പുതിയ ഭരണകൂടത്തിന് ഗുരുതരമായ നിരവധി വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടിവരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതില്‍ ഏറ്റവും പ്രധാനം ആഗോള ധനകാര്യ^സാമ്പത്തികപ്രതിസന്ധി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്കുമേല്‍ ഏല്‍പിച്ച കനത്ത ആഘാതം തന്നെ. വിദേശ, ആഭ്യന്തര വിപണികള്‍ കടുത്ത മാന്ദ്യത്തെ തുടര്‍ന്ന് വലയുകയാണ്. ഇതിനുപുറമെ, സേവനമേഖലയുടെ തകര്‍ച്ച, പെരുകിവരുന്ന തൊഴിലവസര നഷ്ടങ്ങള്‍, കോര്‍പറേറ്റ്മേഖലയുടെ ലാഭത്തിലുണ്ടായ ഇടിവ്, ബിസിനസ്മേഖലയില്‍ അനുഭവപ്പെടുന്ന പരക്കെയുള്ള ആത്മവിശ്വാസ തകര്‍ച്ച^ അങ്ങനെ പോകുന്നു സാമ്പത്തിക മാന്ദ്യത്തിന്റെ പ്രതികൂല പ്രത്യാഘാതങ്ങള്‍.
അങ്ങേയറ്റം സങ്കീര്‍ണവും അതിപ്രധാനവുമായ വെല്ലുവിളി ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ആഭ്യന്തര ഡിമാന്റ് പുനരുജ്ജീവിപ്പിക്കുകയാണ്. ഇതിന് അനിവാര്യമായി വേണ്ടത് തൊഴില്‍നഷ്ടം ഒഴിവാക്കുകയും തൊഴിലുറപ്പ് പദ്ധതികള്‍ ശക്തമാക്കുകയും വരുമാനം ഉയര്‍ത്തുകയും അതുവഴി ദരിദ്ര ജനവിഭാഗങ്ങളെയും പ്രാന്തവത്കരിക്കപ്പെട്ട ജനതയെയും സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപംനല്‍കി സമയബന്ധിതമായി നടപ്പാക്കുകയുമാണ്.
ഭക്ഷ്യസുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ഗ്രാമീണജനതക്ക് ആശ്വാസം നല്‍കുന്നതിനും കാര്‍ഷികമേഖലക്ക് ശക്തമായ പിന്തുണ നല്‍കേണ്ടത് അനിവാര്യമാണ്. വ്യവസ്ഥാപിത മാര്‍ഗങ്ങള്‍ വഴിയുള്ള വായ്പാസൌകര്യങ്ങളുടെ അപര്യാപ്തതയുടെ ഫലമായി ഈ മേഖലയിലുള്ളവര്‍ ബുദ്ധിമുട്ടാന്‍ ഇടയാവരുത്. വിഭവങ്ങളുടെ ലഭ്യതക്കുറവ് ഭാരത് നിര്‍മാണ്‍ പദ്ധതിക്കും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുമായി (എന്‍.ആര്‍.ഇ.ജി.പി) വകയിരുത്തിയ പണം കാര്‍ഷികമേഖലയുടെ വികസനത്തിന് വിനിയോഗിക്കണം. അങ്ങനെ ഈ മേഖലയുടെ ആസ്തിയുടെ അടിത്തറ ശക്തമാക്കണം. തുല്യ പ്രാധാന്യം നല്‍കേണ്ടതാണ് കയറ്റുമതി ആഭിമുഖ്യമുള്ള പ്രവര്‍ത്തനമേഖലകള്‍. 2008 ഒക്ടോബറിനുശേഷം കയറ്റുമതി കുത്തനെ ഇടിയുന്ന പ്രവണതയാണ് കാണുന്നത്. ഈ പ്രവണത ഒരിക്കലും തുടരാന്‍ അനുവദിച്ചുകൂടാ. അങ്ങനെ സംഭവിച്ചാല്‍ വ്യാവസായിക വളര്‍ച്ച തകരുകയും കനത്ത തൊഴിലവസര നഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്യും.
