Wednesday, April 22, 2009

മാധ്യമങ്ങള്‍ അപകടകാരികളായ സാമൂഹികദ്രോഹികളായി മാറി: സക്കറിയ

മാധ്യമങ്ങള്‍ അപകടകാരികളായ സാമൂഹികദ്രോഹികളായി മാറി: സക്കറിയ

മനാമ: നിഷ്കരുണമായ സാമൂഹികദ്രോഹം ചെയ്യുന്ന തലത്തിലേക്ക് മാധ്യമങ്ങള്‍ അധഃപ്പതിച്ചതായി പ്രമുഖ എഴുത്തുകാരന്‍ സക്കറിയ. ഏറ്റവും താഴെ തട്ടില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് ജനങ്ങളോട് ഉത്തരവാദിത്തമുണ്ട്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് വായനക്കാരോട് ഉത്തരവാദിത്തമില്ല. അതുകൊണ്ട് രാഷ്ട്രീയക്കാരേക്കാള്‍ അപകടകാരികളായ സാമൂഹിക ദ്രോഹികളായി മാധ്യമങ്ങള്‍ മാറിയിരിക്കുന്നു. 'ഗള്‍ഫ് മാധ്യമം' ഓഫീസില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു സക്കറിയ.
കേരളത്തിലെ ദൃശ്യ^ അച്ചടി മാധ്യമരംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന അപകടകരമായ പരിണാമങ്ങളെക്കുറിച്ച് സക്കറിയ വിശദമായി സംസാരിച്ചു. താളത്തിന് തുള്ളുന്ന സാധനങ്ങളായി ദൃശ്യമാധ്യമങ്ങള്‍ മാറിയിരിക്കുന്നു. അതിജീവന പ്രശ്നങ്ങളുടെ ഭാഗമായി ഏതു തരത്തിലുമുള്ള വാര്‍ത്തയും വില്‍ക്കാവുന്ന സ്ഥിതിയാണ്. ആരാണ് ഈ മല്‍സരം തുടങ്ങിവച്ചത്, എന്താണ് അതിന്റെ പ്രത്യാഘാതം എന്ന് മാധ്യമങ്ങള്‍ക്ക് അകത്തും പുറത്തും ഉള്ളവര്‍ ചിന്തിക്കുന്നില്ല.'ഏഷ്യാനെറ്റ്' തുടങ്ങിയ അവസരത്തില്‍ ചില മൂല്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നിയമനം നടത്തിയതെന്ന് ചാനലിന്റെ തുടക്കക്കാരില്‍ ഒരാളായ സക്കറിയ പറഞ്ഞു. ആശയ^ പ്രത്യയശാസ്ത്ര തലത്തിലും വ്യക്തിപരമായും ചില ഗുണങ്ങളുള്ള വ്യക്തികളാണ് അന്ന് അതിലുണ്ടായിരുന്നത്. അവരില്‍ ചിലര്‍ ഇന്നും ഉള്ളതുകൊണ്ട് അതിന്റെ ചില ഗുണങ്ങള്‍ വാര്‍ത്തകളിലും മറ്റും കാണാം.
പത്രപ്രവര്‍ത്തകര്‍ തന്നെ പത്രപ്രവര്‍ത്തകരെ പരിശീലിപ്പിച്ചുവിടുന്ന പ്രസ് ക്ലബ് പഠനം അധഃപ്പതനത്തിന് ഒരു കാരണമാണ്. കേരള ചരിത്രവും സാമൂഹിക ജീവിതവും മലയാളി പാരമ്പര്യവും ജനങ്ങളുടെ താല്‍പര്യങ്ങളും അറിയാത്ത, ചില ജാതി^ മതപ്പേരുകളും രാഷ്ട്രീയക്കാരുടെ പേരും മാത്രം കൈമുതലാക്കി പ്രവര്‍ത്തിക്കുന്നവരാണ് മാധ്യമങ്ങളിലേക്ക് വരുന്നത്. കുറുക്കുവഴികള്‍ മാത്രമാണ് അവര്‍ അഭ്യസിക്കുന്നത്. മല്‍സരത്തില്‍ എങ്ങനെ വിജയിയാകാം എന്ന അവബോധമാണ് ഇത്തരം പത്രപ്രവര്‍ത്തകരുടെ കൈമുതല്‍. മല്‍സരത്തിന്റെ ഭാഗമായി ഈ പ്രവണത തിരുത്താന്‍ ആരും തയാറല്ല. മല്‍സരത്തില്‍ മാധ്യമ ഉടമകള്‍ വളരുന്നതല്ലാതെ പത്രപ്രവര്‍ത്തനത്തിന് അത് ഗുണം ചെയ്തിട്ടുമില്ല.