Saturday, April 25, 2009

ശ്രിലങ്കയിലെ കൂട്ടക്കുരുതി ഉടന്‍ അവസാനിപ്പിക്കണം.

മുഴുവന്‍ തമിഴവംശരെയും കൊന്നൊടുക്കി ശ്രിലങ്കയില്‍ ‍ശാശ്വത സമാധാനം സ്ഥാപിക്കാമെന്ന് കരുതുന്നത് തികഞ്ഞ വങ്കത്തരം.

ഇന്ത്യയുടെ കണ്ണുനീരെന്ന് അറിയപ്പെടുന്ന ശ്രിലങ്കയില്‍ നടക്കുന്ന സംഘര്‍ഷങളും കൂട്ടക്കുരുതികളും മനുഷ്യവകാശ ലംഘനങളും കണ്ട് ലോകമാകെയിന്ന് കണ്ണുനീര്‍ പൊഴിക്കുകയാണ്.൧൯൪൮ ല്‍ ബ്രിട്ടിഷ് കോളനിവാഴ്ചയില്‍ നിന്ന് മോചനം നേടിയതിന്ന് ശേഷമാണ് ഈ വംശിയകലാപങള്‍ തലപൊക്കിയത്.ബുദ്ധമത വിശ്വാസികളായ ഭൂരിപക്ഷ സിംഹളരും ഹിന്ദുമത വിശ്വാസികളായ ന്യൂനപക്ഷ തമിഴരും തമ്മില്‍ ചില്ലറ കലഹങള്‍ തുടക്കത്തില്‍ ഉണ്ടായിരുന്നതെങ്കില്‍ സ്വാതന്ത്രത്തിന്നു ശേഷം സര്‍ക്കാറില്‍ സിംഹളര്‍ക്ക് കിട്ടിയ മുന്തിയ പരിഗണന തതിഴ് വംശിയരെ ഏറെ പ്രകോപിതരാക്കി.

