മുല്ലത്തീവില്‍ കനത്ത ബോംബ് വര്‍ഷം .വമ്പിച്ച നാശനഷ്ടം.

കൊളംബോ: എല്‍ടിടിഇയുടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം പരിഹസിച്ചുതള്ളിയ ശ്രീലങ്കന്‍സേന വടക്കുകിഴക്കന്‍ മുനമ്പില്‍ വ്യോമാക്രമണം ശക്തമാക്കി. നിരന്തരമായ വ്യോമാക്രമണത്തില്‍ മുല്ലത്തീവ് വിറകൊള്ളുകയാണ്. വിവേചനരഹിതമായ ആക്രമണം നിരപരാധികള്‍ക്കും കനത്ത നാശമാണ് വിതയ്ക്കുന്നത്. ഞായറാഴ്ച വൈകുന്നതിനുമുമ്പ് മാത്രം നാല്‍പ്പതോളം തവണ ബോംബ്വര്ഷിച്ചതായി 'തമിള്‍നെറ്റ്' റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്തെ കെട്ടിടങ്ങളെല്ലാം തകര്‍ന്നു. ഇതിനിടെ, വംശീയപ്രശ്നത്തിനുള്ള ശാശ്വതപരിഹാരം തമിഴ്ഈഴം മാത്രമാണെന്ന എഐഎഡിഎംകെ നേതാവ് ജയലളിതയുടെ പ്രസ്താവനയോട് ശ്രീലങ്കന്‍സര്‍ക്കാര്‍ ശക്തമായി പ്രതികരിച്ചു. 'തമിഴ് ഈഴത്തിന് മറ്റെവിടെയെങ്കിലും സ്ഥലം കണ്ടെത്തണ'മെന്ന് ലങ്കന്‍ പ്രതിരോധ സെക്രട്ടറിയും പ്രസിഡന്റ് മഹിന്ദ രജപക്സെയുടെ സഹോദരനുമായ ഗൌതഭായ രജപക്സെ പറഞ്ഞു. വാവുനിയയില്‍ തമിഴ്അഭയാര്ഥികളെ സര്‍ക്കാര്‍ മോശമായാണ് കൈകാര്യംചെയ്യുന്നതെന്ന ജയലളിതയുടെ ആരോപണവും അദ്ദേഹം നിഷേധിച്ചു. ലങ്ക സന്ദര്‍ശിച്ച ശ്രീശ്രീ രവിശങ്കര്‍ നല്കിയ വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ജയലളിത ഈ ആരോപണം ഉന്നയിച്ചത്. രാജ്യാന്തരസമൂഹത്തിന്റെ അഭ്യര്‍ഥന മാനിച്ചും കൂട്ടക്കുരുതി ഒഴിവാക്കാനുമായി വെടിനിര്‍ത്തുകയാണെന്ന് എല്‍ടിടിഇയുടെ രാഷ്ട്രീയആസ്ഥാനം ഞായറാഴ്ച രാവിലെയാണ് പ്രസ്താവന പുറപ്പെടുവിച്ചത്. എന്നാല്‍, എല്‍ടിടിഇ വെടിനിര്‍ത്തുകയല്ല, കീഴടങ്ങുകയാണ് വേണ്ടതെന്ന് ഗൌതഭായ പ്രതികരിച്ചു. എല്‍ടിടിഇയുടെ പ്രഖ്യാപനം തമാശയാണെന്നും അവര്‍ ഇപ്പോള്‍ പൊരുതുകയല്ല, പിന്തിരിഞ്ഞോടുകയാണെന്നും ഗൌതഭായ പുച്ഛിച്ചു. ലങ്കന്തീരത്ത് 1,65,000ല്പ്പരംആളുകള് സേനയുടെ നിഷ്ഠുരമായ ആക്രമണത്തിന് വിധേയരാകുകയാണെന്ന് എല്‍ടിടിഇ ആരോപിച്ചു. ലങ്കയുടെ നാവിക, വ്യോമ, കര സേനകള്‍ തുടര്‍ച്ചയായി ഇവരെ ആക്രമിക്കുന്നു. ജനങ്ങള്‍ക്ക് മാസങ്ങളായി മരുന്നും ഭക്ഷണവും നിഷേധിച്ചിരിക്കുന്നു. പട്ടിണിമരണം