ആശങ്കകളേറെഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്ന മേഖലകളില്‍ പ്രധാനം കേന്ദ്രസര്‍ക്കാറിന്റെ റവന്യൂ^ധനകമ്മി നിരക്കുകളില്‍ കാണപ്പെടുന്ന കുത്തനെയുള്ള വര്‍ധനയാണ്. ഇതോടൊപ്പം നികുതി^നികുതീതര വരുമാനങ്ങളിലുള്ള ഇടിവുകൂടിയാവുമ്പോള്‍, പ്രശ്നത്തിന്റെ ഗൌരവം വര്‍ധിക്കാന്‍ ഇടവരുന്നു. നികുതിപരിഷ്കാരങ്ങളെപ്പറ്റി പറഞ്ഞുകേള്‍ക്കുന്നതല്ലാതെ നടപടികളിലേക്ക് നീങ്ങുന്ന ലക്ഷണമില്ല. ഇതിനെല്ലാം ഉപരിയായി, ഭരണരംഗത്ത് വിവിധ തലങ്ങളില്‍ കാണുന്ന ഗുണനിലവാരത്തകര്‍ച്ചയും ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു.
യു.പി.എ സര്‍ക്കാര്‍ 2008 ഡിസംബര്‍ ഏഴിനും 2009 ജനുവരി രണ്ടിനും പ്രഖ്യാപിച്ച രണ്ട് ധനകാര്യ ഉത്തേജക പാക്കേജുകളും 2009 ഫെബ്രുവരി 24ന് പ്രഖ്യാപിച്ച എക്സൈസ് ഡ്യൂട്ടി^സര്‍വീസ് നികുതിയിളവുകളും മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുന്ന സമ്പദ്വ്യവസ്ഥക്ക് ഫലപ്രദമായ പ്രോല്‍സാഹനം നല്‍കാന്‍ പര്യാപ്തമായില്ല. പുതുതായി അധികാരമേല്‍ക്കാന്‍ പോകുന്ന സര്‍ക്കാര്‍ വന്‍തോതില്‍ പൊതുചെലവ് ഉയര്‍ത്താനുള്ള സാധ്യത വിരളവുമാണ്. അത്രയേറെ പരിതാപകരമാണ് സര്‍ക്കാറിന്റെ ധനസ്ഥിതി. ധനകാര്യ അച്ചടക്കം ഒട്ടുംതന്നെ ഇല്ലാതായി. ലക്കും ലഗാനുമില്ലാത്ത തോതിലാണ്; പിന്നിട്ട രണ്ടു വര്‍ഷങ്ങളില്‍ കമ്മിപ്പണം വഴിയുള്ള പൊതുചെലവുകള്‍ നടന്നുവരുന്നത്. പെരുകിവരുന്ന സബ്ഡിഡികള്‍ക്കു പുറമെ, കാര്‍ഷിക വായ്പ എഴുതിത്തള്ളലും ആറാം ശമ്പള കമീഷന്‍ ശിപാര്‍ശകളെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അനുവദിച്ച വമ്പിച്ച ആനുകൂല്യങ്ങളും സര്‍ക്കാറിന്റെ സാമ്പത്തികഭാരം പതിന്മടങ്ങ് കുതിച്ചുയരാന്‍ വഴിവെച്ചിരിക്കുന്നു. ധധകാര്യ പ്രതിസന്ധി തരണം ചെയ്യുന്നതിന് സര്‍ക്കാര്‍ വന്‍തോതില്‍ വിപണി വായ്പകളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സമീപകാലത്ത് പ്രസിദ്ധീകരിച്ച കണക്കുകള്‍ കാണിക്കുന്നത്, സര്‍ക്കാറിന് ആര്‍.ബി.ഐ ഉള്‍പ്പെടെയുള്ള ബാങ്കിംഗ് സ്ഥാപനങ്ങളില്‍നിന്ന് ലഭിച്ച വായ്പാ തുക 2008^09ല്‍ 3,95,330 കോടി രൂപയായിരുന്നു എന്നാണ്. തൊട്ടുമുമ്പുള്ള വര്‍ഷത്തില്‍ ഇത് വെറും 45,632 കോടി രൂപയായിരുന്നുവത്രെ! മാത്രമല്ല, കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നടത്തിയ പ്രഖ്യാപനം 2009^10ലെ ആദ്യപകുതിയില്‍ 2,40,000 കോടി രൂപ വായ്പ വാങ്ങുമെന്നാണ്.
