ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വിട്ടുനിന്നത് മനഃപൂര്‍വം
തിരു: എ കെ ആന്റണിയും വയലാര്‍ രവിയും കേന്ദ്രമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുക്കാത്തത് ബോധപൂര്‍വമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍. യുപിഎ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന ചടങ്ങ് നടക്കുമ്പോള്‍ കെപിസിസി ആസ്ഥാനത്തുപോലും ആഹ്ളാദാരവമുണ്ടായില്ല. ഇരുനേതാക്കളും തലസ്ഥാനത്തുണ്ടായിട്ടും ഡല്‍ഹിയില്‍ പോകുന്നതിനോ പ്രവര്‍ത്തകര്‍ക്കൊപ്പം ആഹ്ളാദം പങ്കിടുന്നതിനോ തയ്യാറായില്ല. കേരളത്തിലെ കോഗ്രസ് നേതൃത്വത്തില്‍ എ കെ ആന്റണി പിടിമുറുക്കിയതിന്റെ പ്രതിഷേധമാണ് ഇരുനേതാക്കളും പ്രകടിപ്പിച്ചതെന്ന് കോഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. കേരളത്തിലെ സംഘടനാകാര്യങ്ങളില്‍ ആന്റണി കൈകടത്തുന്നതിലുള്ള പ്രതിഷേധം ഹൈക്കമാന്‍ഡിനെ അറിയിക്കാന്‍കൂടിയാണ് ബഹിഷ്കരണം. ചരിത്രത്തിലാദ്യമായാണ് പ്രധാനമന്ത്രിക്കൊപ്പം കേരളത്തിലെ രണ്ട് കോഗ്രസ് നേതാക്കള്‍ക്ക് മന്ത്രിമാരായി സത്യപ്രതിജ്ഞചെയ്യാന്‍ അവസരം ലഭിക്കുന്നത്. കെപിസിസി ഓഫീസില്‍ ചടങ്ങൊന്നും ഇല്ലാതിരുന്നതിനാല്‍ വെള്ളിയാഴ്ച ഡിസിസി ഓഫീസിലാണ് പേരിന് ചില പ്രവര്‍ത്തകര്‍ ഒത്തുകൂടിയത്. പരാതി ഒഴിവാക്കാന്‍ ഉമ്മന്‍ചാണ്ടി ഇവര്‍ക്കൊപ്പം ചെലവഴിച്ചു. രമേശ് ചെന്നിത്തലയാകട്ടെ ഈ സമയത്ത് സത്യസായി ഫൌണ്ടേഷന്റെ പരിപാടിയിലായിരുന്നു. ഇരുവരും ഒത്തുകൂടി പൊതുപരിപാടികളൊന്നും ആലോചിക്കാനും മെനക്കെട്ടില്ല. എന്നാല്‍, മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കള്‍ക്ക് പിന്തുണ അറിയിച്ച് അവിടത്തെ ഡിസിസി ഭാരവാഹികള്‍വരെ ഡല്‍ഹിയില്‍ എത്തി. പ്രധാന നേതാക്കള്‍ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുത്തു. കേരളത്തില്‍നിന്ന് ആന്റോ ആന്റണി, പി ടി തോമസ് തുടങ്ങി ഏതാനും കോഗ്രസ് എംപിമാരും ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനുമാണ് പങ്കെടുത്തത്. ഇവരാകട്ടെ സത്യപ്രതിജ്ഞയ്ക്കുമുമ്പ് വയലാര്‍ രവിയെ കാണാനെത്തിയിട്ടും ആന്റണിയെ സന്ദര്‍ശിച്ചില്ല. സോണിയ ഗാന്ധിയുടെ വിശ്വസ്തനായ ആന്റണിക്ക് കോഗ്രസ് ഹൈക്കമാന്‍ഡിലും സ്വാധീനം ചെലുത്താന്‍ കഴിഞ്ഞതോടെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നിര്‍ദേശിച്ച പലര്‍ക്കും ലോക്സഭാ സീറ്റ് നിഷേധിച്ചു. ഇടുക്കി, പാലക്കാട്, കാസര്‍കോട് സീറ്റുകളില്‍ മത്സരിച്ചവരൊഴികെ മറ്റ് കോഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതില്‍ ആന്റണിയുടെ താല്‍പ്പര്യമാണ് വിജയിച്ചത്. ഇതും ആന്റണിയോടുള്ള വിരോധത്തിന് കാരണമായി.
കേരളത്തില്‍ നിന്ന് ജനങള്‍ തെരഞ്ഞെടുത്തവര്‍ കഴിവുകെട്ടവര്‍ .കഴിവുള്ള എ കെ ആന്റണിയും വയലാര്‍ രവിയും കേന്ദ്രമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
ReplyDeleteഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും വിട്ടുനിന്നത് മനഃപൂര്‍വം