Monday, April 20, 2009

തെരഞ്ഞെടുപ്പുദിവസം കണ്ണൂരില്‍ കലാപമുണ്ടാക്കാന്‍ കെ സുധാകരന്‍ എംഎല്‍എ എത്തിച്ചത് നൂറ്റമ്പതോളം പ്രൊഫഷണല്‍ ഗുണ്ടകളെ.

തിരു: തെരഞ്ഞെടുപ്പുദിവസം കണ്ണൂരില്‍ കലാപമുണ്ടാക്കാന്‍ കെ സുധാകരന്‍ എംഎല്‍എ എത്തിച്ചത് നൂറ്റമ്പതോളം പ്രൊഫഷണല്‍ ഗുണ്ടകളെ. ചാലക്കുടി, എറണാകുളം എന്നിവിടങ്ങളില്‍നിന്നുള്ള വാടകക്കൊലയാളികള്‍ക്കു പുറമെ മംഗലാപുരം, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും ക്വട്ടേഷന്‍സംഘങ്ങളെ കൊണ്ടുവന്നു. കണ്ണൂരില്‍ കൊലപാതകം നടത്തി കുറ്റം സിപിഐ എമ്മിനുമേല്‍ ആരോപിച്ച് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരേസമയം കലാപം സൃഷ്ടിക്കാനായിരുന്നു പദ്ധതി. വോട്ടെടുപ്പിനു ദിവസങ്ങള്‍ക്കു മുമ്പുതന്നെ ക്വട്ടേഷന്‍സംഘങ്ങള്‍ കണ്ണൂരില്‍ തമ്പടിച്ചു. തെരഞ്ഞെടുപ്പുദിവസം സിപിഐ എം അക്രമം അഴിച്ചുവിടുമെന്നും ബൂത്ത് പിടിച്ചെടുക്കുമെന്നും അത് തടയാനാണ് ഗുണ്ടാസംഘങ്ങളെ ഒരുക്കിനിര്‍ത്തുന്നതെന്നും സുധാകരന്‍ കോഗ്രസ് നേതാക്കളെ ധരിപ്പിച്ചു. വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപാതകം നടത്താനുള്ള ഗൂഢാലോചന കണ്ണൂരിലെ ഒരു വിഭാഗം കോഗ്രസ് നേതാക്കളില്‍നിന്ന് മറച്ചുപിടിച്ചതായും സൂചനയുണ്ട്. ക്രിമിനലുകള്‍ കണ്ണൂര്‍ ഡിസിസി ഓഫീസിലും ക്യാമ്പ് ചെയ്തിരുന്നു. പുതുപ്പള്ളിയില്‍ വോട്ട് ചെയ്ത് കണ്ണൂരില്‍ കുതിച്ചെത്തിയ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ഡിസിസി ഓഫീസിലെത്തുമ്പോള്‍ വാടകക്കൊലയാളി സംഘവും വാഹനങ്ങളും അവിടെ ഉണ്ടായിരുന്നു. ആയുധസന്നാഹത്തോടെയാണ് പ്രൊഫഷണല്‍ കൊലയാളിസംഘങ്ങള്‍ കണ്ണൂരില്‍ റോന്തുചുറ്റിയത്. അപരിചിതര്‍ സംശയകരമായ സാഹചര്യത്തില്‍ സിപിഐ എമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ ചുറ്റിക്കറങ്ങിയതിന് ദൃക്സാക്ഷികളുണ്ട്. മംഗലാപുരത്തുനിന്നെത്തിയത് മുംബൈ അധോലോകബന്ധമുള്ള സംഘമാണെന്നാണ് സൂചന. ഡിസിസി ഓഫീസില്‍ ഗുണ്ടകള്‍ തമ്പടിച്ചിട്ടുണ്ടെന്ന് വോട്ടെടുപ്പുദിവസം ഒരു കോഗ്രസ് നേതാവുതന്നെ കണ്ണൂരിലെ 'പത്രസുഹൃത്തുക്കളെ' അറിയിച്ചിരുന്നു. അതേ നേതാവ് പിന്നീട് സുധാകരന്റെ കുത്തിരിയിരിപ്പുസ്ഥലത്തെത്തുകയും ചെയ്തു. എറണാകുളം ജില്ലയിലെ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയത് മധ്യകേരളത്തിലെ ഒരു കോഗ്രസ് സ്ഥാനാര്‍ഥി മുഖേനയാണെന്നും സൂചനയുണ്ട്. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിക്ക് ഗൂഢാലോചനയെക്കുറിച്ച് കൃത്യമായ വിവരമുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ നീക്കങ്ങള്‍ തെളിയിച്ചു. പൊലീസിനെ അറിയിക്കാതെയാണ് അദ്ദേഹം വോട്ടെടുപ്പ് ദിവസം കണ്ണൂരില്‍ എത്തിയത്. വിഐപികള്‍ വരവുംപോക്കും അറിയിക്കേണ്ട സ്പെഷ്യല്‍ ബ്രാഞ്ചില്‍ പ്രതിപക്ഷനേതാവിന്റെ യാത്രവിവരം ഇല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

1 comment:

  1. തെരഞ്ഞെടുപ്പുദിവസം കണ്ണൂരില്‍ കലാപമുണ്ടാക്കാന്‍ കെ സുധാകരന്‍ എംഎല്‍എ എത്തിച്ചത് നൂറ്റമ്പതോളം പ്രൊഫഷണല്‍ ഗുണ്ടകളെ.

    ReplyDelete