്മിനും ഇടതുപക്ഷ സര്‍ക്കാരിനുമെതിരെ തിരിച്ചുവച്ചതുകൊണ്ടും ഇടതുപക്ഷത്തിന് തിരിച്ചടി നേരിട്ടു. ഈ രണ്ട് സംസ്ഥാനങ്ങളിലെയും തിരിച്ചടി മൂലം സിപിഐ എമ്മിന്റെ അംഗസംഖ്യ ലോക്സഭയില്‍ 16 ആയി കുറഞ്ഞു. ലോക്സഭയില്‍ സിപിഐ എമ്മിന്റെ ഏറ്റവും കുറഞ്ഞ അംഗസംഖ്യയാണിത്. ഈ തിരിച്ചടികള്‍ വളരെ ഗൌരവമായി പരിശോധിക്കേണ്ടതാണ്. ഈ മോശം പ്രകടനത്തിന് കാരണമായ ഘടകങ്ങള്‍ ഏതൊക്കെയെന്ന് കണ്ടെത്താന്‍ സ്വയംവിമര്‍ശനപരമായ വിലയിരുത്തല്‍ നടത്തേണ്ടതുണ്ട്. ദേശീയമായ ഘടകങ്ങളും സംസ്ഥാനതലത്തിലുള്ള ഘടകങ്ങളും വിലയിരുത്തണം. ലോക്സഭാതെരഞ്ഞെടുപ്പിനെ സ്വാധീനിച്ച, ദേശീയ രാഷ്ട്രീയസ്ഥിതിഗതികളെ സംബന്ധിച്ച പാര്‍ടിയുടെ കാഴ്ചപ്പാടും തെരഞ്ഞെടുപ്പ് തന്ത്രങ്ങളും പരിശോധനയ്ക്ക് വിധേയമാക്കണം. പശ്ചിമബംഗാളിലും കേരളത്തിലുമുള്ള സംസ്ഥാനതല കാരണങ്ങളും പരിശോധിക്കണം. മെയ് 18ന് ചേര്‍ന്ന സിപിഐ എം പൊളിറ്റ് ബ്യൂറോ യോഗം ഇത്തരം പരിശോധന നടത്തണമെന്ന് തീരുമാനിച്ചിട്ടുണ്ട്. ജൂണില്‍ നടക്കുന്ന കേന്ദ്ര കമ്മിറ്റിയില്‍ ഇത് പൂര്‍ത്തിയാക്കണം. തോല്‍വിയുടെ കാരണം കണ്ടെത്തിയശേഷം തെറ്റുകളും വീഴ്ചകളും പരിഹരിക്കാന്‍ രാഷ്ട്രീയവും സംഘടനാപരവുമായ നടപടികള്‍ പാര്‍ടി സ്വീകരിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ടിയില്‍നിന്നും ഇടതുപക്ഷത്തുനിന്നും അകന്ന ജനവിഭാഗങ്ങളുടെ പിന്തുണ വീണ്ടും നേടിയെടുക്കുന്നതിനുള്ള കഠിനശ്രമം പാര്‍ടി നടത്തും. പാര്‍ടിയുടെ ജനപിന്തുണ വര്‍ധിപ്പിക്കുന്നതിനും പാര്‍ടിയെ ശക്തിപ്പെടുത്തുന്നതിനും സ്വീകരിക്കേണ്ട സംഘടനാപരമായ കടമയായി പാര്‍ടി കോഗ്രസ് നിശ്ചയിച്ച സ്വയംവിമര്‍ശന പ്രക്രിയയുടെ ഭാഗമായിക്കൂടി ഇതിനെ കാണണം. മൂന്നാം മുന്നണി ബിജെപിക്കും കോഗ്രസിനുമെതിരായ തെരഞ്ഞെടുപ്പ് ബദലിനെ രൂപപ്പെടുത്തുന്നതു സംബന്ധിച്ച് സിപിഐ എം പൊളിറ്റ് ബ്യൂറോയില്‍ പ്രാഥമിക ചര്‍ച്ച നടത്തിയിരുന്നു. കോഗ്രസിതര, ബിജെപിയിതര മതനിരപേക്ഷ പാര്‍ടികളെ കൂട്ടിയോജിപ്പിച്ച് ഒരു തെരഞ്ഞെടുപ്പ് ബദലിനുവേണ്ടി പ്രവര്‍ത്തിക്കണമെന്ന തന്ത്രപരമായ തീരുമാനം 2009 ജനുവരിയില്‍ കൊച്ചിയില്‍ നടന്ന കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്ത് അംഗീകരിച്ചിരുന്നു. തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒറീസ എന്നിവിടങ്ങളില്‍ കോഗ്രസിതര, ബിജെപിയിതര പാര്‍ടികളുമായി സിപിഐ എമ്മും സിപിഐയും തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയിരുന്നു. കര്‍ണാടകത്തില്‍ സീറ്റ് സംബന്ധിച്ച നീക്കുപോക്കുമുണ്ടാക്കി. ഈ തെരഞ്ഞെടുപ്പുധാരണകളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പിനുമുമ്പായി ദേശീയതലത്തില്‍ കോഗ്രസിനും ബിജെപിക്കുമെതിരായ ബദലിനുവേണ്ടി ശ്രമം നടത്തി. ദേശീയതലത്തില്‍ ഈ 'മൂന്നാം മുന്നണി'ക്ക് ഒരു സ്വാധീനവും ചെലുത്താന്‍ കഴിഞ്ഞില്ലെന്നാണ് കേരളം, പശ്ചിമബംഗാള്‍, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത്തരം കൂട്ടായ്മയ്ക്ക് സംസ്ഥാനതലത്തിലും ദേശീയതലത്തിലും വിശ്വാസ്യതയുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നാണ് ബോധ്യപ്പെടുന്നത്. ചില സംസ്ഥാനങ്ങളില്‍ രൂപപ്പെടുത്തുന്ന രാഷ്ട്രീയസംവിധാനത്തിന് ദേശീയതലത്തില്‍ വിശ്വാസ്യതയുണ്ടാക്കാന്‍ കഴിയില്ലെന്നാണ് ബോധ്യപ്പെടുന്നത്. നയങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയതലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ കൂട്ടായ്മയായി ഈ സംവിധാനം ഉയര്‍ന്നുവന്നില്ല. മൂന്നാംമുന്നണി രൂപീകരണം രണ്ട് പ്രത്യാഘാതങ്ങളുണ്ടാക്കി. മൂന്നാംമുന്നണി രൂപീകരണം ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയെ ദോഷകരമായി ബാധിച്ചു. തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒറീസ എന്നീ സംസ്ഥാനങ്ങളില്‍ എന്‍ഡിഎക്ക് വലിയ തകര്‍ച്ച നേരിട്ടു. കോഗ്രസിതര മതനിരപേക്ഷ കൂട്ടായ്മയ്ക്ക് 21 ശതമാനം വോട്ട് ലഭിച്ചു. സിപിഐ എമ്മും പാര്‍ടി കോഗ്രസും വിഭാവനം ചെയ്ത നിലയിലുള്ള മൂന്നാംബദലിന്റെ രൂപീകരണത്തിന് സാധ്യത സൂചിപ്പിക്കുന്നതാണിത്. തെരഞ്ഞെടുപ്പിനെ ലാക്കാക്കിയുള്ളതല്ല, മറിച്ച് കോഗ്രസില്‍നിന്നും ബിജെപിയില്‍നിന്നും വ്യത്യസ്തമായ ബദല്‍ നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള സമരങ്ങളുടെയും പ്രചാരണങ്ങളുടെയും അടിസ്ഥാനത്തിലുള്ള ബദലായിരിക്കണം അത്. പണശക്തി ഇതുവരെയില്ലാത്തവിധമുള്ള പണത്തിന്റെ ഉപയോഗമാണ് ഈ ലോക്സഭാതെരഞ്ഞെടുപ്പില്‍ കണ്ട ആശങ്കയുണ്ടാക്കുന്ന കാര്യം. തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍ അനധികൃത പണം വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. മധുര പാര്‍ലമെന്റ് മണ്ഡലമാണ് ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം. മറ്റ് സംസ്ഥാനങ്ങളിലും ജനാധിപത്യപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുംവിധം പണം ഉപയോഗിച്ചു. പണം നല്‍കി സ്ഥാനാര്‍ഥിത്വം നേടുന്നതും വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതും വന്‍തോതില്‍ വര്‍ധിച്ചു. മൊത്തം ജനാധിപത്യപ്രക്രിയക്ക് ഇത് ഭീഷണിയാണ്. പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറല്ലാത്ത ഇടതുപക്ഷ പാര്‍ടികളെയാണ് ഇത് ഏറ്റവും പ്രതികൂലമായി ബാധിക്കുക. ഇടതുപക്ഷത്തിന്റെ പങ്ക് ആഗോള സാമ്പത്തികമാന്ദ്യം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന അവസരത്തിലാണ് മന്‍മോഹന്‍സിങ് ഗവമെന്റിന്റെ രണ്ടാംപതിപ്പ് അധികാരമേല്‍ക്കുന്നത്. നിരവധി ചെറുകിട ഇടത്തരം വ്യവസായസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും വന്‍തോതില്‍ തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തു. കാര്‍ഷികപ്രതിസന്ധി പരിഹാരമില്ലാതെ തുടരുന്നു. ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന നവ ലിബറല്‍ സാമ്പത്തികനയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധമുയര്‍ത്തുന്നതിലും ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിലും സിപിഐ എമ്മും ഇടതുപക്ഷവും ജാഗ്രത പുലര്‍ത്തും. സ്വതന്ത്ര വിദേശനയം, സാമ്പത്തിക പരമാധികാരം, മതനിരപേക്ഷത എന്നിവയുടെ കാവലാളായി പാര്‍ടി തുടര്‍ന്നും നിലകൊള്ളും. ഇടതുപക്ഷ പാര്‍ടികളുടെ ഐക്യം ശക്തിപ്പെടുത്താനും സിപിഐ എം പ്രവര്‍ത്തിക്കും. സംയുക്തമായ പ്രവര്‍ത്തനങ്ങളും ജനകീയപ്രശ്നങ്ങളില്‍ കോഗ്രസിതര മതനിരപേക്ഷ പാര്‍ടികളോട് ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. പശ്ചിമബംഗാളില്‍ പാര്‍ടിക്കും ഇടതുപക്ഷത്തിനും നേര്‍ക്കുള്ള ആക്രമണം തെരഞ്ഞെടുപ്പുഫലം വന്നശേഷം വര്‍ധിച്ചു. മെയ് 16നുമുമ്പ് 16 പാര്‍ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പുഫലം വന്നശേഷം സിപിഐ എം പ്രവര്‍ത്തകര്‍ക്കും പാര്‍ടി ഓഫീസുകള്‍ക്കും വീടുകള്‍ക്കും നേരെ വ്യാപകമായ ആക്രമണമാണ് നടക്കുന്നത്. പാര്‍ടിയെ അടിച്ചമര്‍ത്താനും ജനങ്ങളില്‍നിന്ന് പാര്‍ടിയെ അകറ്റാനും ലക്ഷ്യമിട്ടാണ് ഈ ആക്രമണങ്ങള്‍ നടത്തുന്നത്. ജനങ്ങളുടെ സഹായത്തോടെ ഈ ആക്രമണങ്ങളെ പശ്ചിമബംഗാളിലെ പാര്‍ടിയും ഇടതുപക്ഷവും ദൃഢനിശ്ചയത്തോടെ ചെറുക്കും. ഈ പരാജയത്തോടെ സിപിഐ എമ്മിന്റെ അന്ത്യമായി എന്ന് കരുതുകയും ഇടതുപക്ഷത്തിന്റെ തിരിച്ചടിയില്‍ സന്തോഷിക്കുകയും ചെയ്യുന്നവരുടെ വിലയിരുത്തലുകള്‍ തികച്ചും തെറ്റാണ്. ഇതിനുമുമ്പും നിരവധി തിരിച്ചടികള്‍ നേരിട്ട് പ്രതിലോമകാരികളോടും സാമ്രാജ്യത്വത്തോടും വര്‍ഗീയതയോടും വിട്ടുവീഴ്ചയില്ലാതെ പോരാടി അധ്വാനിക്കുന്ന വര്‍ഗത്തിന്റെ താല്‍പ്പര്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന പാര്‍ടിയാണ് സിപിഐ എം. ഈ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തില്‍നിന്ന് പഠിക്കുന്ന പാഠങ്ങള്‍ ഈ പോരാട്ടം ശക്തമായി തുടരുന്നതിന് പാര്‍ടിയെ സഹായിക്കും.