സര്‍ക്കാര്‍ വാങ്ങുന്ന വന്‍തുകക്കുള്ള വായ്പ ആര്‍.ബി.ഐയില്‍ ഏറെ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. കാരണം മുഖ്യമായും രണ്ടാണ്. ഒന്ന്, സര്‍ക്കാര്‍ വായ്പാതുക വര്‍ധിക്കുന്നതിന്റെ ഫലമായി സ്വകാര്യ വായ്പാസാധ്യതകള്‍ കുറയാന്‍ ഇടവരുന്നു. രണ്ട്, കേന്ദ്രീയബാങ്കിന്റെ പണനയം ഫലപ്രാപ്തിയിലെത്താതെ വരുന്നു. സ്വകാര്യമേഖലയിലെ വായ്പാസാധ്യതകള്‍ക്ക് തടസ്സം നേരിടാതിരിക്കാനാണ് ആര്‍.ബി.ഐയും കേന്ദ്ര ഭരണകൂടവും സര്‍ക്കാറിന്റെ കമ്മിയുടെ വലിയൊരുഭാഗം കറന്‍സി നോട്ട് അച്ചടിച്ച് ഇറക്കുന്നത്. ഹ്രസ്വകാല^ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഇതുമൂലം ഉണ്ടാകുന്നു എന്നത് അവഗണിച്ചാണ് ഇത്തരമൊരുനയം നടപ്പാക്കിവരുന്നത്. 2009 മാര്‍ച്ച് 27 വരെ സര്‍ക്കാര്‍ 1,48,526 കോടി രൂപക്ക് തുല്യമായ കറന്‍സിയാണ് ഇതുവഴി സമ്പദ്വ്യവസ്ഥയില്‍ ഒഴുകിയെത്തിയത്.
പരിഷ്കാരങ്ങള്‍ അനിവാര്യംനിലവിലുള്ള സാഹചര്യത്തില്‍, ഇടക്കാലത്ത് നിര്‍ത്തിവെക്കപ്പെട്ട സാമ്പത്തികപരിഷ്കാരങ്ങള്‍ പുനരാരംഭിക്കേണ്ടത് ഒരു അനിവാര്യതയായിരിക്കുന്നു. ധനകാര്യമേഖലാ പരിഷ്കാരങ്ങള്‍ക്കാണ് ഇക്കൂട്ടത്തില്‍ മുന്‍ഗണന നല്‍കേണ്ടത്. ന്യായമായ സമയപരിധിക്കുള്ളില്‍ ധനകാര്യ സംയോജനം പ്രാവര്‍ത്തികമാക്കുകയാണ് പുതുതായി ഭരണത്തില്‍ വരുന്ന കേന്ദ്ര ഭരണകൂടത്തിന് ഏറ്റെടുക്കാനുള്ള ദൌത്യം. റവന്യൂ വരുമാനം തുടര്‍ന്നും താഴോട്ടുപോകാനാണ് സാധ്യത കാണുന്നത്. ഇക്കാരണത്താല്‍ റവന്യൂ ധനകമ്മികള്‍ കര്‍ശനമായ നടപടികളിലൂടെ വെട്ടിച്ചുരുക്കേണ്ടത് അനുപേക്ഷണീയവുമാണ്. സബ്സിഡികള്‍ മൊത്തത്തിലും, അനാവശ്യവും അനര്‍ഹവുമായ സബ്സിഡികള്‍ പ്രത്യേകിച്ചും വെട്ടിക്കുറച്ചേ തീരൂ. സമൂഹത്തിലെ പ്രാന്തവത്കരിക്കപ്പെട്ടവര്‍ക്കും ദരിദ്ര ജനവിഭാഗങ്ങള്‍ക്കുമായി സബ്സിഡി ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തുകയാണ് പ്രശ്നത്തിനുള്ള ഏക പരിഹാരം.
ഇതിനുപുറമെ, വിവിധ മേഖലകളില്‍ നടന്നുവരുന്ന പാഴ്ചെലവുകളുടെ കര്‍ശനനിയന്ത്രണവും ഒഴിച്ചുകൂടാനാവാത്തതാണ്. ഉദാഹരണത്തിന് തുടര്‍ച്ചയായി കനത്ത നഷ്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നുകില്‍ ലാഭകരമാക്കാന്‍ ശ്രമിക്കുക; അല്ലെങ്കില്‍ അവ വിറ്റഴിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യണം. ലാഭം നേടുന്നവയുടെ പ്രവര്‍ത്തനം കൂടുതല്‍ ലാഭകരവും കാര്യക്ഷമവുമാക്കുകയും വേണം. അടിസ്ഥാനസൌകര്യം, ഊര്‍ജം, ഗതാഗതം, നിര്‍മാണം, വാര്‍ത്താവിനിമയം തുടങ്ങിയ മേഖലകളില്‍ ഏറ്റെടുത്ത നിക്ഷേപപദ്ധതികള്‍ അതിവേഗം പൂര്‍ത്തിയാക്കുന്നതോടൊപ്പം അവയുടെ നിക്ഷേപത്തില്‍ വര്‍ധന ഉറപ്പാക്കണം. ഇക്കൂട്ടത്തില്‍ പലതിനും പ്രവര്‍ത്തനമിച്ചം നേടാനായിട്ടുണ്ട്.
