ആക്ഷന്‍ ചലച്ചിത്രങ്ങളില്‍ കാണുന്നതുപോലുള്ള, കേരളത്തിന് അങ്ങനെമാത്രം അറിവുള്ള ഒരു ക്രിമിനല്‍-രാഷ്ട്രീയ ഗൂഢാലോചനയുടെ വിവരങ്ങളാണ് വോട്ടെടുപ്പുദിവസം കണ്ണൂരില്‍നിന്നുവന്നത്. തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായി രാഷ്ട്രീയ കൊലപാതകം ആസൂത്രണംചെയ്യുക, അതുനടന്നാല്‍ ഉത്തരവാദിത്തം എതിര്‍കക്ഷിയുടെ തലയില്‍വച്ചുകെട്ടാനുള്ള തയ്യാറെടുപ്പു നടത്തുക, വരാനിരിക്കുന്ന കുഴപ്പങ്ങള്‍ക്കും നാടകത്തിനും നേതൃത്വം നല്‍കാന്‍ മുന്‍ മുഖ്യമന്ത്രിയായ സമുന്നതന്‍ നേരിട്ട് വിമാനമാര്‍ഗം കുതിച്ചെത്തുക, ക്രിമിനലുകള്‍ പിടിക്കപ്പെട്ടപ്പോള്‍ ചോദ്യംചെയ്യല്‍ ഒഴിവാക്കാന്‍ എംഎല്‍എയും സംഘവും പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിക്കുക, അതനുവദിച്ച് പൊലീസ് പ്രതികളെ പെറ്റികേസ് ചുമത്തി വിട്ടുകൊടുക്കുക-നീതിന്യായ വ്യവസ്ഥ പുലരുന്ന ഒരു നാട്ടിലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നതൊക്കെയും. കണ്ണൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥികൂടിയായ കെ സുധാകരന്‍ എംഎല്‍എയാണ് പതിനഞ്ചുമണിക്കൂര്‍ പൊലീസ് സ്്റ്റേഷനുമുന്നില്‍ സത്യഗ്രഹമിരുന്ന്് മൂന്നുപേരെ മോചിപ്പിച്ചത്. മൂന്നുപേരും ക്രിമിനല്‍ പശ്ചാത്തലത്തിലൊഴികെ സുധാകരനുമായി പ്രത്യക്ഷത്തില്‍ ബന്ധമുള്ളവരല്ല. ഒരാള്‍മാത്രമാണ് കോഗ്രസുകാരന്‍. എന്നിട്ടും വോട്ടെടുപ്പുദിവസം മറ്റെല്ലാം മാറ്റിവച്ച് സുധാകരന്‍ വെപ്രാളപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തുകയും പതിനഞ്ചുമണിക്കൂര്‍ തുടര്‍ച്ചയായ ഉപരോധം നടത്തുകയുംചെയ്തത് എന്തിനെന്ന ചോദ്യം ഉത്തരംകിട്ടാതെ അവശേഷിക്കുകയാണ്. പൊലീസ് സേനയിലെ ചില സേവകരെ ഉപയോഗിച്ച് കേസിന് തുമ്പില്ലാതാക്കാനുള്ള ആസൂത്രിതനീക്കം സുധാകരന്‍ നടത്തിയെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. വാടകക്കൊലയാളി സംഘമാണ് എത്തിയതെന്ന യാഥാര്‍ഥ്യം മറച്ചുവയ്ക്കാന്‍ സുധാകരന്‍ നടത്തിയ എല്ലാ ശ്രമവും അപഹാസ്യമാംവിധം പരാജയപ്പെടുകയാണ്. കേരളത്തെ കലാപഭൂമിയാക്കാനുള്ള പദ്ധതിയാണ് വാടകക്കൊലയാളികളെ ഉപയോഗപ്പെടുത്തി ആസൂത്രണംചെയ്തത് എന്നതിനുള്ള വസ്തുതാപരവും സാഹചര്യത്തിന്റെ വെളിച്ചത്തിലുള്ളതുമായ അലംഘനീയ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. പിടിയിലായവര്‍ ഏതു സംഘത്തില്‍പെടുന്നു, അവരുടെ പശ്ചാത്തലം