Tuesday, May 19, 2009

പുതിയ സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളികള്‍

പുതിയ സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളികള്‍ .

പുതിയ ഭരണകൂടത്തിന് ഗുരുതരമായ നിരവധി വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടിവരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതില്‍ ഏറ്റവും പ്രധാനം ആഗോള ധനകാര്യ^സാമ്പത്തികപ്രതിസന്ധി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്കുമേല്‍ ഏല്‍പിച്ച കനത്ത ആഘാതം തന്നെ. വിദേശ, ആഭ്യന്തര വിപണികള്‍ കടുത്ത മാന്ദ്യത്തെ തുടര്‍ന്ന് വലയുകയാണ്. ഇതിനുപുറമെ, സേവനമേഖലയുടെ തകര്‍ച്ച, പെരുകിവരുന്ന തൊഴിലവസര നഷ്ടങ്ങള്‍, കോര്‍പറേറ്റ്മേഖലയുടെ ലാഭത്തിലുണ്ടായ ഇടിവ്, ബിസിനസ്മേഖലയില്‍ അനുഭവപ്പെടുന്ന പരക്കെയുള്ള ആത്മവിശ്വാസ തകര്‍ച്ച^ അങ്ങനെ പോകുന്നു സാമ്പത്തിക മാന്ദ്യത്തിന്റെ പ്രതികൂല പ്രത്യാഘാതങ്ങള്‍.
അങ്ങേയറ്റം സങ്കീര്‍ണവും അതിപ്രധാനവുമായ വെല്ലുവിളി ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ആഭ്യന്തര ഡിമാന്റ് പുനരുജ്ജീവിപ്പിക്കുകയാണ്. ഇതിന് അനിവാര്യമായി വേണ്ടത് തൊഴില്‍നഷ്ടം ഒഴിവാക്കുകയും തൊഴിലുറപ്പ് പദ്ധതികള്‍ ശക്തമാക്കുകയും വരുമാനം ഉയര്‍ത്തുകയും അതുവഴി ദരിദ്ര ജനവിഭാഗങ്ങളെയും പ്രാന്തവത്കരിക്കപ്പെട്ട ജനതയെയും സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപംനല്‍കി സമയബന്ധിതമായി നടപ്പാക്കുകയുമാണ്.
ഭക്ഷ്യസുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ഗ്രാമീണജനതക്ക് ആശ്വാസം നല്‍കുന്നതിനും കാര്‍ഷികമേഖലക്ക് ശക്തമായ പിന്തുണ നല്‍കേണ്ടത് അനിവാര്യമാണ്. വ്യവസ്ഥാപിത മാര്‍ഗങ്ങള്‍ വഴിയുള്ള വായ്പാസൌകര്യങ്ങളുടെ അപര്യാപ്തതയുടെ ഫലമായി ഈ മേഖലയിലുള്ളവര്‍ ബുദ്ധിമുട്ടാന്‍ ഇടയാവരുത്. വിഭവങ്ങളുടെ ലഭ്യതക്കുറവ് ഭാരത് നിര്‍മാണ്‍ പദ്ധതിക്കും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുമായി (എന്‍.ആര്‍.ഇ.ജി.പി) വകയിരുത്തിയ പണം കാര്‍ഷികമേഖലയുടെ വികസനത്തിന് വിനിയോഗിക്കണം. അങ്ങനെ ഈ മേഖലയുടെ ആസ്തിയുടെ അടിത്തറ ശക്തമാക്കണം. തുല്യ പ്രാധാന്യം നല്‍കേണ്ടതാണ് കയറ്റുമതി ആഭിമുഖ്യമുള്ള പ്രവര്‍ത്തനമേഖലകള്‍. 2008 ഒക്ടോബറിനുശേഷം കയറ്റുമതി കുത്തനെ ഇടിയുന്ന പ്രവണതയാണ് കാണുന്നത്. ഈ പ്രവണത ഒരിക്കലും തുടരാന്‍ അനുവദിച്ചുകൂടാ. അങ്ങനെ സംഭവിച്ചാല്‍ വ്യാവസായിക വളര്‍ച്ച തകരുകയും കനത്ത തൊഴിലവസര നഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്യും.
ആശങ്കകളേറെഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്ന മേഖലകളില്‍ പ്രധാനം കേന്ദ്രസര്‍ക്കാറിന്റെ റവന്യൂ^ധനകമ്മി നിരക്കുകളില്‍ കാണപ്പെടുന്ന കുത്തനെയുള്ള വര്‍ധനയാണ്. ഇതോടൊപ്പം നികുതി^നികുതീതര വരുമാനങ്ങളിലുള്ള ഇടിവുകൂടിയാവുമ്പോള്‍, പ്രശ്നത്തിന്റെ ഗൌരവം വര്‍ധിക്കാന്‍ ഇടവരുന്നു. നികുതിപരിഷ്കാരങ്ങളെപ്പറ്റി പറഞ്ഞുകേള്‍ക്കുന്നതല്ലാതെ നടപടികളിലേക്ക് നീങ്ങുന്ന ലക്ഷണമില്ല. ഇതിനെല്ലാം ഉപരിയായി, ഭരണരംഗത്ത് വിവിധ തലങ്ങളില്‍ കാണുന്ന ഗുണനിലവാരത്തകര്‍ച്ചയും ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു.
യു.പി.എ സര്‍ക്കാര്‍ 2008 ഡിസംബര്‍ ഏഴിനും 2009 ജനുവരി രണ്ടിനും പ്രഖ്യാപിച്ച രണ്ട് ധനകാര്യ ഉത്തേജക പാക്കേജുകളും 2009 ഫെബ്രുവരി 24ന് പ്രഖ്യാപിച്ച എക്സൈസ് ഡ്യൂട്ടി^സര്‍വീസ് നികുതിയിളവുകളും മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുന്ന സമ്പദ്വ്യവസ്ഥക്ക് ഫലപ്രദമായ പ്രോല്‍സാഹനം നല്‍കാന്‍ പര്യാപ്തമായില്ല. പുതുതായി അധികാരമേല്‍ക്കാന്‍ പോകുന്ന സര്‍ക്കാര്‍ വന്‍തോതില്‍ പൊതുചെലവ് ഉയര്‍ത്താനുള്ള സാധ്യത വിരളവുമാണ്. അത്രയേറെ പരിതാപകരമാണ് സര്‍ക്കാറിന്റെ ധനസ്ഥിതി. ധനകാര്യ അച്ചടക്കം ഒട്ടുംതന്നെ ഇല്ലാതായി. ലക്കും ലഗാനുമില്ലാത്ത തോതിലാണ്; പിന്നിട്ട രണ്ടു വര്‍ഷങ്ങളില്‍ കമ്മിപ്പണം വഴിയുള്ള പൊതുചെലവുകള്‍ നടന്നുവരുന്നത്. പെരുകിവരുന്ന സബ്ഡിഡികള്‍ക്കു പുറമെ, കാര്‍ഷിക വായ്പ എഴുതിത്തള്ളലും ആറാം ശമ്പള കമീഷന്‍ ശിപാര്‍ശകളെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അനുവദിച്ച വമ്പിച്ച ആനുകൂല്യങ്ങളും സര്‍ക്കാറിന്റെ സാമ്പത്തികഭാരം പതിന്മടങ്ങ് കുതിച്ചുയരാന്‍ വഴിവെച്ചിരിക്കുന്നു. ധധകാര്യ പ്രതിസന്ധി തരണം ചെയ്യുന്നതിന് സര്‍ക്കാര്‍ വന്‍തോതില്‍ വിപണി വായ്പകളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സമീപകാലത്ത് പ്രസിദ്ധീകരിച്ച കണക്കുകള്‍ കാണിക്കുന്നത്, സര്‍ക്കാറിന് ആര്‍.ബി.ഐ ഉള്‍പ്പെടെയുള്ള ബാങ്കിംഗ് സ്ഥാപനങ്ങളില്‍നിന്ന് ലഭിച്ച വായ്പാ തുക 2008^09ല്‍ 3,95,330 കോടി രൂപയായിരുന്നു എന്നാണ്. തൊട്ടുമുമ്പുള്ള വര്‍ഷത്തില്‍ ഇത് വെറും 45,632 കോടി രൂപയായിരുന്നുവത്രെ! മാത്രമല്ല, കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നടത്തിയ പ്രഖ്യാപനം 2009^10ലെ ആദ്യപകുതിയില്‍ 2,40,000 കോടി രൂപ വായ്പ വാങ്ങുമെന്നാണ്.
സര്‍ക്കാര്‍ വാങ്ങുന്ന വന്‍തുകക്കുള്ള വായ്പ ആര്‍.ബി.ഐയില്‍ ഏറെ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. കാരണം മുഖ്യമായും രണ്ടാണ്. ഒന്ന്, സര്‍ക്കാര്‍ വായ്പാതുക വര്‍ധിക്കുന്നതിന്റെ ഫലമായി സ്വകാര്യ വായ്പാസാധ്യതകള്‍ കുറയാന്‍ ഇടവരുന്നു. രണ്ട്, കേന്ദ്രീയബാങ്കിന്റെ പണനയം ഫലപ്രാപ്തിയിലെത്താതെ വരുന്നു. സ്വകാര്യമേഖലയിലെ വായ്പാസാധ്യതകള്‍ക്ക് തടസ്സം നേരിടാതിരിക്കാനാണ് ആര്‍.ബി.ഐയും കേന്ദ്ര ഭരണകൂടവും സര്‍ക്കാറിന്റെ കമ്മിയുടെ വലിയൊരുഭാഗം കറന്‍സി നോട്ട് അച്ചടിച്ച് ഇറക്കുന്നത്. ഹ്രസ്വകാല^ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഇതുമൂലം ഉണ്ടാകുന്നു എന്നത് അവഗണിച്ചാണ് ഇത്തരമൊരുനയം നടപ്പാക്കിവരുന്നത്. 2009 മാര്‍ച്ച് 27 വരെ സര്‍ക്കാര്‍ 1,48,526 കോടി രൂപക്ക് തുല്യമായ കറന്‍സിയാണ് ഇതുവഴി സമ്പദ്വ്യവസ്ഥയില്‍ ഒഴുകിയെത്തിയത്.
