Tuesday, May 26, 2009

മാധ്യമങ്ങള്‍ സ്വയം പരിശോധിക്കുമോ?

മാധ്യമങ്ങള്‍ സ്വയം പരിശോധിക്കുമോ?

സുകുമാര്‍ അഴീക്കോട്


ഇന്ത്യന്‍ സമൂഹത്തില്‍ 'പ്രിവിലജ്ഡ്' എന്നു വിളിക്കുന്ന വിഭാഗങ്ങള്‍ പാടില്ലെന്നാണ് വയ്പ്-ഭരണഘടനയുടെ വയ്പ്. പക്ഷേ, പ്രത്യേകാവകാശങ്ങള്‍ അനുഭവിച്ചുവരുന്ന പല വിഭാഗങ്ങളുമുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. ഏറ്റവും കൂടുതല്‍ വിശിഷ്ടാവകാശങ്ങള്‍ കിട്ടുന്നത് രാഷ്ട്രീയനേതാക്കള്‍ക്കാണെന്ന്(നിയമസഭ-പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് വിശേഷിച്ചും) തോന്നുന്നു. ആരെക്കാളും ബഹുജനദൃഷ്ടിയില്‍ സദാ കഴിയേണ്ടതുകൊണ്ട് അവരുടെ പ്രവൃത്തികള്‍ പലപ്പോഴും പല നിലകളില്‍ പരിശോധിക്കപ്പെടുന്നുണ്ട്. കോടതികള്‍ക്ക് പ്രത്യേക പരിഗണന നിയമത്തിന്റെ വഴിക്കും പരമ്പരാബോധംകൊണ്ടും ധാരാളം ലഭിച്ചുവരുന്നു. ഇതൊക്കെ എല്ലാവര്‍ക്കും അറിയുന്ന കാര്യങ്ങള്‍. എന്നാല്‍, തൊഴിലുകള്‍ക്കിടയില്‍ ഏറ്റവും അധികം 'പ്രിവിലജുകള്‍' അനുഭവിക്കുന്ന വര്‍ഗം പത്രമാധ്യമപ്രവര്‍ത്തകരുടേതാണ്. ആശയപ്രകടനസ്വാതന്ത്യ്രം എന്ന് നാം പറയുന്ന അവകാശം ഭരണഘടനയില്‍ കാണുന്നത് 'ഫ്രീഡം ഓഫ് സ്പീച്ച്' എന്നാണ്. 'സ്പീച്ച്' വാക്കാണ്. വായയിലുടെയല്ലാതുള്ള ആശയപ്രകടനത്തിനും എല്ലാ സ്വാതന്ത്യ്രവും ഉണ്ട്. തങ്ങള്‍ക്ക് കിട്ടിയ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുകൊണ്ട് പല പത്രറിപ്പോര്‍ട്ടര്‍മാര്‍ക്കും അന്യ മാധ്യമപ്രവര്‍ത്തകര്‍ക്കും ദേഹോപദ്രവവും പൊലീസിന്റെ അതിക്രമവും നേരിടേണ്ടിവരാറുണ്ട്. പക്ഷേ, റിപ്പോര്‍ട്ട് ചെയ്യുന്നതുകൊണ്ട് പീഡിതരാകുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നീതി കൊടുക്കാന്‍ ആര്‍ക്കും മടിയില്ല. സമൂഹത്തിന് പൊതുവെ ആവശ്യമുള്ള ഒരു ജോലി ചെയ്യുന്നവരാണെന്ന് സാമാന്യമായ അംഗീകാരം പത്രപ്രവര്‍ത്തകന് സ്വാഭാവികസിദ്ധമാണ്. അതുകൊണ്ട് അവരുടെ തൊഴില്‍ ചെയ്യുന്നതിന് തടസ്സം ഉണ്ടാക്കരുത് എന്നത് ഏറെക്കുറെ സമൂഹം ഒരു കടപ്പാടായി