൧൯൫൬ല്‍ നിലവില്‍ വന്ന സിംഹള നിയമം തമിഴ്- സിംഹള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കി.സിംഹള ഭാഷ ശ്രിലങ്കയുടെ ഏക ഔദ്യോഗിക ഭാഷയാക്കി ,എല്ല രംഗങളിളിലും സിംഹള ഭാഷാപരിജ്ഞാനം നിര്‍ബന്ധമാക്കി.‍പ്രധാന സര്‍ക്കാര്‍ തസ്തികകളും തൊഴിലവസരങളും ഉന്നത വിദ്യാഭ്യാസ അവസരങളും സര്‍ക്കാറിന്റെ ഒത്താശയോടെ സിംഹളര്‍ കയ്യടക്കിയപ്പോള്‍ തമിഴ് വംശര്‍ക്ക് യാതൊരു രക്ഷയുമില്ലാത്ത അവസ്ഥയായി.തങളുടെ എല്ലാ അവകാശങളും നിഷേധിച്ച സര്‍ക്കാറിന്നെതിരെ തമിഴ് ജനതയുടെ പ്രതിഷേധം ആളിക്കത്തി.
സിലോണിലെ സിംഹള ഭൂരിപക്ഷത്തിന്റെ അടിച്ചമര്‍ത്തലില്‍ മനം നൊന്ത തമിഴ് യുവാക്കള്‍ ക്രമേണ തിവ്രവാദത്തിന്റെ പാതയിലേക്ക് നീങാന്‍ തുടങി.ഈ അവസരത്തില്‍ രൂപികൃതമായ ലിബ്രേഷന്‍ ടൈഗര്‍ ഓഫ് ‍ തമിഴ് ഈഴം എന്ന തീവ്രവാദസംഘടനയിലേക്ക് കൂടുതല്‍ യുവാക്കള്‍ ആകര്‍ഷിക്കപ്പെട്ടു.൧൯൮൩ല്‍ ജാഫ്‌നയിലെ ശ്രിലങ്കന്‍ സൈനികകേമ്പ് ആക്രമിക്കപ്പെട്ട് മൂന്ന് സൈനികരെ വധിച്ചു.ഈ സംഭവത്തില്‍ രോഷം പൂണ്ട സിംഹളര്‍ തമിഴ് ജനതക്കെതിരെ അഴിച്ച്‌വിട്ട കലാപത്തില്‍ ഏറ്റവും ചുരുങിയത് രണ്ടായിരത്തിലേറെ പേര്‍ കൊല്ലപ്പെടുകയും ,സിംഹള ഭൂരിപക്ഷപ്രദേശങളില്‍ നിന്ന് തമിഴരെ കൂട്ടത്തോടെ ആട്ടിയോടിക്കപ്പെടുകയും ചെയ്തു. കറുത്ത ജൂലൈ എന്ന പേരില്‍ അറിയപ്പെടുന്ന ഈ കലാപമാണ് ശ്രിലങ്കയിലെ വംശിയകലാപം ആളിക്കത്തിച്ചതും പരസ്പരം തിരാത്ത വിദ്വോഷത്തിലേക്കും പകയിലേക്കും ആഭ്യന്തര കലാപത്തിലേക്കും നയിച്ചത്.
പിന്നിടങോട്ട് കൊണ്ടും കൊടുത്തുംആ കൊച്ചു ദ്വീപരാഷ്ട്രം അശാന്തിയുടെയും അസ്ഥിരതയുടെയും പിടിയില്‍പെട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടു. രാഷ്ട്രീയമായ എല്ലാ പരിഹാരശ്രമങ്ങളും ഉപേക്ഷിച്ച് ആക്രമണത്തിന്റെ വഴിയിലൂടെ തമിഴ് പ്രശ്നം പരിഹരിക്കാനാകുമെന്ന തെറ്റായ നിലപാടുമായി മുന്നോട്ടുപോകുന്ന ശ്രീലങ്കന്‍സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്ന യുദ്ധം തമിഴ്പുലികളോടുമാത്രമല്ല, തമിഴ് വംശജരോടാകെയാണ് .എല്‍ടിടിഇ അധീനപ്പെടുത്തിയ പ്രദേശങ്ങള്‍ ഒന്നൊന്നായി തിരിച്ചുപിടിച്ചും പുലിത്താവളങ്ങള്‍ തകര്‍ത്തും രൂക്ഷമായ യുദ്ധം നടത്തി മുന്നേറിയ സൈന്യം അതിന്റെ പ്രഖ്യാപിത ലക്ഷ്യത്തോടടുക്കുകയാണ്. എന്നാല്‍, ആയുധബലംകൊണ്ട് തങ്ങളെ തോല്‍പ്പിച്ചാലും പോരാട്ടം അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന മുന്നറിയിപ്പാണ്, ഇരുപത്തിനാലു മണിക്കൂറിനകം കീഴടങ്ങാനുള്ള ശ്രീലങ്കന്‍ സര്‍ക്കാരിന്റെ അന്ത്യശാസനം തള്ളിയതിലൂടെ പുലികള്‍ നല്‍കിയത്. പത്ത് ചതുരശ്ര കിലോമീറ്ററോളം വരുന്ന വനമേഖലയില്‍ മാത്രമാണ് പുലികള്‍ ഇപ്പോള്‍ അവശേഷിക്കുന്നത്. അവസാനത്തെ എല്‍ടിടിഇക്കാരനെയും കൊല്ലാനുള്ള ആവേശത്തോടെ പട്ടാളവും ചാവേര്‍ പോരാട്ടത്തിന്റെ എല്ലാ നശീകരണ വാസനകളും ആവാഹിച്ച് എല്‍ടിടിഇക്കാരും നടത്തുന്നത് സര്‍വം നശിപ്പിക്കുന്ന യുദ്ധമാണ്.
കഴിഞ്ഞ ദിവസങളിലായി പ്രതികാര ദാഹത്തോടെ സൈന്യം നടത്തിക്കൊണ്ടിരിക്കുന്ന ആക്രമങളില്‍ ആയിരക്കണക്കിന്ന് ഗ്രാമീണര്‍ കൊല്ലപ്പെട്ടുവെന്നും പതിനായിരക്കണക്കിന്ന് ആളുകള്‍ക്ക് പരിക്കേറ്റുവെന്നുമാണ് വാര്‍ത്ത.തമിഴ് ഭൂരിപക്ഷ പ്രദേശങളില്‍ സൈന്യം നടത്തിക്കൊണ്ടിരിക്കുന്ന നിഷ്ഠുരമായ കൂട്ടക്കുരുതിയില്‍ ആ പ്രദേശമാകെ ചിന്നിചിതറിക്കിടക്കുന്ന ശവശരീരങളും ചികിത്സാസഹായം കിട്ടാത്ത പരിക്കെറ്റവരെക്കൊണ്ടും നിറഞ്ഞിരിക്കുകയാണ്. തമിഴ് വംശജരാകെ അരക്ഷിതാവസ്ഥയിലാണ്. ദിനേന പതിനായിരങ്ങള്‍ വീടുവിട്ട് എങ്ങോട്ടെന്നില്ലാതെ പലായനംചെയ്യുന്നു. യുദ്ധമേഖലയില്‍നിന്ന് പലായനംചെയ്തവരുടെ എണ്ണം അരക്കോടി കവിഞ്ഞുവെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍തന്നെ പറയുന്നു. സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധരും രോഗികളുമെല്ലാം ദുരിതത്തിന്റെ ആഴക്കയത്തിലേക്കാണ് എടുത്തെറിയപ്പെടുന്നത്. അവരില്‍ മഹാഭൂരിപക്ഷത്തിനും എല്‍ടിടിഇയുമായി ബന്ധമില്ല. തമിഴ് പുലികളെയും തമിഴ് വംശജരായ സാധാരണ ജനങ്ങളെയും രണ്ടായി കാണാന്‍ സൈന്യം തയ്യാറാകുന്നില്ല.