പരിഷ്കാരങ്ങള്‍ അനിവാര്യംനിലവിലുള്ള സാഹചര്യത്തില്‍, ഇടക്കാലത്ത് നിര്‍ത്തിവെക്കപ്പെട്ട സാമ്പത്തികപരിഷ്കാരങ്ങള്‍ പുനരാരംഭിക്കേണ്ടത് ഒരു അനിവാര്യതയായിരിക്കുന്നു. ധനകാര്യമേഖലാ പരിഷ്കാരങ്ങള്‍ക്കാണ് ഇക്കൂട്ടത്തില്‍ മുന്‍ഗണന നല്‍കേണ്ടത്. ന്യായമായ സമയപരിധിക്കുള്ളില്‍ ധനകാര്യ സംയോജനം പ്രാവര്‍ത്തികമാക്കുകയാണ് പുതുതായി ഭരണത്തില്‍ വരുന്ന കേന്ദ്ര ഭരണകൂടത്തിന് ഏറ്റെടുക്കാനുള്ള ദൌത്യം. റവന്യൂ വരുമാനം തുടര്‍ന്നും താഴോട്ടുപോകാനാണ് സാധ്യത കാണുന്നത്. ഇക്കാരണത്താല്‍ റവന്യൂ ധനകമ്മികള്‍ കര്‍ശനമായ നടപടികളിലൂടെ വെട്ടിച്ചുരുക്കേണ്ടത് അനുപേക്ഷണീയവുമാണ്. സബ്സിഡികള്‍ മൊത്തത്തിലും, അനാവശ്യവും അനര്‍ഹവുമായ സബ്സിഡികള്‍ പ്രത്യേകിച്ചും വെട്ടിക്കുറച്ചേ തീരൂ. സമൂഹത്തിലെ പ്രാന്തവത്കരിക്കപ്പെട്ടവര്‍ക്കും ദരിദ്ര ജനവിഭാഗങ്ങള്‍ക്കുമായി സബ്സിഡി ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തുകയാണ് പ്രശ്നത്തിനുള്ള ഏക പരിഹാരം.
ഇതിനുപുറമെ, വിവിധ മേഖലകളില്‍ നടന്നുവരുന്ന പാഴ്ചെലവുകളുടെ കര്‍ശനനിയന്ത്രണവും ഒഴിച്ചുകൂടാനാവാത്തതാണ്. ഉദാഹരണത്തിന് തുടര്‍ച്ചയായി കനത്ത നഷ്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നുകില്‍ ലാഭകരമാക്കാന്‍ ശ്രമിക്കുക; അല്ലെങ്കില്‍ അവ വിറ്റഴിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യണം. ലാഭം നേടുന്നവയുടെ പ്രവര്‍ത്തനം കൂടുതല്‍ ലാഭകരവും കാര്യക്ഷമവുമാക്കുകയും വേണം. അടിസ്ഥാനസൌകര്യം, ഊര്‍ജം, ഗതാഗതം, നിര്‍മാണം, വാര്‍ത്താവിനിമയം തുടങ്ങിയ മേഖലകളില്‍ ഏറ്റെടുത്ത നിക്ഷേപപദ്ധതികള്‍ അതിവേഗം പൂര്‍ത്തിയാക്കുന്നതോടൊപ്പം അവയുടെ നിക്ഷേപത്തില്‍ വര്‍ധന ഉറപ്പാക്കണം. ഇക്കൂട്ടത്തില്‍ പലതിനും പ്രവര്‍ത്തനമിച്ചം നേടാനായിട്ടുണ്ട്.
ഇത്തരം ഫണ്ടുകള്‍ കാലതാമസമില്ലാതെ പുനര്‍നിക്ഷേപത്തിന് വിനിയോഗിക്കുകയും നിക്ഷേപകസംരംഭകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും വേണം. ദൌര്‍ഭാഗ്യകരമെന്നുതന്നെ പറയട്ടെ, അനുമതി നല്‍കി നടപ്പാക്കിക്കൊണ്ടിരിക്കുന്ന അടിസ്ഥാനസൌകര്യ വികസനപദ്ധതികളുടെ പലതിന്റെയും പുരോഗതി, ഭരണപാളിച്ചകളുടെ ഫലമായി, അക്ഷന്തവ്യമായ കാലവിളംബത്തിലാണ്. ഈ പ്രശ്നത്തില്‍ അനിവാര്യമായി ചെയ്യേണ്ടത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, ഇവയുടെ നടത്തിപ്പിനാവശ്യമായ കൂടുതല്‍ പണം സ്വരൂപിക്കുക. രണ്ട്, പദ്ധതികളുടെ നടത്തിപ്പിന്റെയും പൂര്‍ത്തീകരണത്തിന്റെയും ഗതിവേഗം വര്‍ധിപ്പിക്കുക. ലോകബാങ്ക് അഭിപ്രായപ്പെട്ടതുപോലെ, വികസ്വരരാജ്യ ജനതയുടെ ജീവിതസൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ദാരിദ്യ്രനിര്‍മാര്‍ജനം യാഥാര്‍ഥ്യമാക്കുന്നതിനും കാതലായ പങ്കുവഹിക്കാന്‍ കഴിയുന്ന ഒരു നിക്ഷേപമേഖലയാണ് അടിസ്ഥാനസൌകര്യ വികസനമേഖല.
സാമ്പത്തികത്തകര്‍ച്ചയും അതിലൂടെ ഉണ്ടായ വന്‍തോതിലുള്ള തൊഴിലവസര നഷ്ടവും ദരിദ്രജനതയെയും പാര്‍ശ്വവത്കരിക്കപ്പെട്ട മറ്റു ജനവിഭാഗങ്ങളെയും സംരക്ഷിക്കുക എന്നത് അടിയന്തരവിഷയമായി മാറിയിരിക്കുന്നു. ഇതിന് താഴെ കാണുന്ന നടപടികള്‍ പരിഗണിക്കാവുന്നതുമാണ്.ഒന്ന്, നിലവിലുള്ള ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ (എന്‍.ആര്‍. ഇ.ജി.പി) വ്യാപ്തി വര്‍ധിപ്പിക്കുകയും നഗരമേഖലയിലുള്ള ദരിദ്രജന വിഭാഗങ്ങളെക്കൂടി ഈ പദ്ധതിയുടെ ഭാഗമാക്കിമാറ്റുകയും ചെയ്യുക.രണ്ട്, താണ വരുമാന വിഭാഗങ്ങള്‍ക്ക് പ്രയോജനകരമാകുന്ന വിധത്തില്‍, ചെലവുകുറഞ്ഞ ഭവനനിര്‍മാണ പദ്ധതികള്‍ക്ക് രൂപംനല്‍കുക, ഹൌസിംഗ് മേഖല പൊതുവില്‍ തൊഴിലവസര സൃഷ്ടിക്ക് സാധ്യതകളുള്ളതും ആഭിമുഖ്യമുള്ളതുമായ ഒന്നാണ്. മാത്രമല്ല, നമ്മുടെ രാജ്യത്താകെത്തന്നെ വന്‍നഗരങ്ങളില്‍ വിശേഷിച്ചും ചെലവുകുറഞ്ഞ വീടുകള്‍ക്ക് വന്‍ഡിമാന്റാണ് ഇപ്പോഴുള്ളത്. മൂന്ന്, ചെറുകിട സംരംഭങ്ങള്‍ക്കുള്ള ബാങ്ക് വായ്പ സഹായത്തില്‍ വലിയ തോതില്‍ വര്‍ധന അനുപേക്ഷണീയമാണെന്ന് പറയേണ്ടതില്ലല്ലോ. അവക്ക് വ്യവസ്ഥാപിത സ്ഥാപനങ്ങളിലൂടെ വായ്പാസഹായം ഇപ്പോള്‍ നേരിയതോതില്‍ മാത്രമേ ലഭിക്കുന്നുമുള്ളൂ. ഈ അപാകം പരിഹരിക്കാതെ തരമില്ല. പ്രത്യേകിച്ച്, ധനകാര്യ പ്രതിസന്ധി രൂക്ഷമായി അനുഭവപ്പെടുന്ന ഇന്നത്തെ സാഹചര്യത്തില്‍. ലക്ഷക്കണക്കിന് ചെറുകിട സംരംഭങ്ങളാണ് രാജ്യത്തുടനീളം തന്മൂലം പൂട്ടിക്കിടക്കുന്നതെന്ന യാഥാര്‍ഥ്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണവും തന്മൂലം പെരുകിയിട്ടുണ്ട്. നാല്, മൈക്രോ ഫിനാന്‍സ് പ്രസ്ഥാനത്തിന് ആധുനിക കാലഘട്ടത്തില്‍ വമ്പിച്ച സാധ്യതകളാണുള്ളത്. ഈ പ്രസ്ഥാനത്തിന്റെ ആഴവും പരപ്പും പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നതിലൂടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ലക്ഷക്കണക്കിനാളുകളെ ഫലപ്രദമായി സഹായിക്കാനാകും. സാധാരണനിലയില്‍ മൈക്രോ യൂനിറ്റുകള്‍ക്കും ചെറുകിട സംരംഭങ്ങള്‍ക്കും വായ്പാസഹായം അനുവദിക്കാന്‍ മടിച്ചുനില്‍ക്കുന്ന വ്യാപാര ബാങ്കുകളെ സമീപനത്തില്‍ മാറ്റം വരുത്താന്‍ പ്രേരിപ്പിക്കേണ്ടത് ഈ ഘട്ടത്തില്‍ അവശ്യം വേണ്ടൊരു നടപടിയാണ്. ഇതിനു മുന്‍കൈയെടുക്കാന്‍ കേന്ദ്രസര്‍ക്കാറും റിസര്‍വ് ബാങ്കും സന്നദ്ധമാവുകയും വേണം.
പ്രൊഫ. കെ. അരവിന്ദാക്ഷന്‍.madhyamam