എന്താണ്, അവര്‍ക്ക് സുധാകരനുമായി എന്താണ് 'ബിസിനസ്', സ്വന്തം നാട്ടില്‍ വോട്ടുചെയ്യാതെ പോളിങ് ദിവസം കൂട്ടത്തോടെ സുധാകരന്റെ നാട്ടില്‍ 'സൌഹൃദ സന്ദര്‍ശനം' നടത്തിയതിനുപിന്നിലെ ലക്ഷ്യങ്ങളെന്തൊക്കെ, അവരുമായി ബന്ധംപുലര്‍ത്തിയത് ആരൊക്കെ, ഉമ്മന്‍ചാണ്ടി എന്തിന് വോട്ടെടുപ്പുദിവസം കണ്ണൂരില്‍ പറന്നുവന്നു, സുധാകരന്‍ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പുനടത്തിയതിലെ അസ്വാഭാവികത എന്ത്, ക്രിമിനലുകള്‍ പിടിയിലായതിനുപുറകെ പത്രസമ്മേളനം വിളിച്ച് എ പി അബ്ദുള്ളക്കുട്ടിയെ വധിക്കാന്‍ താന്‍ ആളെ വിട്ടിട്ടില്ല എന്ന് സുധാകരന്‍ പറയാനിടവന്നത് എന്തുകൊണ്ട്-ഇങ്ങനെയുള്ള അനേകം ചോദ്യങ്ങള്‍ രാഷ്ട്രീയ കേരളത്തിനുമുന്നില്‍ കത്തിനില്‍ക്കുകയാണ്. തെരഞ്ഞെടുപ്പിനെ യുഡിഎഫ് വല്ലാതെ ഭയപ്പെട്ടിരുന്നു എന്നും അവസാനനിമിഷം നടക്കാനിരിക്കുന്ന ചില അടിയൊഴുക്കിലാണ് പ്രതീക്ഷയെന്ന് യുഡിഎഫ് നേതാക്കള്‍തന്നെ പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍തന്നെ അത്തരത്തിലുണ്ടായി. കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട് പാര്‍ലമെന്റ് നിയോജകമണ്ഡലങ്ങളില്‍ വ്യാപകമായി കള്ളവോട്ട്ചെയ്തതായാണ് പ്രതിപക്ഷനേതാവ് എന്ന പദവിക്കുപോലും അപമാനമാംവിധം ഉമ്മന്‍ചാണ്ടി ആരോപണം ഉന്നയിച്ചത്. സ്വന്തം നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയശേഷം അസ്വാഭാവികമായ ആവേശത്തോടെ മലബാറിലേക്ക് അദ്ദേഹം പറന്നെത്തുകയാണുണ്ടായത്. മേല്‍പ്പറഞ്ഞ മൂന്ന് നിയോജകമണ്ഡലത്തില്‍ ക്രമസമാധാനത്തകര്‍ച്ചയുണ്ടാകുമെന്നും കേന്ദ്രസേനയുടെ നിയന്ത്രണത്തില്‍ വോട്ടെടുപ്പ് നടത്തണമെന്നും കോടതിയോട് ആവശ്യപ്പെട്ടവരാണ് യുഡിഎഫ്. അത് കോടതി അംഗീകരിക്കാത്തതില്‍ ജാള്യമുണ്ടെന്നും അത് മറച്ചുപിടിക്കാന്‍ ന്യായമായും പ്രതിപക്ഷനേതാവിന് ബാധ്യതയുണ്ടെന്നതും മറക്കുന്നില്ല.എന്നാല്‍, അത്തരം പ്രതീക്ഷകളെയും പ്രവചനങ്ങളെയും തള്ളി തികച്ചും സമാധാനപരമായി ഇരുപത് നിയോജകമണ്ഡലത്തിലും പോളിങ് നടന്നു. വോട്ടെടുപ്പുസമയത്ത് ഒരിടത്തും അനിഷ്ടസംഭവമൊന്നും ഉണ്ടായില്ല. പോളിങ് ശതമാനം വര്‍ധിക്കുകയുംചെയ്തു. സ്വതന്ത്രമായും നിര്‍ഭയമായും വോട്ട് രേഖപ്പെടുത്താനുള്ള അവസരം മുഴുവന്‍ സമ്മതിദായകര്‍ക്കും ലഭിച്ചു എന്നത് വ്യക്തമായിക്കഴിഞ്ഞു. അനാവശ്യമായ ഭീതി പരത്താനാണ് യുഡിഎഫ് ശ്രമിച്ചത്. അത് നടന്നില്ല. കോഗ്രസ് ഉന്നയിച്ച ആക്ഷേപം