ആസന്നമാണ്. യുദ്ധമേഖലയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ സൈന്യം പിടിച്ചുകൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുന്നതായും എല്‍ടിടിഇ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തില്‍ ആരോപിച്ചു. അതേസമയം, കടുത്ത പ്രമേഹരോഗിയായ പ്രഭാകരന് അന്തര്‍വാഹിനിയില്‍ രക്ഷപ്പെടാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന്റെ പഴയ വിശ്വസ്തനായ കേണല്‍ കരുണയെ ഉദ്ധരിച്ച് ബ്രിട്ടീഷ് പത്രം 'ദി സഡെ ടെലിഗ്രാഫ്' റിപ്പോര്‍ട്ട് ചെയ്തു. ഇത്രയും നാശത്തിനു കാരണക്കാരനായ പ്രഭാകരനെ ഉന്മൂലനം ചെയ്യണമെന്ന് ഇപ്പോള്‍ സര്‍ക്കാരിന് പിന്തുണ നല്കുന്ന കരുണ പറഞ്ഞു. എല്‍ടിടിഇയില്‍ രണ്ടാമനായിരുന്ന കേണല്‍ കരുണ 2006ലാണ് ഏതാനും സഹപ്രവര്‍ത്തകര്‍ക്കൊപ്പം സര്‍ക്കാര്‍ പക്ഷത്തേക്ക് കൂറുമാറിയത്. മുല്ലത്തീവില്‍ എല്‍ടിടിഇ നിയന്ത്രണത്തിലായിരുന്ന വളയാര്മഠം തീരഗ്രാമവും സൈന്യത്തിന്റെ 58-ാം ഡിവിഷന് പിടിച്ചെടുത്തതായി സൈനികവക്താവ് ബ്രിഗേഡിയര്‍ ഉദയനനയക്കാര അറിയിച്ചു. എല്‍ടിടിഇയുടെ അവസാനകേന്ദ്രമായ വെള്ളാംമുള്ളിവൈക്കലില്നിന്ന് ആറുകിലോമീറ്റര്‍ മാത്രം അകലെയാണ് വളയാര്മഠം. കൊളംബോയിലെത്തിയ യുഎന്‍ ദുരിതാശ്വാസവിഭാഗം അണ്ടര്‍ സെക്രട്ടറി ജനറല്‍ ജോ ഹോംസ് യുദ്ധമേഖലയില്‍ സഹായം എത്തിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. എന്നാല്‍, എല്‍ടിടിഇയെ ഭീകരസംഘടനയായി തള്ളിപ്പറഞ്ഞ യുഎന്‍ വംശീയഹത്യക്ക് കൂട്ടുനില്‍ക്കുകയാണെന്ന് ലങ്കയിലെ തമിഴ്അനുകൂല മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു. വന്നിയില്നിന്നുള്ള ആയിരക്കണക്കിന് തമിഴ്കുടുംബങ്ങള്‍ കിള്ളിനോച്ചിയില്‍ കുടുങ്ങി. ഇവരെ എങ്ങോട്ട് അയക്കണമെന്ന കാര്യത്തില്‍ തീരുമാനം ഉണ്ടായിട്ടില്ല. വാവുനിയയില്‍ അഭയാര്‍ഥികളെ കൈകാര്യംചെയ്യുന്ന രീതിയും പരാതിക്ക് ഇടനല്‍കിയിട്ടുണ്ട്. പ്രായംചെന്നവരെ മാത്രമാണ് സുരക്ഷിതമേഖലയിലേക്ക് കടത്തിവിടുന്നതെന്നും ചെറുപ്പക്കാരെ സംശയദൃഷ്ടിയോടെയാണ് സൈന്യം കൈകാര്യംചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മുല്ലത്തീവില്‍ കനത്ത ബോംബ് വര്‍ഷം .വമ്പിച്ച നാശനഷ്ടം.