എല്‍ഡിഎഫ് സര്‍ക്കാര്‍ നാലാംവര്‍ഷത്തില്‍

എല്‍ഡിഎഫ് സര്‍ക്കാര്‍ നാലാംവര്‍ഷത്തില്‍ .

ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരം ഏറ്റെടുത്തിട്ട് മെയ് 18ന് മൂന്നുവര്‍ഷം പൂര്‍ത്തിയായി. 2006ല്‍ അധികാരത്തില്‍വരുന്നതിനുമുമ്പ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനത്തില്‍ സിംഹഭാഗവും നടപ്പാക്കിയെന്ന സംതൃപ്തിയോടെയാണ് സര്‍ക്കാര്‍ നാലാംവര്‍ഷത്തിലേക്ക് പ്രവേശിച്ചത്. കേരളത്തിന്റെ സമഗ്രവികസനവും സാമൂഹ്യനീതിയും ലക്ഷ്യമാക്കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ആഗോളവല്‍ക്കരണനയത്തിന് ബദലായ നയം നടപ്പാക്കാനാണ് ശ്രമിച്ചത്. കേന്ദ്ര യുപിഎ സര്‍ക്കാര്‍ ആഗോളവല്‍ക്കരണനയം തികഞ്ഞ ആത്മാര്‍ഥതയോടെ നടപ്പില്‍വരുത്തുമ്പോള്‍ ഒരു സംസ്ഥാനത്തിനകത്തോ, അതല്ലെങ്കില്‍ രണ്ടോമൂന്നോ സംസ്ഥാനത്തിനകത്തോ ബദല്‍നയം നടപ്പാക്കുകയെന്നത് എളുപ്പമല്ല. എന്നിരുന്നാലും മൂന്നുവര്‍ഷത്തെ അനുഭവം പരിശോധിച്ചാല്‍ ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ വിജയിച്ചതായി വിലയിരുത്താന്‍ കഴിയും. അതുകൊണ്ടുതന്നെയാണ് പുറത്തുനിന്ന് അമേരിക്കന്‍ സാമ്രാജ്യത്വശക്തിയുടെ എതിര്‍പ്പും ഇന്ത്യക്കകത്തുനിന്ന് മാര്‍ക്സിസ്റുവിരുദ്ധ ശക്തികളുടെ കഠിനമായ ശത്രുതയും നേരിട്ടുകൊണ്ട് ഭരിക്കേണ്ടിവന്നത്. മാധ്യമങ്ങളുടെ ഭാഗത്തുനിന്നുള്ള, സര്‍ക്കാരിനും വിശിഷ്യ സിപിഐ എമ്മിനുമെതിരായ തുടര്‍ച്ചയായ പ്രചാരവേലകളെയും അഭിമുഖീകരിക്കേണ്ടിവന്നു. അമേരിക്കയെ ബാധിച്ച ആഴത്തിലുള്ള സാമ്പത്തികപ്രതിസന്ധിയും അതിന്റെ വ്യാപ്തിയും പ്രത്യാഘാതവും കേരളത്തെയും ബാധിക്കാതിരുന്നിട്ടില്ല. നമ്മുടെ കയറ്റുമതിയെയും പ്രതിസന്ധി പ്രതികൂലമായി ബാധിച്ചു. ഇതൊക്കെയായിട്ടും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നടപ്പാക്കാന്‍ സാധിച്ചത് അഭിമാനകരമായ നേട്ടംതന്നെയാണ്. ഭരണനേട്ടങ്ങള്‍ ഓരോന്നായി വിശദീകരിക്കേണ്ടതില്ല. 18-ാംതീയതി മാധ്യമങ്ങളില്‍ വന്ന പരസ്യത്തില്‍ സര്‍ക്കാര്‍ നടപ്പാക്കിയ കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. 2006ല്‍ അധികാരം ഏറ്റെടുത്ത ദിവസമാണ് കര്‍ഷകത്തൊഴിലാളികളുടെ, യുഡിഎഫ് ഭരണകാലത്തെ പെന്‍ഷന്‍കുടിശ്ശിക പൂര്‍ണമായും കൊടുത്തുതീര്‍ക്കുമെന്നു പ്രഖ്യാപിച്ചത്. രണ്ടുവര്‍ഷത്തിനകം തീരുമാനം പൂര്‍ണമായും നടപ്പാക്കി. പരമ്പരാഗതമേഖലയിലെ തൊഴിലാളികളുടെ പെന്‍ഷന്‍ കൊടുത്തുതീര്‍ത്തു. പെന്‍ഷന്‍തുക 120 രൂപയില്‍നിന്ന് മൂന്നാംവര്‍ഷം 250 രൂപയായി വര്‍ധിപ്പിച്ചു. യുഡിഎഫ് അഞ്ചുവര്‍ഷം ഭരിച്ചപ്പോള്‍ പാവപ്പെട്ട തൊഴിലാളികള്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ ഒരു രൂപപോലും വര്‍ധിപ്പിച്ചിട്ടില്ല. പൊതുമേഖലാ വ്യവസായങ്ങള്‍ അടച്ചുപൂട്ടാനാണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തീരുമാനിച്ചത്. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നതോടെ വ്യവസായമേഖലയുടെ സമഗ്രമായ പുരോഗതിക്ക് നയം ആവിഷ്കരിക്കുകയും പരിപാടി നടപ്പാക്കുകയുംചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വരുമ്പോള്‍ 42ല്‍ 12 വ്യവസായംമാത്രമായിരുന്നു ലാഭത്തില്‍ പ്രവര്‍ത്തിച്ചത്. മൂന്നുവര്‍ഷത്തിനകം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ വ്യവസായങ്ങളുടെ എണ്ണം മുപ്പതായി വര്‍ധിച്ചു. അടച്ചുപൂട്ടിയ പൊതുമേഖലാ വ്യവസായങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങി. സ്വകാര്യമേഖലയിലും വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള പശ്ചാത്തലസൌകര്യം ഒരുക്കാന്‍ വേണ്ടതൊക്കെ ചെയ്തു. ഇന്‍കെല്‍ എന്ന സ്ഥാപനം ഒരുദാഹരണംമാത്രം. കാര്‍ഷികമേഖലയിലും മുതല്‍മുടക്ക് വര്‍ധിപ്പിച്ചു. തരിശായി കിടക്കുന്ന ആയിരക്കണക്കിന് ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് കൃഷിചെയ്തു. നെല്ലുല്‍പ്പാദനം ഗണ്യമായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. അഞ്ചുവര്‍ഷത്തിനകം കേരളത്തിന് ആവശ്യമുള്ള അരിയുടെ പകുതിയെങ്കിലും കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുകയെന്ന ലക്ഷ്യവുമായിട്ടാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. നായനാര്‍ സര്‍ക്കാരിന്റെ എടുത്തുപറയത്തക്ക നേട്ടങ്ങളിലൊന്നായ ജനകീയാസൂത്രണം യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചു. ജനകീയാസൂത്രണം വീണ്ടും നടപ്പാക്കാന്‍ വി എസ് സര്‍ക്കാര്‍ തീരുമാനിച്ചു. അതുപോലെതന്നെ പ്രധാനമാണ് പൊതുവിതരണസമ്പ്രദായം കാര്യക്ഷമമായി നടപ്പാക്കിയത്. ദേശീയനിലവാരത്തില്‍ വിലക്കയറ്റം സൃഷ്ടിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നടപ്പാക്കിയ പൊതുവിതരണസമ്പ്രദായം ശ്ളാഘനീയമാണെന്ന് നിഷ്പക്ഷമതിയായ ഏതൊരാളും സമ്മതിക്കും. 26 ലക്ഷം കുടുംബത്തിന് രണ്ടു രൂപ നിരക്കില്‍ അരിയും ഗോതമ്പും വിതരണംചെയ്യാനുള്ള തീരുമാനം നാലാംവര്‍ഷം നടപ്പാക്കിയത് സാധാരണജനങ്ങള്‍ക്ക് വലിയ അനുഗ്രഹംതന്നെയാണ്. സര്‍ക്കാര്‍ സര്‍വീസിലെ നിയമനനിരോധനം എടുത്തുകളഞ്ഞതും തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് ആശ്വാസം നല്‍കിയ നടപടിയാണ്. ആരോഗ്യമേഖലയിലും വിദ്യാഭ്യാസമേഖലയിലും നടപ്പാക്കിയ ജനോപകാരപ്രദമായ കാര്യങ്ങളോരോന്നും എടുത്തുപറയേണ്ടതുതന്നെയാണ്. പട്ടികജാതി- പട്ടികവര്‍ഗങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങള്‍ പൂര്‍ണമായും കൊടുത്തുതീര്‍ത്തു. ഇ എം എസ് ഭവനനിര്‍മാണപദ്ധതി പാര്‍പ്പിടമില്ലാത്ത എല്ലാവര്‍ക്കും കിടപ്പാടം നിര്‍മിച്ചുകൊടുക്കാനുള്ള പദ്ധതിയാണ്. എല്ലാവര്‍ക്കും വീടും വെള്ളവും വെളിച്ചവും നല്‍കുകയെന്നത് സര്‍ക്കാരിന്റെ പ്രധാനപ്പെട്ട പദ്ധതിയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മുഴുവന്‍ ക്ഷാമബത്തയും കൊടുത്തുതീര്‍ത്തു. പെന്‍ഷന്‍കാരുടെ ക്ഷാമബത്തയുടെ കുടിശ്ശിക ഗഡുവായി കൊടുത്തുതീര്‍ക്കുന്ന സമ്പ്രദായം മാറ്റി ഒറ്റത്തവണ നല്‍കുകയെന്ന രീതി നടപ്പാക്കിയത് മൂന്നുലക്ഷത്തിലധികം വരുന്ന സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് അനുഗ്രഹമായി മാറി. തിരുവിതാംകൂറിലും കൊച്ചിയിലും ഗുരുവായൂരിലും കൂടല്‍മാണിക്യം ക്ഷേത്രത്തിലും ദേവസ്വംബോര്‍ഡുണ്ടായിട്ടും മലബാറില്‍ ദേവസ്വംബോര്‍ഡ് രൂപീകരിച്ചിരുന്നില്ല. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും യുഡിഎഫ് സര്‍ക്കാര്‍ മലബാര്‍ ദേവസ്വംബോര്‍ഡ് രൂപീകരിക്കാന്‍ കൂട്ടാക്കിയില്ല. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ മലബാര്‍ ദേവസ്വംബോര്‍ഡ് രൂപീകരിക്കുകയും ക്ഷേത്രജീവനക്കാരുടെ വേതനം പരിഷ്കരിക്കുകയും ചെയ്തു. മതാധ്യാപകര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും ഏര്‍പ്പെടുത്തിയത് മദ്രസകള്‍ തകര്‍ക്കാന്‍ പോകുന്നു എന്ന് വിളിച്ചുകൂവിയവര്‍ക്ക് മറുപടിയായി. സച്ചാര്‍കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി മുസ്ളിം പെകുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പും ഉന്നതവിദ്യാഭ്യാസത്തിന് സഹായധനവും ഹോസ്റലില്‍ ചേര്‍ന്ന് പഠിക്കാനുള്ള ധനസഹായവും നല്‍കാന്‍ തീരുമാനിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നുവര്‍ഷം നടപ്പാക്കിയ ജനക്ഷേമനടപടികള്‍ ഓരോന്നായി വിശദീകരിക്കാന്‍ ധാരാളം സ്ഥലം വേണ്ടിവരും. ഈ നേട്ടങ്ങളത്രയും ജനങ്ങളിലെത്തിക്കുന്നതിനുപകരം സര്‍ക്കാരിനെതിരെ നുണപ്രചാരണം സംഘടിപ്പിക്കാനാണ് മുഖ്യധാരാ മാധ്യമങ്ങളുള്‍പ്പെടെ ശ്രമിച്ചത്. മൂന്നാംവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായി എന്നത് നേരാണ്. അതിനുള്ള കാരണങ്ങള്‍ വിശദമായി വിശകലനംചെയ്ത് കണ്ടെത്താനിരിക്കുന്നതേയുള്ളൂ. എന്നാല്‍, ഒരു കാര്യം ചൂണ്ടിക്കാണിക്കാതിരിക്കാനാകില്ല. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ കേന്ദ്രത്തില്‍ അധികാരം ഏറ്റെടുക്കാന്‍ പോകുന്ന കോഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന് കഴിയുമെന്ന ഭീഷണി യുഡിഎഫ് കവീനര്‍ തങ്കച്ചന്‍ മുഴക്കിയതായി കണ്ടു. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുന്ന പാദുഷമാരുടെ കുടികിടപ്പുകാരല്ലെന്ന് അല്‍പ്പബുദ്ധിയായ തങ്കച്ചന്‍ ഓര്‍ത്താല്‍ മതി. ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാന്‍ ശ്രമിക്കേണ്ടതില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അതിന്റെ ക്ഷേമപദ്ധതികളുമായി മുന്നോട്ടുതന്നെ പോകും. അതിന് ജനങ്ങളുടെ പൂര്‍ണപിന്തുണ ഉണ്ടായിരിക്കുമെന്നതും ഉറപ്പാണ്.

തെരഞ്ഞെടുപ്പു വിധി ശുദ്ധീകരണത്തിനുള്ള മാര്‍ഗം: അഴീക്കോട്

തെരഞ്ഞെടുപ്പു വിധി ശുദ്ധീകരണത്തിനുള്ള മാര്‍ഗം: അഴീക്കോട്

കൊച്ചി: തെരഞ്ഞെടുപ്പ് വിധി രാഷ്ട്രീയപാര്‍ടികള്‍ക്ക് ശുദ്ധീകരണത്തിനുള്ള മാര്‍ഗമാണെന്ന് ഡോ. സുകുമാര്‍ അഴീക്കോട്. തെരഞ്ഞെടുപ്പ് വിധിയിലൂടെ ജനങ്ങളാണ് സംസാരിക്കുന്നത്. അത് ഒരു ജനതയുടെ ഭാഷയാണ്. ഓരോ രാഷ്ട്രീയകക്ഷികളും നേതാക്കളും ആ യാഥാര്‍ഥ്യം സത്യസന്ധമായി മനസിലാക്കണം. രാഷ്ട്രീയത്തില്‍ ആത്യന്തികമായി വ്യക്തിയോ പാര്‍ടിയോ അല്ല ജനങ്ങളാണ് ഏറ്റവും വലുതെന്നും അദ്ദേഹം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് സന്ദേശത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ രാഷ്ട്രീയപാര്‍ടികള്‍ക്കു കഴിയണം. തെരഞ്ഞെടുപ്പുഫലം പുറത്തുവന്നശേഷം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പത്രസമ്മേളനത്തിനിടെ നടത്തിയ ചിരി അദ്ദേഹത്തിന്റെ പാര്‍ടിയോടുള്ള വഞ്ചനയുടേതാണെന്ന് അഴീക്കോട് അഭിപ്രായപ്പെട്ടു. തനിക്ക് പിണറായി വിജയന്‍ അനുജനും വി എസ് ജ്യേഷ്ഠനുമാണ്. എന്നാല്‍ അവരെ ചിലപ്പോള്‍ വിമര്‍ശിക്കുകയും വഴക്കുപറയുകയും വേണ്ടിവരുമെന്നും അഴീക്കോട് ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. രാഷ്ട്രീയ ശുദ്ധീകരണത്തിന് തൂലികയും നാവും ഉപയോഗിക്കുന്ന വ്യക്തിയെന്ന നിലയിലും ശശി തരൂരിന്റെ കൂടുതല്‍ പുസ്തകങ്ങള്‍ വായിച്ചിട്ടുള്ള ആളെന്ന നിലയിലും ശശി തരൂരിനെ ഉള്‍ക്കൊള്ളാനാവില്ലെന്ന് അഴീക്കോട് പറഞ്ഞു. താനാണ് ഹൈക്കമാണ്ടിലെങ്കില്‍ ശശി തരൂരിനെ ആ ഗേറ്റ് കടക്കാന്‍ അനുവദിക്കുമായിരുന്നില്ല.

പ്രഭാകരന്റെ മൃതദേഹം കണ്ടെത്തി; ദൃശ്യങ്ങള്‍ ടിവിയില്‍

പ്രഭാകരന്റെ മൃതദേഹം കണ്ടെത്തി; ദൃശ്യങ്ങള്‍ ടിവിയില്‍ .
തമിഴ് പുലി നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ മൃതദേഹം കണ്ടെടുത്തതായി ശ്രീലങ്കന്‍ കരസേന മേധാവി വെളിപ്പെടുത്തി. കൊല്ലപ്പെട്ട് ഒരു ദിവസത്തിനുശേഷം ചൊവ്വാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെടുത്തതായി ശ്രീലങ്ക ഔദ്യോഗികമായി അറിയിച്ചത്. നന്ദി കടലിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തതെന്നും മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട ശ്രീലങ്കന്‍ ടി വി അറിയിച്ചത്. തലയില്‍ വെടിയേറ്റതിന്റെ മുറിവുണ്ടെന്ന് ടി വി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ തിങ്കളാഴ്ച പ്രഭാകരന്‍ കൊല്ലപ്പെട്ടതായി പറഞ്ഞുവെങ്കിലും മൃതദേഹത്തിന്റെ ദൃശ്യങ്ങളൊന്നും പുറത്തു വന്നിരുന്നില്ല. ഇതേ തുടര്‍ന്ന് വാര്‍ത്ത ശരിയാണോ എന്ന് സംശയമുണര്‍ത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ പ്രഭാകരന്‍ മരിച്ചിട്ടില്ലെന്ന് എല്‍ടിടിഇ വക്താവ് പത്മനാഥന്‍ പറയുകകൂടി ചെയ്തതോടെ സംശയം ബലപ്പെട്ടു. ഇതിന് പിന്നാലെയാണ് ഉച്ചയ്ക്ക് മൃതദേഹം കണ്ട വിവരവും അതിന്റെ ദൃശ്യവും പുറത്തുവിട്ടത്. മരിച്ചത് പ്രഭാകരന്‍ തന്നെയാണെന്ന് ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായും ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു. അതിനിടെ പ്രഭാകരന്‍ കൊല്ലപ്പെട്ട വിവരം ശ്രീലങ്ക പ്രസിഡന്റ് രജപക്സെ ഇന്ന് പാര്‍ലമെന്റില്‍ ഔദ്യോഗികമായി അറിയിച്ചു

Monday, May 18, 2009

തമിഴ് പുലിത്തലവന്‍ വേലുപ്പിള്ള പ്രഭാകരന്‍ വെടിയേറ്റു മരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.



തമിഴ് പുലിത്തലവന്‍ വേലുപ്പിള്ള പ്രഭാകരന്‍ വെടിയേറ്റു മരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
തമിഴ് പുലിത്തലവന്‍ വേലുപ്പിള്ള പ്രഭാകരന്‍ വെടിയേറ്റു മരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈനിക വലയത്തില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ പ്രഭാകരന്‍ വെടിയേറ്റു മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മൃതദേഹം പ്രഭാകരന്‍റേതാണ് എന്ന് ലങ്കന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. അവസാന ഒളിത്താവളത്തില്‍ നിന്നും എല്‍ടിടിഇ ഇന്‍റലിജന്‍സ് മേധാവി പൊട്ടു അമ്മനോടും കടല്‍പ്പുലിത്തലവന്‍ സുസൈയോടുമൊപ്പം വാനിലും ആംബുലന്‍സിലുമായി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് സൈന്യം പ്രഭാകരനെതിരെ വെടിയുതിര്‍ത്തത്. എന്നാല്‍ ഡിഎന്‍എ ടെസ്റ്റ് നടത്തി പ്രഭാകരനാണ് മരിച്ചതെന്നു തെളിയാതെ ശ്രീലങ്ക ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിക്കില്ല. വാര്‍ത്താ ഏജന്‍സികളായ എഎഫ്പിയും പിറ്റിഐയും ഇന്ന് ഒന്നരയോടെയാണ് വാര്‍ത്ത പുറത്തുവിട്ടത്. എല്‍ടിടിഇ നേതാവ് വേലുപ്പിളള പ്രഭാകരന്‍റെ മകന്‍ ചാള്‍സ് ആന്‍റണി കൊല്ലപ്പെട്ടതായി ശ്രീലങ്കന്‍ സൈന്യം രാവിലെ അറിയിച്ചിരുന്നു. ചാള്‍സിന്‍റേതെന്നു കരുതുന്ന മൃതദേഹം യുദ്ധമേഖലയില്‍നിന്നു കണ്ടെത്തിയതായി സൈന്യം അറിയിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷമായി ചാള്‍സ് ആന്‍റണിയാണ് എല്‍ടിടിഇയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത്. ഇരുപത്തിനാലു വയസ്സുളള ചാള്‍സ് ആന്‍റണി പ്രഭാകരനു പരിക്കേറ്റതിനെ തുടര്‍ന്നാണ് എല്‍ടിടിഇയുടെ നിയന്ത്രണം ഏറ്റെടുത്തത്.പുലികളുടെ രാഷ്ട്രീയകാര്യ തലവന്‍ നടേശന്‍, സമാധാനദൂതന്‍ പുലിദേവന്‍ തുടങ്ങി നിരവധി നേതാക്കളുടെ മൃതദേഹങ്ങളും കണ്ടെത്തിയതായി സൈന്യം വ്യക്തമാക്കി. ബോംബ് സ്ഫോടനം നടത്തി ഇവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നു സൈന്യം അറിയിച്ചു. വന്‍ സ്ഫോടനശബ്ദം ഈ പ്രദേശത്തു നിന്നു കേട്ടതായി സൈനികര്‍ പറഞ്ഞു. നേരത്തേ പുലിത്തലവന്‍ വേലുപ്പിളള പ്രഭാകരന്‍ കൊല്ലപ്പെട്ടെന്നു വാര്‍ത്ത പ്രചരിച്ചെങ്കിലും ഇതു ലങ്കന്‍ സൈന്യം നിഷേധിക്കുകയായിരുന്നു.
തമിഴ് ജനതയുടെ വിമോചനപോരാളി.
ശ്രിലങ്കയിലെ തമിഴ് വംശരരുടെ അവകാശങള്‍ക്കും സ്വാതന്ത്ര്യത്തിന്നും വേണ്ടി പോരാടിയ വേലുപ്പിള്ള പ്രഭാകരനേയും കുട്ടാളികളെയും കൊലചെയ്ത് തമിഴ് വംശിയപ്രശ്നത്തിന്ന് പരിഹാരം കണ്ടുവെന്ന് വീമ്പിളക്കി സന്തോഷിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്ന ശ്രിലങ്ക സര്‍ക്കാര്‍ സമീപഭാവിയില്‍ നേരിടാന്‍ പോകുന്ന ദുരന്തം അതിഭീകരമായിരിക്കും. ഒരു വിമോചനസമരത്തെയും അവര്‍ ഉയര്‍ത്തിയ ആവശ്യം അംഗികരിക്കാതെ ആയുധശക്തികൊണ്ട് അടിച്ചമര്‍ത്തി വാഴാന്‍ ലോകത്തില്‍ ഒരു വന്‍ ശക്തിക്കും ഇന്നുവരെ കഴിഞ്ഞിട്ടില്ല.
ശ്രിലങ്കയില്‍ തമിഴ് വംശര്‍ക്ക് സ്വയംഭരണവും അധികാരവികേന്ദ്രീകരണത്തെയും അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ പരിഹാരത്തിന്നാണ് ശ്രിലങ്കന്‍ സര്‍ക്കാര്‍ മുതിരേണ്ടത്. ഇതില്‍ കുറഞ്ഞ യാതൊരു പ്രശ്നപരിഹാരത്തിന്നും അവിടെ പ്രസക്തിയില്ല.. തമിഴ് സംസാരിക്കുന്ന പ്രദേശങ്ങള്‍ക്ക് സ്വയംഭരണം അനുവദിക്കുന്ന വ്യവസ്ഥയിലൂടെമാത്രമേ ശ്രീലങ്കയുടെ ഐക്യം കാത്തുസൂക്ഷിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും കഴിയൂ എന്ന ധാരണയില്‍ പ്രധാന സിംഹള പാര്‍ടികള്‍ എത്തിച്ചേരണം. അത് അംഗികരിക്കാന്‍ ശ്രിലങ്കന്‍ സര്‍ക്കാറും തയ്യാറാകണം. അധികാരത്തിന്റെ അഹങ്കാരംകൊണ്ടോ ആയുധ ശക്തികൊണ്ടോ ശ്രിലങ്കയിലെ പ്രശ്നങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ല.തമിഴരും സിംഹളരും ശ്രിലങ്കന്‍ പൗരന്മാരാണന്നും രാജ്യത്ത് ഇവര്‍ക്ക് തുല്യ അവകാശമാണെന്നും അംഗികരിച്ചുകൊണ്ടുള്ള രാഷ്ട്രിയപരിഹാരമാണ് വേണ്ടത്.ഇതിന്ന് ഇന്ത്യഗവണ്മെണ്ടിന്നും കാര്യമായി പലതും ചെയ്യാനുണ്ട്.ശ്രിലങ്കയിലെ തമിഴ്‌വംശരുടെ പ്രശ്നപരിഹാരത്തിന്ന് ആത്മാര്‍ത്ഥമായ ശ്രമം ഇന്ത്യന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. മാത്രമല്ല ഇന്ത്യ സര്‍ക്കാര്‍ ആയുധങളും പണവും മറ്റ് തന്ത്രങളും പരിശിലനങളും നല്‍കി ശ്രിലങ്കന്‍ സര്‍ക്കാറിനെ എന്നും സഹായിച്ചു പോന്നിട്ടും ഉണ്ട്. ഇത് പാവപ്പെട്ട തമിഴ് വംശജരെ കൂട്ടക്കൊലചെയ്യാന്‍ ശ്രിലങ്കന്‍ സര്‍ക്കാറിന്ന് ഏറെ സഹായകരമഅയിട്ടുണ്ട്. ശ്രിലങ്കയിലെ തമിഴ് വംശജര്‍ക്ക് സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങളും മനുഷ്യാവകാശങളും ഉറപ്പ് വരുത്താന്‍ഇന്ത്യയുടെ ഭാഗത്തിനിന്നുംഅന്താരാഷ്ട്രസമൂഹത്തിന്റെ ഭാഗത്തുനിന്നും ശക്തമായ ശ്രമങളൂം പിന്തുണയും ഉണ്ടായെ മതിയാകൂ.
നാരായണന്‍ വെളിയംകോട്.ദുബായ്.