തികച്ചും അടിസ്ഥാനരഹിതമാണെന്നു തെളിഞ്ഞുകഴിഞ്ഞു. ഇതാണെങ്കില്‍ പുതിയതല്ലതാനും. കൂത്തുപറമ്പിലും അഴീക്കോട്ടും ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ നടത്തിയ പ്രചാരണം ആരും മറന്നുകാണില്ല. നിയമസഭാ തെരഞ്ഞെടുപ്പ് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ പ്രത്യേകമായാണ് നടത്തിയത്. ആവശ്യത്തിലധികം പൊലീസ്സേനയെ നിയോഗിക്കുകയുംചെയ്തു. എന്നിട്ടും എല്‍ഡിഎഫിന് സീറ്റും വോട്ടും വര്‍ധിക്കുകയാണുണ്ടായത്. ഇപ്പോള്‍ കള്ളവോട്ട് നടന്നു എന്നുപറയുന്നതും പഴയതിന്റെ തുടര്‍ച്ച മാത്രമാണ്. അതിനുമപ്പുറം, വാടക ഗുണ്ടകളെയടക്കം ഉപയോഗിച്ച് കുഴപ്പമുണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന്റെ മുന്നൊരുക്കമായാണ് ഇത്തവണ 'തെരഞ്ഞെടുപ്പക്രമ'ത്തിന്റെയും 'കള്ളവോട്ടി'ന്റെയും കല്‍പ്പിതകഥകള്‍ ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ അമിതാവേശത്തോടെ പ്രചരിപ്പിച്ചത് എന്ന സംശയവും ബലപ്പെടുന്നുണ്ട്. കണ്ണൂരിലെ ഗൂഢാലോചന കൃത്യസമയത്ത് വിവരം പൊലീസിന് ലഭിച്ചതുകൊണ്ട് നടക്കാതെ പോയി എന്നതില്‍ ആശ്വസിക്കുന്നതിനൊപ്പം, അത് നടന്നിരുന്നുവെങ്കില്‍ കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു എന്നും ചിന്തിക്കേണ്ടതുണ്ട്. നാടിനെ കത്തിക്കുന്ന പദ്ധതിയാണ് ആസൂത്രണംചെയ്യപ്പെട്ടത്. കേസ് പ്രത്യേക സംഘത്തെവച്ച് അന്വേഷിക്കുമെന്ന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ഉചിതമായ ഇടപെടലാണ്. കര്‍ക്കശമായ അന്വേഷണം നടത്തി, കുറ്റക്കാര്‍ എത്ര വമ്പന്മാരായാലും നിയമത്തിനുമുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്. ഇത്തരം ക്രിമിനലുകളുടെ വിഹാരരംഗമായി കേരള രാഷ്ട്രീയം തുടര്‍ന്നുകൂടാ. ഇ പി ജയരാജനെ വെടിവയ്ക്കാന്‍ വാടകക്കൊലയാളികളെ അയക്കുകയും നിരപരാധിയായ ചെറുപ്പക്കാരനെ വഴിവക്കിലിട്ട് വെടിവച്ചു കൊല്ലുകയും ചെയ്തവയുള്‍പ്പെടെ അനേകം ആക്രമണക്കേസുകളുമായി നേരിട്ട് ബന്ധമുള്ള പേരാണ് സുധാകരന്റേത്. അത്തരമൊരു ക്രിമിനല്‍ പശ്ചാത്തലക്കാരന്‍ ഇരിക്കേണ്ടത് ജനപ്രതിനിധിസഭയിലല്ല, സെന്‍ട്രല്‍ ജയിലിലാണ്. അത്തരക്കാര്‍ക്കുവേണ്ടി വക്കാലത്തുമായി രംഗത്തുവരുന്ന മാധ്യമങ്ങള്‍ നിര്‍വഹിക്കുന്നത് കുറ്റവാളികളെ സംരക്ഷിക്കുക എന്ന ക്രിമിനല്‍ക്കുറ്റമാണെന്ന കാര്യവും ഓര്‍മിപ്പിക്കട്ടെ.
Subscribe to:
Post Comments (Atom)
കേരളത്തെ കത്തിക്കാനുള്ള ഗൂഢാലോചന പൊളിഞ്ഞു
ReplyDeleteആക്ഷന്‍ ചലച്ചിത്രങ്ങളില്‍ കാണുന്നതുപോലുള്ള, കേരളത്തിന് അങ്ങനെമാത്രം അറിവുള്ള ഒരു ക്രിമിനല്‍-രാഷ്ട്രീയ ഗൂഢാലോചനയുടെ വിവരങ്ങളാണ് വോട്ടെടുപ്പുദിവസം കണ്ണൂരില്‍നിന്നുവന്നത്. തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായി രാഷ്ട്രീയ കൊലപാതകം ആസൂത്രണംചെയ്യുക, അതുനടന്നാല്‍ ഉത്തരവാദിത്തം എതിര്‍കക്ഷിയുടെ തലയില്‍വച്ചുകെട്ടാനുള്ള തയ്യാറെടുപ്പു നടത്തുക, വരാനിരിക്കുന്ന കുഴപ്പങ്ങള്‍ക്കും നാടകത്തിനും നേതൃത്വം നല്‍കാന്‍ മുന്‍ മുഖ്യമന്ത്രിയായ സമുന്നതന്‍ നേരിട്ട് വിമാനമാര്‍ഗം കുതിച്ചെത്തുക, ക്രിമിനലുകള്‍ പിടിക്കപ്പെട്ടപ്പോള്‍ ചോദ്യംചെയ്യല്‍ ഒഴിവാക്കാന്‍ എംഎല്‍എയും സംഘവും പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിക്കുക, അതനുവദിച്ച് പൊലീസ് പ്രതികളെ പെറ്റികേസ് ചുമത്തി വിട്ടുകൊടുക്കുക-നീതിന്യായ വ്യവസ്ഥ പുലരുന്ന ഒരു നാട്ടിലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നതൊക്കെയും. കണ്ണൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥികൂടിയായ കെ സുധാകരന്‍ എംഎല്‍എയാണ് പതിനഞ്ചുമണിക്കൂര്‍ പൊലീസ് സ്്റ്റേഷനുമുന്നില്‍ സത്യഗ്രഹമിരുന്ന്് മൂന്നുപേരെ മോചിപ്പിച്ചത്. മൂന്നുപേരും ക്രിമിനല്‍ പശ്ചാത്തലത്തിലൊഴികെ സുധാകരനുമായി പ്രത്യക്ഷത്തില്‍ ബന്ധമുള്ളവരല്ല. ഒരാള്‍മാത്രമാണ് കോഗ്രസുകാരന്‍. എന്നിട്ടും വോട്ടെടുപ്പുദിവസം മറ്റെല്ലാം മാറ്റിവച്ച് സുധാകരന്‍ വെപ്രാളപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തുകയും പതിനഞ്ചുമണിക്കൂര്‍ തുടര്‍ച്ചയായ ഉപരോധം നടത്തുകയുംചെയ്തത് എന്തിനെന്ന ചോദ്യം ഉത്തരംകിട്ടാതെ അവശേഷിക്കുകയാണ്. പൊലീസ് സേനയിലെ ചില സേവകരെ ഉപയോഗിച്ച് കേസിന് തുമ്പില്ലാതാക്കാനുള്ള ആസൂത്രിതനീക്കം സുധാകരന്‍ നടത്തിയെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. വാടകക്കൊലയാളി സംഘമാണ് എത്തിയതെന്ന യാഥാര്‍ഥ്യം മറച്ചുവയ്ക്കാന്‍ സുധാകരന്‍ നടത്തിയ എല്ലാ ശ്രമവും അപഹാസ്യമാംവിധം പരാജയപ്പെടുകയാണ്. കേരളത്തെ കലാപഭൂമിയാക്കാനുള്ള പദ്ധതിയാണ് വാടകക്കൊലയാളികളെ ഉപയോഗപ്പെടുത്തി ആസൂത്രണംചെയ്തത് എന്നതിനുള്ള വസ്തുതാപരവും സാഹചര്യത്തിന്റെ വെളിച്ചത്തിലുള്ളതുമായ അലംഘനീയ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. പിടിയിലായവര്‍ ഏതു