ദൃശ്യമാധ്യമ ഉടമകളില്‍ നിന്ന് ഭിന്നമായി അച്ചടി മാധ്യമങ്ങള്‍ക്ക് മൂല്യബോധമുള്ള ഉടമകളാണുണ്ടായിരുന്നതെന്ന് സംഭാഷണത്തില്‍ പങ്കെടുത്ത കേരളീയ സമാജം സാഹിത്യവിഭാഗം സെക്രട്ടറി ബെന്യാമിന്‍ പറഞ്ഞു. നഷ്ടം സഹിച്ചും പത്രം നടത്താന്‍ തയാറുള്ള മൂല്യബോധമുള്ള ഉടമകളുടെ അഭാവമല്ലേ അധഃപതനത്തിന് കാരണം എന്ന് അദ്ദേഹം ചോദിച്ചു. ഈ അഭിപ്രായത്തോട് സക്കറിയ വിയോജിച്ചു. അഭിപ്രായസ്വാതന്ത്യ്രം പൌരന് നല്‍കുന്ന സ്വാതന്ത്യ്രത്തിന്റെ വകഭേദമാണ് പത്രസ്വാതന്ത്യ്രം. ഇത് സ്വന്തം താല്‍പര്യത്തിന് ദുരുപയോഗം ചെയ്യുകയാണ് പത്രമുടമകള്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്ത മനുഷ്യനെപ്പറ്റിയാണ്, പൌരനെപ്പറ്റിയാണ് എന്ന് തിരുത്തിയാല്‍ സര്‍ക്കുലേഷന്‍ കുറയും എന്നതിനാല്‍ വാര്‍ത്ത രാഷ്ട്രീയത്തെപ്പറ്റിയാണ് എന്ന തെറ്റിധാരണ തിരുത്താന്‍ ആര്‍ക്കും ധൈര്യമില്ല. താന്‍ സ്വയം ഒരു ബലിയാടാവുകയാണെന്ന് വായനക്കാരന്‍ അറിയുന്നില്ല. അച്ചടിച്ചതിനുപുറകിലെ സത്യം ഒരിക്കലും അയാള്‍ക്ക് അറിയാന്‍ കഴിയില്ല.
ആള്‍ദൈവങ്ങളും ക്ഷേത്രാചാരങ്ങളും മറ്റും സാമൂഹിക പ്രസ്ഥാനങ്ങളായത് മാധ്യമ ഇടപെടല്‍ വഴിയാണ്. വര്‍ഗീയതയെ ഹൃദയവികാരമില്ലാതെ അവര്‍ വിറ്റുകൊണ്ടിരിക്കുന്നു. മാധ്യമങ്ങളെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും സാധ്യമല്ലാത്ത നിലയാണിന്ന്. സ്ഥാപനവത്കരണവും അതിന്റെ ആവശ്യങ്ങളും ഒരു വശത്തും ലാഭം മറുവശത്തുമായി നില്‍ക്കുമ്പോള്‍ വായനക്കാരനുവേണ്ടി തങ്ങള്‍ എന്തുചെയ്യുന്നു, മലയാളിയെ മുന്‍നിര്‍ത്തിയാണോ വാര്‍ത്ത എന്നീ ചോദ്യങ്ങള്‍ വിസ്മരിക്കപ്പെടുന്നു.പത്രങ്ങള്‍ നല്‍കുന്നതിനപ്പുറത്തേക്ക് യാഥാര്‍ഥ്യങ്ങളെ നേരിട്ടുകാണാന്‍ വഴിയൊരുക്കി എന്നതാണ് ദൃശ്യമാധ്യമങ്ങള്‍ കൊണ്ടുണ്ടായ ഗുണം. രാഷ്ട്രീയത്തിന്റെയും മറ്റും മുഖംമൂടികള്‍ മാറ്റിയെടുക്കാന്‍ ഇത് സഹായിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.കേരളീയ സമാജം സാഹിത്യവിഭാഗം ഉദ്ഘാടനത്തില്‍ പങ്കെടുക്കാനാണ് സക്കറിയ ബഹ്റൈനിലെത്തിയത്. സമാജം അസി. സെക്രട്ടറി എം.കെ. സിറാജുദ്ദീന്‍, അനില്‍ വെങ്കോട്, സയീദ് റമ്ദാന്‍ എന്നിവരും സന്നിഹിതരായിരുന്നു.
കെ. കണ്ണന്‍ കടപ്പാട് .മാധ്യമം

