Wednesday, April 22, 2009

കേരളം കലാപഭൂമിയാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കരുതിയിരിക്കുക.

കേരളം കലാപഭൂമിയാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കരുതിയിരിക്കുക.

മേലൂട്ട് മഠപ്പുരയിലേക്കുള്ള കലശഘോഷയാത്രയ്ക്കുനേരെ ചെരിപ്പെറിഞ്ഞ്, അത് മുസ്ളിങ്ങളുടെ ഏറാണെന്ന് പ്രചരിപ്പിച്ചാണ് ആര്‍എസ്എസ് തലശേരി കലാപത്തിന് വഴിയൊരുക്കിയത്. അത്തരം 'ചെരിപ്പേറു'കളുടെ കഥ ഇന്ത്യന്‍ രാഷ്ട്രീയചരിത്രം തപ്പിയാല്‍ പലേടത്തും കാണാം. നാഷണല്‍ ഹൈവേയുടെ വികസനം സ്വന്തം ഭൂമിയില്‍ കയറാതിരിക്കാന്‍ വിഗ്രഹങ്ങളും കുരിശടിയും കബറിടവും പ്രത്യക്ഷപ്പെടുന്ന അനുഭവം നമ്മുടെ നാട്ടില്‍ ഒട്ടേറെയുണ്ട്. സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വ്യാജമായതിനെ സൃഷ്ടിക്കുക എന്ന കൌശലം പഴകിയതെങ്കിലും കണ്ണൂരില്‍ വീണ്ടും പരീക്ഷിക്കപ്പെട്ടിരിക്കുന്നു. തെരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്ന്, യുഡിഎഫിന്റെ ചെറുഘടകകക്ഷിയുടെ പ്രമുഖനേതാവ് സംസ്ഥാനത്തെ ഒരു ഉന്നതവ്യക്തിയോട് പറഞ്ഞത്, കേരളത്തില്‍ ആകെ ഒരു സീറ്റേ ഏതെങ്കിലും മുന്നണിക്ക് കിട്ടുമെന്ന് ഉറപ്പിക്കാന്‍ പറ്റുകയുള്ളൂ-അത് കാസര്‍കോടാണ് എന്നാണ്. അവിടെ സിപിഐ എമ്മിലെ പി കരുണാകരന്‍ ജയിക്കും. മറ്റു പത്തൊന്‍പതുസീറ്റിലും(മലപ്പുറം ഉള്‍പ്പെടെ) പ്രവചിക്കാന്‍ പറ്റാത്ത മത്സരം നടക്കുന്നു. യുഡിഎഫിന് അനുകൂല സാഹചര്യമുണ്ടാകണമെങ്കില്‍ ഇനി എന്തെങ്കിലും അത്ഭുതം സംഭവിക്കണം എന്നായിരുന്നു ആ നേതാവിന്റെ വിലയിരുത്തല്‍. വോട്ടെടുപ്പിന് രണ്ടുദിവസം മുമ്പ്, 'മാതൃഭൂമി'യിലെ ഒരു പത്ര പ്രവര്‍ത്തകന്‍ തിരുവനന്തപുരത്തുവച്ച് സുഹൃത്തായ ഓലൈന്‍ ജേര്‍ണലിസ്റ്റിനോട് തറപ്പിച്ചു പറഞ്ഞു: വോട്ടെടുപ്പുദിവസം സിപിഐ എം കേരളത്തില്‍ പരക്കെ ആക്രമണങ്ങള്‍ നടത്തും; കൊലപാതകങ്ങള്‍വരെ ഉണ്ടാകും എന്ന്. ഏപ്രില്‍ ഒന്നിന് വീക്ഷണം എഴുതി: "പരാജയഭീതിയില്‍ സമനിലതെറ്റി കണ്ണൂരിലെ സിപിഎം നേതൃത്വം''. "നീന്തി കരപറ്റാന്‍ സിപിഎം ഇനി പുറത്തെടുക്കാന്‍പോകുന്ന വൃത്തികെട്ട അടവ് ഏതെന്ന് കാത്തിരുന്നുകാണാം'' എന്നാണ് തൊട്ടടുത്ത ദിവസം കോഗ്രസ് പത്രം പ്രവചനപരമായി എഴുതിയത്. അന്നത്തെ അവരുടെ പ്രധാന വാര്‍ത്ത 'കൃത്രിമത്തിന് സിപിഎം ഗൂഢാലോചന' എന്നായിരുന്നു. യുഡിഎഫ് സ്വാധീനമുള്ള ബൂത്തുകള്‍ പ്രശ്നബൂത്തുകളാക്കി മാറ്റാന്‍ സിപിഐ എം ശ്രമിക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി കണ്ണൂരില്‍ ചെന്ന് അന്ന് ആരോപിക്കുന്നു. "സിപിഎമ്മിന്റെ ഹീനമായ ശ്രമങ്ങളെ വെല്ലുവിളിയായി യുഡിഎഫ് ഏറ്റെടുക്കു''മെന്നും ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം. അടുത്ത ദിവസത്തെ വീക്ഷണത്തിന്റെ പ്രധാന തലക്കെട്ടുകളിലൊന്ന് "കണ്ണൂരില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം'' എന്ന്. അന്ന് അതേ പത്രം മുഖപ്രസംഗമെഴുതുന്നു: "കാസര്‍കോടുമുതല്‍ തിരുവനന്തപുരംവരെ കേരളത്തിന്റെ രാഷ്ട്രീയമനസ്സ് ഇപ്പോള്‍ എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് മാര്‍ക്സിസ്റ്റ് നേതൃത്വം കൃത്യമായി മനസ്സിലാക്കിക്കഴിഞ്ഞു. എല്ലാ സീറ്റിലും