Saturday, May 16, 2009

എല്‍ഡിഎഫ് നാല്; യുഡിഎഫ് 16

എല്‍ഡിഎഫ് നാല്; യുഡിഎഫ് 16

തിരു: കേരളത്തില്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റില്‍ എല്‍ഡിഎഫും 16 സീറ്റില്‍ യുഡിഎഫും വിജയിച്ചു. കാസര്‍കോട്, പാലക്കാട്, ആലത്തൂര്‍, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. കാസര്‍കോട് പി കരുണാകരന്‍ 64,427 വോട്ടിനാണ് വിജയിച്ചത്. പാലക്കാട് എം ബി രാജേഷ് 1820 വോട്ടിനും ആലത്തൂരില്‍ പി കെ ബിജു 20,960 വോട്ടിനുമാണ് വിജയിച്ചത്. ആറ്റിങ്ങലില്‍ എ സമ്പത്ത് 17,660 വോട്ടിനുമാണ് വിജയിച്ചത്. കെ സുധാകരന്‍ (കണ്ണൂര്‍), മുല്ലപ്പള്ളി രാമചന്ദ്രന്‍ (വടകര), എം ഐ ഷാനവാസ് (വയനാട്), എം കെ രാഘവന്‍ (കോഴിക്കോട്), ഇ അഹമ്മദ് (മലപ്പുറം), ഇ ടി മുഹമ്മദ് ബഷീര്‍ (പൊന്നാനി), പി സി ചാക്കോ (തൃശൂര്‍), കെ പി ധനപാലന്‍ (ചാലക്കുടി), കെ വി തോമസ് (എറണാകുളം), പി ടി തോമസ് (ഇടുക്കി), കെ സി വേണുഗോപാല്‍ (ആലപ്പുഴ), ജോസ് കെ മാണി (കോട്ടയം), കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര), ആന്റോ ആന്റണി (പത്തനംതിട്ട), എം പീതാംബരക്കുറുപ്പ് (കൊല്ലം), ശശി തരൂര്‍ (തിരുവനന്തപുരം) എന്നിവരാണ് വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥികള്‍.

Friday, May 15, 2009

ഇന്ത്യയില്‍ അമേരിക്കന്‍ പാവസര്‍ക്കാര്‍ രൂപികരിക്കാനുള്ള ഇടപെടല്‍ അംഗീകരിക്കാനാവില്ല.

ഇന്ത്യയില്‍ അമേരിക്കന്‍ പാവസര്‍ക്കാര്‍ രൂപികരിക്കാനുള്ള ഇടപെടല്‍ അംഗീകരിക്കാനാവില്ല.

ഇന്ത്യയില്‍ അമേരിക്കന്‍ പാവസര്‍ക്കാര്‍ രൂപികരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അമേരിക്കന്‍ നയതന്ത്ര പ്രതിനിധി രാഷ്ട്രീയനേതാക്കളെ കണ്ടത് ഇന്ത്യയുടെ ആഭ്യന്തരകാര്യത്തിലുള്ള നഗ്നമായ ഇടപെടലാണ്. രാഷ്ട്രീയപാര്‍ടികളുടെ നയസമീപനം അറിയാനെന്ന പേരില്‍ നേതാക്കളെ സമീപിച്ച അമേരിക്കന്‍ ചാര്‍ജ് ഡി അഫയേഴ്സ് പീറ്റര്‍ ബര്‍ലെ അവരോട് ഇടതുപക്ഷവുമായി സഹകരിക്കരുതെന്ന് ആവശ്യപ്പെട്ടതായാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുക സൂചിപ്പിക്കുന്നത്. അമേരിക്കയുടെ താല്പര്യങള്‍ സം‌രക്ഷിക്കുന്ന പാവസര്‍ക്കാറുകളെ അധികാരത്തില്‍ കൊണ്ടുവരുകയെന്നതും അവരെക്കൊണ്ട് തങളുടെ താളത്തിനൊത്ത് തുള്ളിക്കുകയെന്നതും അമേരിക്കയുടെ ഒരു പഴയ തന്ത്രമാണ്. അമേരിക്കയില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറിയതോടെ കാര്യങ്ങളില്‍ മാറ്റം വരുമെന്നാണ് ജനം പ്രതീക്ഷിച്ചതെങ്കിലും പഴയ സാമ്രാജ്യത്വ അധിനിവേശനയം തന്നെയാണ് അവരിപ്പോഴും തുടരുന്നതെന്ന് നയതന്ത്രപ്രതിനിധിയുടെ നടപടിയിലൂടെ വ്യക്തമായിരിക്കുന്നത്.
അമേരിക്കന്‍ നയതന്ത്രപ്രതിനിധിയുടെ ഈ നടപടി തീര്‍ത്തും അപലപനിയമാണ് .ഇതിന്നെതിരെ ഇന്ത്യയിലെ എല്ലാ ജനാധിപത്യ പ്രസ്ഥാനങളും പ്രതികര്‍ക്കേണ്ടിയിരിക്കുന്നു. സ്വാതന്ത്ര ജനാധിപത്യ റിപ്പ‍ബ്ലിക്കായ ഇന്ത്യയില്‍ ആരു ഭരിക്കണമെന്നും എത് നയങളാണ് പിന്തുടരേണ്ടതെന്നും തീരുമാനിക്കാനുള്ള അവകാശം ആര്‍ക്കും അടിയറവെയ്ക്കരുത് .ആണവക്കാരാറില്‍ ഒപ്പ് വെപ്പിക്കാന്‍ അമേരിക്ക മന്മോഹന്‍ സിം‌ഗിനെ മുന്നില്‍ നിര്‍ത്തി കളിച്ച കളികള്‍ ഇന്ത്യക്കാര്‍ അത്ര പെട്ടെന്ന് മറന്നിരിക്കാന്‍ സാധ്യതയില്ല. തങള്‍ താല്പര്യമുള്ള രാജ്യങളിലെ ജനങളെ തങളുടെ ചൊല്പ്പടിയില്‍ കൊണ്ട് വരാനുള്ള ശ്രമങള്‍ ഫലിക്കാതെ വരുമ്പോള്‍ അവിടത്തെ ഭരാണാധികാരികളെ കയ്യിലെടുക്കുന്നു. അതും നടക്കാതെ വരുമ്പോള്‍ രാജ്യത്തിന്നെതിരായി ദുഷ്ടലാക്കോടുകൂടി അപവാദ പ്രചരണനങള്‍ നടത്തി ലോകത്തിന്നുമുന്നില്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു.‍

Friday, May 8, 2009

അഭ്യര്‍ത്ഥന.

അഭ്യര്‍ത്ഥന.


ദുബായ് : അരക്ക് താഴെ തളര്‍ന്ന കോഴിക്കോട് സ്വദേശി ഐക്കരപ്പടി പൂച്ചാല്‍ മുസ്തഫയെയും കുടുംബത്തേയും സഹായിക്കാനും അദ്ദേഹത്തിന്ന് ചെറിയോരു വീട് നിര്‍മ്മിക്കാനും സന്മനസ്സുള്ള എല്ലാവരുടെയും സഹായം അഭ്യര്‍ത്ഥിക്കുകയാണ്.
ഇവരെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കോഴിക്കോട് കോപ്പറേറ്റിവ് അര്‍ബന്‍ ബേങ്ക് എക്കൗണ്ടിലേക്ക് കഴിയുന്ന സഹായം അയച്ചുകൊടുക്കുകഎക്കൗണ്ട് നമ്പര്‍. 15 . മൈന ഉമൈബാന്‍ ആന്റ് സുലൈഖ (മുസ്തഫക്കൊരു വീട് )കാലിക്കറ്റ് കോപ്പറേറ്റിവ് അര്‍ബന്‍ ബേങ്ക്. കല്ലായി റോഡ്, കോഴിക്കോട്.൨.സൗദിയിലുള്ളവര്‍ ബന്ധപ്പെടുക.൦൫൦.൨൭൪൭൫൫൬

എസ്എസ്എല്‍സി വിജയം: ൯൧.92 ശതമാനം

എസ്എസ്എല്‍സി വിജയം: 91.92 .ശതമാനം.

തിരു: ൨൦൦൯ലെ എസ്എസ്എല്‍സി പരീക്ഷയില്‍ ൯൧.൯൨ ശതമാനം പേര്‍ ജയിച്ചു. കഴിഞ്ഞവര്‍ഷത്തെക്കാള്‍ 0.17 ശതമാനം കുറവാണ് ഇത്തവണ വിജയം. 4,10,348പേരാണ് ജയിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി എം എ ബേബി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സേ പരീക്ഷ ഈ മാസം 19 മുതല്‍ 25വരെയാണ് നടക്കുകയെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം 92.07 ആയിരുന്നു വിജയ ശതമാനം. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനം 96.83. പാലക്കാടാണ് കുറവ് 84.02 ശതമാനം. 25 സ്കൂളുകള്‍ 100 ശതമാനം വിജയം നേടിയിട്ടുണ്ട്. അഞ്ച് ജില്ലകളില്‍ വിജയശതമാനം കൂടി. എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് നേടിയ 7073പേരുണ്ട്. എല്ലാ വിഷയത്തിനും എ നേടിയവര്‍ 17, 527. എല്ലാ വിഷയത്തിനും ബി പ്ളസ് നേടിയവര്‍ 30,392. എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് നേടിയവര്‍ കൂടുതലുള്ളത് തൃശൂര്‍ ജില്ലയിലാണ് 402പേര്‍. എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് നേടിയ പട്ടിക ജാതിക്കാര്‍ 147 പേരുണ്ട്. പട്ടിക വര്‍ഗക്കാര്‍ മൂന്നുപേര്‍. ഒബിസി 3399. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തിയ സ്കൂള്‍ പട്ടം സെന്റ് മേരീസ് 1389. ഏറ്റവും കുറച്ച് കുട്ടികള്‍ പരീക്ഷയെഴുതിയത് എറണാകുളം വില്ലിങ്ടന്‍ ഐലന്‍ഡ് എച്ച്എസ്എസ് ആണ് മൂന്നുപേര്‍. നൂറ് ശതമാനം വിജയം നേടിയത് 703 സ്കൂളുകള്‍.