ReplyDeleteകൊളംബോ: എല്‍ടിടിഇയുടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം പരിഹസിച്ചുതള്ളിയ ശ്രീലങ്കന്‍സേന വടക്കുകിഴക്കന്‍ മുനമ്പില്‍ വ്യോമാക്രമണം ശക്തമാക്കി. നിരന്തരമായ വ്യോമാക്രമണത്തില്‍ മുല്ലത്തീവ് വിറകൊള്ളുകയാണ്. വിവേചനരഹിതമായ ആക്രമണം നിരപരാധികള്‍ക്കും കനത്ത നാശമാണ് വിതയ്ക്കുന്നത്. ഞായറാഴ്ച വൈകുന്നതിനുമുമ്പ് മാത്രം നാല്‍പ്പതോളം തവണ ബോംബ്വര്ഷിച്ചതായി 'തമിള്‍നെറ്റ്' റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്തെ കെട്ടിടങ്ങളെല്ലാം തകര്‍ന്നു. ഇതിനിടെ, വംശീയപ്രശ്നത്തിനുള്ള ശാശ്വതപരിഹാരം തമിഴ്ഈഴം മാത്രമാണെന്ന എഐഎഡിഎംകെ നേതാവ് ജയലളിതയുടെ പ്രസ്താവനയോട് ശ്രീലങ്കന്‍സര്‍ക്കാര്‍ ശക്തമായി പ്രതികരിച്ചു. 'തമിഴ് ഈഴത്തിന് മറ്റെവിടെയെങ്കിലും സ്ഥലം കണ്ടെത്തണ'മെന്ന് ലങ്കന്‍ പ്രതിരോധ സെക്രട്ടറിയും പ്രസിഡന്റ് മഹിന്ദ രജപക്സെയുടെ സഹോദരനുമായ ഗൌതഭായ രജപക്സെ പറഞ്ഞു. വാവുനിയയില്‍ തമിഴ്അഭയാര്ഥികളെ സര്‍ക്കാര്‍ മോശമായാണ് കൈകാര്യംചെയ്യുന്നതെന്ന ജയലളിതയുടെ ആരോപണവും അദ്ദേഹം നിഷേധിച്ചു. ലങ്ക സന്ദര്‍ശിച്ച ശ്രീശ്രീ രവിശങ്കര്‍ നല്കിയ വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ജയലളിത ഈ ആരോപണം ഉന്നയിച്ചത്. രാജ്യാന്തരസമൂഹത്തിന്റെ അഭ്യര്‍ഥന മാനിച്ചും കൂട്ടക്കുരുതി ഒഴിവാക്കാനുമായി വെടിനിര്‍ത്തുകയാണെന്ന് എല്‍ടിടിഇയുടെ രാഷ്ട്രീയആസ്ഥാനം ഞായറാഴ്ച രാവിലെയാണ് പ്രസ്താവന പുറപ്പെടുവിച്ചത്. എന്നാല്‍, എല്‍ടിടിഇ വെടിനിര്‍ത്തുകയല്ല, കീഴടങ്ങുകയാണ് വേണ്ടതെന്ന് ഗൌതഭായ പ്രതികരിച്ചു. എല്‍ടിടിഇയുടെ പ്രഖ്യാപനം തമാശയാണെന്നും അവര്‍ ഇപ്പോള്‍ പൊരുതുകയല്ല, പിന്തിരിഞ്ഞോടുകയാണെന്നും ഗൌതഭായ പുച്ഛിച്ചു. ലങ്കന്തീരത്ത് 1,65,000ല്പ്പരംആളുകള് സേനയുടെ നിഷ്ഠുരമായ ആക്രമണത്തിന് വിധേയരാകുകയാണെന്ന് എല്‍ടിടിഇ ആരോപിച്ചു. ലങ്കയുടെ നാവിക, വ്യോമ, കര സേനകള്‍ തുടര്‍ച്ചയായി ഇവരെ ആക്രമിക്കുന്നു. ജനങ്ങള്‍ക്ക് മാസങ്ങളായി മരുന്നും ഭക്ഷണവും നിഷേധിച്ചിരിക്കുന്നു. പട്ടിണിമരണം