സീകരിച്ചിട്ടുണ്ട്. നിയമപരവും സംസ്കാരപരവുമായി തങ്ങള്‍ക്ക് ലഭിച്ച 'പ്രിവിലജ്ഡ്' പദവിയുടെ മഹത്വത്തിന്റെ വലുപ്പം എന്താണെന്ന് മീഡിയക്കാര്‍ മനസ്സിലാക്കണം എന്നത് ഇതിന്റെ മറുവശമാണ്. തങ്ങളുടെ ഓരോ എഴുത്തും ഈ ഉന്നതപദവിക്ക് ഊനം തട്ടിക്കുന്നതാകരുത് എന്നത് അവരുടെ വമ്പിച്ച ഉത്തരവാദിത്തമാണ്. ഒരു കാലത്ത് പത്രങ്ങളും മറ്റും ഈ ഉദാരമായ കര്‍മശൈലി പുലര്‍ത്തിയിരുന്നെന്നാണ് കേള്‍വി. പക്ഷേ, ഇപ്പോള്‍ അത് അനുദിനം താണുവരികയാണെന്ന് എല്ലാ വിഭാഗങ്ങളും ഒരേ സ്വരത്തില്‍ പരാതിപ്പെടുന്നു. എവിടെയോ നടന്ന ഒരു വാര്‍ത്ത അത് നേരിട്ടറിയാന്‍ കഴിയാത്ത അനേകം പേര്‍ക്കുവേണ്ടി നേരിട്ടറിയുന്ന ഒരാള്‍ റിപ്പോര്‍ട്ട് എഴുതുമ്പോള്‍ അത് നൂറുശതമാനം സത്യസന്ധമായിരിക്കണമല്ലോ. ജേര്‍ണലിസ്റ്റിന് ഇവിടെ ഒരു ഇടനിലക്കാരന്റെ സ്ഥാനമേയുള്ളൂ. സംഭവം താന്‍ അറിഞ്ഞതുപോലെ വാര്‍ത്തയാക്കി വായനക്കാര്‍ക്ക് നല്‍കണം. നല്ല ഭാഷയില്‍ റിപ്പോര്‍ട്ട് എഴുതണം എന്നല്ലാതെ വാര്‍ത്തയെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് നന്നാക്കാന്‍ ഇവര്‍ക്ക് ഒരധികാരവുമില്ല. അവര്‍ക്ക് വാര്‍ത്തയെപ്പറ്റി അഭിപ്രായം വേറെയുണ്ടെങ്കില്‍, വേറെതന്നെ കൊടുക്കണം. കൂട്ടിക്കുഴയ്ക്കരുത്. അതുകൊണ്ട് പണ്ടേ ഈ ചൊല്ല് പത്രപ്രവര്‍ത്തനത്തിന്റെ പ്രഥമസൂക്തമായി മാറി- 'വാര്‍ത്ത പവിത്രമാണ്, അഭിപ്രായം സ്വതന്ത്രവും' ഇന്ന് ഈ സൂക്തം എത്രപേര്‍ പരിപാലിക്കുന്നു? എല്ലാം തകിടം മറിഞ്ഞു. സ്ഥാനാര്‍ഥികളുടെ പേര് കൊടുക്കുമ്പോള്‍ ചില 'ബയോഡാറ്റ' കൊടുക്കേണ്ടിവരുമല്ലോ. പക്ഷേ, സ്ഥാനാര്‍ഥി നിങ്ങള്‍ക്കിഷ്ടനാണെങ്കില്‍ ഉള്ളതും ഇല്ലാത്തതുമായ പൊടിപ്പും തൊങ്ങലും മസാലയായി ചേര്‍ക്കും. പാര്‍ടി നിങ്ങള്‍ക്ക് എതിരായതാണെങ്കില്‍ (ഉദാഹരണമാണ്) ആള്‍ പണ്ടെന്നോ 'ഒരു കേസില്‍ പ്രതിയായിരുന്നു എന്നറിയുന്നു' എന്നുകൂടി നിരുപദ്രവമായി ഒരടിവര ഇടും. ഇപ്രകാരം തലക്കെട്ടില്‍, ചിത്രം കൊടുക്കുന്നതില്‍, പ്രസംഗം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ എല്ലാം സജീവപക്ഷപാതമുള്ള ഒരു പത്രപ്രവര്‍ത്തകന് തെരഞ്ഞെടുപ്പിന്റെ മുമ്പുള്ള ഒന്നരമാസംകൊണ്ട് ആളെ ഒരുവിധത്തില്‍ അനഭിമതന്‍ ആക്കി എന്ന് സംതൃപ്തിയടയാവുന്നതാണ്. കഴിഞ്ഞ ഒന്നരമാസത്തെ മലയാള പത്രങ്ങള്‍ ഒന്ന് മറിച്ചുനോക്കുക! ഒരു പാര്‍ടി സ്ഥിതിസമത്വത്തിനും പാവങ്ങളുടെ അവകാശങ്ങള്‍ക്കുംവേണ്ടി നില്‍ക്കുന്നെങ്കില്‍, വിപരീതതാല്‍പ്പര്യങ്ങള്‍ പുലര്‍ത്തുന്ന ഒരു ഉടമസ്ഥന്റെ പത്രത്തിന് സ്വാഭാവികമായി വ്യക്തിസ്വാതന്ത്യ്രം എന്ന പേരില്‍ അമിതലാഭലക്ഷ്യം ഉണ്ടാക്കാനുള്ള വ്യവസായ വാണിജ്യച്ചേരിയെ തലോടിക്കഴിയുന്ന മറ്റൊരു കക്ഷിയോട് തനിയേ ഇഷ്ടം കൂടും. ഇക്കാലത്ത് വല്ല മന്ത്രിസ്ഥാനവും ലഭിക്കുന്ന ആര്‍ക്കും ഏതെങ്കിലും കേസിന്റെ പുലിവാല്‍ പിടിക്കേണ്ടിവന്നുകാണും. എതിര്‍പക്ഷക്കാരനാണെങ്കില്‍ ആ കേസിനെപ്പറ്റി സദാ എന്തെങ്കിലും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുക വലിയൊരടവാണ്. ഇങ്ങനെ അഞ്ചാറുപത്രങ്ങള്‍ ഇടതടവില്ലാതെ 'പ്രതി, പ്രതി' എന്ന് നൂറ്റൊന്നാവര്‍ത്തിച്ചാല്‍ ഏത് മഹാത്മാവും ചീത്തയല്ലേ എന്ന സംശയം ജനിക്കാന്‍ എളുപ്പമാണ്. ഇപ്പോള്‍ നമ്മുടെ പത്രപ്പുറങ്ങളില്‍ ഏറ്റവും പ്രാധാന്യത്തോടെ എന്നും കുറ്റവാളിയെന്നമട്ടില്‍ ഒരു നേതാവിനെ വരഞ്ഞുകാട്ടുന്നുണ്ടല്ലോ. ഈ കേസിന്റെ പ്രതിപ്പട്ടികയില്‍ ഈ വ്യക്തി ഒമ്പതാം സ്ഥാനത്താണ്. ആകെ 11 പ്രതികള്‍. ഈ കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളെ ആര്‍ക്കും വേണ്ട. ഒമ്പതാംപ്രതിയെ ഇവര്‍ ഒന്നാംപ്രതിയായി ചമയ്ക്കുന്നതില്‍ വിജയിച്ചിരിക്കുന്നു. കോടതി വിധിക്കുന്നത് എന്താണെന്ന് ഇപ്പോള്‍ നമുക്കാര്‍ക്കും പറയാനാവില്ല. എന്നാല്‍, ഇന്നത്തെ നിലയ്ക്ക് ഈ ഒമ്പതുകാരനെ ഒന്നാമനാക്കുന്ന വിദ്യ ആടിനെ പട്ടിയാക്കലല്ലേ? മാധ്യമ പവിത്രത കപട താല്‍പ്പര്യക്കാര്‍ക്ക് കീഴടങ്ങലല്ലേ? പൊതുവിലുള്ള ആരവത്തില്‍നിന്ന് മാറിനിന്ന് ഒരാള്‍ ഈ ലളിതമായ വസ്തുത ചൂണ്ടിക്കാട്ടിയാല്‍, ആ വ്യക്തിയെ ഇക്കൂട്ടര്‍ പക്ഷപാതിയാക്കാന്‍ നോക്കും. ഇവരുടെ പക്ഷപാതം സ്വര്‍ഗീയമായ സത്യസന്ധതയും? വസ്തുതകളെ തങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുത്താന്‍മാത്രം കിണഞ്ഞുവേട്ടയാടുന്ന പത്രപ്രവര്‍ത്തകര്‍ക്ക് പടിഞ്ഞാറുള്ളവര്‍ കൊടുത്തപേര് 'പാപ്പരാസികള്‍' എന്നാണ്. ഇവിടെ പേര് മാറിയിട്ടില്ല. പക്ഷേ, പലരുടെയും പണി ആ പേരിനുവേണ്ടിയുള്ള മത്സരമാണോ എന്ന് തോന്നും. എന്റെ പ്രസംഗംതന്നെ 'വറുത്തെടുത്ത' വാര്‍ത്തയാക്കിയ എത്രയോ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവരുടെ എഴുത്തുപോലെത്തന്നെ മൌനവും വക്രബുദ്ധിയുടെ ഫലമാണ്. നമ്മുടെ ഇപ്പോഴത്തെ പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ട ഡോ. മന്‍മോഹന്‍സിങ്ങിനെപ്പറ്റി ഈ പത്രങ്ങള്‍ എന്തെങ്കിലും മോശം പറഞ്ഞത് ഓര്‍മയുണ്ടോ? മോശം പറഞ്ഞോളണം എന്നല്ല. പക്ഷേ, പറയേണ്ട സമയത്ത് പറയേണ്ടേ? അതല്ലേ പ്രസ് അക്കാദമി പഠിപ്പിക്കുന്നത്? പഞ്ചാബുകാരനായ മന്‍മോഹന്‍സിങ് കഴിഞ്ഞ തവണ പ്രധാനമന്ത്രിയായത് അസമില്‍നിന്നോ മറ്റോ കിട്ടിയ ഒരു രാജ്യസഭാ ഒഴിവിലൂടെയായിരുന്നു. ഇത്തവണ ആ സൌഭാഗ്യം അദ്ദേഹം തുടരുന്നു. താനായിരിക്കും പ്രധാനമന്ത്രി എന്ന് അറിഞ്ഞുകൊണ്ട് ലോക്സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍നിന്ന് അദ്ദേഹം മാറിനിന്നതിനെപ്പറ്റി ഈ പത്രങ്ങള്‍ ഇതുവരെ ഒരു കാര്‍ട്ടൂ പറയുകയോ ഒരു മുഖപ്രസംഗം എഴുതുകയോ ചെയ്തോ? ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യറിപ്പബ്ളിക്കിന്റെ പ്രധാനമന്ത്രി ലോക്സഭയില്‍ അംഗമാകാനുള്ള അവസരം വന്നിട്ടുകൂടി വീട്ടില്‍ പനിച്ചുകൂടിയത് ശരിയായില്ലെന്ന് പറയേണ്ട കടമ ഇന്ത്യയിലെ ഓരോ പൌരനുമുണ്ട്, പക്ഷേ, പത്രങ്ങളിലും ടിവി ചാനലുകളിലും എന്ത് നിശബ്ദത! പ്രതിരോധമന്ത്രാലയത്തിലെ ഇസ്രയേല്‍ബന്ധമുള്ള അഴിമതി വളരെ ഗൌരവമുള്ളതാണ്. പക്ഷേ, പ്രതിരോധമന്ത്രിയെ ഒരു പത്രവും പ്രതിക്കൂട്ടില്‍ നിര്‍ത്തിയില്ല. കാരണം! അങ്ങനെ എഴുതുന്നവര്‍ പ്രതിരോധമന്ത്രിയെ അനുകൂലിക്കുന്ന കക്ഷിയില്‍പ്പെടുന്നവരാണ്. ആന്റണിയുടെ ഭാഗ്യം! ഇതൊക്കെ കാണാതെ മിണ്ടാതിരിക്കുന്നവര്‍ എതിര്‍വശത്തുള്ള നിസ്സാരമായ അനക്കംപോലും കാണാതെയോ പറയാതെയോ പോകുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ നമ്മുടെ വലിയൊരു പത്രത്തില്‍ ജുബ്ബ ധരിച്ച് മെലിഞ്ഞ ഒരാളിന്റെ ഹാസ്യചിത്രം. നല്ല വര-ഞാനാണ് ആളെന്ന് സുവ്യക്തം. വരയാന്‍ ബുദ്ധിവേണ്ട, പക്ഷേ അടിക്കുറിപ്പ് എഴുതാന്‍ അത് നല്ലതുപോലെ വേണം. അപ്പോഴേ കാര്‍ട്ടൂ ആവുകയുള്ളൂ. ഞാന്‍ നിരന്തരം എഴുതിയിട്ടും 16 പേര്‍ തോറ്റതിനെ പരിഹസിക്കുകയാണ് കലാകാരന്‍. ഞാന്‍ ഒരാളെഴുതിയിട്ട് എല്ലാവരും ജയിക്കുമെന്ന് കലാകാരന്‍ സമ്മതിച്ചിരിക്കുന്നു. ഇതിനെയല്ല കളിയാക്കേണ്ടത്. കഴിഞ്ഞ ഒന്നുരണ്ടുവര്‍ഷമായി ശമ്പളം വാങ്ങിക്കൊണ്ട് ഒരു നാളും മുടങ്ങാതെ നിരന്തരം കാര്‍ട്ടൂ വരഞ്ഞും കോളങ്ങള്‍ നിരത്തിയും മുഖപ്രസംഗങ്ങള്‍ സൃഷ്ടിച്ചും ഒരു മഹാസ്ഥാപനം മുഴുവന്‍ ശ്രമിച്ചിട്ടും നാലുസീറ്റ് നഷ്ടപ്പെട്ടതിനെയാണ് കളിയാക്കേണ്ടത്. ഞാന്‍ ഒറ്റയ്ക്ക്, ശമ്പളം വാങ്ങാതെ എഴുതുന്നു. മാത്രമല്ല, തെരഞ്ഞെടുപ്പില്‍ പങ്കെടുത്തുകൊണ്ട് ഞാനൊന്നും എഴുതിയിട്ടില്ല. എഴുതിയാല്‍ത്തന്നെ അത് ഒരു പൌരനുള്ള അവകാശമാണ്. കാര്‍ട്ടൂവിഷയമല്ല അത്. ശമ്പളം പറ്റിക്കൊണ്ട് മാനേജ്മെന്റിനുവേണ്ടി എഴുതുന്നത് പൌരാവകാശമല്ല, കൂലിപ്പണിയാണ്. ഇവിടെ കാണിച്ചതെല്ലാം ധര്‍മാനുസൃതമായ പത്രപ്രവര്‍ത്തനത്തിന്റെ വിപരീതോദാഹരണങ്ങളാണ്. അസത്യം പറയാനോ അസത്യത്തെ അവലംബിച്ച് ആശയാവിഷ്കരണം നടത്താനോ ആര്‍ക്കും അവകാശമില്ല. അതിനാല്‍ വാര്‍ത്താവാസ്തവങ്ങളെ വാക്കുകൊണ്ടോ മനനംകൊണ്ടോ വളച്ചൊടിച്ച് അസത്യത്തെ പ്രചരിപ്പിക്കുന്നത് ഭരണഘടനാലംഘനമാണ്. പത്രങ്ങളുടെ ഈ പോക്ക് അവയെ എവിടെയാണ് എത്തിക്കുക എന്ന് ചൂണ്ടിക്കാട്ടാനല്ലേ നമുക്ക് കഴിയൂ? ഇത്രയൊക്കെ എഴുതിയിട്ടും ഒരു പത്രമെങ്കിലും നേര്‍വഴിക്ക് വന്നില്ലല്ലോ എന്നുപറഞ്ഞ് ഇവര്‍ക്ക് എന്റെ ഒരു കാര്‍ട്ടൂകൂടി വരയാന്‍ ഇത് അവസരം കൊടുക്കുകയില്ലെന്ന് ആരുകണ്ടു.

1 comment:

  1. മാധ്യമങ്ങള്‍ സ്വയം പരിശോധിക്കുമോ?
