Monday, April 20, 2009

ഇസ്രയേലി ചാര ഉപഗ്രഹം ഇന്ത്യ വിക്ഷേപിച്ചു

ഇസ്രയേലി ചാര ഉപഗ്രഹം ഇന്ത്യ വിക്ഷേപിച്ചു .

ശ്രീഹരിക്കോട്ട: ഇസ്രയേലി ചാര ഉപഗ്രഹമായ റിസാറ്റ്-2 ഐഎസ്ആര്‍ഒ വിക്ഷേപിച്ചു. ഉപഗ്രഹം ആര്‍ക്കുവേണ്ടിയാണെന്ന ദുരൂഹത തുടരവെ തിങ്കളാഴ്ച പുലര്‍ച്ചെ 6.45ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍നിന്നായിരുന്നു വിക്ഷേപണം. പിഎസ്എല്‍വി സി-12 റോക്കറ്റ് ഉപയോഗിച്ച് റിസാറ്റ്-2നൊപ്പം ചെന്നൈ അണ്ണാ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച അനുസാറ്റിനെയും 550 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിച്ചു. എന്നാല്‍, ഇതില്‍ നേരിയ വ്യതിയാനം ഉണ്ടായത് പരിഹരിക്കാനുള്ള തീവ്രശ്രമം ആരംഭിച്ചിട്ടുണ്ട്. തൊള്ളായിരം കോടി രൂപയുടെ അഴിമതി നടന്ന ഇസ്രയേല്‍ ആയുധ ഇടപാടിന്റെ ഭാഗമായാണ് റിസാറ്റ്-2 വിക്ഷേപണം. വിവാദ ഇടപാടിലെ മുഖ്യപങ്കാളിയായ ആയുധക്കമ്പനി ഇസ്രയേല്‍ സ്പെയ്സ് ഇന്‍ഡസ്ട്രീസിന്റേതാണ് ഉപഗ്രഹം. പൂര്‍ണമായും ഇസ്രയേല്‍ രൂപകല്‍പ്പനചെയ്തു നിര്‍മിച്ച ഉപഗ്രഹത്തിന്റെ ഗുണഭോക്താക്കള്‍ ഇന്ത്യയാണോ ഇസ്രയേലാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഉപഗ്രഹത്തില്‍നിന്നുള്ള വിവരങ്ങള്‍ ഏതുസമയത്തും ഇസ്രയേലിന് ശേഖരിക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏറ്റവും പുതിയ സാങ്കേതികവിദ്യയില്‍ നിര്‍മിച്ച ഉപഗ്രഹത്തിന് ബൈക്കിന്റെ നമ്പര്‍വരെ നിരീക്ഷിച്ച് വിവരങ്ങള്‍ നല്‍കാനാവും. ഇരുപത്തിനാല് മണിക്കൂറും ഏതു കാലാവസ്ഥയിലും പ്രവര്‍ത്തിക്കും. കഴിഞ്ഞവര്‍ഷം ഐഎസ്ആര്‍ഒ വിക്ഷേപിച്ച ഇസ്രയേല്‍ ചാരഉപഗ്രഹം ടെക്സാറിനേക്കാള്‍ പ്രവര്‍ത്തനശേഷിയുണ്ടിതിന്. ടെക്സാര്‍ ഉപയോഗിച്ചാണ് പലസ്തീനുനേരെ കടന്നാക്രമണത്തിന് പദ്ധതി തയ്യാറാക്കുന്നത്. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ദൂരദര്‍ശനടക്കം എല്ലാ ചാനലുകളെയും തത്സമയ സംപ്രേഷണത്തില്‍നിന്ന് ഒഴിവാക്കിയായിരുന്നു വിക്ഷേപണം. മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണവുമുണ്ടായിരുന്നു. മിക്കവരും ശ്രീഹരിക്കോട്ടയിലെ സ്പെയ്സ് സെന്ററിന് ഏറെ ദൂരെനിന്നാണ് വിക്ഷേപണം സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്. റിസാറ്റ്-2 ചാരഉപഗ്രഹമല്ലെന്നും വേണമെങ്കില്‍ ഇക്കാര്യത്തിന് ഉപയോഗിക്കാമെന്നുമാണ് വിക്ഷേപണത്തിന് ശേഷം ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. ജി മാധവന്‍നായര്‍ പറഞ്ഞത്. രാജ്യത്തിനുള്ള പുതുവര്‍ഷ സമ്മാനമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രകൃതിക്ഷോഭത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ റിസാറ്റ്-2 സഹായിക്കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ആറിന് നിശ്ചയിച്ച റിസാറ്റ്-2 വിക്ഷേപണം വ്യാപക വിമര്‍ശനമുയര്‍ന്നതിനെത്തുടര്‍ന്ന് മാറ്റിയതാണ്. എന്നാല്‍, ഇസ്രയേല്‍ സമ്മര്‍ദത്തെത്തുടര്‍ന്ന് 20ന് വിക്ഷേപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഐഎസ്ആര്‍ഒ സ്വന്തമായി വികസിപ്പിച്ച റിസാറ്റ്-1 വിക്ഷേപണം ഈ വര്‍ഷംതന്നെ നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. റിസാറ്റ്-2 വിക്ഷേപണത്തെതുടര്‍ന്ന് റിസാറ്റ്-1 വൈകാനിടയുണ്ട്. രണ്ടാമത്തെ വിക്ഷേപണത്തറയില്‍ ഉപഗ്രഹം ഉറപ്പിച്ച പിഎസ്എല്‍വി സി-12 റോക്കറ്റിന്റെ മുകള്‍ഭാഗത്തുനിന്ന് അന്തിമ കൌണ്ട്ഡൌണിന് തൊട്ടുമുമ്പ് കണക്ടറുകള്‍ ഊരിവീണത് ആശങ്ക പടര്‍ത്തി.

1 comment:

  1. ഇസ്രയേലി ചാര ഉപഗ്രഹം ഇന്ത്യ വിക്ഷേപിച്ചു

    ReplyDelete