Tuesday, May 26, 2009

സ്മാര്‍ട്ട് സിറ്റി പ്രവര്‍ത്തികമാകാതിരിക്കാനുള്ള കാരണങള്‍ സര്‍ക്കാര്‍ ജനങളെ അറിയിക്കണം.

കേരളത്തിന്റെ വികസന ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതിചേര്‍ക്കാന്‍ പര്യാപ്തമായ, കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി വീണ്ടും വിവാദത്തിലായിരിക്കുകയാണ് ‍.കഴിഞ്ഞ യു ഡി എഫിന്റെ ഭരണകാലത്ത് തുടക്കമിട്ട ഈ പദ്ധതി, തുടക്കത്തിലെ വിവാദത്തിന്ന് വഴിമരുന്ന് ഇട്ടിരുന്നു.‍ കേരളത്തിന്റെ താല്പര്യങല്‍ക്ക് വിരുദ്ധമായ വകുപ്പുകള്‍ കുത്തി നിറച്ചുകൊണ്ടുള്ള കരാറുമായി മുന്നോട്ട് പോകാനായിരുന്നു യു ഡി എഫിന്ന് ഏറെ താല്പര്യം .എന്നാല്‍ കേരളത്തിന്ന് അകത്തും പൂറത്തുമുള്ളവര്‍ ഈ നിലപാടിനെ ശക്തമായി എതിര്‍ത്തു. പിന്നിട് അധികാരത്തില്‍ വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ കേരളത്തിന്ന് ഹാനികരമായ വകുപ്പുകളൊക്കെ മാറ്റി വളരെ സുതാര്യമായ രീതിയില്‍ കരാര്‍ ഒപ്പ് വെച്ചപ്പോള്‍ ഏറ്റവും സന്തോഷിച്ചത് ഗള്‍ഫ് രാജ്യങളില്‍ പണിയെടുക്കുന്ന പ്രവാസികളായിരുന്നു.
കേരളത്തിന്ന് വികസനത്തിന്റെ പാതയില്‍ ബഹുദൂരം മുന്നോട്ട് പോകാനും പ്രത്യക്ഷമായും പരോക്ഷമായും ആയിരക്കണക്കിന്ന് ആളുകള്‍ക്ക് ജോലിസാധ്യത ഉറപ്പ് വരുത്തുന്നതുമായ ബൃഹ് പദ്ധയിയായ കൊച്ചി സ്മാര്‍ട്ട്‌ സിറ്റികരാറില്‍ കേരളസര്‍ക്കാറും ദുബായിലെ ടീക്കോം അധികൃതരും ഒപ്പുവെച്ചെങ്കിലും പദ്ധതിയുടെ പ്രവര്‍ത്തനങള്‍ ഏറെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്തത് സര്‍ക്കാറിന്റെ കഴിവുകേടായി കാണേണ്ടിവരും. സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കാന്‍ താല്പര്യം കാണിക്കുന്നില്ലായെന്ന് പരാതി ഇന്ന് നാനാഭഗത്തുനിന്നും വന്ന് കൊണ്ടിരിക്കുകയാണ്. എന്താണ് ഈ പദ്ധതിയുടെ പ്രവര്‍ത്തനം മുന്നോട്ട് പോകാത്തതെന്നും ആരാണിതിന്ന് തടസ്സം സൃഷ്ടിക്കുന്നതെന്നും, എന്താണ് തടസ്സമെന്നും ജനങളൊട് തുറന്ന് പറയാണുള്ള ഉത്തവാദിത്തം കേരളസര്‍ക്കറിന്നുണ്ട്. അതിന്നവര്‍ തീര്‍ച്ചയായും തയ്യാറാകുമെന്ന് നമുക്ക് തീര്‍ച്ചയായും കരുതാം.