സൈന്യത്തിനും പുലികള്‍ക്കുമിടയില്‍പെട്ട തമിഴ്ജനതയുടെ ജീവിതം അനിശ്ചിത്വത്തിന്റെ പിടിയിലാണ്. കടുത്ത മനുഷ്യാവകാശലംഘനമാണ് അവിടെ നടക്കുന്നത്. പരിക്കേറ്റവര്‍ക്ക് ചികിത്സ കിട്ടുന്നില്ല. മരുന്ന്, ഭക്ഷണം, കുടിവെള്ളം-എല്ലാറ്റിനും ക്ഷാമം നേരിടുകയാണെന്ന മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. താല്‍ക്കാലിക കൂടാരങ്ങളില്‍കിടന്ന് സഹായത്തിന്നുവേണ്ടി അലറി വിളിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും കാഴ്ച ഹൃദയഭേദകമാണ് . താല്‍ക്കാലികമായി ആരംഭിച്ചിരിക്കുന്ന ആശുപത്രികള്‍ അംഗഭംഗം നഷ്ടപ്പെട്ടവരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. ജനങ്ങളെ കവചമാക്കിയാണ് സൈന്യംഎല്‍ടിടിഇ ക്കെതിരെ യുദ്ധം നടത്തുന്നതെന്നാണ് പറയപ്പെടുന്നത്. പുലിത്തലവന്‍ പ്രഭാകരനെക്കുറിച്ച് എല്ലാ വിവരങളും സൈന്യത്തിന് ലഭിച്ചുവെന്നും ഉടനെ പിടികൂടുമെന്നും ശ്രിലങ്കന്‍ സൈന്യംപ്രഖ്യാപിച്ചിരിക്കുകയാണ്. ഈ പ്രശ്നം ഗുരുതരമാംവണ്ണം വഷളായിട്ടും രാഷ്ട്രീയപരിഹാരത്തിന്റെയോ സമാധാനത്തിന്റെയോ മാര്‍ഗത്തില്‍ സര്‍ക്കാരും പുലികളും വരുന്നില്ലെന്നതാണ് ദുഃഖകരമായ യാഥാര്‍ഥ്യം. പുലികള്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടല്‍ വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നു. എന്നാല്‍ സൈന്യമോ സര്‍ക്കാറൊ ഇത് കേട്ട ഭാവം പോലും നടിക്കുന്നില്ല .ആയുധശക്തികൊണ്ട് പുലികളെ കീഴടക്കാമെന്നും അതുവഴി ശ്രിലങ്കയില്‍ ശ്വാശ്വത സമാധാനം കൊണ്ടുവരാമെന്നും സൈന്യവും സര്‍ക്കാറും സിംഹളരും കരുതുന്നു.എന്നാല്‍ പുലികള്‍ സായുധ സമരത്തില്‍ നിന്ന് പിന്മാറാനോ സമാധാനത്തിന്റെ മാര്‍ഗ്ഗം സ്വികരിക്കനോ തയ്യാറുമല്ല. ആയതുകൊണ്ടുതന്നെ അന്തരാഷ്ട്ര സമൂഹത്തിന്നോ ഒന്നും തന്നെ ചെയ്യാനും കഴിയുന്നില്ല. ഇതുമൂലം ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത് പതിനായിരക്കണക്കായ തമിഴ്ജനതയാണ്; അവരില്‍ വലിയൊരു വിഭാഗം അഭയാര്‍ഥികളായി അലയുകയാണിന്ന്. സമ്പൂര്‍ണമായ യുദ്ധംതന്നെയാണ് നടക്കുന്നത്. ഈ അവസ്ഥ സൃഷ്ടിക്കുന്നതില്‍ പുലികള്‍ക്കെന്നപോലെ ശ്രിലങ്ക ഭരണകൂടത്തിനും ഉത്തരവാദിത്തമുണ്ട്. സ്വയംഭരണത്തെയും അധികാരവികേന്ദ്രീകരണത്തെയും അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ പരിഹാരത്തിന് അനുകൂലമായ ഒരു നടപടിയും ശ്രിലങ്കയില്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ കൈക്കൊണ്ടില്ല. തമിഴ് സംസാരിക്കുന്ന പ്രദേശങ്ങള്‍ക്ക് സ്വയംഭരണം അനുവദിക്കുന്ന വ്യവസ്ഥയിലൂടെമാത്രമേ ശ്രീലങ്കയുടെ ഐക്യം കാത്തുസൂക്ഷിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും കഴിയൂ എന്ന ധാരണയില്‍ പ്രധാന സിംഹള പാര്‍ടികള്‍ എത്തിച്ചേരണം. അധികാരത്തിന്റെ അഹങ്കാരംകൊണ്ടോ ആയുധ ശക്തികൊണ്ടോ ശ്രിലങ്കയിലെ പ്രശ്നങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ല.

2 comments:

  1. ശ്രിലങ്കയിലെ കൂട്ടക്കുരുതി ഉടന്‍ അവസാനിപ്പിക്കണം.

    ReplyDelete
  2. അധികാരത്തിന്റെ അഹങ്കാരംകൊണ്ടോ ആയുധ ശക്തികൊണ്ടോ ശ്രിലങ്കയിലെ പ്രശ്നങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ല.

    ReplyDelete