Thursday, April 30, 2009

വികസന-ക്ഷേമരംഗങ്ങളിലെ അഭൂതപൂര്‍വമായ നേട്ടങ്ങളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നലാം വര്‍ഷത്തിലേക്ക്.

ഇടതു പക്ഷ ജനാധിപത്യമുന്നണി ഗവമെന്റ് അധികാരമേറ്റിട്ട് മെയ് 17ന് മൂന്ന് വര്‍ഷം തികയുകയാണ്. വികസന-ക്ഷേമരംഗങ്ങളിലെ അഭൂതപൂര്‍വമായ നേട്ടങ്ങളോടെ, തികഞ്ഞ അഭിമാനത്തോടെയാണ് നാലാം വര്‍ഷത്തിലേക്ക് കടക്കുന്നത്. മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി വികസന-ക്ഷേമരംഗങ്ങളില്‍ പുതിയ നിരവധി പദ്ധതികള്‍ നടപ്പാക്കുകയാണ്. കഴിഞ്ഞ മാസം അംഗീകരിച്ച ബജറ്റില്‍ അതിന്റെ രൂപരേഖയുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പാവപ്പെട്ടവര്‍ക്ക് റേഷനരിയും ഗോതമ്പും കിലോയ്ക്ക് രണ്ടു രൂപ തോതില്‍ ലഭ്യമാക്കുക എന്നത്. തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി രേഖാമൂലം നേടിയശേഷം, ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അതിന് തീരുമാനമെടുത്തിരിക്കുന്നു. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് റേഷനരി കിലോയ്ക്ക്് മൂന്നു രൂപയ്ക്ക് വിതരണം ചെയ്തുകൊണ്ട് കഴിഞ്ഞ മൂന്നു വര്‍ഷവും രാജ്യത്തിനാകെ മാതൃക കാട്ടാന്‍ കേരളത്തിന് കഴിഞ്ഞു. ആവശ്യമായ അരിയുടെ അഞ്ചില്‍ നാലു ഭാഗത്തിനും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ദുര്‍ഭിക്ഷ സംസ്ഥാനമാണ് കേരളം. എന്നിട്ടും പ്രതിമാസം പത്തു കോടി രൂപ സബ്സിഡി ലഭ്യമാക്കിക്കൊണ്ട് മൂന്നു രൂപയ്ക്ക് അരി നല്‍കാന്‍ കഴിഞ്ഞു. ഇപ്പോഴിതാ പാവപ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും രണ്ടു രൂപയ്ക്ക് അരി ലഭ്യമാക്കുകയാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന മെയ് 18ന് അതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടക്കും. പിറ്റേന്ന് മറ്റെല്ലാ ജില്ലയിലും മന്ത്രിമാര്‍ പങ്കെടുത്തുകൊണ്ട് ഉദ്ഘാടനച്ചടങ്ങ് നടക്കും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് മാത്രമല്ല ഇങ്ങനെ ഈ അരിയും ഗോതമ്പും തുച്ഛവിലയ്ക്ക് നല്‍കുന്നത്. നിലവില്‍ എപിഎല്‍ വിഭാഗത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍, പട്ടികജാതി പട്ടികവര്‍ഗ കുടുംബങ്ങള്‍, ആശ്രയ പദ്ധതിയില്‍പ്പെട്ട കുടുംബങ്ങള്‍ എന്നിവരെയെല്ലാം പുതുതായി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കേന്ദ്രഗവമെന്റിന്റെ മാനദണ്ഡങ്ങള്‍ പ്രകാരം സംസ്ഥാനത്തെ ബിപിഎല്‍ കുടുംബങ്ങള്‍ പതിനഞ്ചു ലക്ഷത്തില്‍ താഴെയാണ്. എന്നാല്‍, മറ്റൊരു അഞ്ച്് ലക്ഷത്തില്‍പ്പരം ദരിദ്രകുടുംബങ്ങള്‍കൂടി സംസ്ഥാനത്തെ ദാരിദ്യ്രരേഖാ പരിധിയില്‍ വരുന്നു. അങ്ങനെ ഇരുപത് ലക്ഷത്തില്‍പ്പരം