നിസ്സാര പ്രശ്നങളാണെങ്കില്‍ എത്രയും പെട്ടെന്ന് പരസ്പര ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ സര്‍ക്കാര്‍ തുറന്ന മനസോടെ തയ്യാറാകേണ്ടതായിട്ടുണ്ട്.
വിവര സാങ്കേതിക രംഗത്ത്‌ കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കും,തിരുവന്തപുരത്തെ ടെക്‍നോ സിറ്റിയും പോലുള്ള സംരംഭങ്ങള്‍ക്ക്‌ മുന്‍കാലങ്ങളില്‍ തുടക്കം കുറിച്ച എല്‍ ഡി എഫ്‌ സര്‍ക്കാറിന്റെ മഹത്തായ മറ്റൊരു നേട്ടമായിട്ടാണ്‌ കൊച്ചിയിലെ സ്മാട്ട്‌ സിറ്റിയെ വിലയിരുത്തിയിരുന്നത്. ഈ വന്‍ പദ്ധതി കേരളത്തിന്റെ ഐ ടി രഗത്തുള്ള മുന്നേറ്റത്തിന്ന് ശക്തിപകരുകമാത്രമല്ല ലോകത്തുള്ള മുഴുവന്‍ ഐ ടി കമ്പനികള്‍ക്കും കേരളത്തെ കൂടുതല്‍ പരിചയപ്പെടുത്താനും അവരുടെ പ്രവര്‍ത്തങ്ങള്‍ ഇവിടെ ആരംഭിക്കാനും സഹായകരമായ രീതിയിലായിരിരുന്നു ടീക്കോം അധികൃതരുടെ പ്രരംഭ നടപടികള്‍. ദൂബായില്‍ ഏറ്റവും പ്രശസ്തമായ രീതിയില്‍ ഇന്റര്‍നെറ്റ്‌ സിറ്റി നടത്തുന്ന ടീക്കോം അധികൃതര്‍ക്ക്‌ കൊച്ചി സ്മാര്‍ട്ട്‌ സിറ്റി ഏറ്റവും നല്ല നിലയില്‍ നടത്താനുള്ള കഴിവും പ്രാപ്തിയുമുണ്ട്‌. ലോകത്തിലുള്ള എറ്റവും വലിയ ഐ ടി കമ്പനികള്‍ക്കെ ഇന്ന് ദുബായ് ഇന്റെര്‍നെറ്റ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കേരളത്തിന്റെ താല്‍പര്യങള്‍ പരിപൂര്‍ണമായി സം‌രക്ഷിക്കുന്ന കരാറാണ് ടിക്കോമുമായി നിരവധി ചര്‍ച്ചകള്‍ക്ക് ശേഷം സര്‍ക്കാര്‍ ഒപ്പ് വെച്ചത്. 236 ഏക്കര്‍ സ്ഥലം 36 കോടി രൂപക്ക്‌ വില്‍ക്കാനായിരുന്നു യു ഡി എഫ്‌ കരാര്‍ ഉണ്ടാക്കിയിട്ടുണ്ടായിരുന്നത്‌.എന്നാല്‍ 246 എക്കര്‍ സ്ഥലം 104 കോടി രൂപക്ക്‌ പാട്ടത്തിന്ന് നല്‍കാനാണ്‌ പുതിയ കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്‌. 