    സുകുമാര്‍ അഴീക്കോട്
    ഇന്ത്യന്‍ സമൂഹത്തില്‍ 'പ്രിവിലജ്ഡ്' എന്നു വിളിക്കുന്ന വിഭാഗങ്ങള്‍ പാടില്ലെന്നാണ് വയ്പ്-ഭരണഘടനയുടെ വയ്പ്. പക്ഷേ, പ്രത്യേകാവകാശങ്ങള്‍ അനുഭവിച്ചുവരുന്ന പല വിഭാഗങ്ങളുമുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. ഏറ്റവും കൂടുതല്‍ വിശിഷ്ടാവകാശങ്ങള്‍ കിട്ടുന്നത് രാഷ്ട്രീയനേതാക്കള്‍ക്കാണെന്ന്(നിയമസഭ-പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് വിശേഷിച്ചും) തോന്നുന്നു. ആരെക്കാളും ബഹുജനദൃഷ്ടിയില്‍ സദാ കഴിയേണ്ടതുകൊണ്ട് അവരുടെ പ്രവൃത്തികള്‍ പലപ്പോഴും പല നിലകളില്‍ പരിശോധിക്കപ്പെടുന്നുണ്ട്. കോടതികള്‍ക്ക് പ്രത്യേക പരിഗണന നിയമത്തിന്റെ വഴിക്കും പരമ്പരാബോധംകൊണ്ടും ധാരാളം ലഭിച്ചുവരുന്നു. ഇതൊക്കെ എല്ലാവര്‍ക്കും അറിയുന്ന കാര്യങ്ങള്‍. എന്നാല്‍, തൊഴിലുകള്‍ക്കിടയില്‍ ഏറ്റവും അധികം 'പ്രിവിലജുകള്‍' അനുഭവിക്കുന്ന വര്‍ഗം പത്രമാധ്യമപ്രവര്‍ത്തകരുടേതാണ്. ആശയപ്രകടനസ്വാതന്ത്യ്രം എന്ന് നാം പറയുന്ന അവകാശം ഭരണഘടനയില്‍ കാണുന്നത് 'ഫ്രീഡം ഓഫ് സ്പീച്ച്' എന്നാണ്. 'സ്പീച്ച്' വാക്കാണ്. വായയിലുടെയല്ലാതുള്ള ആശയപ്രകടനത്തിനും എല്ലാ സ്വാതന്ത്യ്രവും ഉണ്ട്. തങ്ങള്‍ക്ക് കിട്ടിയ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുകൊണ്ട് പല പത്രറിപ്പോര്‍ട്ടര്‍മാര്‍ക്കും അന്യ മാധ്യമപ്രവര്‍ത്തകര്‍ക്കും ദേഹോപദ്രവവും പൊലീസിന്റെ അതിക്രമവും നേരിടേണ്ടിവരാറുണ്ട്. പക്ഷേ, റിപ്പോര്‍ട്ട് ചെയ്യുന്നതുകൊണ്ട് പീഡിതരാകുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നീതി കൊടുക്കാന്‍ ആര്‍ക്കും മടിയില്ല. സമൂഹത്തിന് പൊതുവെ ആവശ്യമുള്ള ഒരു ജോലി ചെയ്യുന്നവരാണെന്ന് സാമാന്യമായ അംഗീകാരം പത്രപ്രവര്‍ത്തകന് സ്വാഭാവികസിദ്ധമാണ്. അതുകൊണ്ട് അവരുടെ തൊഴില്‍ ചെയ്യുന്നതിന് തടസ്സം ഉണ്ടാക്കരുത് എന്നത് ഏറെക്കുറെ സമൂഹം ഒരു കടപ്പാടായി സീകരിച്ചിട്ടുണ്ട്. നിയമപരവും സംസ്കാരപരവുമായി തങ്ങള്‍ക്ക് ലഭിച്ച 'പ്രിവിലജ്ഡ്' പദവിയുടെ മഹത്വത്തിന്റെ വലുപ്പം എന്താണെന്ന് മീഡിയക്കാര്‍ മനസ്സിലാക്കണം എന്നത് ഇതിന്റെ മറുവശമാണ്. തങ്ങളുടെ ഓരോ എഴുത്തും ഈ ഉന്നതപദവിക്ക് ഊനം തട്ടിക്കുന്നതാകരുത് എന്നത് അവരുടെ വമ്പിച്ച ഉത്തരവാദിത്തമാണ്. ഒരു കാലത്ത് പത്രങ്ങളും മറ്റും ഈ ഉദാരമായ കര്‍മശൈലി പുലര്‍ത്തിയിരുന്നെന്നാണ് കേള്‍വി. പക്ഷേ, ഇപ്പോള്‍ അത് അനുദിനം താണുവരികയാണെന്ന് എല്ലാ വിഭാഗങ്ങളും ഒരേ സ്വരത്തില്‍ പരാതിപ്പെടുന്നു. എവിടെയോ നടന്ന ഒരു വാര്‍ത്ത അത് നേരിട്ടറിയാന്‍ കഴിയാത്ത അനേകം പേര്‍ക്കുവേണ്ടി നേരിട്ടറിയുന്ന ഒരാള്‍ റിപ്പോര്‍ട്ട് എഴുതുമ്പോള്‍ അത് നൂറുശതമാനം സത്യസന്ധമായിരിക്കണമല്ലോ. ജേര്‍ണലിസ്റ്റിന് ഇവിടെ ഒരു ഇടനിലക്കാരന്റെ സ്ഥാനമേയുള്ളൂ. സംഭവം താന്‍ അറിഞ്ഞതുപോലെ വാര്‍ത്തയാക്കി വായനക്കാര്‍ക്ക് നല്‍കണം. നല്ല ഭാഷയില്‍ റിപ്പോര്‍ട്ട് എഴുതണം എന്നല്ലാതെ വാര്‍ത്തയെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് നന്നാക്കാന്‍ ഇവര്‍ക്ക് ഒരധികാരവുമില്ല. അവര്‍ക്ക് വാര്‍ത്തയെപ്പറ്റി അഭിപ്രായം വേറെയുണ്ടെങ്കില്‍, വേറെതന്നെ കൊടുക്കണം. കൂട്ടിക്കുഴയ്ക്കരുത്. അതുകൊണ്ട് പണ്ടേ ഈ ചൊല്ല് പത്രപ്രവര്‍ത്തനത്തിന്റെ പ്രഥമസൂക്തമായി മാറി- 'വാര്‍ത്ത പവിത്രമാണ്, അഭിപ്രായം സ്വതന്ത്രവും' ഇന്ന് ഈ സൂക്തം എത്രപേര്‍ പരിപാലിക്കുന്നു? എല്ലാം തകിടം മറിഞ്ഞു. സ്ഥാനാര്‍ഥികളുടെ പേര് കൊടുക്കുമ്പോള്‍ ചില 'ബയോഡാറ്റ' കൊടുക്കേണ്ടിവരുമല്ലോ. പക്ഷേ, സ്ഥാനാര്‍ഥി നിങ്ങള്‍ക്കിഷ്ടനാണെങ്കില്‍ ഉള്ളതും ഇല്ലാത്തതുമായ പൊടിപ്പും തൊങ്ങലും മസാലയായി ചേര്‍ക്കും. പാര്‍ടി നിങ്ങള്‍ക്ക് എതിരായതാണെങ്കില്‍ (ഉദാഹരണമാണ്) ആള്‍ പണ്ടെന്നോ 'ഒരു കേസില്‍ പ്രതിയായിരുന്നു എന്നറിയുന്നു' എന്നുകൂടി നിരുപദ്രവമായി ഒരടിവര ഇടും. ഇപ്രകാരം തലക്കെട്ടില്‍, ചിത്രം കൊടുക്കുന്നതില്‍, പ്രസംഗം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ എല്ലാം സജീവപക്ഷപാതമുള്ള ഒരു പത്രപ്രവര്‍ത്തകന് തെരഞ്ഞെടുപ്പിന്റെ മുമ്പുള്ള ഒന്നരമാസംകൊണ്ട് ആളെ ഒരുവിധത്തില്‍ അനഭിമതന്‍ ആക്കി എന്ന് സംതൃപ്തിയടയാവുന്നതാണ്. കഴിഞ്ഞ ഒന്നരമാസത്തെ മലയാള പത്രങ്ങള്‍ ഒന്ന് മറിച്ചുനോക്കുക! ഒരു പാര്‍ടി സ്ഥിതിസമത്വത്തിനും പാവങ്ങളുടെ അവകാശങ്ങള്‍ക്കുംവേണ്ടി നില്‍ക്കുന്നെങ്കില്‍, വിപരീതതാല്‍പ്പര്യങ്ങള്‍ പുലര്‍ത്തുന്ന ഒരു ഉടമസ്ഥന്റെ പത്രത്തിന് സ്വാഭാവികമായി വ്യക്തിസ്വാതന്ത്യ്രം എന്ന പേരില്‍ അമിതലാഭലക്ഷ്യം ഉണ്ടാക്കാനുള്ള വ്യവസായ വാണിജ്യച്ചേരിയെ തലോടിക്കഴിയുന്ന മറ്റൊരു കക്ഷിയോട് തനിയേ ഇഷ്ടം കൂടും.

    ReplyDelete