സംഘത്തില്‍പെടുന്നു, അവരുടെ പശ്ചാത്തലം എന്താണ്, അവര്‍ക്ക് സുധാകരനുമായി എന്താണ് 'ബിസിനസ്', സ്വന്തം നാട്ടില്‍ വോട്ടുചെയ്യാതെ പോളിങ് ദിവസം കൂട്ടത്തോടെ സുധാകരന്റെ നാട്ടില്‍ 'സൌഹൃദ സന്ദര്‍ശനം' നടത്തിയതിനുപിന്നിലെ ലക്ഷ്യങ്ങളെന്തൊക്കെ, അവരുമായി ബന്ധംപുലര്‍ത്തിയത് ആരൊക്കെ, ഉമ്മന്‍ചാണ്ടി എന്തിന് വോട്ടെടുപ്പുദിവസം കണ്ണൂരില്‍ പറന്നുവന്നു, സുധാകരന്‍ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പുനടത്തിയതിലെ അസ്വാഭാവികത എന്ത്, ക്രിമിനലുകള്‍ പിടിയിലായതിനുപുറകെ പത്രസമ്മേളനം വിളിച്ച് എ പി അബ്ദുള്ളക്കുട്ടിയെ വധിക്കാന്‍ താന്‍ ആളെ വിട്ടിട്ടില്ല എന്ന് സുധാകരന്‍ പറയാനിടവന്നത് എന്തുകൊണ്ട്-ഇങ്ങനെയുള്ള അനേകം ചോദ്യങ്ങള്‍ രാഷ്ട്രീയ കേരളത്തിനുമുന്നില്‍ കത്തിനില്‍ക്കുകയാണ്. തെരഞ്ഞെടുപ്പിനെ യുഡിഎഫ് വല്ലാതെ ഭയപ്പെട്ടിരുന്നു എന്നും അവസാനനിമിഷം നടക്കാനിരിക്കുന്ന ചില അടിയൊഴുക്കിലാണ് പ്രതീക്ഷയെന്ന് യുഡിഎഫ് നേതാക്കള്‍തന്നെ പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍തന്നെ അത്തരത്തിലുണ്ടായി. കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട് പാര്‍ലമെന്റ് നിയോജകമണ്ഡലങ്ങളില്‍ വ്യാപകമായി കള്ളവോട്ട്ചെയ്തതായാണ് പ്രതിപക്ഷനേതാവ് എന്ന പദവിക്കുപോലും അപമാനമാംവിധം ഉമ്മന്‍ചാണ്ടി ആരോപണം ഉന്നയിച്ചത്. സ്വന്തം നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയശേഷം അസ്വാഭാവികമായ ആവേശത്തോടെ മലബാറിലേക്ക് അദ്ദേഹം പറന്നെത്തുകയാണുണ്ടായത്. മേല്‍പ്പറഞ്ഞ മൂന്ന് നിയോജകമണ്ഡലത്തില്‍ ക്രമസമാധാനത്തകര്‍ച്ചയുണ്ടാകുമെന്നും കേന്ദ്രസേനയുടെ നിയന്ത്രണത്തില്‍ വോട്ടെടുപ്പ് നടത്തണമെന്നും കോടതിയോട് ആവശ്യപ്പെട്ടവരാണ് യുഡിഎഫ്. അത് കോടതി അംഗീകരിക്കാത്തതില്‍ ജാള്യമുണ്ടെന്നും അത് മറച്ചുപിടിക്കാന്‍ ന്യായമായും പ്രതിപക്ഷനേതാവിന് ബാധ്യതയുണ്ടെന്നതും മറക്കുന്നില്ല.എന്നാല്‍, അത്തരം പ്രതീക്ഷകളെയും പ്രവചനങ്ങളെയും തള്ളി തികച്ചും സമാധാനപരമായി ഇരുപത് നിയോജകമണ്ഡലത്തിലും പോളിങ് നടന്നു. വോട്ടെടുപ്പുസമയത്ത് ഒരിടത്തും അനിഷ്ടസംഭവമൊന്നും ഉണ്ടായില്ല. പോളിങ് ശതമാനം വര്‍ധിക്കുകയുംചെയ്തു. സ്വതന്ത്രമായും നിര്‍ഭയമായും വോട്ട് രേഖപ്പെടുത്താനുള്ള അവസരം മുഴുവന്‍ സമ്മതിദായകര്‍ക്കും ലഭിച്ചു എന്നത് വ്യക്തമായിക്കഴിഞ്ഞു. അനാവശ്യമായ ഭീതി