10 വര്‍ഷം കൊണ്ട്‌ ഇന്‍ഫോ പാര്‍ക്കിലെ പതിനായിരത്തോളം ജോലി ഉല്‍പ്പെടെ 33000 പേര്‍ക്ക്‌ തൊഴില്‍ നല്‍കുമെന്നായിരുന്നു ടിക്കോം അധികൃതര്‍ അന്നു പറഞ്ഞത്ത്‌. എന്നാല്‍ യു ഡി എഫ്‌ ഈ വ്യവസ്ഥയും ബോധപൂര്‍വ്വം അംഗികരിച്ചു. എന്നാല്‍ പുതിയ കരാറില്‍ 10 വര്‍ഷം കൊണ്ട്‌ 90000 പ്രത്യക്ഷ തൊഴിലും 5 ലക്ഷത്തോളം പാരോക്ഷ തൊഴിലും സൃഷ്ടിക്കുമെന്ന് കരാറില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്‌ അഭിനന്ദനം അര്‍ഹിക്കുന്നതാണ്‌. മാത്രമല്ല യു ഡി എഫ്‌ സര്‍ക്കാര്‍ സൗജന്യമായി കൊടുക്കാന്‍ തയ്യാറായ ഇന്‍ഫോ പാര്‍ക്കില്‍ നാലു വര്‍ഷംകൊണ്ട്‌ 40000 പേര്‍ക്ക്‌ തൊഴില്‍ അവസരം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. സര്‍ക്കാറിന്ന് 25ശതമാനം ഓഹരി പങ്കാളിത്തവും ചെയര്‍മാന്‍ സ്ഥാനവും നല്‍കുക മാത്രമല്ല സ്മാര്‍ട്ട്‌ സിറ്റിക്ക്‌ ഏറ്റെടുത്ത സ്ഥലത്തിന്റെ 80 ശതമാനവും ഐ ടി അനുബന്ധവ്യവസായത്തിന്ന് മാത്രമെ ഉപയോഗിക്കുകയുള്ളുവെന്നും കരാറില്‍ വ്യവസ്ഥയുണ്ട്‌. ഇത്രയും സുതാര്യവും കേരളത്തിന്റെ താല്പര്യങള്‍ക്ക് മികച്ച മുന്‍‌ഗണനകൊടുക്കുന്നതുമായ ഈ കരാര്‍ എത്രയും വേഗം നടപ്പാക്കാന്‍ കേരള സര്‍ക്കാറിന്റെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം അനിവാര്യമാണ്.ഈ പദ്ധതിക്ക് ആവശ്യമായ സ്ഥലം പരിപൂര്‍ണ്ണമായി സര്‍ക്കാര്‍ ഏറ്റെടുത്ത് കൊച്ചിന്‍ സ്മാര്‍ട്ട് സിറ്റി അധികൃതര്‍ക്ക് കൈമാറിയിട്ടും ഇതിന്റെ പ്രവര്‍ത്തനങള്‍ ചടുലതയോടെ മുന്നേറാതെ ഇരിക്കാനുള്ള കാരണങള്‍ ജനങളോട് തുറന്ന് പറയാന്‍ സര്‍ക്കാര്‍ തയ്യാറാകണം .ഈ പദ്ധതി പ്രബല്യത്തില്‍ വന്നാല്‍ ഐ ടി വികസനരംഗത്ത്‌ കേരളത്തിന്റെ സ്ഥാനം ഇന്ത്യയില്‍ത്തന്നെ ഒന്നാമതായിരിക്കും.മാത്രമല്ല ലക്ഷക്കണക്കിന്ന് ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്ന ഈ പദ്ധതി നടപ്പാക്കാനുള്ള കാലതാമസം ഉടനെ മാറ്റി ഈ പദ്ധതി പ്രവര്‍ത്തികമാക്കാനുള്ള പ്രവര്‍ത്തനങള്‍ ഉടണെ ആരംഭിക്കേണ്ടിയിരിക്കുന്നു .

നാരായണന്‍ വെളിയംകോട്.ദുബായ്.

1 comment:

  1. സ്മാര്‍ട്ട് സിറ്റി പ്രവര്‍ത്തികമാകാതിരിക്കാനുള്ള കാരണങള്‍ സര്‍ക്കാര്‍ ജനങളെ അറിയിക്കണം.

    കേരളത്തിന്റെ വികസന ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതിചേര്‍ക്കാന്‍ പര്യാപ്തമായ, കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി വീണ്ടും വിവാദത്തിലായിരിക്കുകയാണ് ‍.കഴിഞ്ഞ യു ഡി എഫിന്റെ ഭരണകാലത്ത് തുടക്കമിട്ട ഈ പദ്ധതി, തുടക്കത്തിലെ വിവാദത്തിന്ന് വഴിമരുന്ന് ഇട്ടിരുന്നു.‍ കേരളത്തിന്റെ താല്പര്യങല്‍ക്ക് വിരുദ്ധമായ വകുപ്പുകള്‍ കുത്തി നിറച്ചുകൊണ്ടുള്ള കരാറുമായി മുന്നോട്ട് പോകാനായിരുന്നു യു ഡി എഫിന്ന് ഏറെ താല്പര്യം .എന്നാല്‍ കേരളത്തിന്ന് അകത്തും പൂറത്തുമുള്ളവര്‍ ഈ നിലപാടിനെ ശക്തമായി എതിര്‍ത്തു. പിന്നിട് അധികാരത്തില്‍ വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ കേരളത്തിന്ന് ഹാനികരമായ വകുപ്പുകളൊക്കെ മാറ്റി വളരെ സുതാര്യമായ രീതിയില്‍ കരാര്‍ ഒപ്പ് വെച്ചപ്പോള്‍ ഏറ്റവും സന്തോഷിച്ചത് ഗള്‍ഫ് രാജ്യങളില്‍ പണിയെടുക്കുന്ന പ്രവാസികളായിരുന്നു.

    കേരളത്തിന്ന് വികസനത്തിന്റെ പാതയില്‍ ബഹുദൂരം മുന്നോട്ട് പോകാനും പ്രത്യക്ഷമായും പരോക്ഷമായും ആയിരക്കണക്കിന്ന് ആളുകള്‍ക്ക് ജോലിസാധ്യത ഉറപ്പ് വരുത്തുന്നതുമായ ബൃഹ് പദ്ധയിയായ കൊച്ചി സ്മാര്‍ട്ട്‌ സിറ്റികരാറില്‍ കേരളസര്‍ക്കാറും ദുബായിലെ ടീക്കോം അധികൃതരും ഒപ്പുവെച്ചെങ്കിലും പദ്ധതിയുടെ പ്രവര്‍ത്തനങള്‍ ഏറെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്തത് സര്‍ക്കാറിന്റെ കഴിവുകേടായി കാണേണ്ടിവരും. സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കാന്‍ താല്പര്യം കാണിക്കുന്നില്ലായെന്ന് പരാതി ഇന്ന് നാനാഭഗത്തുനിന്നും വന്ന് കൊണ്ടിരിക്കുകയാണ്. എന്താണ് ഈ പദ്ധതിയുടെ പ്രവര്‍ത്തനം മുന്നോട്ട് പോകാത്തതെന്നും ആരാണിതിന്ന് തടസ്സം സൃഷ്ടിക്കുന്നതെന്നും, എന്താണ് തടസ്സമെന്നും ജനങളൊട് തുറന്ന് പറയാണുള്ള ഉത്തവാദിത്തം കേരളസര്‍ക്കറിന്നുണ്ട്. അതിന്നവര്‍ തീര്‍ച്ചയായും തയ്യാറാകുമെന്ന് നമുക്ക് തീര്‍ച്ചയായും കരുതാം.നിസ്സാര പ്രശ്നങളാണെങ്കില്‍ എത്രയും പെട്ടെന്ന് പരസ്പര ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ സര്‍ക്കാര്‍ തുറന്ന മനസോടെ തയ്യാറാകേണ്ടതായിട്ടുണ്ട്.