ആസന്നമാണ്. യുദ്ധമേഖലയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ സൈന്യം പിടിച്ചുകൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുന്നതായും എല്‍ടിടിഇ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തില്‍ ആരോപിച്ചു. അതേസമയം, കടുത്ത പ്രമേഹരോഗിയായ പ്രഭാകരന് അന്തര്‍വാഹിനിയില്‍ രക്ഷപ്പെടാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന്റെ പഴയ വിശ്വസ്തനായ കേണല്‍ കരുണയെ ഉദ്ധരിച്ച് ബ്രിട്ടീഷ് പത്രം 'ദി സഡെ ടെലിഗ്രാഫ്' റിപ്പോര്‍ട്ട് ചെയ്തു. ഇത്രയും നാശത്തിനു കാരണക്കാരനായ പ്രഭാകരനെ ഉന്മൂലനം ചെയ്യണമെന്ന് ഇപ്പോള്‍ സര്‍ക്കാരിന് പിന്തുണ നല്കുന്ന കരുണ പറഞ്ഞു. എല്‍ടിടിഇയില്‍ രണ്ടാമനായിരുന്ന കേണല്‍ കരുണ 2006ലാണ് ഏതാനും സഹപ്രവര്‍ത്തകര്‍ക്കൊപ്പം സര്‍ക്കാര്‍ പക്ഷത്തേക്ക് കൂറുമാറിയത്. മുല്ലത്തീവില്‍ എല്‍ടിടിഇ നിയന്ത്രണത്തിലായിരുന്ന വളയാര്മഠം തീരഗ്രാമവും സൈന്യത്തിന്റെ 58-ാം ഡിവിഷന് പിടിച്ചെടുത്തതായി സൈനികവക്താവ് ബ്രിഗേഡിയര്‍ ഉദയനനയക്കാര അറിയിച്ചു. എല്‍ടിടിഇയുടെ അവസാനകേന്ദ്രമായ വെള്ളാംമുള്ളിവൈക്കലില്നിന്ന് ആറുകിലോമീറ്റര്‍ മാത്രം അകലെയാണ് വളയാര്മഠം. കൊളംബോയിലെത്തിയ യുഎന്‍ ദുരിതാശ്വാസവിഭാഗം അണ്ടര്‍ സെക്രട്ടറി ജനറല്‍ ജോ ഹോംസ് യുദ്ധമേഖലയില്‍ സഹായം എത്തിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. എന്നാല്‍, എല്‍ടിടിഇയെ ഭീകരസംഘടനയായി തള്ളിപ്പറഞ്ഞ യുഎന്‍ വംശീയഹത്യക്ക് കൂട്ടുനില്‍ക്കുകയാണെന്ന് ലങ്കയിലെ തമിഴ്അനുകൂല മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു. വന്നിയില്നിന്നുള്ള ആയിരക്കണക്കിന് തമിഴ്കുടുംബങ്ങള്‍ കിള്ളിനോച്ചിയില്‍ കുടുങ്ങി. ഇവരെ എങ്ങോട്ട് അയക്കണമെന്ന കാര്യത്തില്‍ തീരുമാനം ഉണ്ടായിട്ടില്ല. വാവുനിയയില്‍ അഭയാര്‍ഥികളെ കൈകാര്യംചെയ്യുന്ന രീതിയും പരാതിക്ക് ഇടനല്‍കിയിട്ടുണ്ട്. പ്രായംചെന്നവരെ മാത്രമാണ് സുരക്ഷിതമേഖലയിലേക്ക് കടത്തിവിടുന്നതെന്നും ചെറുപ്പക്കാരെ സംശയദൃഷ്ടിയോടെയാണ് സൈന്യം കൈകാര്യംചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.