ബിപിഎല്‍ കുടുംബങ്ങള്‍, നിലവില്‍ അതില്‍ ഉള്‍പ്പെടാത്തതും എപിഎല്‍ കാര്‍ഡുള്ളവരുമായ എസ്സി, എസ്ടി മത്സ്യത്തൊഴിലാളി തുടങ്ങിയ വിഭാഗത്തില്‍പ്പെട്ട അഞ്ച് ലക്ഷത്തില്‍പ്പരം കുടുംബങ്ങളെയുംകൂടി ഉള്‍പ്പെടുത്തിയാണ് രണ്ട് രുപ നിരക്കില്‍ അരി നല്‍കുന്നത്. എപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 25 കിലോ അരിയാണ് രണ്ടു രൂപ നിരക്കില്‍ നല്‍കുക. മൂന്നു രൂപാ നിരക്കില്‍ അരിയും ഗോതമ്പും നല്‍കുന്നതിന് പ്രതിവര്‍ഷം 120 കോടി രൂപയാണ് സംസ്ഥാന ഗവമെന്റ് സബ്സിഡിയായി നല്‍കുന്നത്. ഭക്ഷ്യധാന്യങ്ങളുടെ നിരക്ക് രണ്ടു രൂപയായി കുറയ്ക്കുകയും പുതുതായി ആറ് ലക്ഷത്തോളം കുടുംബങ്ങളെകൂടി ഉള്‍പ്പെടുത്തുകയും ചെയ്യുമ്പോള്‍ നൂറ്റിപ്പത്ത് കോടി രൂപ കൂടി സബ്സിഡി ഇനത്തില്‍ ആവശ്യമായി വരും. അതായത് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നതിന് 230 കോടി രൂപ ഈ വര്‍ഷം സബ്സിഡിയായി നല്‍കുകയാണ്. അതിനു പുറമെയാണ് സിവില്‍ സപ്ളൈസ് കോര്‍പറേഷന്റെ ആയിരത്തഞ്ഞൂറില്‍പ്പരം വില്‍പ്പനശാലകള്‍ വഴിയും കസ്യൂമര്‍ ഫെഡിന്റെ നൂറുകണക്കിന് വില്‍പ്പനശാലകള്‍ വഴിയും കിലോയ്ക്ക് 14 രൂപ തോതില്‍ പുഴുക്കലരിയും 13.50ന് പച്ചരിയും നല്‍കുന്നത്. കോടിക്കണക്കിനു രൂപ ആയിനത്തിലും സബ്സിഡിയായി നല്‍കുന്നു. മറ്റ് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന തടയുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന വിപണി ഇടപെടലും അഭൂതപൂര്‍വവും മാതൃകാപരവുമാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്. ഇതോടൊപ്പംതന്നെ പെന്‍ഷന്‍ തീയതി ഏകീകരണവും എല്‍ഡിഎഫ് ഗവമെന്റിന്റെ മൂന്നാം വാര്‍ഷികവേളയില്‍ നടപ്പായിരിക്കുന്നു. അധ്യാപകരുടെ പെന്‍ഷന്‍ തീയതി ഏകീകരണം മൂന്ന് പതിറ്റാണ്ടോളമായി നിലവിലുള്ളതാണ്. വിദ്യാഭ്യാസ വര്‍ഷത്തിന്റെ അവസാന ദിവസമാണ് അധ്യാപകര്‍ വിരമിക്കുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിവസവുമാണത്. ആ രീതിയില്‍ എന്നാല്‍, ജീവനക്കാര്‍ക്കും ഗവമെന്റിനും കൂടുതല്‍ പ്രയോജനകരമായ രീതിയില്‍ പെന്‍ഷന്‍ ദിനം ഏകീകരിക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ആരുടെയും പ്രൊമോഷനെയോ സാമ്പത്തികാനുകൂല്യത്തെയോ ദോഷകരമായി ബാധിക്കാത്ത വിധത്തില്‍ ഈ ഏകീകരണം നടപ്പാക്കുകയാണ്. ഏതിനെയും വിമര്‍ശിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ചിലര്‍ അതിലും കുറ്റം കണ്ടുപിടിക്കാന്‍ വ്യഗ്രത കാട്ടുന്നുണ്ട്. എന്നാല്‍, ആശങ്കകള്‍ക്ക് ഒരു സ്ഥാനവുമില്ലെന്ന് സര്‍ക്കാര്‍ അര്‍ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുള്ളതാണ്. പെന്‍ഷന്‍ദിവസം ഏകീകരിക്കുന്നതിന്റെ ഭാഗമായി നിയമനനിരോധനം ഉണ്ടാകില്ല. നിലവില്‍ റിട്ടയര്‍മെന്റ് വരുന്ന തീയതി അടിസ്ഥാനമാക്കി എന്‍ട്രി കേഡറില്‍ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തും. ഈ സാമ്പത്തികവര്‍ഷംതന്നെ അങ്ങനെ പതിമൂവായിരത്തോളം തസ്തിക സൃഷ്ടിക്കപ്പെടും. തീയതി ഏകീകരണത്തിന്റെ ഭാഗമായി അധികമായി ലഭിക്കുന്ന സര്‍വീസ്, പെന്‍ഷനും ഗ്രേഡിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമെല്ലാം കണക്കിലെടുക്കുകയും ചെയ്യും. ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഏറെ പ്രയോജനകരമാവും ഇത്. ജീവനക്കാരികളുടെ പ്രസവാവധി നാലര മാസത്തില്‍നിന്ന് ആറ് മാസമായി വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനവും സര്‍ക്കാര്‍ മൂന്നുവര്‍ഷം തികയ്ക്കുന്ന ഘട്ടത്തില്‍ത്തന്നെ നടപ്പായിരിക്കുന്നു. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ആയിരക്കണക്കിനു പ്രവാസി മലയാളികളാണ് തിരിച്ചുവന്നുകൊണ്ടിരിക്കുന്നത്. തിരിച്ചുവരുന്ന പ്രവാസി മലയാളികളെ സഹായിക്കുന്നതിന് കഴിയാവുന്നതെല്ലാം ചെയ്യാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവമെന്റ്് പ്രതിജ്ഞാബദ്ധമാണ്. തിരിച്ചു വരുന്നവര്‍ പേര് രജിസ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. നോര്‍ക്ക അതിനായി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് വര്‍ഷമെങ്കിലും തികയാതെ തിരിച്ചുവരുന്നവര്‍ക്ക് സഹായം നല്‍കുന്നതിന് പ്രവാസി ക്ഷേമനിധിയിലേക്ക് പത്ത് കോടി രൂപ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. തിരിച്ചുവരുന്നവരുടെ കുട്ടികള്‍ക്ക് വിദ്യാലയങ്ങളില്‍ പ്രവേശനം ലഭ്യമാക്കേണ്ട പ്രശ്നമുണ്ട്. അതിന് പരിഹാരം കാണാന്‍ സത്വരനടപടി ആരംഭിച്ചിരിക്കുന്നു. പ്രവാസി മലയാളി പുനരധിവാസത്തിനായി കെഎഫ്സി മുഖേന ബൃഹത്തായ പദ്ധതി ആവിഷ്കരിച്ചിട്ടുമുണ്ട്. മുപ്പത് ലക്ഷത്തിലേറെപേര്‍ അംഗങ്ങളാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഏറ്റവും വലിയ ക്ഷേമനിധി പ്രസ്ഥാനം - പ്രവാസി ക്ഷേമനിധിയുടെ പ്രവര്‍ത്തനവും ആരംഭിക്കാന്‍ കഴിഞ്ഞിരിക്കുന്നു. നാലാം വര്‍ഷത്തില്‍ അത് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാവുകയും വിവിധങ്ങളായ ആനുകൂല്യങ്ങള്‍ നല്‍കി തുടങ്ങാന്‍ കഴിയുകയും ചെയ്യും. മെയ് 18ന് ആരംഭിക്കുന്ന വാര്‍ഷിക പരിപാടികളും അതോടനുബന്ധിച്ച് തുടക്കം കുറിക്കപ്പെടുന്ന വികസന-ക്ഷേമപ്രവര്‍ത്തനങ്ങളും വന്‍ വിജയമാക്കാന്‍ എല്ലാവരുടെയും സഹകരണമുണ്ടാകണം.

1 comment:

  1. വികസന-ക്ഷേമരംഗങ്ങളിലെ അഭൂതപൂര്‍വമായ നേട്ടങ്ങളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നലാം വര്‍ഷത്തിലേക്ക്.

    ReplyDelete