Wednesday, May 6, 2009

എസ്എസ്എല്‍സി ഫലം 5 വെബ്സൈറ്റില്‍ അറിയാം

എസ്എസ്എല്‍സി ഫലം 5 വെബ്സൈറ്റില്‍ അറിയാം

www.sslcresultsnorth.in , www.sslcresultscentral.in, www.sslcresultssouth.in ,www.keralapareekshabhavan.in, www.keralaresults.nic.in

തിരു: എസ്എസ്എല്‍സി ഫലം അറിയാന്‍ മൂന്നു പ്രത്യേക വെബ്സൈറ്റില്‍ ഐടി അറ്റ് സ്കൂളിന്റെ നേതൃത്വത്തില്‍ സൌകര്യമൊരുക്കും. ഒരൊറ്റ സര്‍വറില്‍ ഹോസ്റ് ചെയ്യുമ്പോള്‍ ഉണ്ടാകാനിടയുള്ള കനത്ത ഡാറ്റാ ട്രാഫിക് ഇല്ലാതാക്കാനായി മൂന്നു മേഖലയ്ക്ക് പ്രത്യേക സര്‍വറുകള്‍ സ്ഥാപിച്ചാണ് ഇത് സാധ്യമാക്കുക. ഇപ്രകാരം കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളുടെ ഫലം : www.sslcresultsnorth.in .എന്ന വെബ്സൈറ്റിലും മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളുടെ ഫലം www.sslcresultscentral.in, എന്ന സൈറ്റിലും മറ്റ് അഞ്ച് ജില്ലകളുടേത് www.sslcresultssouth.in എന്ന സൈറ്റിലും ലഭ്യമാകും. എട്ടിനു പകല്‍ പതിനൊന്നരയോടെയാണ് ഈ സൈറ്റുകളില്‍ ഫലം ലഭ്യമാകുക. ഓരോ വിദ്യാര്‍ഥിക്കും അവരുടെ രജിസ്റര്‍ നമ്പര്‍ നല്‍കി ഗ്രേഡ് വിശദാംശങ്ങള്‍ ലഭ്യമാകുന്നതിനു പുറമെ വിദ്യാഭ്യാസജില്ല തിരിച്ചുള്ള മൊത്തം വിദ്യാലയങ്ങളുടെയും ഫലം എളുപ്പത്തില്‍ ലഭ്യമാകുന്ന വിധത്തില്‍ ടെക്സ്റ് ഫയലുകളുടെ രൂപത്തിലും ലഭ്യമാക്കും. ഈ വെബ്സൈറ്റുകള്‍ക്കു പുറമെ www.keralapareekshabhavan.in, www.keralaresults.nic.in എന്നീ വെബ്സൈറ്റിലും ഫലം പ്രസിദ്ധീകരിക്കും. ഫലപ്രഖ്യാപനം വന്ന ഉടന്‍ ഹൈസ്കൂള്‍ ഐടി കോ-ഓര്‍ഡിനേറ്റര്‍മാരുടെ ഇ-മെയില്‍ വിലാസത്തില്‍ അതതു ജില്ലയുടെ ഫലം ലഭ്യമാക്കാനും ഐടി അറ്റ് സ്കൂള്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഐടി അറ്റ് സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ അന്‍വര്‍ സാദത്ത് അറിയിച്ചു. ഇത് പ്രിന്റ് എടുത്ത് സ്കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കാം. സംസ്ഥാനത്ത് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സംവിധാനം ഏര്‍പ്പെടുത്തിയ മുഴുവന്‍ ഹൈസ്കൂളുകളും എട്ടിന് വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാനുള്ള സൌകര്യം ഏര്‍പ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ പി എം മുഹമ്മദ് ഹനീഷ് അറിയിച്ചു. www.sslcresultsnorth.in , www.sslcresultscentral.in, www.sslcresultssouth.in ,www.keralapareekshabhavan.in, www.keralaresults.nic.in

Friday, May 1, 2009

ഇന്ന് സര്‍വ്വ ദേശിയ തൊഴിലാളി ദിനം .മതതിവ്രവാദത്തിന്നും സാമ്രാജിത്ത ശക്തികള്‍ക്കുമെതിരെ പോരാടുക,നേടിയെടുത്ത അവകാശങള്‍ സം‌രക്ഷിക്കുക.

ഇന്ന് സര്‍വ്വ ദേശിയ തൊഴിലാളി ദിനം .മതതിവ്രവാദത്തിന്നും സാമ്രാജിത്ത ശക്തികള്‍ക്കുമെതിരെ പോരാടുക,നേടിയെടുത്ത അവകാശങള്‍ സം‌രക്ഷിക്കുക.

മേയ് ഒന്ന്, ലോകത്താകമാനമുള്ള അധ്വാനിക്കുന്ന തൊഴിലാളി വര്ഗ്ഗം സര്‍വ്വ ദേശിയ തൊഴിലാളി ദിനമായി ആചരിക്കുകയാണ്.