തോറ്റ് തുന്നംപാടുമെന്ന് വ്യക്തമായതിന്റെ ലക്ഷണമാണ് അവരുടെ അണികള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളില്‍ അക്രമം കൂടുതല്‍ വ്യാപിപ്പിച്ച് പോളിങ് അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ മുന്നറിയിപ്പായി യുഡിഎഫ് പ്രവര്‍ത്തകര്‍ മാര്‍ക്സിസ്റ്റുകാരുടെ ഭ്രാന്തന്‍ പെരുമാറ്റത്തെ കാണണം.'' ഏപ്രില്‍ നാലിന് എം എം ഹസ്സന്‍ ലേഖനമെഴുതി. തലക്കെട്ട്- "മാര്‍ക്സിസ്റ്റ് അക്രമത്തെ ചെറുക്കും.'' വളരെ ആസൂത്രിതമായ തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങളാണ് കണ്ണൂരില്‍ അരങ്ങേറുന്നത്. അതോടൊപ്പംതന്നെ കേരളമൊട്ടാകെ ബംഗാള്‍ മോഡല്‍ ഓര്‍ഗനൈസ്ഡ് റിഗ്ഗിങ്ങിനും സിപിഐ എം വട്ടംകൂട്ടുന്നു. അതിനു മുന്നോടിയായി യുഡിഎഫ് അനുകൂല ബൂത്തുകളെയാകെ പ്രശ്നബാധിതബൂത്തുകളാക്കി മാറ്റാനാണ് നീക്കം-ഹസ്സന്‍ വാദിച്ചു. ഏപ്രില്‍ ആറിന് കെ സുധാകരന്‍, സിപിഐ എം ഉയര്‍ത്തുന്ന അക്രമഭീഷണിയിലാണ് കണ്ണൂരില്‍ തെരഞ്ഞെടുപ്പുകള്‍ നടത്താറുള്ളതെന്ന് പറഞ്ഞും കേന്ദ്രസേനയെ വിന്യസിക്കണമെന്നാവശ്യപ്പെട്ടും ഹൈക്കോടതിയില്‍ ഹര്‍ജിയുമായെത്തുന്നു. വോട്ടെടുപ്പിന്റെ തലേന്ന് വീക്ഷണം ഇറങ്ങിയത്, "പരാജയഭീതിപൂണ്ട മാര്‍ക്സിസ്റ്റ് അണികള്‍ അക്രമത്തിലൂടെ ജനങ്ങളില്‍ ഭയമുണര്‍ത്തി പോളിങ് ശതമാനം പരമാവധി കുറപ്പിക്കാനുള്ള തന്ത്രം'' പയറ്റുകയാണെന്ന മുഖപ്രസംഗത്തോടെയാണ്. അതിന്റെ തലക്കെട്ട് "പോളിങ് കലക്കാന്‍ അനുവദിക്കരുത്'' എന്ന്. സിപിഐ എം സംസ്ഥാനസെക്രട്ടറിയുടെയും ആഭ്യന്തരമന്ത്രിയുടെയും നാടുകളിലാണ് ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് അട്ടിമറി നടക്കാന്‍ സാധ്യതയെന്ന കണ്ടെത്തലും നടത്തുന്നുണ്ട് അന്നത്തെ മുഖപ്രസംഗം. കണ്ണൂരിലെ വോട്ടെടുപ്പു ദിവസം വന്‍തോതില്‍ കുഴപ്പം നടക്കുമെന്ന് പടിപടിയായ പ്രചാരണത്തിലൂടെ കോഗ്രസ് നേതൃത്വവും മുഖപത്രവും സ്ഥാപിച്ചതിന്റെ നാള്‍വഴിയാണിത്. അതുകൊണ്ടും തീരുന്നില്ല. എ പി അബ്ദുള്ളക്കുട്ടി എംപിക്കുനേരെ ആക്രമണ നാടകം നടത്തി വാര്‍ത്തയാക്കുകയും അദ്ദേഹത്തിന് വധഭീഷണിയുണ്ടെന്ന് പ്രചരിപ്പിക്കുകയുംചെയ്തു. ഏപ്രില്‍ പത്തിന്റെ വാര്‍ത്ത ഇതാണ്:"കണ്ണൂര്‍: യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണയോഗം കഴിഞ്ഞ് മടങ്ങുന്നതിനിടയില്‍ എ പി അബ്ദുള്ളക്കുട്ടി സഞ്ചരിച്ചിരുന്ന കാറിനു നേരെ കല്ലേറ്. ചാലാട് ബാങ്കിന്് സമീപത്തുവച്ചാണ് കല്ലേറുണ്ടായത്. കല്ലേറുകൊണ്ട് ഡ്രൈവറുടെ സീറ്റിന്റെ വശത്തെ ചില്ല് തകര്‍ന്നു. വ്യാഴാഴ്ച രാത്രി എട്ടരയോടെ നടന്ന സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ചാലാട് യുഡിഎഫ് പ്രചാരണയോഗത്തില്‍ പ്രസംഗിച്ചു കഴിഞ്ഞ് ഏതാനും നിമിഷങ്ങള്‍ക്കകമാണ് കല്ലേറുണ്ടായത്.'' ഇതൊരു വ്യാജ ആക്രമണമായിരുന്നു. യുഡിഎഫിന്റെ കേന്ദ്രമായ ചാലാട്ടുവച്ച് നടത്തിയ നാടകം. തൊട്ടുത്ത ദിവസം മറ്റൊരു വാര്‍ത്ത അവതരിച്ചു: "കണ്ണൂര്‍: സിപിഎം വിട്ട് യുഡിഎഫില്‍ പ്രവര്‍ത്തിക്കുന്ന എ പി അബ്ദുള്ളക്കുട്ടിക്ക് വധഭീഷണി. ശനിയാഴ്ച രാവിലെ പത്തരയോടെയാണ് ഫോണിലൂടെ ഭീഷണി വന്നത്. എറണാകുളത്ത് യുഡിഎഫ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നുêഅദ്ദേഹം. മട്ടന്നൂരില്‍ പ്രസംഗിക്കാന്‍ വന്നാല്‍ തലയെടുക്കുമെന്നും 24 മണിക്കൂര്‍മാത്രമേ ആയുസ്സുള്ളുവെന്നുമാണത്രേ ഫോ ചെയ്തയാള്‍ പറഞ്ഞത്. ഇതിനെത്തുടര്‍ന്ന് അബ്ദുള്ളക്കുട്ടി കണ്ണൂര്‍ ടൌ പോലീസ് സ്റേഷനില്‍ വിളിച്ച് പരാതി നല്‍കി.'' രണ്ട് കാര്യമാണ് വോട്ടെടുപ്പിനുമുമ്പ് സ്ഥാപിക്കാന്‍ ശ്രമിച്ചത്. ഒന്ന്-വോട്ടെടുപ്പുനാളില്‍ സിപിഐ എം വ്യാപകമായി അക്രമം നടത്തും. രണ്ട്: അബ്ദുള്ളക്കുട്ടിയുടെ ജീവന് സിപിഐ എമ്മില്‍നിന്ന് ഭീഷണിയുണ്ട്. 'അവസാന നിമിഷം' നടക്കുന്ന അട്ടിമറിയില്‍ യുഡിഎഫ് കണ്ണുവച്ചിരുന്നു. സാധാരണ നിലയില്‍ വ്യാജനോട്ടീസ് വിതരണം, നുണകള്‍ പ്രചരിപ്പിക്കല്‍, സ്വന്തം വോട്ടുകള്‍ അതിവേഗം ചെയ്തുതീര്‍ത്ത് സംഘര്‍ഷമുണ്ടാക്കല്‍-തുടങ്ങിയ ചില പരിപാടികള്‍ യുഡിഎഫ് നടത്താറുണ്ട്. അത് പതിവാണെന്നുള്ളതുകൊണ്ട്, അതിനേക്കാള്‍ വലിയതെന്തോ പ്ളാന്‍ ചെയ്തിട്ടുണ്ടെന്ന സന്ദേശമാണ്, നടേപറഞ്ഞ യുഡിഎഫ് നേതാവിന്റെ വാക്കുകളില്‍ തെളിഞ്ഞത്. വോട്ടെടുപ്പു തുടങ്ങുന്നതിനുമുമ്പുതന്നെ തൃശൂര്‍-എറണാകുളം ജില്ലകളില്‍നിന്നുള്ള 'ക്വട്ടേഷന്‍' സംഘം കണ്ണൂരിലെത്തിയിരുന്നു. അവര്‍ വന്ന വണ്ടികള്‍, തങ്ങിയ ലോഡ്ജ്, സംഘനേതാക്കളുടെ വിവരം എന്നിവയെല്ലാം പൊലീസിന് ലഭിച്ചു. ഉണര്‍ന്നു പ്രവര്‍ത്തിക്കാനുണ്ടായ നേരിയ സമയവിളംബം, നീക്കങ്ങള്‍ ചോര്‍ന്നുപോകാനുള്ള സാധ്യത-ഇതു രണ്ടുമാണ് സംഘം അപ്പാടെ പിടിയിലാകുന്നതിന് തടസ്സമായത്. മധുര ജോഷി, ചാര്‍ലി തുടങ്ങിയവര്‍ സാധാരണ മനുഷ്യരുടെ ഗണത്തില്‍പെട്ടവരല്ല. പണമുണ്ടാക്കാന്‍ കാശുവാങ്ങി എന്തും ചെയ്യുന്ന മനുഷ്യമൃഗങ്ങളാണ്. കാശ് പറഞ്ഞുറപ്പിക്കുക; ഇരയെ ചൂണ്ടിക്കാണിക്കുക-ഇത്രയുമേ വേണ്ടൂ അവര്‍ക്ക് ആരെയും കൊല്ലാന്‍. അവരാണ് കെ സുധാകരന്റെ ബിസിനസ് പങ്കാളികളായി കണ്ണൂര്‍ ഡിസിസി ഓഫീസില്‍ വോട്ടെടുപ്പുനാള്‍ പോയത്. അവര്‍ അകത്തിരിക്കുമ്പോള്‍ അവിടെ എത്തിയവരില്‍ സുധാകരന്‍ മാത്രമല്ല, മുന്‍ മുഖ്യമന്ത്രികൂടിയായ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുണ്ട്, എം വി രാഘവനുണ്ട്. മധുര ജോഷിയും മദ്രാസ് ദാദയുമായി 'ബിസിനസ് ചര്‍ച്ച'യ്ക്കെത്തിയവര്‍! സംഘത്തിലെ രണ്ടുപേരും കണ്ണൂരുകാരന്‍ പ്രജിത്തും പിടിയിലായതാണ് സംഭവങ്ങള്‍ക്ക് വഴിത്തിരിവായത്. കോഗ്രസുമായോ ആ പാര്‍ടിയുടെ ഏതെങ്കിലും നേതാക്കളുമായോ എന്തെങ്കിലും ബന്ധം ഒരുതരത്തിലും ഇല്ലാത്തവരാണ് പിടിക്കപ്പെട്ട തോമസ്, ടെന്‍സ എന്നിവര്‍. പ്രജിത്താകട്ടെ, കെ സുധാകരന്റെ ഗുണ്ടാസംഘത്തില്‍പ്പെട്ട, സുധാകരനുവേണ്ടി മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ആറുമാസം തടവിനു ശിക്ഷിക്കപ്പെട്ടയാള്‍. ഇവരെ മൂന്നുപേരെയും ബന്ധിപ്പിക്കുന്ന ഒരു കണ്ണിയും കാണാനില്ല-സുധാകരനല്ലാതെ. വോട്ടെടുപ്പുകഴിഞ്ഞ് സുധാകരന്‍ അനുയായികളോടൊപ്പം പുറപ്പെട്ടത് കണ്ണൂര്‍ സിഐ ഓഫീസിലേക്കാണ്. പൊലീസ് 'അന്യായമായി' പിടികൂടിയ മൂന്നു യുഡിഎഫ് പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കുത്തിയിരിപ്പുസമരം; ബഹളം; മുദ്രാവാക്യം വിളി; വീരസ്യപ്രകടനം. അക്ഷരാര്‍ഥത്തില്‍ സുധാകരസംഘം സിഐ ഓഫീസ് കൈയേറി. തുടര്‍ച്ചയായ സമരമാണ്-പതിനഞ്ചുമണിക്കൂര്‍. അതിനിടയില്‍ പിടിയിലായവരെ ചോദ്യംചെയ്യുന്നത് ഒഴിവാക്കുക എന്ന ഒറ്റ നിര്‍ബന്ധം. അത് സുധാകരന്‍ സാധിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വീക്ഷണം പത്രത്തിന്റെ ഒന്നാംപുറത്ത് കണ്ണൂര്‍ ഡിസിസി ഓഫീസില്‍ ഉമ്മന്‍ചാണ്ടിയും എം വി രാഘവനും എ പി അബ്ദുള്ളക്കുട്ടിയോടൊപ്പം ഇരിക്കുന്ന ചിത്രമാണ് പ്രസിദ്ധീകരിച്ചത്. അന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുര്‍വിനിയോഗംചെയ്ത് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ സഹായത്തോടെ കണ്ണൂര്‍, കാസര്‍കോട്, വടകര, കോഴിക്കോട് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് സിപിഐ എം അട്ടിമറിച്ചുവെന്നാണ്. എന്നാല്‍, ആ ദിവസത്തെ വീക്ഷണത്തില്‍ കണ്ണൂരില്‍ എവിടെയെങ്കിലും അക്രമം നടന്നതായോ കള്ളവോട്ട് നടന്നതായോ വാര്‍ത്തയില്ല. ഇപ്പോള്‍ ഉമ്മന്‍ചാണ്ടി പറയുന്നത് അന്ന് കണ്ണൂരില്‍ സിപിഐ എം അക്രമത്തിനിരയായവരെ കാണാനാണ് താന്‍ തിടുക്കപ്പെട്ട് ചെന്നത് എന്നാണ്. അത്തരമൊരു പരിക്കിന്റെയോ പരിക്കേറ്റവരെ സന്ദര്‍ശിക്കുന്നതിന്റെയോ വാര്‍ത്ത വീക്ഷണംപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നുമാത്രമല്ല, കണ്ണൂരില്‍ എവിടെയെങ്കിലും അങ്ങനെയൊരു അക്രമമുണ്ടായതായി പൊലീസിന് വിവരമില്ല. പരാതികളുമില്ല. വീക്ഷണത്തിന്റെ വാര്‍ത്ത:"ചുവപ്പുകോട്ടകളില്‍ വിള്ളല്‍ വീഴുമെന്ന് കണ്ടപ്പോള്‍ സിപിഎം ഒരിക്കല്‍ക്കൂടി നെറികെട്ട അവരുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പുറത്തെടുത്തു. ഉച്ചവരെ വളരെ സമാധാനപരമായാണ് കാര്യങ്ങള്‍ നടന്നത് എന്നുവരുത്തിയശേഷം ഉച്ചകഴിഞ്ഞ് വ്യാപകമായി അക്രമവും കള്ളവോട്ടുകളും നടത്തി വടക്കന്‍ ജില്ലകളിലെ മണ്ഡലങ്ങളില്‍ സിപിഎം മുന്‍കൂട്ടി നിശ്ചയിച്ച അവരുടെ പദ്ധതി വളരെ സമര്‍ഥമായി നടപ്പാക്കുകയായിരുന്നു''. എവിടെ, എങ്ങനെ - ഉത്തരം വീക്ഷണത്തിനുമില്ല ഉമ്മന്‍ചാണ്ടിക്കുമില്ല. ഈ പശ്ചാത്തലത്തിലാണ് ഉമ്മന്‍ചാണ്ടിയും കെ സുധാകരനും ഉത്തരം പറയേണ്ട ചില ചോദ്യങ്ങളുണ്ടാകുന്നത്. 1. പൊലീസ് പിടിച്ചവരെ വിടുവിക്കാന്‍ എല്ലാ തിരക്കും മാറ്റിവച്ച് പതിനഞ്ചുമണിക്കൂര്‍ കുത്തിയിരുന്നതെന്തിന്? 2. പിടിയിലായവര്‍ യുഡിഎഫുകാരാണോ? എങ്കില്‍ അവര്‍ കണ്ണൂരില്‍ എന്തിനു വന്നു? 3. പിടിയിലായവര്‍ സുധാകരന്‍ പറഞ്ഞപ്രകാരം ബിസിനസ് പങ്കാളികളാണെങ്കില്‍ എന്തു ബിസിനസ്? 4. ഉമ്മന്‍ചാണ്ടി തിടുക്കപ്പെട്ട് (ആകാശമാര്‍ ഗം) കണ്ണൂരിലെത്തിയതെന്തിന്? 5. അബ്ദുള്ളക്കുട്ടി ചിത്രത്തിലില്ലാതിരിക്കെ അദ്ദേഹത്തെ കൊല്ലാന്‍ താന്‍ പദ്ധതിയിട്ടില്ലെന്ന് സുധാകരന്‍ പത്രസമ്മേളനം വിളിച്ച് പറഞ്ഞത് എന്തിന്? 6. കണ്ണൂരില്‍ കള്ളവോട്ട്, അക്രമം എന്നെല്ലാം ആരോപിക്കുന്നതല്ലാതെ, എവിടെ എപ്പോള്‍ നടന്നു എന്നും എന്തുകൊണ്ട് പരാതി കൊടുത്തില്ല എന്നും പറയാന്‍ കഴിയാത്തതെന്തുകൊണ്ട്? മാധ്യമങ്ങള്‍ ഒളിച്ചുവച്ചും തമസ്കരിച്ചും ഗൌരവം ചോര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കേരളത്തെ കത്തിക്കുമായിരുന്ന ഒരു രാഷ്ട്രീയ ക്രിമിനല്‍ ഗൂഢാലോചനയുടെ ചരടുകളാണ് ഈ ചോദ്യങ്ങള്‍. വരുംനാളുകളില്‍ യുഡിഎഫിനെ ജനങ്ങള്‍ വിചാരണ ചെയ്യുന്ന ചോദ്യങ്ങളുമാണിവ
പി എം മനോജ്.ദേശാഭിമാനി.