1 comment:

  1. മാധ്യമങ്ങള്‍ അപകടകാരികളായ സാമൂഹികദ്രോഹികളായി മാറി: സക്കറിയ
    മനാമ: നിഷ്കരുണമായ സാമൂഹികദ്രോഹം ചെയ്യുന്ന തലത്തിലേക്ക് മാധ്യമങ്ങള്‍ അധഃപ്പതിച്ചതായി പ്രമുഖ എഴുത്തുകാരന്‍ സക്കറിയ. ഏറ്റവും താഴെ തട്ടില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് ജനങ്ങളോട് ഉത്തരവാദിത്തമുണ്ട്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് വായനക്കാരോട് ഉത്തരവാദിത്തമില്ല. അതുകൊണ്ട് രാഷ്ട്രീയക്കാരേക്കാള്‍ അപകടകാരികളായ സാമൂഹിക ദ്രോഹികളായി മാധ്യമങ്ങള്‍ മാറിയിരിക്കുന്നു. 'ഗള്‍ഫ് മാധ്യമം' ഓഫീസില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു സക്കറിയ.

    കേരളത്തിലെ ദൃശ്യ^ അച്ചടി മാധ്യമരംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന അപകടകരമായ പരിണാമങ്ങളെക്കുറിച്ച് സക്കറിയ വിശദമായി സംസാരിച്ചു. താളത്തിന് തുള്ളുന്ന സാധനങ്ങളായി ദൃശ്യമാധ്യമങ്ങള്‍ മാറിയിരിക്കുന്നു. അതിജീവന പ്രശ്നങ്ങളുടെ ഭാഗമായി ഏതു തരത്തിലുമുള്ള വാര്‍ത്തയും വില്‍ക്കാവുന്ന സ്ഥിതിയാണ്. ആരാണ് ഈ മല്‍സരം തുടങ്ങിവച്ചത്, എന്താണ് അതിന്റെ പ്രത്യാഘാതം എന്ന് മാധ്യമങ്ങള്‍ക്ക് അകത്തും പുറത്തും ഉള്ളവര്‍ ചിന്തിക്കുന്നില്ല.
    'ഏഷ്യാനെറ്റ്' തുടങ്ങിയ അവസരത്തില്‍ ചില മൂല്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നിയമനം നടത്തിയതെന്ന് ചാനലിന്റെ തുടക്കക്കാരില്‍ ഒരാളായ സക്കറിയ പറഞ്ഞു. ആശയ^ പ്രത്യയശാസ്ത്ര തലത്തിലും വ്യക്തിപരമായും ചില ഗുണങ്ങളുള്ള വ്യക്തികളാണ് അന്ന് അതിലുണ്ടായിരുന്നത്. അവരില്‍ ചിലര്‍ ഇന്നും ഉള്ളതുകൊണ്ട് അതിന്റെ ചില ഗുണങ്ങള്‍ വാര്‍ത്തകളിലും മറ്റും കാണാം.