പരത്താനാണ് യുഡിഎഫ് ശ്രമിച്ചത്. അത് നടന്നില്ല. കോഗ്രസ് ഉന്നയിച്ച ആക്ഷേപം തികച്ചും അടിസ്ഥാനരഹിതമാണെന്നു തെളിഞ്ഞുകഴിഞ്ഞു. ഇതാണെങ്കില്‍ പുതിയതല്ലതാനും. കൂത്തുപറമ്പിലും അഴീക്കോട്ടും ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ നടത്തിയ പ്രചാരണം ആരും മറന്നുകാണില്ല. നിയമസഭാ തെരഞ്ഞെടുപ്പ് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ പ്രത്യേകമായാണ് നടത്തിയത്. ആവശ്യത്തിലധികം പൊലീസ്സേനയെ നിയോഗിക്കുകയുംചെയ്തു. എന്നിട്ടും എല്‍ഡിഎഫിന് സീറ്റും വോട്ടും വര്‍ധിക്കുകയാണുണ്ടായത്. ഇപ്പോള്‍ കള്ളവോട്ട് നടന്നു എന്നുപറയുന്നതും പഴയതിന്റെ തുടര്‍ച്ച മാത്രമാണ്. അതിനുമപ്പുറം, വാടക ഗുണ്ടകളെയടക്കം ഉപയോഗിച്ച് കുഴപ്പമുണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന്റെ മുന്നൊരുക്കമായാണ് ഇത്തവണ 'തെരഞ്ഞെടുപ്പക്രമ'ത്തിന്റെയും 'കള്ളവോട്ടി'ന്റെയും കല്‍പ്പിതകഥകള്‍ ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ അമിതാവേശത്തോടെ പ്രചരിപ്പിച്ചത് എന്ന സംശയവും ബലപ്പെടുന്നുണ്ട്. കണ്ണൂരിലെ ഗൂഢാലോചന കൃത്യസമയത്ത് വിവരം പൊലീസിന് ലഭിച്ചതുകൊണ്ട് നടക്കാതെ പോയി എന്നതില്‍ ആശ്വസിക്കുന്നതിനൊപ്പം, അത് നടന്നിരുന്നുവെങ്കില്‍ കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു എന്നും ചിന്തിക്കേണ്ടതുണ്ട്. നാടിനെ കത്തിക്കുന്ന പദ്ധതിയാണ് ആസൂത്രണംചെയ്യപ്പെട്ടത്. കേസ് പ്രത്യേക സംഘത്തെവച്ച് അന്വേഷിക്കുമെന്ന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ഉചിതമായ ഇടപെടലാണ്. കര്‍ക്കശമായ അന്വേഷണം നടത്തി, കുറ്റക്കാര്‍ എത്ര വമ്പന്മാരായാലും നിയമത്തിനുമുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്. ഇത്തരം ക്രിമിനലുകളുടെ വിഹാരരംഗമായി കേരള രാഷ്ട്രീയം തുടര്‍ന്നുകൂടാ. ഇ പി ജയരാജനെ വെടിവയ്ക്കാന്‍ വാടകക്കൊലയാളികളെ അയക്കുകയും നിരപരാധിയായ ചെറുപ്പക്കാരനെ വഴിവക്കിലിട്ട് വെടിവച്ചു കൊല്ലുകയും ചെയ്തവയുള്‍പ്പെടെ അനേകം ആക്രമണക്കേസുകളുമായി നേരിട്ട് ബന്ധമുള്ള പേരാണ് സുധാകരന്റേത്. അത്തരമൊരു ക്രിമിനല്‍ പശ്ചാത്തലക്കാരന്‍ ഇരിക്കേണ്ടത് ജനപ്രതിനിധിസഭയിലല്ല, സെന്‍ട്രല്‍ ജയിലിലാണ്. അത്തരക്കാര്‍ക്കുവേണ്ടി വക്കാലത്തുമായി രംഗത്തുവരുന്ന മാധ്യമങ്ങള്‍ നിര്‍വഹിക്കുന്നത് കുറ്റവാളികളെ സംരക്ഷിക്കുക എന്ന ക്രിമിനല്‍ക്കുറ്റമാണെന്ന കാര്യവും ഓര്‍മിപ്പിക്കട്ടെ.