1 comment:

  1. കേരളം കലാപഭൂമിയാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കരുതിയിരിക്കുക.
    മേലൂട്ട് മഠപ്പുരയിലേക്കുള്ള കലശഘോഷയാത്രയ്ക്കുനേരെ ചെരിപ്പെറിഞ്ഞ്, അത് മുസ്ളിങ്ങളുടെ ഏറാണെന്ന് പ്രചരിപ്പിച്ചാണ് ആര്‍എസ്എസ് തലശേരി കലാപത്തിന് വഴിയൊരുക്കിയത്. അത്തരം 'ചെരിപ്പേറു'കളുടെ കഥ ഇന്ത്യന്‍ രാഷ്ട്രീയചരിത്രം തപ്പിയാല്‍ പലേടത്തും കാണാം. നാഷണല്‍ ഹൈവേയുടെ വികസനം സ്വന്തം ഭൂമിയില്‍ കയറാതിരിക്കാന്‍ വിഗ്രഹങ്ങളും കുരിശടിയും കബറിടവും പ്രത്യക്ഷപ്പെടുന്ന അനുഭവം നമ്മുടെ നാട്ടില്‍ ഒട്ടേറെയുണ്ട്. സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വ്യാജമായതിനെ സൃഷ്ടിക്കുക എന്ന കൌശലം പഴകിയതെങ്കിലും കണ്ണൂരില്‍ വീണ്ടും പരീക്ഷിക്കപ്പെട്ടിരിക്കുന്നു. തെരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്ന്, യുഡിഎഫിന്റെ ചെറുഘടകകക്ഷിയുടെ പ്രമുഖനേതാവ് സംസ്ഥാനത്തെ ഒരു ഉന്നതവ്യക്തിയോട് പറഞ്ഞത്, കേരളത്തില്‍ ആകെ ഒരു സീറ്റേ ഏതെങ്കിലും മുന്നണിക്ക് കിട്ടുമെന്ന് ഉറപ്പിക്കാന്‍ പറ്റുകയുള്ളൂ-അത് കാസര്‍കോടാണ് എന്നാണ്. അവിടെ സിപിഐ എമ്മിലെ പി കരുണാകരന്‍ ജയിക്കും. മറ്റു പത്തൊന്‍പതുസീറ്റിലും(മലപ്പുറം ഉള്‍പ്പെടെ) പ്രവചിക്കാന്‍ പറ്റാത്ത മത്സരം നടക്കുന്നു. യുഡിഎഫിന് അനുകൂല സാഹചര്യമുണ്ടാകണമെങ്കില്‍ ഇനി എന്തെങ്കിലും അത്ഭുതം സംഭവിക്കണം എന്നായിരുന്നു ആ നേതാവിന്റെ വിലയിരുത്തല്‍. വോട്ടെടുപ്പിന് രണ്ടുദിവസം മുമ്പ്, 'മാതൃഭൂമി'യിലെ ഒരു പത്ര പ്രവര്‍ത്തകന്‍ തിരുവനന്തപുരത്തുവച്ച് സുഹൃത്തായ ഓലൈന്‍ ജേര്‍ണലിസ്റ്റിനോട് തറപ്പിച്ചു പറഞ്ഞു: വോട്ടെടുപ്പുദിവസം സിപിഐ എം കേരളത്തില്‍ പരക്കെ ആക്രമണങ്ങള്‍ നടത്തും; കൊലപാതകങ്ങള്‍വരെ ഉണ്ടാകും എന്ന്. ഏപ്രില്‍ ഒന്നിന് വീക്ഷണം എഴുതി: "പരാജയഭീതിയില്‍ സമനിലതെറ്റി കണ്ണൂരിലെ സിപിഎം നേതൃത്വം''. "നീന്തി കരപറ്റാന്‍ സിപിഎം ഇനി പുറത്തെടുക്കാന്‍പോകുന്ന വൃത്തികെട്ട അടവ് ഏതെന്ന് കാത്തിരുന്നുകാണാം'' എന്നാണ് തൊട്ടടുത്ത ദിവസം കോഗ്രസ് പത്രം പ്രവചനപരമായി എഴുതിയത്. അന്നത്തെ അവരുടെ പ്രധാന വാര്‍ത്ത 'കൃത്രിമത്തിന് സിപിഎം ഗൂഢാലോചന' എന്നായിരുന്നു. യുഡിഎഫ് സ്വാധീനമുള്ള ബൂത്തുകള്‍ പ്രശ്നബൂത്തുകളാക്കി മാറ്റാന്‍ സിപിഐ എം ശ്രമിക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി കണ്ണൂരില്‍ ചെന്ന് അന്ന് ആരോപിക്കുന്നു. "സിപിഎമ്മിന്റെ ഹീനമായ ശ്രമങ്ങളെ വെല്ലുവിളിയായി യുഡിഎഫ് ഏറ്റെടുക്കു''മെന്നും ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം. അടുത്ത ദിവസത്തെ വീക്ഷണത്തിന്റെ പ്രധാന തലക്കെട്ടുകളിലൊന്ന് "കണ്ണൂരില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം'' എന്ന്. അന്ന് അതേ പത്രം മുഖപ്രസംഗമെഴുതുന്നു: "കാസര്‍കോടുമുതല്‍ തിരുവനന്തപുരംവരെ കേരളത്തിന്റെ രാഷ്ട്രീയമനസ്സ് ഇപ്പോള്‍ എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് മാര്‍ക്സിസ്റ്റ് നേതൃത്വം കൃത്യമായി മനസ്സിലാക്കിക്കഴിഞ്ഞു. എല്ലാ സീറ്റിലും തോറ്റ് തുന്നംപാടുമെന്ന് വ്യക്തമായതിന്റെ ലക്ഷണമാണ് അവരുടെ അണികള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളില്‍ അക്രമം കൂടുതല്‍ വ്യാപിപ്പിച്ച് പോളിങ് അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ മുന്നറിയിപ്പായി യുഡിഎഫ് പ്രവര്‍ത്തകര്‍ മാര്‍ക്സിസ്റ്റുകാരുടെ ഭ്രാന്തന്‍ പെരുമാറ്റത്തെ കാണണം.'' ഏപ്രില്‍ നാലിന് എം എം ഹസ്സന്‍ ലേഖനമെഴുതി. തലക്കെട്ട്- "മാര്‍ക്സിസ്റ്റ് അക്രമത്തെ ചെറുക്കും.'' വളരെ ആസൂത്രിതമായ തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങളാണ് കണ്ണൂരില്‍ അരങ്ങേറുന്നത്. അതോടൊപ്പംതന്നെ കേരളമൊട്ടാകെ ബംഗാള്‍ മോഡല്‍ ഓര്‍ഗനൈസ്ഡ് റിഗ്ഗിങ്ങിനും സിപിഐ എം വട്ടംകൂട്ടുന്നു. അതിനു മുന്നോടിയായി യുഡിഎഫ് അനുകൂല ബൂത്തുകളെയാകെ പ്രശ്നബാധിതബൂത്തുകളാക്കി മാറ്റാനാണ് നീക്കം-ഹസ്സന്‍ വാദിച്ചു. ഏപ്രില്‍ ആറിന് കെ സുധാകരന്‍, സിപിഐ എം ഉയര്‍ത്തുന്ന അക്രമഭീഷണിയിലാണ് കണ്ണൂരില്‍ തെരഞ്ഞെടുപ്പുകള്‍ നടത്താറുള്ളതെന്ന് പറഞ്ഞും കേന്ദ്രസേനയെ വിന്യസിക്കണമെന്നാവശ്യപ്പെട്ടും ഹൈക്കോടതിയില്‍ ഹര്‍ജിയുമായെത്തുന്നു. വോട്ടെടുപ്പിന്റെ തലേന്ന് വീക്ഷണം ഇറങ്ങിയത്, "പരാജയഭീതിപൂണ്ട മാര്‍ക്സിസ്റ്റ് അണികള്‍ അക്രമത്തിലൂടെ ജനങ്ങളില്‍ ഭയമുണര്‍ത്തി പോളിങ് ശതമാനം പരമാവധി കുറപ്പിക്കാനുള്ള തന്ത്രം'' പയറ്റുകയാണെന്ന മുഖപ്രസംഗത്തോടെയാണ്. അതിന്റെ തലക്കെട്ട് "പോളിങ് കലക്കാന്‍ അനുവദിക്കരുത്'' എന്ന്. സിപിഐ എം സംസ്ഥാനസെക്രട്ടറിയുടെയും ആഭ്യന്തരമന്ത്രിയുടെയും നാടുകളിലാണ് ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് അട്ടിമറി നടക്കാന്‍ സാധ്യതയെന്ന കണ്ടെത്തലും നടത്തുന്നുണ്ട് അന്നത്തെ മുഖപ്രസംഗം. കണ്ണൂരിലെ വോട്ടെടുപ്പു ദിവസം വന്‍തോതില്‍ കുഴപ്പം നടക്കുമെന്ന് പടിപടിയായ പ്രചാരണത്തിലൂടെ കോഗ്രസ് നേതൃത്വവും മുഖപത്രവും സ്ഥാപിച്ചതിന്റെ നാള്‍വഴിയാണിത്. അതുകൊണ്ടും തീരുന്നില്ല. എ പി അബ്ദുള്ളക്കുട്ടി എംപിക്കുനേരെ ആക്രമണ നാടകം നടത്തി വാര്‍ത്തയാക്കുകയും അദ്ദേഹത്തിന് വധഭീഷണിയുണ്ടെന്ന് പ്രചരിപ്പിക്കുകയുംചെയ്തു. ഏപ്രില്‍ പത്തിന്റെ വാര്‍ത്ത ഇതാണ്:"കണ്ണൂര്‍: യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണയോഗം കഴിഞ്ഞ് മടങ്ങുന്നതിനിടയില്‍ എ പി അബ്ദുള്ളക്കുട്ടി സഞ്ചരിച്ചിരുന്ന കാറിനു നേരെ കല്ലേറ്. ചാലാട് ബാങ്കിന്് സമീപത്തുവച്ചാണ് കല്ലേറുണ്ടായത്. കല്ലേറുകൊണ്ട് ഡ്രൈവറുടെ സീറ്റിന്റെ വശത്തെ ചില്ല് തകര്‍ന്നു. വ്യാഴാഴ്ച രാത്രി എട്ടരയോടെ നടന്ന സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ചാലാട് യുഡിഎഫ് പ്രചാരണയോഗത്തില്‍ പ്രസംഗിച്ചു കഴിഞ്ഞ് ഏതാനും നിമിഷങ്ങള്‍ക്കകമാണ് കല്ലേറുണ്ടായത്.'' ഇതൊരു വ്യാജ ആക്രമണമായിരുന്നു. യുഡിഎഫിന്റെ കേന്ദ്രമായ ചാലാട്ടുവച്ച് നടത്തിയ നാടകം. തൊട്ടുത്ത ദിവസം മറ്റൊരു വാര്‍ത്ത അവതരിച്ചു: "കണ്ണൂര്‍: സിപിഎം വിട്ട് യുഡിഎഫില്‍ പ്രവര്‍ത്തിക്കുന്ന എ പി അബ്ദുള്ളക്കുട്ടിക്ക് വധഭീഷണി. ശനിയാഴ്ച രാവിലെ പത്തരയോടെയാണ് ഫോണിലൂടെ ഭീഷണി വന്നത്. എറണാകുളത്ത് യുഡിഎഫ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നുêഅദ്ദേഹം. മട്ടന്നൂരില്‍ പ്രസംഗിക്കാന്‍ വന്നാല്‍ തലയെടുക്കുമെന്നും 24 മണിക്കൂര്‍മാത്രമേ ആയുസ്സുള്ളുവെന്നുമാണത്രേ ഫോ ചെയ്തയാള്‍ പറഞ്ഞത്. ഇതിനെത്തുടര്‍ന്ന് അബ്ദുള്ളക്കുട്ടി കണ്ണൂര്‍ ടൌ പോലീസ് സ്റേഷനില്‍ വിളിച്ച് പരാതി നല്‍കി.'' രണ്ട് കാര്യമാണ് വോട്ടെടുപ്പിനുമുമ്പ് സ്ഥാപിക്കാന്‍ ശ്രമിച്ചത്. ഒന്ന്-വോട്ടെടുപ്പുനാളില്‍ സിപിഐ എം വ്യാപകമായി അക്രമം നടത്തും. രണ്ട്: അബ്ദുള്ളക്കുട്ടിയുടെ ജീവന് സിപിഐ എമ്മില്‍നിന്ന് ഭീഷണിയുണ്ട്. 