    പത്രപ്രവര്‍ത്തകര്‍ തന്നെ പത്രപ്രവര്‍ത്തകരെ പരിശീലിപ്പിച്ചുവിടുന്ന പ്രസ് ക്ലബ് പഠനം അധഃപ്പതനത്തിന് ഒരു കാരണമാണ്. കേരള ചരിത്രവും സാമൂഹിക ജീവിതവും മലയാളി പാരമ്പര്യവും ജനങ്ങളുടെ താല്‍പര്യങ്ങളും അറിയാത്ത, ചില ജാതി^ മതപ്പേരുകളും രാഷ്ട്രീയക്കാരുടെ പേരും മാത്രം കൈമുതലാക്കി പ്രവര്‍ത്തിക്കുന്നവരാണ് മാധ്യമങ്ങളിലേക്ക് വരുന്നത്. കുറുക്കുവഴികള്‍ മാത്രമാണ് അവര്‍ അഭ്യസിക്കുന്നത്. മല്‍സരത്തില്‍ എങ്ങനെ വിജയിയാകാം എന്ന അവബോധമാണ് ഇത്തരം പത്രപ്രവര്‍ത്തകരുടെ കൈമുതല്‍. മല്‍സരത്തിന്റെ ഭാഗമായി ഈ പ്രവണത തിരുത്താന്‍ ആരും തയാറല്ല. മല്‍സരത്തില്‍ മാധ്യമ ഉടമകള്‍ വളരുന്നതല്ലാതെ പത്രപ്രവര്‍ത്തനത്തിന് അത് ഗുണം ചെയ്തിട്ടുമില്ല.
    ദൃശ്യമാധ്യമ ഉടമകളില്‍ നിന്ന് ഭിന്നമായി അച്ചടി മാധ്യമങ്ങള്‍ക്ക് മൂല്യബോധമുള്ള ഉടമകളാണുണ്ടായിരുന്നതെന്ന് സംഭാഷണത്തില്‍ പങ്കെടുത്ത കേരളീയ സമാജം സാഹിത്യവിഭാഗം സെക്രട്ടറി ബെന്യാമിന്‍ പറഞ്ഞു. നഷ്ടം സഹിച്ചും പത്രം നടത്താന്‍ തയാറുള്ള മൂല്യബോധമുള്ള ഉടമകളുടെ അഭാവമല്ലേ അധഃപതനത്തിന് കാരണം എന്ന് അദ്ദേഹം ചോദിച്ചു.
    ഈ അഭിപ്രായത്തോട് സക്കറിയ വിയോജിച്ചു. അഭിപ്രായസ്വാതന്ത്യ്രം പൌരന് നല്‍കുന്ന സ്വാതന്ത്യ്രത്തിന്റെ വകഭേദമാണ് പത്രസ്വാതന്ത്യ്രം. ഇത് സ്വന്തം താല്‍പര്യത്തിന് ദുരുപയോഗം ചെയ്യുകയാണ് പത്രമുടമകള്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്ത മനുഷ്യനെപ്പറ്റിയാണ്, പൌരനെപ്പറ്റിയാണ് എന്ന് തിരുത്തിയാല്‍ സര്‍ക്കുലേഷന്‍ കുറയും എന്നതിനാല്‍ വാര്‍ത്ത രാഷ്ട്രീയത്തെപ്പറ്റിയാണ് എന്ന തെറ്റിധാരണ തിരുത്താന്‍ ആര്‍ക്കും ധൈര്യമില്ല. താന്‍ സ്വയം ഒരു ബലിയാടാവുകയാണെന്ന് വായനക്കാരന്‍ അറിയുന്നില്ല. അച്ചടിച്ചതിനുപുറകിലെ സത്യം ഒരിക്കലും അയാള്‍ക്ക് അറിയാന്‍ കഴിയില്ല.

    ആള്‍ദൈവങ്ങളും ക്ഷേത്രാചാരങ്ങളും മറ്റും സാമൂഹിക പ്രസ്ഥാനങ്ങളായത് മാധ്യമ ഇടപെടല്‍ വഴിയാണ്. വര്‍ഗീയതയെ ഹൃദയവികാരമില്ലാതെ അവര്‍ വിറ്റുകൊണ്ടിരിക്കുന്നു. മാധ്യമങ്ങളെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും സാധ്യമല്ലാത്ത നിലയാണിന്ന്. സ്ഥാപനവത്കരണവും അതിന്റെ ആവശ്യങ്ങളും ഒരു വശത്തും ലാഭം മറുവശത്തുമായി നില്‍ക്കുമ്പോള്‍ വായനക്കാരനുവേണ്ടി തങ്ങള്‍ എന്തുചെയ്യുന്നു, മലയാളിയെ മുന്‍നിര്‍ത്തിയാണോ വാര്‍ത്ത എന്നീ ചോദ്യങ്ങള്‍ വിസ്മരിക്കപ്പെടുന്നു.
    പത്രങ്ങള്‍ നല്‍കുന്നതിനപ്പുറത്തേക്ക് യാഥാര്‍ഥ്യങ്ങളെ നേരിട്ടുകാണാന്‍ വഴിയൊരുക്കി എന്നതാണ് ദൃശ്യമാധ്യമങ്ങള്‍ കൊണ്ടുണ്ടായ ഗുണം. രാഷ്ട്രീയത്തിന്റെയും മറ്റും മുഖംമൂടികള്‍ മാറ്റിയെടുക്കാന്‍ ഇത് സഹായിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
    കേരളീയ സമാജം സാഹിത്യവിഭാഗം ഉദ്ഘാടനത്തില്‍ പങ്കെടുക്കാനാണ് സക്കറിയ ബഹ്റൈനിലെത്തിയത്. സമാജം അസി. സെക്രട്ടറി എം.കെ. സിറാജുദ്ദീന്‍, അനില്‍ വെങ്കോട്, സയീദ് റമ്ദാന്‍ എന്നിവരും സന്നിഹിതരായിരുന്നു.

    കെ. കണ്ണന്‍
    കടപ്പാട് .മാധ്യമം

    ReplyDelete