    വിവര സാങ്കേതിക രംഗത്ത്‌ കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കും,തിരുവന്തപുരത്തെ ടെക്‍നോ സിറ്റിയും പോലുള്ള സംരംഭങ്ങള്‍ക്ക്‌ മുന്‍കാലങ്ങളില്‍ തുടക്കം കുറിച്ച എല്‍ ഡി എഫ്‌ സര്‍ക്കാറിന്റെ മഹത്തായ മറ്റൊരു നേട്ടമായിട്ടാണ്‌ കൊച്ചിയിലെ സ്മാട്ട്‌ സിറ്റിയെ വിലയിരുത്തിയിരുന്നത്. ഈ വന്‍ പദ്ധതി കേരളത്തിന്റെ ഐ ടി രഗത്തുള്ള മുന്നേറ്റത്തിന്ന് ശക്തിപകരുകമാത്രമല്ല ലോകത്തുള്ള മുഴുവന്‍ ഐ ടി കമ്പനികള്‍ക്കും കേരളത്തെ കൂടുതല്‍ പരിചയപ്പെടുത്താനും അവരുടെ പ്രവര്‍ത്തങ്ങള്‍ ഇവിടെ ആരംഭിക്കാനും സഹായകരമായ രീതിയിലായിരിരുന്നു ടീക്കോം അധികൃതരുടെ പ്രരംഭ നടപടികള്‍. ദൂബായില്‍ ഏറ്റവും പ്രശസ്തമായ രീതിയില്‍ ഇന്റര്‍നെറ്റ്‌ സിറ്റി നടത്തുന്ന ടീക്കോം അധികൃതര്‍ക്ക്‌ കൊച്ചി സ്മാര്‍ട്ട്‌ സിറ്റി ഏറ്റവും നല്ല നിലയില്‍ നടത്താനുള്ള കഴിവും പ്രാപ്തിയുമുണ്ട്‌. ലോകത്തിലുള്ള എറ്റവും വലിയ ഐ ടി കമ്പനികള്‍ക്കെ ഇന്ന് ദുബായ് ഇന്റെര്‍നെറ്റ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

    കേരളത്തിന്റെ താല്‍പര്യങള്‍ പരിപൂര്‍ണമായി സം‌രക്ഷിക്കുന്ന കരാറാണ് ടിക്കോമുമായി നിരവധി ചര്‍ച്ചകള്‍ക്ക് ശേഷം സര്‍ക്കാര്‍ ഒപ്പ് വെച്ചത്. 236 ഏക്കര്‍ സ്ഥലം 36 കോടി രൂപക്ക്‌ വില്‍ക്കാനായിരുന്നു യു ഡി എഫ്‌ കരാര്‍ ഉണ്ടാക്കിയിട്ടുണ്ടായിരുന്നത്‌.എന്നാല്‍ 246 എക്കര്‍ സ്ഥലം 104 കോടി രൂപക്ക്‌ പാട്ടത്തിന്ന് നല്‍കാനാണ്‌ പുതിയ കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്‌. 10 വര്‍ഷം കൊണ്ട്‌ ഇന്‍ഫോ പാര്‍ക്കിലെ പതിനായിരത്തോളം ജോലി ഉല്‍പ്പെടെ 33000 പേര്‍ക്ക്‌ തൊഴില്‍ നല്‍കുമെന്നായിരുന്നു ടിക്കോം അധികൃതര്‍ അന്നു പറഞ്ഞത്ത്‌. എന്നാല്‍ യു ഡി എഫ്‌ ഈ വ്യവസ്ഥയും ബോധപൂര്‍വ്വം അംഗികരിച്ചു. എന്നാല്‍ പുതിയ കരാറില്‍ 10 വര്‍ഷം കൊണ്ട്‌ 90000 പ്രത്യക്ഷ തൊഴിലും 5 ലക്ഷത്തോളം പാരോക്ഷ തൊഴിലും സൃഷ്ടിക്കുമെന്ന് കരാറില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്‌ അഭിനന്ദനം അര്‍ഹിക്കുന്നതാണ്‌. മാത്രമല്ല യു ഡി എഫ്‌ സര്‍ക്കാര്‍ സൗജന്യമായി കൊടുക്കാന്‍ തയ്യാറായ ഇന്‍ഫോ പാര്‍ക്കില്‍ നാലു വര്‍ഷംകൊണ്ട്‌ 40000 പേര്‍ക്ക്‌ തൊഴില്‍ അവസരം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്.

    നാരായണന്‍ വെളിയംകോട്.ദുബായ്.

    ReplyDelete