'അവസാന നിമിഷം' നടക്കുന്ന അട്ടിമറിയില്‍ യുഡിഎഫ് കണ്ണുവച്ചിരുന്നു. സാധാരണ നിലയില്‍ വ്യാജനോട്ടീസ് വിതരണം, നുണകള്‍ പ്രചരിപ്പിക്കല്‍, സ്വന്തം വോട്ടുകള്‍ അതിവേഗം ചെയ്തുതീര്‍ത്ത് സംഘര്‍ഷമുണ്ടാക്കല്‍-തുടങ്ങിയ ചില പരിപാടികള്‍ യുഡിഎഫ് നടത്താറുണ്ട്. അത് പതിവാണെന്നുള്ളതുകൊണ്ട്, അതിനേക്കാള്‍ വലിയതെന്തോ പ്ളാന്‍ ചെയ്തിട്ടുണ്ടെന്ന സന്ദേശമാണ്, നടേപറഞ്ഞ യുഡിഎഫ് നേതാവിന്റെ വാക്കുകളില്‍ തെളിഞ്ഞത്. വോട്ടെടുപ്പു തുടങ്ങുന്നതിനുമുമ്പുതന്നെ തൃശൂര്‍-എറണാകുളം ജില്ലകളില്‍നിന്നുള്ള 'ക്വട്ടേഷന്‍' സംഘം കണ്ണൂരിലെത്തിയിരുന്നു. അവര്‍ വന്ന വണ്ടികള്‍, തങ്ങിയ ലോഡ്ജ്, സംഘനേതാക്കളുടെ വിവരം എന്നിവയെല്ലാം പൊലീസിന് ലഭിച്ചു. ഉണര്‍ന്നു പ്രവര്‍ത്തിക്കാനുണ്ടായ നേരിയ സമയവിളംബം, നീക്കങ്ങള്‍ ചോര്‍ന്നുപോകാനുള്ള സാധ്യത-ഇതു രണ്ടുമാണ് സംഘം അപ്പാടെ പിടിയിലാകുന്നതിന് തടസ്സമായത്. മധുര ജോഷി, ചാര്‍ലി തുടങ്ങിയവര്‍ സാധാരണ മനുഷ്യരുടെ ഗണത്തില്‍പെട്ടവരല്ല. പണമുണ്ടാക്കാന്‍ കാശുവാങ്ങി എന്തും ചെയ്യുന്ന മനുഷ്യമൃഗങ്ങളാണ്. കാശ് പറഞ്ഞുറപ്പിക്കുക; ഇരയെ ചൂണ്ടിക്കാണിക്കുക-ഇത്രയുമേ വേണ്ടൂ അവര്‍ക്ക് ആരെയും കൊല്ലാന്‍. അവരാണ് കെ സുധാകരന്റെ ബിസിനസ് പങ്കാളികളായി കണ്ണൂര്‍ ഡിസിസി ഓഫീസില്‍ വോട്ടെടുപ്പുനാള്‍ പോയത്. അവര്‍ അകത്തിരിക്കുമ്പോള്‍ അവിടെ എത്തിയവരില്‍ സുധാകരന്‍ മാത്രമല്ല, മുന്‍ മുഖ്യമന്ത്രികൂടിയായ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുണ്ട്, എം വി രാഘവനുണ്ട്. മധുര ജോഷിയും മദ്രാസ് ദാദയുമായി 'ബിസിനസ് ചര്‍ച്ച'യ്ക്കെത്തിയവര്‍! സംഘത്തിലെ രണ്ടുപേരും കണ്ണൂരുകാരന്‍ പ്രജിത്തും പിടിയിലായതാണ് സംഭവങ്ങള്‍ക്ക് വഴിത്തിരിവായത്. കോഗ്രസുമായോ ആ പാര്‍ടിയുടെ ഏതെങ്കിലും നേതാക്കളുമായോ എന്തെങ്കിലും ബന്ധം ഒരുതരത്തിലും ഇല്ലാത്തവരാണ് പിടിക്കപ്പെട്ട തോമസ്, ടെന്‍സ എന്നിവര്‍. പ്രജിത്താകട്ടെ, കെ സുധാകരന്റെ ഗുണ്ടാസംഘത്തില്‍പ്പെട്ട, സുധാകരനുവേണ്ടി മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ആറുമാസം തടവിനു ശിക്ഷിക്കപ്പെട്ടയാള്‍. ഇവരെ മൂന്നുപേരെയും ബന്ധിപ്പിക്കുന്ന ഒരു കണ്ണിയും കാണാനില്ല-സുധാകരനല്ലാതെ. വോട്ടെടുപ്പുകഴിഞ്ഞ് സുധാകരന്‍ അനുയായികളോടൊപ്പം പുറപ്പെട്ടത് കണ്ണൂര്‍ സിഐ ഓഫീസിലേക്കാണ്. പൊലീസ് 'അന്യായമായി' പിടികൂടിയ മൂന്നു യുഡിഎഫ് പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കുത്തിയിരിപ്പുസമരം; ബഹളം; മുദ്രാവാക്യം വിളി; വീരസ്യപ്രകടനം. അക്ഷരാര്‍ഥത്തില്‍ സുധാകരസംഘം സിഐ ഓഫീസ് കൈയേറി. തുടര്‍ച്ചയായ സമരമാണ്-പതിനഞ്ചുമണിക്കൂര്‍. അതിനിടയില്‍ പിടിയിലായവരെ ചോദ്യംചെയ്യുന്നത് ഒഴിവാക്കുക