1886 ല് അമേരിക്കയിലെ ചിക്കഗോ വ്യവസായ നഗരത്തിലെ തെരുവീഥികളില് മരിച്ചു വീണ നൂറുകണക്കിന്ന് തൊഴിലാളികളുടെയും, ആ സമരത്തിന്ന് നേതൃത്വം കൊടുത്തുവെന്നതിന്റെ പേരില് കൊലമരത്തില് കയറേണ്ടിവന്ന പാര്സന്സ്, സ്പൈസര്,ഫിഷര്,എംഗല്സ് തുടങ്ങിയ തൊഴിലാളി നേതാക്കന്മാരുടെയും സ്മരണാര്ത്ഥം ഫെഡറിക്ക് എംഗല്സിന്റെ നേതൃത്വത്തിലുള്ള 2-ാം സോഷ്യലിസ്റ്റ് ഇന്റര്നാഷനലാണ് ഈ ദിനം സര്വ്വദേശിയ തൊഴിലാളിദിനമായി ആചരിക്കാന് തീരുമാനിച്ചത്.16-ാം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവത്തിന്ന് ശേഷം ഉല്പാദനം വര്ദ്ധിപ്പിക്കാന് തൊഴിലളികളെക്കൊണ്ട് രാവും പകലും അടിമകളെപ്പോലെ പണിയെടുപ്പിക്കാനാണ് മുതലാളിമാര് സദാ ശ്രമിച്ചുകൊണ്ടിരുന്നത്. തൊഴിലാളികളുടെ ആരോഗ്യമോ അവരുടെ പ്രാഥമിക ആവശ്യങ്ങളോ അവകാശങ്ങളോ മുതലാളിമാര് ശ്രദ്ധിച്ചിരുന്നില്ല.അവരെ സംബന്ധിച്ചിടത്തോളം തൊഴിലളികള് സദാ സമയം പണിയെടുത്തുകൊണ്ടിരിക്കണം,ഉല്പാദനം വര്ദ്ധിച്ചുകൊണ്ടിരിക്കണം,ലാഭം കുന്നുകൂടിക്കൊണ്ടിരിക്കണം.അതിന്നുവേണ്ടി ശാരീരികവും മാനസ്സികവുമായ പീഢനങ്ങള് അടക്കം നടത്താനാവര് തയ്യാറായത്.തൊഴിലാളികളുടെ പ്രഥമികാവശ്യങ്ങള് പോലും പരിഗണിക്കാതെ അവരെക്കൊണ്ട് അടിമകളെപ്പോലെ പണിയെടുപ്പിക്കാന് വികസിത മുതലാളിത്ത രാജ്യങ്ങളിലെയും അവികസിത മുതലാളിത്ത രാജ്യങ്ങളിലെയും മുതലാളിമാരും അവരുടെ ഏജന്റുമാരും മുതിര്ന്നപ്പോള് സ്വാഭാവികമായി ഇതിന്നെതിരെ പ്രതികരിക്കാന് തൊഴിലാളികള് തയ്യാറായി.ദിവസവും 14 ഉം 16 ഉം മണിക്കൂറും വിശ്രമമില്ലാതെ പണിയെടുക്കാന് തയ്യാറില്ലായെന്നും,എടുക്കുന്ന ജോലിക്ക് കൃത്യമായി ശമ്പളം കിട്ടണമെന്നും ,ജോലി സമയം ക്ലിപ്തപ്പെടുത്തണമെന്നുമുള്ള ആവശ്യം ശക്തമായിത്തന്നെ ഉയര്ത്താനവര് തയ്യാറായി.മുതലാളിമാരുടെ ശാരീരികവും മനസികവുമായ പിഢനങ്ങള് അനുഭവിച്ചിരുന്ന തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ആശക്ക് വകനല്കുന്നതായിരുന്നു പിന്നീടുണ്ടായ സംഭവവികാസങ്ങല്.തൊഴിലാളികളുടെ ജോലിസമയവും സൗകര്യങ്ങളും മെച്ചപ്പെടുത്തണമെന്നാവശ്യത്തിന്ന് മുഴുവന് തൊഴിലാളികളുടെയും പിന്തുണ വളരെ വേഗം നേടിയെടുക്കാന് കഴിഞ്ഞു.
1886 ചിക്കാഗോ വ്യവസായ നഗരത്തിലെ നാലു ലക്ഷത്തോളം വരുന്ന തൊഴിലാളികള് 8 മണിക്കൂര് ജോലി, 8 മണിക്കൂര് വിനോദം, 8 മണിക്കൂര് വിശ്രമമെന്ന പരമപ്രധാനമായ മുദ്രവാക്യം മുഴക്കി സമരരംഗത്ത് ഇറങ്ങാന് തീരുമാനിച്ചു. ഇന്നലെവരെ അടിമകളെപ്പോലെ പണിയെടുത്തിരുന്ന തൊഴിലാളികള് അവരുടെ അടിസ്ഥാന ആവശ്യങ്ങള് ഉന്നയിച്ച് നടത്തിയ പ്രക്ഷോഭം മുതലാളി വര്ഗ്ഗത്തേയും ഭരണാധികാരികളെയും അക്ഷരാര്ത്ഥത്തില് ഞെട്ടിക്കുന്നതായിരുന്നു.എന്നാല്തൊഴിലളി വര്ഗ്ഗം ഉന്നയിച്ച ആവശ്യങ്ങള് തികച്ചും ന്യായവും മനുഷ്യത്തപരമാണെന്ന് ബോധ്യപ്പെട്ടിട്ടുപോലും അത് വകവെച്ച് കൊടുക്കാന് ചിക്കഗോ വ്യവസായ നഗരത്തിലെ വന് മില്ലുടമകളും ഫക്ടറി മുതലാളിമാരും തയ്യാറായില്ല .തൊഴിലാളികള് അടിമകളെപ്പോലെ മുതലാളി പറയുന്നത്ര സമയം പണിയെടുക്കണമെന്നും, അവര് എന്തുചെയ്യണമെന്നും തീരുമാനിക്കാനുള്ള അവകാശവും അധികാരവും കൂലികൊടുക്കുന്ന മുതലാളിക്കാണെന്നുള്ള ധാര്‍ഷ്‌ഢ്യമായിരുന്നു വന്കിട മുതലാളിമാര് വെച്ചുപുലര്ത്തിയിരുന്നത്.ഇവര്ക്ക് എല്ലാ ഒത്താശകളും ചെയ്തുകൊടുക്കാനാണ് ഭരണാധികാരികള് തയ്യാറായത്.അടിമകളെപ്പോലെ പണിയെടുക്കാന് ഇനി മേലില് ഞങ്ങള് തയ്യാറില്ലായെന്നും,മനുഷ്യത്തപരമായ പരിഗണന ഞങ്ങള്ക്കും കിട്ടണമെന്നും അസ്ന്നിഗ്ധമായി പ്രഖ്യാപിച്ച് മുന്നോട്ട് നീങ്ങാന് തീരുമാനിച്ച തൊഴിലാളികളെ ഭരണാധികാരികളുടെ ഭീഷണീകള്ക്കൊണ്ടൊന്നും പിന്തിരിപ്പിക്കാന് കഴിഞ്ഞില്ല.പോലീസിന്നെതിരെ ബോബെറിഞ്ഞു വെന്ന് കള്ളപ്രചരണം അഴിച്ചുവിട്ട് ഈ അവകാശപ്രഖ്യാപന സമരത്തെ അതിക്രൂരമായി അടിച്ചമര്ത്താനാണ് തൊഴിലാളി വിരുദ്ധഭരണകൂടം തീരുമാനിച്ചത്.ലാത്തിച്ചാര്ജ്ജിലും വെടിവെപ്പിലുമായി അനേകായിരം ആളുകള്ക്ക് പരിക്കും നൂറുകണക്കിന്ന് ജീവനും നഷ്ടപ്പെട്ടു.ചിക്കാഗോ നഗരമാകെ ചൊരക്കളമാക്കിമാറ്റിയ ഭരണകൂട ഭീകരതയ്ക്കെതിരെ , ധാര്‍ഷ്‌ഢ്യത്തിന്നെതിരെ പൊരുതിമരിച്ച ധീരരായ രക്തസാക്ഷികളുടെ ഓര്മ്മക്കുമുന്നില് ഒരു പിടി രക്ത പുഷ്പങ്ങള് അര്പ്പിച്ചുകൊണ്ടാണ് ലോകത്തെങ്ങുമുള്ള അധ്വാനിക്കുന്ന തൊഴിലാളി വര്ഗ്ഗം ഈ ദിനം ആവേശപൂര്‍വ്വം കൊണ്ടാടുന്നത്.1886 ല് ചിക്കാഗോവിലെ ലക്ഷക്കണക്കായ തൊഴിലാളികള് നടത്തിയ അവകാശസമരത്തെ തല്ലിത്തകര്ക്കാന് നേതൃത്വം കൊടുത്ത അതേവര്ഗ്ഗത്തില് പെട്ടവര് തന്നെയാണ് ലോകത്താകമാനമുള്ള പണിയെടുക്കുന്നവന്റെ അവകാശ നിഷേധത്തിന്നായി അവരുടെ ആവനാഴിയിലെ ആയുധങ്ങളൊക്കെ ഇന്നും എടുത്ത് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. സാമ്രാജിത്ത അധിനിവേശത്തിന്നും മുതലാളിത്ത ചൂഷണത്തിന്നുമെതിരെയുള്ള ജനങ്ങളുടെ പ്രക്ഷോഭങ്ങള് ഇന്നും ലോകത്തിന്റെ എല്ലാഭാഗത്തും നടന്നുകൊണ്ടിരിക്കുകയണ്.
ലോകത്തിലാകമാനം മുതലാളിത്തവും സാമ്രാജിത്തവും ആഗോളവല്‍ക്കരണ ശക്തികളും ഇന്ന് കടുത്ത പ്രതിസന്ധിയും തകര്‍ച്ചയും നേരിട്ട് കൊണ്ടിരിക്കുന്ന അവസരമാണിന്ന്.ഇന്ത്യ ഉള്പ്പെടെ മുതലാളിത്ത സാമൂഹ്യ സാമ്പത്തിക വ്യവസ്ഥ പിന്തുടരുന്ന എല്ലാ രാജ്യങ്ങളുടെയും ഇന്ന് കടുത്ത പ്രതിസന്ധി യിലാണ് സാര്‍‌വദേശിയമായുണ്ടായിട്ടുള്ള മുതലാളിത്ത തകര്ച്ചയുടെ ഭാഗമായി ആഗോള മാന്ദ്യത്തിന്റെ കെടുതികള് ഇന്ത്യയിലും അനുഭവപ്പെടുകയാണു്. ഉല്പന്നങ്ങള് കെട്ടിക്കിടക്കുന്നു. കയറ്റുമതി ഇടിയുന്നു. ക്രയവിക്രയം ആപേക്ഷികമായി കുറയുന്നു. ഉല്പാദനം നിലയ്ക്കുന്നു. തൊഴില്ലായ്മ ഉയരുന്നു. അപ്പോഴും സാധനവില ഉയരുകയും, കാര്ഷിക-വ്യവസായമേഖലയാകെ പ്രതിസന്ധിയുടെ പിടിയില്‍ അമരുകയും ചെയ്തിരിക്കുന്നു.ഈ ആഗോള സാമ്പത്തിക പ്രതിസന്ധി മുതലാളിത്തവ്യവസ്ഥയുടെ പരാജയമാണ് തുറന്ന് കാണിക്കുന്നത്. സാമ്പത്തികപ്രതിസന്ധിയുടെ ഭാരം അധ്വാനിക്കുന്ന ജനങ്ങളുടെമേല് അടിച്ചേല്പ്പിക്കുകയും അവരുടെ ചെലവില് പ്രതിസന്ധിക്ക് പരിഹാരം കാണാനുമാണ് അമേരിക്കയിലെയും ഇന്ത്യയിലെയുമെല്ലാം ഭരണാധികാരികള്‍ പരിശ്രമിക്കുന്നത്. തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. വേതനം വെട്ടിക്കുറയ്ക്കുന്നു. തൊഴില് അവകാശങ്ങള് നിഷേധിക്കുന്നു. നിരവധി യാതനകളും ത്യാഗങ്ങളും സഹിച്ച് നേടിയെടുത്ത അവകാശങ്ങളും ആനുകൂല്യങ്ങളും ഓരൊന്ന് ഓരോന്നായി ഹനിക്കപ്പെടുന്നു . ഇതിന്നെതിരായി ശക്തവും വിപുലവുമായ ചെറുത്ത് നില്പ് അനിവാര്യമായിതിര്‍ന്നിരിക്കുന്നു. തൊഴിലാളികളുടെയും മറ്റ് അധ്വാനിക്കുന്ന ജനങ്ങളുടെയും രാജ്യത്തിന്റെയാകെയും അവകാശങ്ങള് സംരക്ഷിക്കാന് കൂടുതല് വിപുലമായ ഐക്യനിര കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത തൊഴിലാളികള്ക്ക് ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഈ മേയ് ദിനം ഇന്ത്യന് തൊഴിലാളിവര്ഗ്ഗത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാന്യങള്‍ നിറഞ്ഞതാണ്. ആഗോളവല്ക്കരണത്തിന്നും ഉദാരവല്ക്കരണത്തിന്നും അനുകൂലമായി ശക്തമായ നിലപാടെടുക്കുകയുംസാമ്രാജിത്തദാസ്യം അഭിമാനമായി കരുതുകയും ചെയ്യുന്ന കോണ്ഗ്രസ്സിന്നും വര്ഗ്ഗിയതയും ന്യൂനപക്ഷവിരുദ്ധ നിലപാടൂം സമ്പന്നവര്ഗ്ഗത്തിന്നും സാമ്രാജിത്ത ശക്തികള്ക്കു വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന ബി ജെ പിക്കുമെതിരെ ശക്തമായി നിലയുറപ്പിക്കാനും അവരുടെ തനിനിറം തുറന്ന് കാണിക്കാനും പതിനഞ്ചാം ലോകസഭയിലേക്ക് നടക്കുന്ന തെരെഞ്ഞെടുപ്പില്‍ അവരെ തോല്പ്പിക്കാനും ഇടതുപക്ഷ ജനാധിപത്യ ബദല്‍ നയങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യയില്‍ മുന്നം മുന്നണിലെ അധികാരത്തില്‍ കൊണ്ടുവരാനുമുള്ള ശ്രമങള്‍ ശക്തമായി നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്. ഈ തെരെഞ്ഞെടുപ്പിന്ന് ശേഷം ഇടതുപക്ഷത്തിന്ന് മുന്‍‌തൂക്കമുള്ള ഇന്ത്യയിലെ കഷ്ടപ്പാടും ദുരിതങളും അനുഭവിക്കുന്ന ജനകോടികള്‍ക്ക് ആശ്വാസം നല്‍കുന്ന ,അധ്വാനിക്കുന്ന തൊഴിലാളികളുടെ അവകാശങള്‍ സം‌ര‌ക്ഷിക്കുന്ന, മതനിരപേക്ഷതയും രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും ഉയര്‍ത്തിപിടിക്കുകയും സാമൂഹ്യനീതി ഉറപ്പ് വരുത്തുകയും ചെയ്യുന്ന മുന്നാം മുന്നണിയെകേന്ദ്രത്തില്‍ അധികാരത്തില്‍ കൊണ്ടുവരാനുള്ള ശ്രമങള്‍ക്ക് ശക്തമായ കരുത്തും പിന്തുണയും നല്‍കേണ്ടതായിട്ടുണ്ട്. കേരളത്തില്‍ തങളുടെ ആധിപത്യത്തിന്നും ചുഷണത്തിന്നും വിഘാതമായി നില്‍ക്കുന്നത് സംഘടിത തൊഴിലാളി പ്രസ്ഥാനമാണെന്ന് മനസ്സിലാക്കി അതിനെ തകര്‍ക്കാന്‍ സംഘടിതമായി ഇറങിത്തിരിച്ചിരിക്കുന്ന പള്ളിക്കാര്‍ക്കും പട്ടക്കാര്‍ക്കുമെതിരെ പ്രബുദ്ധരായ കേരളത്തിലെ ജനങള്‍ കരുതിയിരിക്കേണ്ടതയിട്ടുണ്ട്.അധാനിക്കുന്ന തൊഴിലാളികളെ ജാതിമത വര്‍ഗ്ഗിയ പാര്‍ട്ടികള്‍ക്കും പള്ളീക്കാരുടെയും പട്ടക്കാരുടെയുംകീഴില്‍ അണിനിരത്താന്‍ ശ്രമിക്കുന്നത് അവരുടെ ശക്തി ക്ഷയിപ്പിക്കാനും അവകാശങള്‍ നിഷേധിക്കാനുമാണ്. ‍ലോകത്തിലെമ്പാടും അമേരിക്കന്‍ സാമ്രാജിത്ത ശക്തികള്‍ മര്‍ദ്ദനവും ചൂഷണവും കൂട്ടക്കുരുതികളും നടത്തുമ്പോള്‍ അവര്‍ക്കൊപ്പം നിന്ന് ലാഭം കൊയ്യുന്ന കേരളത്തിലെ പള്ളിക്കാരുടെയും പട്ടക്കാരുടെയും തനിനിറം ജനം തിരിച്ചറിയണം. ലോകത്തിലെ മുഴുവന് ജനവിഭാഗങ്ങളുടെയും ഐക്യവും ശക്തിയും കുറെകൂടി കെട്ടുറപ്പുള്ളതാക്കാനും , സാമ്രാജ്യത്ത ശക്തികളുടെയും ഭരണവര്ഗ്ഗത്തിന്റെയും കന്നാക്രമണങ്ങളെ ചെറുക്കാനും, വിനാശകരമായ അവരുടെ സാമ്പത്തിക നയങ്ങള് മൂലം സംജാതമായിട്ടുള്ള അതിരൂക്ഷമായ സാമ്പത്തിക മാന്ദ്യത്തില് നിന്ന് കരകയറാനും ലോകത്തിലെ തൊഴിലാളി വര്ഗ്ഗത്തിന്ന് കഴിയേണ്ടതായിട്ടുണ്ട്. തൊഴിലാളികളില് പുത്തന് പ്രതീക്ഷകളുടെ നാമ്പുകള് കിളിര്പ്പിക്കാനും അവകാശങള്‍ക്കുവേണ്ടി അടിപതറാതെ മുന്നേറാനും ഈ സാര്‍‌വ്വ ദേശി‍യ തൊഴിലാളി ദിനത്തിന്ന് കഴിയെട്ടെയെന്ന് ആശം‍സിക്കുന്നു
നാരായണന്‍ വെളിയംകോട് .ദുബായ്