Monday, May 25, 2009

ഇടതുപക്ഷം ദുര്‍ബലമായാല്‍

ഇടതുപക്ഷം ദുര്‍ബലമായാല്‍


ഇടതുപക്ഷത്തിന്, പ്രത്യേകിച്ച് സിപിഐ എമ്മിന്, ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ഗണ്യമായി കുറഞ്ഞതില്‍ മാധ്യമങ്ങളിലുള്ള ആഘോഷം ഇനിയും അവസാനിച്ചിട്ടില്ല. ഇടതുപക്ഷത്തെ ആശ്രയിക്കാതെ കോഗ്രസിന് ഭരിക്കാന്‍ കഴിയുന്ന സാഹചര്യം ഡല്‍ഹിയില്‍ ഉണ്ടായതിലാണ് വലിയ ആഹ്ളാദം. ബിജെപിയുടെ പ്രചാരകനായ പത്രപ്രവര്‍ത്തകന്‍ ടി വി ആര്‍ ഷേണായ് പറയുന്നത് ഓഹരിവിപണിയില്‍ കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ കുതിച്ചുകയറ്റം, ഇടതുപക്ഷത്തിന് സ്വാധീനമില്ലാത്ത സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഉറപ്പായതിന്റെ പ്രതിഫലനമാണെന്നാണ്. ഷേണായിയുടെ വാദം ചോദ്യംചെയ്യേണ്ടതില്ല. 2004ലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പിന്തുണയോടെ യുപിഎ അധികാരത്തില്‍ വന്നപ്പോള്‍ ഇന്ത്യന്‍ വിപണികളില്‍ ഓഹരിയുടെ വില ഇടിഞ്ഞിരുന്നു. ഇന്ത്യയിലും പുറത്തുമുള്ള വന്‍കിട കമ്പനികള്‍ക്ക് ഇടതുപക്ഷത്തെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഇടതുപക്ഷത്തിന് സീറ്റ് കുറയ്ക്കാന്‍ കോര്‍പറേറ്റുകള്‍ ഈ തെരഞ്ഞെടുപ്പില്‍ കാര്യമായി ഇടപെട്ടിട്ടുമുണ്ട്. ഇടതുപക്ഷത്തിന് വലിയ തിരിച്ചടി നേരിടുകയും ലോക്സഭയില്‍ അതിന്റെ സ്വാധീനം കുറയുകയും ചെയ്തതില്‍ കോര്‍പറേറ്റുകള്‍ക്ക് ആഘോഷിക്കാമെങ്കില്‍, ഇന്ത്യയിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് അത് ഒരിക്കലും സന്തോഷകരമല്ല. രാജ്യത്ത് മതനിരപേക്ഷത നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇടതുപക്ഷത്തിന്റെ പരാജയം കടുത്ത ആശങ്കയുളവാക്കും. ബിജെപിയുടെ വര്‍ഗീയ ഫാസിസ്റ്റ് നയങ്ങളെ ലാഭചേതം നോക്കാതെ ഉറച്ചുനിന്ന് എതിര്‍ത്തുപോരുന്നത് സിപിഐ എമ്മിന് നേതൃത്വമുള്ള ഇടതുപക്ഷമാണ്. ഇടതുപക്ഷത്തെ ഒഴിച്ചുനിര്‍ത്തിയാല്‍, ബിജെപിയോടും അതിന്റെ ഹൈന്ദവ വര്‍ഗീയ ആശയങ്ങളോടും മൃദുസമീപനം സ്വീകരിക്കാത്ത ഏതു പാര്‍ടിയാണ് ഇന്ത്യയിലുള്ളത്. നവഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങള്‍, രാജ്യത്തെ സാധാരണക്കാരയുെം ഇടത്തരക്കാരെയും കൂടുതല്‍ ദുരിതത്തിലാഴ്ത്തുമെന്ന് തിരിച്ചറിയുന്ന ആര്‍ക്കും ഇടതുപക്ഷത്തിന് സീറ്റ് കുറഞ്ഞതില്‍ ആശ്വസിക്കാനാവില്ല. അമേരിക്കന്‍ സാമ്രാജ്യത്വത്തിന് കീഴടങ്ങുന്ന വിദേശനയത്തെ എതിര്‍ക്കാന്‍ ഇടതുപക്ഷമല്ലാതെ മറ്റാരുണ്ട്. നാലുവര്‍ഷം താന്‍ ഇടതുപക്ഷത്തിന്റെ തടവറയിലായിരുന്നുവെന്നാണ് ആണവകരാറിന്റെ പേരില്‍ പിന്തുണ പിന്‍വലിച്ചപ്പോള്‍ ഡോ. മന്‍മോഹന്‍സിങ്ങില്‍ നിന്നുണ്ടായ പ്രതികരണം. ലോക്സഭയിലും ഗവമെന്റിലുമുള്ള സ്വാധീനം രാജ്യത്തെ ജനങ്ങളുടെ താല്‍പ്പര്യത്തിന് ഉപയോഗിക്കാനാണ് നാലുവര്‍ഷവും ഇടതുപക്ഷം ശ്രമിച്ചതെന്ന് ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. തങ്ങള്‍ക്കുള്ള 60 സീറ്റ് വച്ച് കേന്ദ്രത്തില്‍ ഏതു വകുപ്പും എത്ര മന്ത്രിസ്ഥാനവും പിടിച്ചുവാങ്ങാനുള്ള ശക്തി 2004ലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായിരുന്നു. പുറത്തുനിന്ന് പിന്തുണ നല്‍കിയ ഇടതുപക്ഷം നേടാന്‍ ശ്രമിച്ചതൊക്കെയും രാജ്യത്തിനും തൊഴിലെടുത്ത് ജീവിക്കുന്ന സാധാരണ ജനങ്ങള്‍ക്കും വേണ്ടിയായിരുന്നു. ഉത്തരവാദിത്തമില്ലാതെ ഇടതുപക്ഷം ഭരണം കൈകാര്യം ചെയ്തെന്നാണ് ആക്ഷേപമെങ്കില്‍, അധികാരത്തില്‍ പങ്ക് ചേരാതെ ഉത്തരവാദിത്തം നിര്‍വഹിക്കുകയായിരുന്നു ഇടതുപക്ഷം. ഭരണത്തിലുള്ള സ്വാധീനം ഉപയോഗിച്ച് ഇടതുപക്ഷം എന്തൊക്കെയാണ് ചെയ്യാന്‍ ശ്രമിച്ചത്? പാവപ്പെട്ട ഗ്രാമീണര്‍ക്ക് തൊഴിലുറപ്പു നല്‍കുന്ന നിയമത്തിന് സര്‍ക്കാരിനെ നിര്‍ബന്ധിച്ചു. യുപിഎയുടെ പൊതുമിനിമം പരിപാടിയില്‍തന്നെ ഇടതുപക്ഷത്തിന്റെ സ്വാധീനവും നിശ്ചയദാര്‍ഢ്യവും പ്രകടമായിരുന്നു. സര്‍ക്കാരിന് തോന്നുകയാണെങ്കിെല്‍ തൊഴിലുറപ്പുപദ്ധതി അവസാനിപ്പിക്കാമെന്ന വകുപ്പ് ബന്ധപ്പെട്ട ബില്ലില്‍ കോഗ്രസ് ഉള്‍പ്പെടുത്തിയിരുന്നു. ഇടതുപക്ഷത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് ആ വകുപ്പ് പിന്‍വലിച്ചു. ബിപിഎല്ലുകാര്‍ക്ക് മാത്രമായി ഈ പദ്ധതിയുടെ ആനുകൂല്യം പരിമിതപ്പെടുത്താനുള്ള നീക്കവും ഇടതുപക്ഷം അനുവദിച്ചില്ല. ഗുണഭോക്താക്കളുടെ മൂന്നിലൊന്ന് സ്ത്രീകളാവണമെന്ന് ഉറപ്പാക്കുന്ന വ്യവസ്ഥ ഈ നിയമത്തില്‍ ഉള്‍പ്പെടുത്തിയത് ഇടതുപക്ഷം നിര്‍ബന്ധിച്ചതുകൊണ്ടാണ്. വനാവകാശനിയമം കൊണ്ടുവരാനും അതിന് ആദിവാസികള്‍ക്ക് അനുകൂലമായ ഉള്ളടക്കം നല്‍കാനും ഗവമെന്റ് നിര്‍ബദ്ധമായെങ്കില്‍ രാജ്യം അതിന് ഇടതുപക്ഷത്തോട് കടപ്പെട്ടിരിക്കുന്നു. ഇടതുപക്ഷത്തിന്റെ 'തടവറ'യില്‍ മറ്റൈന്തൊക്കെ സംഭവിച്ചു, സംഭവിച്ചില്ല? ഇന്ത്യന്‍ സാമ്പത്തികമേഖല ഫിനാന്‍സ് മൂലധനത്തിന്റെ ഊഹക്കച്ചവടത്തില്‍നിന്നും കൊള്ളയില്‍നിന്നും രക്ഷപ്പെട്ടുനിന്നത് ഇടതുപക്ഷം അഞ്ചുവര്‍ഷമായി