ഇത്തരം ഫണ്ടുകള്‍ കാലതാമസമില്ലാതെ പുനര്‍നിക്ഷേപത്തിന് വിനിയോഗിക്കുകയും നിക്ഷേപകസംരംഭകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും വേണം. ദൌര്‍ഭാഗ്യകരമെന്നുതന്നെ പറയട്ടെ, അനുമതി നല്‍കി നടപ്പാക്കിക്കൊണ്ടിരിക്കുന്ന അടിസ്ഥാനസൌകര്യ വികസനപദ്ധതികളുടെ പലതിന്റെയും പുരോഗതി, ഭരണപാളിച്ചകളുടെ ഫലമായി, അക്ഷന്തവ്യമായ കാലവിളംബത്തിലാണ്. ഈ പ്രശ്നത്തില്‍ അനിവാര്യമായി ചെയ്യേണ്ടത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, ഇവയുടെ നടത്തിപ്പിനാവശ്യമായ കൂടുതല്‍ പണം സ്വരൂപിക്കുക. രണ്ട്, പദ്ധതികളുടെ നടത്തിപ്പിന്റെയും പൂര്‍ത്തീകരണത്തിന്റെയും ഗതിവേഗം വര്‍ധിപ്പിക്കുക. ലോകബാങ്ക് അഭിപ്രായപ്പെട്ടതുപോലെ, വികസ്വരരാജ്യ ജനതയുടെ ജീവിതസൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ദാരിദ്യ്രനിര്‍മാര്‍ജനം യാഥാര്‍ഥ്യമാക്കുന്നതിനും കാതലായ പങ്കുവഹിക്കാന്‍ കഴിയുന്ന ഒരു നിക്ഷേപമേഖലയാണ് അടിസ്ഥാനസൌകര്യ വികസനമേഖല.
സാമ്പത്തികത്തകര്‍ച്ചയും അതിലൂടെ ഉണ്ടായ വന്‍തോതിലുള്ള തൊഴിലവസര നഷ്ടവും ദരിദ്രജനതയെയും പാര്‍ശ്വവത്കരിക്കപ്പെട്ട മറ്റു ജനവിഭാഗങ്ങളെയും സംരക്ഷിക്കുക എന്നത് അടിയന്തരവിഷയമായി മാറിയിരിക്കുന്നു. ഇതിന് താഴെ കാണുന്ന നടപടികള്‍ പരിഗണിക്കാവുന്നതുമാണ്.ഒന്ന്, നിലവിലുള്ള ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ (എന്‍.ആര്‍. ഇ.ജി.പി) വ്യാപ്തി വര്‍ധിപ്പിക്കുകയും നഗരമേഖലയിലുള്ള ദരിദ്രജന വിഭാഗങ്ങളെക്കൂടി ഈ പദ്ധതിയുടെ ഭാഗമാക്കിമാറ്റുകയും ചെയ്യുക.രണ്ട്, താണ വരുമാന വിഭാഗങ്ങള്‍ക്ക് പ്രയോജനകരമാകുന്ന വിധത്തില്‍, ചെലവുകുറഞ്ഞ ഭവനനിര്‍മാണ പദ്ധതികള്‍ക്ക് രൂപംനല്‍കുക, ഹൌസിംഗ് മേഖല പൊതുവില്‍ തൊഴിലവസര സൃഷ്ടിക്ക് സാധ്യതകളുള്ളതും ആഭിമുഖ്യമുള്ളതുമായ ഒന്നാണ്. മാത്രമല്ല, നമ്മുടെ രാജ്യത്താകെത്തന്നെ വന്‍നഗരങ്ങളില്‍ വിശേഷിച്ചും ചെലവുകുറഞ്ഞ വീടുകള്‍ക്ക് വന്‍ഡിമാന്റാണ് ഇപ്പോഴുള്ളത്. മൂന്ന്, ചെറുകിട സംരംഭങ്ങള്‍ക്കുള്ള ബാങ്ക് വായ്പ സഹായത്തില്‍ വലിയ തോതില്‍ വര്‍ധന അനുപേക്ഷണീയമാണെന്ന് പറയേണ്ടതില്ലല്ലോ. അവക്ക് വ്യവസ്ഥാപിത സ്ഥാപനങ്ങളിലൂടെ വായ്പാസഹായം ഇപ്പോള്‍ നേരിയതോതില്‍ മാത്രമേ ലഭിക്കുന്നുമുള്ളൂ. ഈ അപാകം പരിഹരിക്കാതെ തരമില്ല. പ്രത്യേകിച്ച്, ധനകാര്യ പ്രതിസന്ധി രൂക്ഷമായി അനുഭവപ്പെടുന്ന ഇന്നത്തെ സാഹചര്യത്തില്‍. ലക്ഷക്കണക്കിന് ചെറുകിട സംരംഭങ്ങളാണ് രാജ്യത്തുടനീളം തന്മൂലം പൂട്ടിക്കിടക്കുന്നതെന്ന യാഥാര്‍ഥ്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണവും തന്മൂലം പെരുകിയിട്ടുണ്ട്. നാല്, മൈക്രോ ഫിനാന്‍സ് പ്രസ്ഥാനത്തിന് ആധുനിക കാലഘട്ടത്തില്‍ വമ്പിച്ച സാധ്യതകളാണുള്ളത്. ഈ പ്രസ്ഥാനത്തിന്റെ ആഴവും പരപ്പും പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നതിലൂടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ലക്ഷക്കണക്കിനാളുകളെ ഫലപ്രദമായി സഹായിക്കാനാകും. സാധാരണനിലയില്‍ മൈക്രോ യൂനിറ്റുകള്‍ക്കും ചെറുകിട സംരംഭങ്ങള്‍ക്കും വായ്പാസഹായം അനുവദിക്കാന്‍ മടിച്ചുനില്‍ക്കുന്ന വ്യാപാര ബാങ്കുകളെ സമീപനത്തില്‍ മാറ്റം വരുത്താന്‍ പ്രേരിപ്പിക്കേണ്ടത് ഈ ഘട്ടത്തില്‍ അവശ്യം വേണ്ടൊരു നടപടിയാണ്. ഇതിനു മുന്‍കൈയെടുക്കാന്‍ കേന്ദ്രസര്‍ക്കാറും റിസര്‍വ് ബാങ്കും സന്നദ്ധമാവുകയും വേണം.
പ്രൊഫ. കെ. അരവിന്ദാക്ഷന്‍.madhyamamഅങ്ങേയറ്റം സങ്കീര്‍ണവും അതിപ്രധാനവുമായ വെല്ലുവിളി ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ആഭ്യന്തര ഡിമാന്റ് പുനരുജ്ജീവിപ്പിക്കുകയാണ്. ഇതിന് അനിവാര്യമായി വേണ്ടത് തൊഴില്‍നഷ്ടം ഒഴിവാക്കുകയും തൊഴിലുറപ്പ് പദ്ധതികള്‍ ശക്തമാക്കുകയും വരുമാനം ഉയര്‍ത്തുകയും അതുവഴി ദരിദ്ര ജനവിഭാഗങ്ങളെയും പ്രാന്തവത്കരിക്കപ്പെട്ട ജനതയെയും സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപംനല്‍കി സമയബന്ധിതമായി നടപ്പാക്കുകയുമാണ്.

പുതിയ സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളികള്‍
ReplyDeleteപുതിയ ഭരണകൂടത്തിന് ഗുരുതരമായ നിരവധി വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടിവരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതില്‍ ഏറ്റവും പ്രധാനം ആഗോള ധനകാര്യ^സാമ്പത്തികപ്രതിസന്ധി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്കുമേല്‍ ഏല്‍പിച്ച കനത്ത ആഘാതം തന്നെ. വിദേശ, ആഭ്യന്തര വിപണികള്‍ കടുത്ത മാന്ദ്യത്തെ തുടര്‍ന്ന് വലയുകയാണ്. ഇതിനുപുറമെ, സേവനമേഖലയുടെ തകര്‍ച്ച, പെരുകിവരുന്ന തൊഴിലവസര നഷ്ടങ്ങള്‍, കോര്‍പറേറ്റ്മേഖലയുടെ ലാഭത്തിലുണ്ടായ ഇടിവ്, ബിസിനസ്മേഖലയില്‍ അനുഭവപ്പെടുന്ന പരക്കെയുള്ള ആത്മവിശ്വാസ തകര്‍ച്ച^ അങ്ങനെ പോകുന്നു സാമ്പത്തിക മാന്ദ്യത്തിന്റെ പ്രതികൂല പ്രത്യാഘാതങ്ങള്‍.
അങ്ങേയറ്റം സങ്കീര്‍ണവും അതിപ്രധാനവുമായ വെല്ലുവിളി ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ആഭ്യന്തര ഡിമാന്റ് പുനരുജ്ജീവിപ്പിക്കുകയാണ്. ഇതിന് അനിവാര്യമായി വേണ്ടത് തൊഴില്‍നഷ്ടം ഒഴിവാക്കുകയും തൊഴിലുറപ്പ് പദ്ധതികള്‍ ശക്തമാക്കുകയും വരുമാനം ഉയര്‍ത്തുകയും അതുവഴി ദരിദ്ര ജനവിഭാഗങ്ങളെയും പ്രാന്തവത്കരിക്കപ്പെട്ട ജനതയെയും സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപംനല്‍കി സമയബന്ധിതമായി നടപ്പാക്കുകയുമാണ്.
ഭക്ഷ്യസുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ഗ്രാമീണജനതക്ക് ആശ്വാസം നല്‍കുന്നതിനും കാര്‍ഷികമേഖലക്ക് ശക്തമായ പിന്തുണ നല്‍കേണ്ടത് അനിവാര്യമാണ്. വ്യവസ്ഥാപിത മാര്‍ഗങ്ങള്‍ വഴിയുള്ള വായ്പാസൌകര്യങ്ങളുടെ അപര്യാപ്തതയുടെ ഫലമായി ഈ മേഖലയിലുള്ളവര്‍ ബുദ്ധിമുട്ടാന്‍ ഇടയാവരുത്. വിഭവങ്ങളുടെ ലഭ്യതക്കുറവ് ഭാരത് നിര്‍മാണ്‍ പദ്ധതിക്കും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുമായി (എന്‍.ആര്‍.ഇ.ജി.പി) വകയിരുത്തിയ പണം കാര്‍ഷികമേഖലയുടെ വികസനത്തിന് വിനിയോഗിക്കണം. അങ്ങനെ ഈ മേഖലയുടെ ആസ്തിയുടെ അടിത്തറ ശക്തമാക്കണം.
തുല്യ പ്രാധാന്യം നല്‍കേണ്ടതാണ് കയറ്റുമതി ആഭിമുഖ്യമുള്ള പ്രവര്‍ത്തനമേഖലകള്‍. 2008 ഒക്ടോബറിനുശേഷം കയറ്റുമതി കുത്തനെ ഇടിയുന്ന പ്രവണതയാണ് കാണുന്നത്. ഈ പ്രവണത ഒരിക്കലും തുടരാന്‍ അനുവദിച്ചുകൂടാ. അങ്ങനെ സംഭവിച്ചാല്‍ വ്യാവസായിക വളര്‍ച്ച തകരുകയും കനത്ത തൊഴിലവസര നഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്യും.
ആശങ്കകളേറെ
ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്ന മേഖലകളില്‍ പ്രധാനം കേന്ദ്രസര്‍ക്കാറിന്റെ റവന്യൂ^ധനകമ്മി നിരക്കുകളില്‍ കാണപ്പെടുന്ന കുത്തനെയുള്ള വര്‍ധനയാണ്. ഇതോടൊപ്പം നികുതി^നികുതീതര വരുമാനങ്ങളിലുള്ള ഇടിവുകൂടിയാവുമ്പോള്‍, പ്രശ്നത്തിന്റെ ഗൌരവം വര്‍ധിക്കാന്‍ ഇടവരുന്നു. നികുതിപരിഷ്കാരങ്ങളെപ്പറ്റി പറഞ്ഞുകേള്‍ക്കുന്നതല്ലാതെ നടപടികളിലേക്ക് നീങ്ങുന്ന ലക്ഷണമില്ല. ഇതിനെല്ലാം ഉപരിയായി, ഭരണരംഗത്ത് വിവിധ തലങ്ങളില്‍ കാണുന്ന ഗുണനിലവാരത്തകര്‍ച്ചയും ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു.
Read more.....