എന്ന ഒറ്റ നിര്‍ബന്ധം. അത് സുധാകരന്‍ സാധിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വീക്ഷണം പത്രത്തിന്റെ ഒന്നാംപുറത്ത് കണ്ണൂര്‍ ഡിസിസി ഓഫീസില്‍ ഉമ്മന്‍ചാണ്ടിയും എം വി രാഘവനും എ പി അബ്ദുള്ളക്കുട്ടിയോടൊപ്പം ഇരിക്കുന്ന ചിത്രമാണ് പ്രസിദ്ധീകരിച്ചത്. അന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുര്‍വിനിയോഗംചെയ്ത് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ സഹായത്തോടെ കണ്ണൂര്‍, കാസര്‍കോട്, വടകര, കോഴിക്കോട് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് സിപിഐ എം അട്ടിമറിച്ചുവെന്നാണ്. എന്നാല്‍, ആ ദിവസത്തെ വീക്ഷണത്തില്‍ കണ്ണൂരില്‍ എവിടെയെങ്കിലും അക്രമം നടന്നതായോ കള്ളവോട്ട് നടന്നതായോ വാര്‍ത്തയില്ല. ഇപ്പോള്‍ ഉമ്മന്‍ചാണ്ടി പറയുന്നത് അന്ന് കണ്ണൂരില്‍ സിപിഐ എം അക്രമത്തിനിരയായവരെ കാണാനാണ് താന്‍ തിടുക്കപ്പെട്ട് ചെന്നത് എന്നാണ്. അത്തരമൊരു പരിക്കിന്റെയോ പരിക്കേറ്റവരെ സന്ദര്‍ശിക്കുന്നതിന്റെയോ വാര്‍ത്ത വീക്ഷണംപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നുമാത്രമല്ല, കണ്ണൂരില്‍ എവിടെയെങ്കിലും അങ്ങനെയൊരു അക്രമമുണ്ടായതായി പൊലീസിന് വിവരമില്ല. പരാതികളുമില്ല. വീക്ഷണത്തിന്റെ വാര്‍ത്ത:"ചുവപ്പുകോട്ടകളില്‍ വിള്ളല്‍ വീഴുമെന്ന് കണ്ടപ്പോള്‍ സിപിഎം ഒരിക്കല്‍ക്കൂടി നെറികെട്ട അവരുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പുറത്തെടുത്തു. ഉച്ചവരെ വളരെ സമാധാനപരമായാണ് കാര്യങ്ങള്‍ നടന്നത് എന്നുവരുത്തിയശേഷം ഉച്ചകഴിഞ്ഞ് വ്യാപകമായി അക്രമവും കള്ളവോട്ടുകളും നടത്തി വടക്കന്‍ ജില്ലകളിലെ മണ്ഡലങ്ങളില്‍ സിപിഎം മുന്‍കൂട്ടി നിശ്ചയിച്ച അവരുടെ പദ്ധതി വളരെ സമര്‍ഥമായി നടപ്പാക്കുകയായിരുന്നു''. എവിടെ, എങ്ങനെ - ഉത്തരം വീക്ഷണത്തിനുമില്ല ഉമ്മന്‍ചാണ്ടിക്കുമില്ല. ഈ പശ്ചാത്തലത്തിലാണ് ഉമ്മന്‍ചാണ്ടിയും കെ സുധാകരനും ഉത്തരം പറയേണ്ട ചില ചോദ്യങ്ങളുണ്ടാകുന്നത്. 1. പൊലീസ് പിടിച്ചവരെ വിടുവിക്കാന്‍ എല്ലാ തിരക്കും മാറ്റിവച്ച് പതിനഞ്ചുമണിക്കൂര്‍ കുത്തിയിരുന്നതെന്തിന്? 2. പിടിയിലായവര്‍ യുഡിഎഫുകാരാണോ? എങ്കില്‍ അവര്‍ കണ്ണൂരില്‍ എന്തിനു വന്നു? 3. പിടിയിലായവര്‍ സുധാകരന്‍ പറഞ്ഞപ്രകാരം ബിസിനസ് പങ്കാളികളാണെങ്കില്‍ എന്തു ബിസിനസ്? 4. ഉമ്മന്‍ചാണ്ടി തിടുക്കപ്പെട്ട് (ആകാശമാര്‍ ഗം) കണ്ണൂരിലെത്തിയതെന്തിന്? 5. അബ്ദുള്ളക്കുട്ടി ചിത്രത്തിലില്ലാതിരിക്കെ അദ്ദേഹത്തെ കൊല്ലാന്‍ താന്‍ പദ്ധതിയിട്ടില്ലെന്ന് സുധാകരന്‍ പത്രസമ്മേളനം വിളിച്ച് പറഞ്ഞത് എന്തിന്? 6. കണ്ണൂരില്‍ കള്ളവോട്ട്, അക്രമം എന്നെല്ലാം ആരോപിക്കുന്നതല്ലാതെ, എവിടെ എപ്പോള്‍ നടന്നു എന്നും എന്തുകൊണ്ട് പരാതി കൊടുത്തില്ല എന്നും പറയാന്‍ കഴിയാത്തതെന്തുകൊണ്ട്? മാധ്യമങ്ങള്‍ ഒളിച്ചുവച്ചും തമസ്കരിച്ചും ഗൌരവം ചോര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കേരളത്തെ കത്തിക്കുമായിരുന്ന ഒരു രാഷ്ട്രീയ ക്രിമിനല്‍ ഗൂഢാലോചനയുടെ ചരടുകളാണ് ഈ ചോദ്യങ്ങള്‍. വരുംനാളുകളില്‍ യുഡിഎഫിനെ ജനങ്ങള്‍ വിചാരണ ചെയ്യുന്ന ചോദ്യങ്ങളുമാണിവ.

    ReplyDelete