നടത്തിയ ഇടപെടലിന്റെ ഫലമാണെന്ന് സമ്മതിക്കാത്തത് മുരത്ത ഇടതുപക്ഷ വിരുദ്ധര്‍ മാത്രമായിരിക്കും. ഇന്ത്യന്‍ സ്വകാര്യബാങ്കുകളെ വിദേശ ബാങ്കുകള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുന്ന ബാങ്കിങ് റഗുലേഷന്‍ (ഭേദഗതി നിയമം) പാസാക്കാന്‍ ഇടതുപക്ഷം അനുവദിച്ചിരുന്നുവെങ്കില്‍ ബാങ്കിങ് മേഖലതന്നെ തകരുമായിരുന്നു. ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപം 26 ശതമാനത്തില്‍നിന്ന് 49 ശതമാനമാക്കുന്നതിന് ഏക തടസ്സം ഇടതുപക്ഷമായിരുന്നു. ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചശേഷം കുതിരക്കച്ചവടത്തിലൂടെ സര്‍ക്കാരിനെ നിലനിര്‍ത്തിയെങ്കിലും ഇത്തരം നിയമഭേദഗതികള്‍ കൊണ്ടുവരാനുള്ള അംഗബലം പാര്‍ലമെന്റില്‍ കോഗ്രസിനില്ലായിരുന്നു. പെന്‍ഷന്‍ഫണ്ട് സ്വകാര്യമേഖലയെ ഏല്‍പ്പിക്കാനുള്ള നീക്കം എതിര്‍ക്കാനും ഇടതുപക്ഷംമാത്രമേ ഉണ്ടായിരുന്നുള്ളു. നവരത്ന കമ്പനികളില്‍ ഒന്നായ ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡിന്റേതടക്കമുള്ള ഓഹരികള്‍ വില്‍ക്കാനുള്ള തീരുമാനം ഇടതുപക്ഷത്തിന്റെ എതിര്‍പ്പുകാരണം ഉപേക്ഷിക്കേണ്ടിവന്നു. ചില്ലറ വ്യാപാരമേഖലയില്‍ ബഹുരാഷ്ട്ര കുത്തകകളെ കൊണ്ടുവരാന്‍ കോഗ്രസ് പഠിച്ചപണി പതിനെട്ടും പയറ്റിയിരുന്നു. പക്ഷേ, ഇടതുപക്ഷം അനുവദിച്ചില്ല. രാജ്യത്തെ ദശലക്ഷക്കണക്കിന് വരുന്ന ചില്ലറകച്ചവടക്കാരുടെ താല്‍പ്പര്യമായിരുന്നു ഇടതുപക്ഷത്തിന് വലുത്. യുപിഎയ്ക്കുമേല്‍ ഇനി ഇത്തരം ചരടുകളോ നിയന്ത്രണമോ ഇല്ലാത്തിലാണ് കോര്‍പറേറ്റുകളും അവരുടെ മാധ്യമങ്ങളും തുള്ളിച്ചാടുന്നത്. പിന്തുണയ്ക്ക് കോഗ്രസ് ആശ്രയിക്കുന്ന കക്ഷികളുടെ വിലപേശല്‍ ഇപ്പോള്‍ നാം കാണുന്നുണ്ട്. അവരാരും രാജ്യത്തെ ബാധിക്കുന്ന നയങ്ങളുടെ കാര്യത്തില്‍ ഒരു ഉപാധിയും കോഗ്രസിനുമേല്‍ വച്ചിട്ടില്ല. ഇടതുപക്ഷം വിലപേശിയത് തൊഴിലാളികളുടെ, കൃഷിക്കാരുടെ, ഇടത്തരക്കാരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ടായിരുന്നു. ഇടതുപക്ഷത്തിന്റെ എതിര്‍പ്പുകൊണ്ട് എന്തൊക്കെ മുടങ്ങിയോ അതൊക്കെ നടപ്പാക്കാനുള്ള ജനവിധിയാണ് കോഗ്രസിന് ലഭിച്ചതെന്നാണ് കോര്‍പറേറ്റ് മാധ്യമങ്ങള്‍ വാദിക്കുന്നത്. നവഉദാരവല്‍ക്കരണവുമായി വേഗത്തില്‍ മുന്നോട്ടുപോകാനാണ് അവരുടെ ഉപദേശം. സത്യത്തില്‍ അങ്ങനെയൊരു അപകടംതന്നെയാണ് രാജ്യത്തെ തുറിച്ചുനോക്കുന്നത്. ഇന്ത്യ കൂടുതല്‍ കൂടുതല്‍ അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങുമെന്നതില്‍ സംശയമില്ല. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശ്രയിക്കാനുള്ളത് ഇടതുപക്ഷം മാത്രമാണ്. നവഉദാരവല്‍ക്കരണത്തിനും മതനിരപേക്ഷതയ്ക്കും സ്വതന്ത്ര വിദേശനയത്തിനും വേണ്ടി ജനങ്ങളെ അണിനിരത്തി പോരാടുകയെന്ന വലിയ ഉത്തരവാദിത്തമാണ് ഇടതുപക്ഷത്തിനുള്ളത്. ലോക്സഭയില്‍ സീറ്റ് കുറഞ്ഞുപോയി എന്നതുകൊണ്ട് ജനവിരുദ്ധവും ദേശവിരുദ്ധവുമായ നയങ്ങളോട് വിട്ടുവീഴ്ച ചെയ്യാന്‍ സിപിഐ എമ്മിനോ മറ്റു ഇടതുപക്ഷ പാര്‍ടികള്‍ക്കോ കഴിയില്ല. കമ്യൂണിസ്റ്റുകാരെ സംബന്ധിച്ച് പാര്‍ലമെന്റും നിയമസഭയും പോരാട്ടത്തിനുള്ള വേദികളില്‍ ഒന്നുമാത്രമാണ്. സാമ്പത്തികമാന്ദ്യവും ഉദാരവല്‍ക്കരണവും ദശലക്ഷക്കണക്കിനാളുകളെ തൊഴിലില്‍നിന്ന് പുറന്തള്ളുമ്പോള്‍ ബദല്‍ നയങ്ങള്‍ക്കുവേണ്ടി പോരാടാന്‍ ഇടതുപക്ഷമേയുള്ളു. കോര്‍പറേറ്റുകളുടെ ആഹ്ളാദത്തിന്റെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ദുഃഖത്തിന്റെയും പൊരുള്‍ അതാണ്.
പി പി അബൂബക്കര്‍

1 comment:

  1. ഇടതുപക്ഷം ദുര്‍ബലമായാല്‍
    ഇടതുപക്ഷത്തിന്, പ്രത്യേകിച്ച് സിപിഐ എമ്മിന്, ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ഗണ്യമായി കുറഞ്ഞതില്‍ മാധ്യമങ്ങളിലുള്ള ആഘോഷം ഇനിയും അവസാനിച്ചിട്ടില്ല. ഇടതുപക്ഷത്തെ ആശ്രയിക്കാതെ കോഗ്രസിന് ഭരിക്കാന്‍ കഴിയുന്ന സാഹചര്യം ഡല്‍ഹിയില്‍ ഉണ്ടായതിലാണ് വലിയ ആഹ്ളാദം. ബിജെപിയുടെ പ്രചാരകനായ പത്രപ്രവര്‍ത്തകന്‍ ടി വി ആര്‍ ഷേണായ് പറയുന്നത് ഓഹരിവിപണിയില്‍ കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ കുതിച്ചുകയറ്റം, ഇടതുപക്ഷത്തിന് സ്വാധീനമില്ലാത്ത സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഉറപ്പായതിന്റെ പ്രതിഫലനമാണെന്നാണ്. ഷേണായിയുടെ വാദം ചോദ്യംചെയ്യേണ്ടതില്ല. 2004ലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പിന്തുണയോടെ യുപിഎ അധികാരത്തില്‍ വന്നപ്പോള്‍ ഇന്ത്യന്‍ വിപണികളില്‍ ഓഹരിയുടെ വില ഇടിഞ്ഞിരുന്നു. ഇന്ത്യയിലും പുറത്തുമുള്ള വന്‍കിട കമ്പനികള്‍ക്ക് ഇടതുപക്ഷത്തെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഇടതുപക്ഷത്തിന് സീറ്റ് കുറയ്ക്കാന്‍ കോര്‍പറേറ്റുകള്‍ ഈ തെരഞ്ഞെടുപ്പില്‍ കാര്യമായി ഇടപെട്ടിട്ടുമുണ്ട്. ഇടതുപക്ഷത്തിന് വലിയ തിരിച്ചടി നേരിടുകയും ലോക്സഭയില്‍ അതിന്റെ സ്വാധീനം കുറയുകയും ചെയ്തതില്‍ കോര്‍പറേറ്റുകള്‍ക്ക് ആഘോഷിക്കാമെങ്കില്‍, ഇന്ത്യയിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് അത് ഒരിക്കലും സന്തോഷകരമല്ല. രാജ്യത്ത് മതനിരപേക്ഷത നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇടതുപക്ഷത്തിന്റെ പരാജയം കടുത്ത ആശങ്കയുളവാക്കും. ബിജെപിയുടെ വര്‍ഗീയ ഫാസിസ്റ്റ് നയങ്ങളെ ലാഭചേതം നോക്കാതെ ഉറച്ചുനിന്ന് എതിര്‍ത്തുപോരുന്നത് സിപിഐ എമ്മിന് നേതൃത്വമുള്ള ഇടതുപക്ഷമാണ്. ഇടതുപക്ഷത്തെ ഒഴിച്ചുനിര്‍ത്തിയാല്‍, ബിജെപിയോടും അതിന്റെ ഹൈന്ദവ വര്‍ഗീയ ആശയങ്ങളോടും മൃദുസമീപനം സ്വീകരിക്കാത്ത ഏതു പാര്‍ടിയാണ് ഇന്ത്യയിലുള്ളത്. നവഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങള്‍, രാജ്യത്തെ സാധാരണക്കാരയുെം ഇടത്തരക്കാരെയും കൂടുതല്‍ ദുരിതത്തിലാഴ്ത്തുമെന്ന് തിരിച്ചറിയുന്ന ആര്‍ക്കും ഇടതുപക്ഷത്തിന് സീറ്റ് കുറഞ്ഞതില്‍ ആശ്വസിക്കാനാവില്ല. അമേരിക്കന്‍ സാമ്രാജ്യത്വത്തിന് കീഴടങ്ങുന്ന വിദേശനയത്തെ എതിര്‍ക്കാന്‍ ഇടതുപക്ഷമല്ലാതെ മറ്റാരുണ്ട്. നാലുവര്‍ഷം താന്‍ ഇടതുപക്ഷത്തിന്റെ തടവറയിലായിരുന്നുവെന്നാണ് ആണവകരാറിന്റെ പേരില്‍ പിന്തുണ പിന്‍വലിച്ചപ്പോള്‍ ഡോ. മന്‍മോഹന്‍സിങ്ങില്‍ നിന്നുണ്ടായ പ്രതികരണം. ലോക്സഭയിലും ഗവമെന്റിലുമുള്ള സ്വാധീനം രാജ്യത്തെ ജനങ്ങളുടെ താല്‍പ്പര്യത്തിന് ഉപയോഗിക്കാനാണ് നാലുവര്‍ഷവും ഇടതുപക്ഷം ശ്രമിച്ചതെന്ന് ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. തങ്ങള്‍ക്കുള്ള 60 സീറ്റ് വച്ച് കേന്ദ്രത്തില്‍ ഏതു വകുപ്പും എത്ര മന്ത്രിസ്ഥാനവും പിടിച്ചുവാങ്ങാനുള്ള ശക്തി 2004ലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായിരുന്നു. പുറത്തുനിന്ന് പിന്തുണ നല്‍കിയ ഇടതുപക്ഷം നേടാന്‍ ശ്രമിച്ചതൊക്കെയും രാജ്യത്തിനും തൊഴിലെടുത്ത് ജീവിക്കുന്ന സാധാരണ ജനങ്ങള്‍ക്കും വേണ്ടിയായിരുന്നു. ഉത്തരവാദിത്തമില്ലാതെ ഇടതുപക്ഷം ഭരണം കൈകാര്യം ചെയ്തെന്നാണ് ആക്ഷേപമെങ്കില്‍, അധികാരത്തില്‍ പങ്ക് ചേരാതെ ഉത്തരവാദിത്തം നിര്‍വഹിക്കുകയായിരുന്നു ഇടതുപക്ഷം. ഭരണത്തിലുള്ള സ്വാധീനം ഉപയോഗിച്ച് ഇടതുപക്ഷം എന്തൊക്കെയാണ് ചെയ്യാന്‍ ശ്രമിച്ചത്? പാവപ്പെട്ട ഗ്രാമീണര്‍ക്ക് തൊഴിലുറപ്പു നല്‍കുന്ന നിയമത്തിന് സര്‍ക്കാരിനെ നിര്‍ബന്ധിച്ചു. യുപിഎയുടെ പൊതുമിനിമം പരിപാടിയില്‍തന്നെ ഇടതുപക്ഷത്തിന്റെ സ്വാധീനവും നിശ്ചയദാര്‍ഢ്യവും പ്രകടമായിരുന്നു.

    ReplyDelete